മായാമയൂരം – 3അടിപൊളി  

 

നീയോ നീ എന്റെ മുത്തല്ലേ ഡാ അപ്പൂട്ടാ..

 

ഉം മുത്തും സ്വത്തും ഒക്കെ പറച്ചിലേ ഉള്ളു സ്വന്തം വീട്ടിൽ എത്തിയപ്പോൾ നമ്മളെ മറന്നു.

 

അതേ മറന്നോണ്ട് ആണല്ലോ ഞാൻ ഇപ്പോ മെസ്സേജ് അയച്ചേ

 

ഓ വല്യ കാര്യായി പോയി

 

ഡാ ഞാറാഴ്ച വേറെ പ്രോഗ്രാം ഒന്നുമില്ലലോ ?

 

ഉണ്ടെങ്കിൽ ?

 

ഉണ്ടേലും ഇല്ലേലും വൈകിട്ട് എന്നെ വിളിക്കാൻ വരണം

 

അങ്ങോട്ട് എങ്ങനാ മായേച്ചി പോയെ

 

സുധീഷേട്ടന്റെ ഓട്ടോയിൽ

 

ആ ഇങ്ങോട്ടും അങ്ങനെ വന്നാമതി

 

അപ്പോ നീ വരില്ലേ അപ്പൂസേ

 

ഇല്ല ..

 

നീ വരും ഇല്ലേൽ നിന്നെ വരുത്തേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം .

 

ഉം ഞാൻ വന്ന് വിളിച്ചിട്ട് നിങ്ങൾ ഇങ്ങോട്ട് വന്നത് തന്നെ.. എന്നും പറഞ്ഞ് അപ്പു മെസ്സേജിന് റിപ്ലെ കൊടുത്തു

 

നീ വരും ഇല്ലേൽ ചാത്തന്മാർ നിന്നെ വരുത്തിക്കും

 

എന്റെ പട്ടി വരും ..

 

നോക്കാം .. വരുമ്പോൾ ആ ഡ്രെസ്സും ഇങ്ങെടുത്തോ മാറ്റി വാങ്ങാം. ബിൽ റൂമിലെ മേശയിലെ ആദ്യത്തെ ഡ്രോയിലുണ്ട്

 

ഉം എന്ന് മാത്രമായിരുന്നു അവന്റെ റിപ്ലെ

 

എന്നാ ഗുഡ് നൈറ്റ് ഞാറാഴ്ച കാണാം എന്ന് മായ മെസേജ് ഇട്ടു

 

ഗുഡ് നൈറ്റ് എന്ന മെസേജിൽ അപ്പു ആ സംഭാഷണം അവസാനിപ്പിച്ചു.

 

_____ _____ ___ ______ _______ _____ _______ ___

 

ഞായറാഴ്ച ആയതുകൊണ്ട് പതിവിലും വൈകിയാണ് അപ്പു എണീറ്റത് ഏതാണ്ട് പതിനൊന്ന് മണി കഴിഞ്ഞിരുന്നു അവൻ ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് അച്ഛൻ കയറി വന്നത്.

 

ഡാ വൈകിട്ട് നീ മോളെ വിളിക്കാൻ പോകില്ലേ ?

 

മോളോ ഏത് മോള് ഇയാൾക്കിതെവിടുന്നാ മോൾ ആകെ ഉള്ളത് രണ്ട് ആൺ മക്കളാണ് അപ്പു ചിന്തിച്ചു.

 

ഡാ നീയെന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നേ ചോദിച്ചത് കേട്ടില്ലേ?

 

എ എന്താ ..

 

കുന്തം ഡാ മരത്തലയാ നീ മായ മോളേ വിളിക്കാൻ പോകില്ലെന്ന്

 

ഓഹ് അതായിരുന്നോ ഇയാൾടെ മോള് !!

