ഗുഡ് നൈറ്റ് എന്ന മെസേജിൽ അപ്പു ആ സംഭാഷണം അവസാനിപ്പിച്ചു.
_____ _____ ___ ______ _______ _____ _______ ___
ഞായറാഴ്ച ആയതുകൊണ്ട് പതിവിലും വൈകിയാണ് അപ്പു എണീറ്റത് ഏതാണ്ട് പതിനൊന്ന് മണി കഴിഞ്ഞിരുന്നു അവൻ ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് അച്ഛൻ കയറി വന്നത്.
ഡാ വൈകിട്ട് നീ മോളെ വിളിക്കാൻ പോകില്ലേ ?
മോളോ ഏത് മോള് ഇയാൾക്കിതെവിടുന്നാ മോൾ ആകെ ഉള്ളത് രണ്ട് ആൺ മക്കളാണ് അപ്പു ചിന്തിച്ചു.
ഡാ നീയെന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നേ ചോദിച്ചത് കേട്ടില്ലേ?
എ എന്താ ..
കുന്തം ഡാ മരത്തലയാ നീ മായ മോളേ വിളിക്കാൻ പോകില്ലെന്ന്
ഓഹ് അതായിരുന്നോ ഇയാൾടെ മോള് !!
എനിക്ക് കുറേ പഠിക്കാനുണ്ട് മറ്റന്നാൾ ലാസ്റ്റ് എക്സാമാണ് .. ഏട്ടത്തി വല്ല ഓട്ടോയിക്കും വന്നോളും
പിന്നെ നീ ഐ എ സിനാണല്ലോ പഠിക്കുന്നേ . ഒരു വലിയ പഠിപ്പുകാരൻ വന്നേക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിൽ നിന്ന് അമ്മയും ഇറങ്ങി വന്നു.. പോത്തുപോലെ ഉച്ചവരെ കിടന്നുറങ്ങിയിട്ട് അവന് പഠിചാനുണ്ട് പോലും ..
ഇവിടെ മുറ്റത്ത് കാറുള്ളപ്പോൾ അവളെന്തിനാ ഓട്ടോ പിടിച്ചു വരുന്നേ മര്യാദയ്ക്ക് പോയി വിളിച്ചു കൊണ്ട് വന്നോണം അടുത്തത് അച്ഛന്റെ വകയായിരുന്നു
എനിക്കൊന്നും വയ്യ
വയ്യേ ? അവൾ പോകുമ്പോൾ പറയാതെ പോയതിന് നീ അവളോട് പിണങ്ങിയതൊക്കെ ഞങ്ങളറിഞ്ഞു. അതോണ്ട് മോൻ കൂടുതൽ മസിലു പിടിക്കാതെ പോയി അവളെ കൂട്ടിയിട്ട് വാ ..
അപ്പോ മായേച്ചി വിളിച്ച് അമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ട് ഇനിയിപ്പോ തന്റെ ഷോ ഒന്നും ഇവരുടെ മുന്നിൽ നടക്കില്ലെന്ന് മനസ്സിലായ അപ്പു “എന്നാ ഞാൻ കാറൊന്ന് കഴുകിയിടട്ടെ ” എന്ന് പറഞ്ഞ് മുറ്റത്തേക്കിറങ്ങി.
വൈകുന്നേരമായപ്പോൾ അപ്പു മായയുടെ വീട്ടിലേക്ക് തിരിച്ചു.. വീട്ടിന്റെ മുറ്റത്ത് കാർ കയറാനുള്ള സൗകര്യമില്ലാതത് കൊണ്ട് അവൻ വീടിന് മുന്നിലുള്ള ഇടവഴിൽ കാറൊതുക്കി വീട്ടിലേക്ക് നടന്നു.വീട്ടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നതുകൊണ്ട് . അവൻ ചുമരിലെ ബെല്ലിൽ ഒന്നമർത്തി കുറച്ച് സമയം കാത്തു നിന്നു ആരും വരാത്തതിനാൽ ഒരിക്കൽ കൂടെ ബെല്ലമർത്തി എന്നിട്ടും ആരുടെയും നിഴലനക്കം പോലും അവിടെ കണ്ടില്ല.. നാശം പിടിക്കാനായിട്ട് ഇവിടുള്ളവരെല്ലാം ചത്ത് തുലഞ്ഞോ അവൻ മനസ്സിൽ പിറുപിറുത്തു..
മാറി മാറി ബെല്ലടിച്ചിട്ടും ഒരനക്കവും ഇല്ലാത്ത് കൊണ്ട് അവൻ വീടിന്റെ ചുറ്റും ഒന്ന് കറങ്ങി നടന്നു ഇല്ല ഇവിടെ ആരുമില്ല അവൻ ഉറപ്പിച്ചു. പിന്നെ ഫോണെടുത്ത് മായേച്ചിയെ വിളിച്ചു..
The Person Your Calling Is Speaking To Someone Please Call After Some Time .. എന്ന സുന്ദരമായ സ്ത്രീ ശബ്ദം കേട്ടപ്പോൾ അവന് വീണ്ടും കലി കയറി.. അവൻ കോൾ കട്ട് ചെയ്തു വീണ്ടും വിളിക്കാൻ നോക്കുമ്പോഴേക്കും മായ അവനെ തിരിച്ചു വിളിച്ചിരുന്നു..
ഡാ അപ്പു നീ എത്തിയോ ?
ഞാൻ എത്തിയിട്ട് മണിക്കൂർ ഒന്നായി നിങ്ങളിതെവിടാ എനിക്ക് പോയിട്ട് വേറെ പണിയുണ്ട് ?
സോറി ഞാനിതാ വരുന്നു എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
അപ്പു തിണ്ണയിൽ കണ്ട കസേരയിൽ കയറി ഇരുന്നു . ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ അമ്മയോടൊപ്പം മായയും നടന്ന് വരുന്നത് കണ്ടു. ഏട്ടത്തിയുടെ മുഖത്ത് ഇപ്പോൾ ആ വാട്ടം ഇല്ല . പഴയ പ്രസരിപ്പൊക്കെ തിരിച്ചുവന്നപോലെ അവന് തോന്നി.
മോൻ വന്നിട്ട് കുറേ സമയമായോ മായയുടെ അമ്മയാണ് ചോദിച്ചത് .
ഇല്ല ഒരു പത്ത് മിനിറ്റ്.
ഞാൻ കുടുംബശ്രീക്ക് പോയതായിരുന്നു ഒറ്റയ്ക്ക് ഇവിടെ ഇരിക്കണ്ടല്ലോ എന്ന് കരുതി ഇവളെയും കൂട്ടി ..
ഓഹ് അത് സാരമില്ല..
ഡാ നീ ഇരിക്ക് ഞാൻ ഡ്രെസ്സ് മാറ്റി വരാം എന്നും പറഞ്ഞ് മായ അകത്തേക്ക് പോയി..
ഓഹ് അപ്പോ കുളിയൊക്കെ കഴിഞ്ഞു എന്ന് മനസ്സിൽ ആലോച്ചുകൊണ്ട് അവൻ ഒരു നിശ്വാസമിട്ടു.
