മായാമയൂരം – 3 Likeഅടിപൊളി  

 

വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ മോനേ

 

ആ അതേ ..

 

അനൂപ് വിളിക്കാറുണ്ടോ

 

ആ ചേട്ടൻ കുറച്ച് മുന്നേ വിളിച്ചേ ഉള്ളു ആന്റി . അങ്കിൾ എവിടെ പോയി .

 

മനോഹരേട്ടൻ കവലയിലെങ്ങാൻ പോയതാ .. മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം ..

 

അയ്യോ ചായ ഒന്നും വേണ്ട ആന്റി .

 

അങ്ങനെ പറഞ്ഞാൽ പറ്റില്ല എന്ന് പറഞ്ഞ് അവർ അകത്തേക്ക് പോയി.

 

അപ്പു അവിടെ ഉള്ള പത്രം എടുത്ത് ചുമ്മാ മറിച്ച് നോക്കി.. പിന്നെ ഫോൺ എടുത്ത് അതിൽ തോണ്ടി ഇരുന്നു . കുറച്ച് കഴിഞ്ഞപ്പോൾ മായ ഒരു നീല ചൂരിദാറും വെള്ള ഷാളുമിട്ട് പുറത്തേക്ക് ഇറങ്ങിവന്നു.

 

ഡാ വാ ചായ കുടിക്കാം..

 

അവൻ അവളുടെ പിന്നാലെ അകത്തേക്ക് കയറി. ചായ കുടിക്കാൻ ഇരുന്നു. ചായ കുടിച്ചു കഴിഞ്ഞ് അവൻ വീണ്ടും മൊബൈലിൽ തോണ്ടാൻ തുടങ്ങി.

 

മായ അകത്തു നിന്നും ഒരു ബാഗുമായി ഇറങ്ങി വന്നു

 

മോളേ നിങ്ങൾ ഇറങ്ങുവാണോ അച്ഛൻ വരാൻ നിൽക്കുന്നില്ലേ ?

 

ഇല്ല അമ്മേ പോകുന്ന വഴിക്ക് തുണി കടയിൽ ഒന്ന് കയറണം പിന്നെ ദേ ഇവൻ തീ കനലി നിൽക്കുന പോലയാ ഇവിടെ നിൽക്കുന്നത് എന്നും പറഞ്ഞ് അപ്പുവിനെ കളിയാക്കി ചിരിച്ചു .

 

എനിക്ക് ധൃതി ഒന്നും ഇല്ല അങ്കിൾ വന്നിട്ട് പോകാം

 

എന്നാ ഞാൻ അച്ഛനെ വിളിച്ച് നോക്കട്ടെ മായ ഫോൺ ഡയൽ ചെയ്തു.

 

ഹലോ അച്ഛനെവിടാ ?

 

ഹലോ .. മോള് ഇറങ്ങാറായോ ?

 

ആ അച്ഛാ .. അച്ഛൻ ഇപ്പോ വരുമോ

 

ഇല്ല മോള് പോയ്ക്കോ ഞാൻ രാഘവന്റെ കൂടെ ഒരു സ്ഥലം വരെ വന്നേക്കുവാ.. വരാൻ വൈകും പറ്റുമെങ്കിൽ ഞാൻ അടുത്ത ആഴ്ചയെങ്ങാൻ അങ്ങോട്ടേക്ക് ഇറങ്ങാം ..

 

ശരി അച്ഛാ എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

 

അച്ഛൻ വരാൻ വൈകും എന്നാ അമ്മേ പറേണേ..

 

ആണോ എന്ന വൈകികണ്ട നിങ്ങൾ പൊയ്ക്കോ..

 

ശരി അമ്മേ പോയിട്ട് വരാം എന്നും പറഞ്ഞ് അവൾ ബാഗും എടുത്ത് ഇറങ്ങി..

 

ആന്റി എന്നാ ഞങ്ങൾ ഇറങ്ങട്ടെ

 

ശരി മോനെ ..