എനിക്ക് കുറേ പഠിക്കാനുണ്ട് മറ്റന്നാൾ ലാസ്റ്റ് എക്സാമാണ് .. ഏട്ടത്തി വല്ല ഓട്ടോയിക്കും വന്നോളും

 

പിന്നെ നീ ഐ എ സിനാണല്ലോ പഠിക്കുന്നേ . ഒരു വലിയ പഠിപ്പുകാരൻ വന്നേക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിൽ നിന്ന് അമ്മയും ഇറങ്ങി വന്നു.. പോത്തുപോലെ ഉച്ചവരെ കിടന്നുറങ്ങിയിട്ട് അവന് പഠിചാനുണ്ട് പോലും ..

 

ഇവിടെ മുറ്റത്ത് കാറുള്ളപ്പോൾ അവളെന്തിനാ ഓട്ടോ പിടിച്ചു വരുന്നേ മര്യാദയ്ക്ക് പോയി വിളിച്ചു കൊണ്ട് വന്നോണം അടുത്തത് അച്ഛന്റെ വകയായിരുന്നു

 

എനിക്കൊന്നും വയ്യ

 

വയ്യേ ? അവൾ പോകുമ്പോൾ പറയാതെ പോയതിന് നീ അവളോട് പിണങ്ങിയതൊക്കെ ഞങ്ങളറിഞ്ഞു. അതോണ്ട് മോൻ കൂടുതൽ മസിലു പിടിക്കാതെ പോയി അവളെ കൂട്ടിയിട്ട് വാ ..

 

അപ്പോ മായേച്ചി വിളിച്ച് അമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ട് ഇനിയിപ്പോ തന്റെ ഷോ ഒന്നും ഇവരുടെ മുന്നിൽ നടക്കില്ലെന്ന് മനസ്സിലായ അപ്പു “എന്നാ ഞാൻ കാറൊന്ന് കഴുകിയിടട്ടെ ” എന്ന് പറഞ്ഞ് മുറ്റത്തേക്കിറങ്ങി.

 

വൈകുന്നേരമായപ്പോൾ അപ്പു മായയുടെ വീട്ടിലേക്ക് തിരിച്ചു.. വീട്ടിന്റെ മുറ്റത്ത് കാർ കയറാനുള്ള സൗകര്യമില്ലാതത് കൊണ്ട് അവൻ വീടിന് മുന്നിലുള്ള ഇടവഴിൽ കാറൊതുക്കി വീട്ടിലേക്ക് നടന്നു.വീട്ടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നതുകൊണ്ട് . അവൻ ചുമരിലെ ബെല്ലിൽ ഒന്നമർത്തി കുറച്ച് സമയം കാത്തു നിന്നു ആരും വരാത്തതിനാൽ ഒരിക്കൽ കൂടെ ബെല്ലമർത്തി എന്നിട്ടും ആരുടെയും നിഴലനക്കം പോലും അവിടെ കണ്ടില്ല.. നാശം പിടിക്കാനായിട്ട് ഇവിടുള്ളവരെല്ലാം ചത്ത് തുലഞ്ഞോ അവൻ മനസ്സിൽ പിറുപിറുത്തു..

 

മാറി മാറി ബെല്ലടിച്ചിട്ടും ഒരനക്കവും ഇല്ലാത്ത് കൊണ്ട് അവൻ വീടിന്റെ ചുറ്റും ഒന്ന് കറങ്ങി നടന്നു ഇല്ല ഇവിടെ ആരുമില്ല അവൻ ഉറപ്പിച്ചു. പിന്നെ ഫോണെടുത്ത് മായേച്ചിയെ വിളിച്ചു..

 

The Person Your Calling Is Speaking To Someone Please Call After Some Time .. എന്ന സുന്ദരമായ സ്ത്രീ ശബ്ദം കേട്ടപ്പോൾ അവന് വീണ്ടും കലി കയറി.. അവൻ കോൾ കട്ട് ചെയ്തു വീണ്ടും വിളിക്കാൻ നോക്കുമ്പോഴേക്കും മായ അവനെ തിരിച്ചു വിളിച്ചിരുന്നു..

 

ഡാ അപ്പു നീ എത്തിയോ ?

 

ഞാൻ എത്തിയിട്ട് മണിക്കൂർ ഒന്നായി നിങ്ങളിതെവിടാ എനിക്ക് പോയിട്ട് വേറെ പണിയുണ്ട് ?

