മഴ തോരും മുൻപേ – 4 2അടിപൊളി  

പിന്നെ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.

“എനിക്ക് പറ്റുന്നില്ല…”

അനുപമ ഭയന്നു.

“എന്താ പാറൂ?”

“എനിക്ക് ഇനി പറ്റുന്നില്ല അമ്മേ…”

ശങ്കരനാരായണ മേനോൻ പതിയെ എഴുന്നേറ്റു.

“ശാന്തമാകു പാറുക്കുട്ടീ.”

പക്ഷേ അവൾക്ക് ശാന്തമാകാൻ കഴിഞ്ഞില്ല.

“ഞാൻ… ഞാൻ ഇത്രയും കാലം പറഞ്ഞില്ല…”

അവളുടെ ശബ്ദം വിറച്ചു.

“ഞാൻ വിചാരിച്ചു ഒരുനാൾ എല്ലാം ശരിയാകും എന്ന്…”

“എന്താണ് കാര്യം?” അനുപമ മൃദുവായി ചോദിച്ചു.

പാറു കണ്ണുകൾ അടച്ചു.

അടുത്ത വാക്ക് പറഞ്ഞുകഴിഞ്ഞാൽ തിരിച്ചു പോകാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു.

എന്നാലിപ്പോൾ നിർത്താനും കഴിയില്ല.

“ഞാൻ അച്ചുവിനെ സ്നേഹിക്കുന്നു…”

ഹാളിലെ നിശ്ശബ്ദത ഒരു നിമിഷം കൊണ്ട് കനത്തു.

അനുപമയുടെ മുഖം ഒരു പുഞ്ചിരിയിൽ കേട്ടതിനെ ഒതുക്കി.

ശങ്കരനാരായണ മേനോൻ അനങ്ങാതെ നിന്നു പറഞ്ഞു.

“ഓ ഇത്രേയുള്ളു എന്റെ പാറുക്കുട്ടി? ഇതിനാണോ അപ്പൂപ്പന്റെ പൊന്ന് ഇങ്ങനെ കരയുന്നെ?”

പാറു തുടർന്നു.

“ഇന്ന് അല്ല…”

“ഇന്നലെയും അല്ല…”

“വളരെക്കാലമായി…”

“എനിക്കുതന്നെ എപ്പോൾ തുടങ്ങിയതാണെന്ന് അറിയില്ല…”

കരച്ചിലിനിടയിലൂടെ വാക്കുകൾ വിങ്ങിപ്പൊട്ടി പുറത്തുവന്നു.

“പക്ഷേ അവൻ… അവൻ എന്നെ അങ്ങനെ കണ്ടിട്ടില്ല…”

അനുപമയുടെ കൈകൾ മെല്ലെ താഴ്ന്നു.

അവൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല.

“ഞാൻ വിചാരിച്ചു ഒരുനാൾ പറയും എന്ന്…”

“പക്ഷേ ഇന്ന്…”

പാറുവിന്റെ ശബ്ദം തകർന്നു.

“ഇന്ന് ഞാൻ കണ്ടു…”

“അവനെയും ദേവുവിനെയും…”

ആ പേര് കേട്ട നിമിഷം അന്തരീക്ഷം വീണ്ടും മാറി.

“അവർ…”

അവൾ കരഞ്ഞു.

“അവർ തമ്മിൽ സ്നേഹിക്കുന്നു…”

അതേസമയം പുറത്തുനിന്ന് കാലടിശബ്ദം കേട്ടു.

അരവിന്ദ് ഓടിക്കയറി.

അവന്റെ പിന്നാലെ ദേവുവും.

അവർ രണ്ടുപേരും അകത്തേക്ക് വന്നപ്പോൾ പാറുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

കാരണം താൻ പറഞ്ഞത് സത്യമാണെന്ന് അവർ രണ്ടുപേരെയും ഒരുമിച്ച് കണ്ട ആ നിമിഷം വീണ്ടും തെളിയിച്ചു.

അരവിന്ദ് എന്തോ പറയാൻ മുന്നോട്ട് വന്നു.

“പാറൂ…”

“വേണ്ട!”

അവൾ അലറി.

അവൻ നിശ്ചലമായി.