 

അങ്കിൾ വരുമ്പോൾ അന്വേഷിച്ചതായി പറയണം എന്നും പറഞ്ഞ് അപ്പുവും അവളുടെ പിന്നാലെ ഇറങ്ങി ..

 

അവർ നടന്ന് കാറിനടുത്തെത്തി

 

ഡാ അപ്പൂസേ ഈ ഡിക്കി ഒന്ന് തുറന്നേ

 

മാറ് ഞാൻ എടുത്തു വച്ചോളാം എന്നും പറഞ്ഞ് അവൻ ഡിക്കി തുറന്ന് അവളുടെ ബാഗെടുത്ത് അതിൽ വച്ചു..

 

മായ കാറിൽ കയറാൻ വേണ്ടി ബാക്കിലെ ഡോർ തുറന്നു

 

അല്ല എന്നെ ഡ്രൈവർ ആക്കാനാണോ ടീച്ചറുടെ ഉദ്ദേശം ?

 

അയ്യോ അല്ല ഞാൻ പട്ടി ഉണ്ടോന്ന് നോക്കിയതാ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

 

പട്ടിയോ ? മായ എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ അപ്പു സംശയ ഭാവത്തിൽ അവളെ നോക്കി ചോദിച്ചു.

 

ആ എന്നെ വിളിക്കാൻ ആരുടെയോ പട്ടിയോ പൂച്ചയോ വരുമെന്ന് പറഞ്ഞിരുന്നു അതോണ്ട് നോക്കിയതാ..

 

ഓഹ് ആക്കിയതാണല്ലേ അവൻ ചമ്മൽ മറച്ചുവെച്ച് ചോദിച്ചു

 

അല്ലടാ കാര്യമായിട്ട് പറഞ്ഞതാണ്

 

ഉം മതി മതി കാര്യം പറഞ്ഞത് ഏടത്തി കയറ് അവൻ മുന്നിലെ ഡോർ അവൾക്കായി തുറന്നുകൊടുത്തു.

 

മായ അകത്തു കയറി ഇരുന്നു മിററിൽ നോക്കി തന്റെ മുടിയൊക്കെ ഒന്നു ഒതുക്കി

 

അയ്യോ സിന്ദൂരം തൊട്ടില്ല !!

 

എന്ത് അവൾ പറഞ്ഞത് വ്യക്തമായി കേൾക്കാതതിനാൽ കാറ് മുന്നോട്ടെടുക്കുന്നതിനോടൊപ്പം അപ്പു ചോദിച്ചു

 

ഡാ ഞാൻ സിന്ദൂരം തൊടാൻ മറന്നു..

 

ഓ അതാണോ അത് സാരമില്ല നിങ്ങളെ ആരും പെണ്ണ് കാണാൻ ഒന്നും വരുന്നില്ലലോ അല്ലെങ്കിലും നിങ്ങളെ കണ്ടാൽ കല്യാണം കഴിഞ്ഞ് രണ്ട് പെറ്റതാണെന്നേ പറയൂ.. അപ്പു കിട്ടിയ അവസരം മുതലാക്കി ഗോൾ അടിച്ചു.

 

കേട്ടപാതി കേൾക്കാത പാതി മായ അവന്റെ വയറിൽ നുള്ളി . പെട്ടെന്ന് അത്തരം ഒരു പ്രവർത്തി അവളിൽ നിന്നും പ്രതീക്ഷിക്കാതതിനാൽ അവൻ ഒന്ന് പുളഞ്ഞു. ആ പുളച്ചിലിൽ വണ്ടിയും ഒന്ന് പാളി..

 

ആ.. അടങ്ങി ഇരി തള്ളച്ചി ..

 

തള്ളച്ചി നിന്റെ മറ്റവൾ

 

അതിന് എനിക്ക് മറ്റവൾ ഇല്ലലോ ? അപ്പോൾ നിങ്ങൾ തന്നെ തള്ളച്ചി..

Leave a Reply

Your email address will not be published. Required fields are marked *