 

സോറി ഞാനിതാ വരുന്നു എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

 

അപ്പു തിണ്ണയിൽ കണ്ട കസേരയിൽ കയറി ഇരുന്നു . ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ അമ്മയോടൊപ്പം മായയും നടന്ന് വരുന്നത് കണ്ടു. ഏട്ടത്തിയുടെ മുഖത്ത് ഇപ്പോൾ ആ വാട്ടം ഇല്ല . പഴയ പ്രസരിപ്പൊക്കെ തിരിച്ചുവന്നപോലെ അവന് തോന്നി.

 

മോൻ വന്നിട്ട് കുറേ സമയമായോ മായയുടെ അമ്മയാണ് ചോദിച്ചത് .

 

ഇല്ല ഒരു പത്ത് മിനിറ്റ്.

 

ഞാൻ കുടുംബശ്രീക്ക് പോയതായിരുന്നു ഒറ്റയ്ക്ക് ഇവിടെ ഇരിക്കണ്ടല്ലോ എന്ന് കരുതി ഇവളെയും കൂട്ടി ..

 

ഓഹ് അത് സാരമില്ല..

 

ഡാ നീ ഇരിക്ക് ഞാൻ ഡ്രെസ്സ് മാറ്റി വരാം എന്നും പറഞ്ഞ് മായ അകത്തേക്ക് പോയി..

 

ഓഹ് അപ്പോ കുളിയൊക്കെ കഴിഞ്ഞു എന്ന് മനസ്സിൽ ആലോച്ചുകൊണ്ട് അവൻ ഒരു നിശ്വാസമിട്ടു.

 

വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ മോനേ

 

ആ അതേ ..

 

അനൂപ് വിളിക്കാറുണ്ടോ

 

ആ ചേട്ടൻ കുറച്ച് മുന്നേ വിളിച്ചേ ഉള്ളു ആന്റി . അങ്കിൾ എവിടെ പോയി .

 

മനോഹരേട്ടൻ കവലയിലെങ്ങാൻ പോയതാ .. മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം ..

 

അയ്യോ ചായ ഒന്നും വേണ്ട ആന്റി .

 

അങ്ങനെ പറഞ്ഞാൽ പറ്റില്ല എന്ന് പറഞ്ഞ് അവർ അകത്തേക്ക് പോയി.

 

അപ്പു അവിടെ ഉള്ള പത്രം എടുത്ത് ചുമ്മാ മറിച്ച് നോക്കി.. പിന്നെ ഫോൺ എടുത്ത് അതിൽ തോണ്ടി ഇരുന്നു . കുറച്ച് കഴിഞ്ഞപ്പോൾ മായ ഒരു നീല ചൂരിദാറും വെള്ള ഷാളുമിട്ട് പുറത്തേക്ക് ഇറങ്ങിവന്നു.

 

ഡാ വാ ചായ കുടിക്കാം..

 

അവൻ അവളുടെ പിന്നാലെ അകത്തേക്ക് കയറി. ചായ കുടിക്കാൻ ഇരുന്നു. ചായ കുടിച്ചു കഴിഞ്ഞ് അവൻ വീണ്ടും മൊബൈലിൽ തോണ്ടാൻ തുടങ്ങി.

 

മായ അകത്തു നിന്നും ഒരു ബാഗുമായി ഇറങ്ങി വന്നു

 

മോളേ നിങ്ങൾ ഇറങ്ങുവാണോ അച്ഛൻ വരാൻ നിൽക്കുന്നില്ലേ ?

 

ഇല്ല അമ്മേ പോകുന്ന വഴിക്ക് തുണി കടയിൽ ഒന്ന് കയറണം പിന്നെ ദേ ഇവൻ തീ കനലി നിൽക്കുന പോലയാ ഇവിടെ നിൽക്കുന്നത് എന്നും പറഞ്ഞ് അപ്പുവിനെ കളിയാക്കി ചിരിച്ചു .

 

എനിക്ക് ധൃതി ഒന്നും ഇല്ല അങ്കിൾ വന്നിട്ട് പോകാം

 

എന്നാ ഞാൻ അച്ഛനെ വിളിച്ച് നോക്കട്ടെ മായ ഫോൺ ഡയൽ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *