മായാമയൂരം – 3 Likeഅടിപൊളി  

അതെ … മറുപടി കൊടുത്തത് മായയാണ്

 

ഈ ഷെൽഫിൽ ഉള്ളതൊക്കെ ലാർജ് ആണ് അതിൽ നിന്നും അവർ ഒരു ഷർട്ട് സെലക്ട് ചെയ്തു. കാഷ് കൗണ്ടറിലേക്ക് പോയി

 

കൗണ്ടറിന് സമീപം മായ വരുന്നതും നോക്കി അൻവർ നിൽപ്പുണ്ടായിരുന്നു

 

മാം ഇതിന് 900 രൂപയാണ് ഡിസ്കൗണ്ട് ഒക്കെ കഴിഞ്ഞ് 850 രൂപയാകും

 

ഓകെ എടുത്തോളു..

 

നിങ്ങൾക്ക് നേരത്തെ എടുത്ത ഷർട്ട് 1050 രൂപയുടെതാണ് സോ 200 രൂപ ബാലൻസ് ഉണ്ട് പക്ഷെ അത് റീഫണ്ടബൾ അല്ല . ആ എമൗണ്ടിന് നിങ്ങൾ എന്തേലും വാങ്ങണം.

 

മായ അപ്പുവിനെ അടുത്തേക്ക് വിളിച്ചു എന്നിട്ട് ചെവിയിൽ മറ്റാരും കേൾക്കാതെ പറഞ്ഞു

 

“ഡാ വേണേൽ ആ മീൻവലയ്ക്ക് പകരം പുതിയ രണ്ടെണ്ണം വാങ്ങിക്കോ .. ”

 

അവൻ അവളുടെ കൈയ്യിൽ നുള്ളി

 

ആ.. അവൾ പരിസരം മറന്ന് ഒച്ചയിട്ടു .. അൻവറും കാഷ് കൗണ്ടറിലെ ലേഡിയും അവരുടെ കുസൃതികൾ കണ്ട് ചിരിച്ചു..

 

ഇവന് രണ്ട് അണ്ടർവെയർ എടുത്തോളൂ.. അവൾ അൻവറിനോട് പറഞ്ഞു..

 

സർ സാറിന്റെ സൈസ് എത്രയാ ഏത് ടൈപ്പ് ആണ് വേണ്ടത് ?

 

90 അല്ല 85 മതി …

 

കളർ ഏതായാലും കുഴപ്പമില്ലലോ ?

 

ഇല്ല ..

 

അൻവർ പോയി രണ്ട് അണ്ടർവെയർ എടുത്തു കൊണ്ടുവന്നു.. അത് വരെ അപ്പു കാഷ് കൗണ്ടറിലെ ലേഡിയെ വായി നോക്കികൊണ്ടിരുന്നു. മായ അത് കണ്ടെങ്കിലും അവിടെ വച്ച് ഒന്നും പറഞ്ഞില്ല അവനെ ഒന്ന് തറപ്പിച്ച് നോക്കുക മാത്രം ചെയ്തു.

 

അൻവർ അവർ വാങ്ങിയ സാധനങ്ങൾ കവറിലാക്കി ആ കവർ മായക്ക് നേരെ നീട്ടി . മായ കൈ നീട്ടി വാങ്ങിയപ്പോൾ അറിയാതതുപോലെ അവളുടെ മൃദുലമായ കൈകളിൽ സ്പർശിക്കാൻ അൻവർ മറന്നില്ല ..

 

അവർ അതും വാങ്ങി പ്രതാപിനെ കണ്ട് യാത്രയും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി ..

 

ഡാ വല്ലോം കഴിക്കണോ ?

 

ഏയ് കുറച്ച് മുന്നേ അല്ലേ വീട്ടിന് ചായ കുടിച്ചേ.. എനിക്ക് വിശക്കുന്നൊന്നും ഇല്ല..

 

ആ എന്നാ പോകാം എന്ന് പറഞ്ഞു കൊണ്ട് മായ കാറിൽ കയറി.. അപ്പു കാർ സ്റ്റാർട്ട് ചെയ്തു..

 

അല്ലേലും ഉള്ള ചോര മുഴുവൻ കുടിച്ചാൽ എങ്ങനാ വിശക്കാ.. മായ പിറുപിറുത്തു..

 

എന്താ ?

