“ഒടുവിൽ എന്റെ കൊച്ചുമകന്റെ പിന്നാലെ തന്നെ വന്നല്ലോ?”
“മുത്തച്ഛാ, ഞാൻ…” ദേവുവിന്റെ ശബ്ദം പൊട്ടി.
“നിനക്കിത് വരെ ധൈര്യം വന്നോ?”
ആ വാക്കുകൾ ദേവുവിന്റെ മുഖത്ത് കല്ലുപോലെ പതിച്ചു.
അവൾ സ്തംഭിച്ചുനിന്നു.
സംസാരിക്കാൻ ശ്രമിച്ചു.
പക്ഷേ അവസരം കിട്ടിയില്ല.
അടുത്ത നിമിഷം ശങ്കരനാരായണ മേനോന്റെ കൈ അവളുടെ കവിളിൽ പതിച്ചു.
തപ്പ്!
ശബ്ദം ഹാളിൽ മുഴങ്ങി.
ദേവുവിന്റെ തല ഒരുവശത്തേക്ക് തിരിഞ്ഞു.
അവൾക്ക് ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായില്ല.
ലോകം മുഴുവൻ നിശ്ചലമായതുപോലെ തോന്നി.
അരവിന്ദിന്റെ മുഖം വെളുത്തുപോയി.
“അപ്പൂപ്പാ!”
അവൻ പൊട്ടിത്തെറിച്ചു.
അനുപമ അതിലും ഉച്ചത്തിൽ അലറി.
“അച്ഛാ!”
പാറു നിശ്ചലമായി നിന്നു.
അവളുടെ കരച്ചിൽ പോലും നിന്നുപോയി.
ഇത്രയും വലിയൊരു കാര്യം സംഭവിക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.
ദേവു പതുക്കെ മുഖം ഉയർത്തി.
കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു.
പക്ഷേ അതിൽക്കാൾ വലുതായിരുന്നു അവിശ്വാസം.
മീനാക്ഷി അടുക്കളയിൽ നിന്നും ഓടിവന്നു. ഇതുവരെ മീനാക്ഷി എന്നല്ലാതെ വേറൊന്നും വിളിച്ചിട്ടില്ലാത്ത, തന്നെ മോളെപോലെ കണ്ടു പെരുമാറിയ ആ വൃദ്ധന്റെ തുടർവാക്കുകൾ അവരെ തളർത്തിയിരിക്കണം.
ഇറങ്ങടി കൂത്തിച്ചി എന്റെ തറവാട്ടിൽ നിന്നും, നിനക്ക് പിഴച്ചുപെറ്റ ഈ ആശ്രീകരത്തേയുംകൊണ്ട്.
മഴ പുറത്തു വീണ്ടും കനത്തു. ആ മൺസൂണിലെ അവസാന മഴ.
ഓടുകൾക്കുമേൽ പതിക്കുന്ന തുള്ളികളുടെ ശബ്ദം എന്നത്തേയുംപോൽ മംഗലശ്ശേരി തറവാടിനെ മുഴുവൻ സംഗീതത്താൽ മൂടി.
ദേവുവിന്റെ കവിളിൽ അപ്പൂപ്പന്റെ കൈയുടെ അടയാളം ചുവന്നു കത്തിക്കൊണ്ടിരിക്കുമ്പോൾ, തറവാടിന്റെ മുകളിലെ മുറിയിലെ ഡ്രോയറിനുള്ളിൽ ഒളിപ്പിച്ചിരുന്ന ആ ചെറിയ ടെസ്റ്റ് ഇപ്പോഴും തന്റെ രഹസ്യം ആരോടും പറഞ്ഞിരുന്നില്ല.
അധ്യായം 4 ശുഭം. കഥ തുടരും…