“ഒന്നും പറയണ്ട.”

അരവിന്ദിന്റെ മുഖത്ത് കുറ്റബോധം തെളിഞ്ഞു.

ദേവു വാതിലരികിൽ അനങ്ങാതെ നിന്നു.

“നിങ്ങൾ രണ്ടുപേരെയും ഞാൻ കണ്ടു.”

ആ വാക്കുകൾ കേട്ടപ്പോൾ ദേവുവിന്റെ കണ്ണുകൾ താഴ്ന്നു.

പാറു വീണ്ടും കരഞ്ഞു.

“അത് മാത്രമല്ല…”

അനുപമ ഞെട്ടി അവളെ നോക്കി.

“ഇന്ന് ഞാൻ…”

അവൾ ഒരു നിമിഷം മടിച്ചു.

അനുപമയുടെ നെഞ്ചിൽ എന്തോ പിടഞ്ഞു.

“എനിക്ക് ഭയമുണ്ട് അമ്മേ…”

“വളരെ ഭയമുണ്ട്…”

“എന്താണ് സംഭവിക്കുന്നത് എന്ന് തന്നെ എനിക്ക് അറിയില്ല…”

പക്ഷേ അതിനപ്പുറം അവൾ പറഞ്ഞില്ല.

ചോറ് തിന്നുന്ന ഏതൊരു ശരാശരി മലയാളിക്കും ഊഹിക്കാമായിരുന്നു എന്താണ് പാറു പറയാൻതുടങ്ങിയതെന്നു.

ഇതിനോടകം തന്നെ സ്ഥിതി നിയന്ത്രണത്തിനപ്പുറത്തായിരുന്നു.

ശങ്കരനാരായണ മേനോൻ പതിയെ

തല ഉയർത്തി.

ആദ്യമായി അദ്ദേഹം കണ്ടത് കരഞ്ഞുതകർന്ന പാറുവിനെയായിരുന്നു.

തന്റെ പാറുക്കുട്ടി.

ജനിച്ച നാൾ മുതൽ സ്വന്തം നെഞ്ചോട് ചേർത്തുവളർത്തിയ പെൺകുട്ടി.

പിന്നെ കണ്ടത് കുറ്റബോധത്തോടെ നിൽക്കുന്ന അരവിന്ദിനെ.

അവസാനം വാതിലരികിൽ നിൽക്കുന്ന ദേവുവിനെ.

ആ നിമിഷം യുക്തി അദ്ദേഹത്തെ വിട്ടുപോയി.

പഴയ കാലത്തിന്റെ അഭിമാനവും രക്തബന്ധങ്ങളിലുള്ള വിശ്വാസവും സാമൂഹിക അകലങ്ങളും എല്ലാം ഒരുമിച്ച് പൊട്ടിത്തെറിച്ചു.

ഈ ദുരന്തത്തിനൊരു മുഖം വേണമായിരുന്നു.

ആ മുഖം അദ്ദേഹത്തിന് ദേവുവായിരുന്നു.

“അപ്പൂപ്പാ…” അരവിന്ദ് എന്തോ പറയാൻ ശ്രമിച്ചു.

പക്ഷേ അദ്ദേഹം കേട്ടില്ല.

മുന്നോട്ട് നടന്നു.

ദേവു ആശയക്കുഴപ്പത്തോടെ നിന്നു.

“മുത്തച്ഛാ…”

അവൾ പറയാൻ തുടങ്ങി.

“നിനക്ക് വായ അടച്ചുനിൽക്കാം!”

അദ്ദേഹത്തിന്റെ ഗർജ്ജനം ഹാൾ മുഴുവൻ മുഴങ്ങി.

ദേവു വിറച്ചു.

അനുപമ ഞെട്ടി.

“അച്ഛാ…”

“ഇല്ല അനു!”

അദ്ദേഹം കൈ ഉയർത്തി.

കണ്ണുകളിൽ കത്തിനിന്നത് കോപമായിരുന്നു.

“ഈ വീട്ടിൽ ഭക്ഷണം കഴിച്ചു…”

“ഈ തറവാടിന്റെ നന്മ അനുഭവിച്ചു…”

Leave a Reply

Your email address will not be published. Required fields are marked *