 

എന്ത് മായ ചോദിച്ചു..

 

അല്ല ഏട്ടത്തി എന്തോ പറഞ്ഞപോലെ തോന്നി..

 

അല്ല ചിലർ കൊതുകിനെക്കാൾ കഷ്ടമാണെന്ന് പറഞ്ഞതാ …

 

കൊതുകോ ? ഇവിടെ എവിടാ കൊതുക്

 

ഇവിടെ അല്ല ആ ഡ്രസ് ലാന്റില് ഒരു കൊതുക് അവിടെ ഉള്ള പണിക്കാരികളുടെയൊക്കെ ചോര കുടിച്ചു വറ്റിച്ചെന്ന് പറഞ്ഞതാണേ.. അവർക്കൊക്കെ ഇനി എത്ര കുപ്പി രക്തം കേറ്റേണ്ടി വരുമോ ആവോ..

 

ഓഹോ എന്നെ ഊതിയതാണല്ലേ അപ്പു മനസ്സിലോർത്തു..

 

അങ്ങനാണേ മായേച്ചിയും ഒരു രണ്ട് കുപ്പി വാങ്ങിക്കോ.. അമ്മാതിരി കുടിയാ ആ സെയിൽസ് മാൻ കുടിച്ചത് അപ്പു പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

എന്താ ഇതിനും മാത്രം കിണിക്കാൻ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരേ ആൺപിള്ളേർ നോക്കും .. മായ മറുപടി നല്കി

 

എങ്ങിനെ എങ്ങിനെ കാണാൻ കൊള്ളാവുന്ന.. അത് തന്നെയല്ലേ ഞാനും ചെയ്തുള്ളൂ.. ഞാനും ഒരാണല്ലേ ? അപ്പുവും വിട്ടു കൊടുക്കാൻ തയ്യാറായില്ല .

 

ഹോ ഒരാണ് വന്നേക്കുന്നു .. നേരെ നോക്കി വണ്ടിയോടിക്ക് ചെക്കാ.. മായ അവന്റെ തലയിൽ തട്ടികൊണ്ടുപറഞ്ഞു .

 

ആഹ് .. ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് മുതുക്കി എന്റെ തലയിൽ അടിക്കരുതെന്ന് .

 

മുതുക്കിയോ ആര് ഞാനോ ?

 

പിന്നെ പത്ത് അൻപത് വയസ്സായ നിങ്ങളെ ഞാൻ കുഞ്ഞേ എന്ന് വിളിക്കാം ..

 

നീ ആ മാനേജർ ചോദിച്ചേ കേട്ടായിരുന്നോ നിന്റെ ഗേൾഫ്രണ്ട് ആണോന്ന്

 

അത് അങ്കിളിന് കാഴ്ച കുറവ് വല്ലോം ഉണ്ടാകും അതോണ്ട് ആവും ..

 

ആണോ കാഴ്ച കുറവുള്ള ആ അങ്കിൾ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു നമ്മൾ നല്ല മാച്ച് ആണെന്ന്.. മായ ചിരിച്ചു കൊണ്ട് പറഞ്ഞു..

 

അപ്പുവും അവളോടൊപ്പം ചിരിയിൽ പങ്കുചേർന്നു. വൈകാതെ തന്നെ അവർ വീട്ടിലെത്തി.

 

ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. അനൂപിന്റെ ജോലി തിരക്കുകൾ വർദ്ധിച്ചു. ദിവസവും മൂന്നും നാലും തവണ മായയെ വിളിച്ചിരുന്ന അനൂപ് ഇപ്പോൾ ഒരു നേരം വിളിച്ചാലായി എന്ന രീതിയിലായി . അദ്ദേഹത്തിന്റെ ജോലി തിരക്കുകൾ കാരണമാണെന്ന ഉത്തമ ബോധ്യമുള്ള മായ കൂടുതൽ പരാതികളോ പരിഭവങ്ങളോ പറഞ്ഞില്ല . ഓരോ ദിവസം കഴിയും തോറും മായ ആ വീട്ടിൽ അനൂപ് ഇല്ലാതെയുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങിയിരുന്നു. ഒപ്പം അപ്പുവും അവളും തമ്മിലുള്ള അടുപ്പവും കൂടി വന്നു.. രണ്ട് പേർക്കും സ്കൂൾ ഇല്ലാത്തതും അതിന് അവസരമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *