മായാമയൂരം – 4അടിപൊളി  

മായാമയൂരം 4

Mayaamayuram Part 4 | Author : Kattile Kannan

[ Previous Part ] [ www.kambi.pw ]


 

കമ്പികുട്ടനിലെ പ്രിയപ്പെട്ട വായനക്കാർക്ക് സുഖമാണെന്ന് കരുതുന്നു. ഒരു നീണ്ട നീണ്ട നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുന്നത്. എന്റെ ആദ്യത്തെ കഥയായ മായാമയൂരത്തിന് നിങ്ങൾ നല്കിയ പ്രോത്സാഹനങ്ങൾക്കും വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.

തുടർന്ന് എഴുതാതിരുന്നതിന്റെ കാരണം എല്ലാവർക്കും ഉണ്ടാകുന്നതുപോലെ തന്നെ ജോലി സംബന്ധമായ തിരക്കുകളും ചില പേർസണൽ പ്രശ്നങ്ങളുമൊക്കെ തന്നെ. അതൊന്നും പറഞ്ഞ് മുഷിപ്പിക്കുന്നില്ല. ഏതാണ്ട് ഒരു വർഷത്തിന് ശേഷം പുതിയൊരു അദ്ധ്യായവുമായി വരുമ്പോൾ പഴയതുപോലെ നിങ്ങളോരുത്തുടെയും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് മായാമയൂരത്തിന്റെ നാലാമത്തെ അദ്ധ്യായത്തിലേക്ക് കടക്കട്ടെ…

 

പിറ്റേന്ന് വൈകുന്നേരം മായ മടങ്ങി എത്തിയെങ്കിലും ഇതിനെ പറ്റി അപ്പു സംസാരിക്കാൻ ചെന്നപ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറി. വീട്ടിൽ ആളും ബഹളവും ആയിരുന്നത് കൊണ്ട് അവർക്ക് തനിച്ച് സംസാരിക്കാൻ സമയവും കിട്ടിയില്ല.

 

അടുത്ത ദിവസം വൈകിട്ട് അപ്പു തന്നെയാണ് മായയെ എയർപോർട്ടിൽ കൊണ്ട് വിട്ടത് കൂടെ അച്ഛനും മായയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. എയർപോർട്ടിൽ വച്ച് മായ എല്ലാവരോടും യാത്ര പറഞ്ഞു. അപ്പുവിനെ അടുത്തേക്ക് വിളിച്ചു കെട്ടി പിടിച്ചു ചെറുതായി അവന്റെ ചെവിയിൽ മന്ത്രിച്ചു

 

എന്നാലും നീ എന്റെ ചുണ്ട് കടിച്ച് പറിച്ചല്ലോടാ ദുഷ്ടാ … അവനെ നോക്കി ഒരു കുസൃതി ചിരിയും ചിരിച്ച് മായ എയർപോർട്ടിനകത്തേക്ക് കയറി കൈ വീശി കാണിച്ചുകൊണ്ട് യാത്ര പറഞ്ഞു….

 

തുടരുന്നു…

 

മായ തന്റെ ആദ്യ ആകാശ യാത്രയ്ക്കായി വിമാനത്തിൽ ഇരിക്കുമ്പോളും തന്റെ പ്രിയതമനെ കാണാനുള്ള ആകാംഷയേക്കാൾ അവളുടെ മനസ്സിൽ അപ്പുവിന് തന്നോട് തോന്നിയ ഇഷ്ടത്തിന്റെ അങ്കലാപ്പായിരുന്നു. അവന് മാത്രമായിരുന്നു അങ്ങനെ ഒരു ആഗ്രഹം എങ്കിൽ ഞാൻ എന്തിനാണ് അവന്റെ ഇംഗിതത്തിന് സമ്മതമരുളിയത് . ആ രാത്രി കറന്റ് പോയിലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ അവന് എല്ലാ അർത്ഥത്തിലും സ്വന്തമായി മാറിയേനെ .. നാശം പിടിച്ച കറന്റ് അന്ന് നടന്നതോർത്ത് ഒന്നു മന്ദഹസിച്ചു കൊണ്ട് പറഞ്ഞു. അവളുടെ സംസാരം കേട്ട് അടുത്തിരുന്ന സീറ്റിലെ ഒരു മധ്യവയസ്കൻ എന്ത് പറ്റിയെന്ന് ചോദിച്ചു. അപ്പോഴാണ് അവൾക് തനിക്ക് പറ്റിയ അമളി മനസ്സിലായത്, ഒന്നുമില്ല അയാൾക്ക് മുഖം കൊടുക്കാതെ അവൾ മന്ത്രിച്ചു ,

മോളെവിടേക്കാ …

 

അബുദാബി…

 

ഞാനും അബുദാബിക്കാ ..

 

പിന്നെ അബുദാബിക്ക് പോകുന്ന ഫ്ലയിറ്റിൽ അഫ്ഗാനിസ്ഥാനിലേക്ക് ആരേലും പോകുവോ എന്ന് അവൾ മനസ്സിൽ പിറുപിറുത്തു..

 

മോൾ എന്തേലും പറഞ്ഞോ ?

 

ഇല്ല… അവൾ ഒരല്പം അനിഷ്ടത്തോടെ പറഞ്ഞു

 

അവിടെ എന്താ ജോലി ആണോ ?

 

കിളവൻ വിടാനുള്ള മട്ടില്ല.

 

അല്ല എന്റെ ഹസിന്റെ അടുത്തേക്ക് വിസിറ്റിന് പോകുവാ.. പിന്നെ ജോലിം നോക്കണം.

 

ആഹ് .. എന്ത് ജോലിയാണ് നേഴ്സാണോ ..

 

ഇയാൾക്ക് ഇത് എന്തൊക്കെ അറിയണം വീണ്ടും അവൾ മനസ്സിൽ പിറുപിറുത്തു കൊണ്ട് “അല്ല ടീച്ചറാണ് ” എന്ന് മറുപടി കൊടുത്തു.

 

അയാൾ അടുത്ത ചോദ്യവുമായി വരുന്നതിന് മുൻപ് മായ എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞ് ബാഗിൽ നിന്നും ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ചു , അവൾ പെട്ടെന്ന് തന്നെ നിദ്രയിലേക്ക് വഴുതി വീണു ..

ഇതേ സമയം അപ്പുവിന്റെ മനസ്സിൽ ഇതുവരെയുണ്ടായിരുന്ന അങ്കലാപ്പുകളൊക്കെ മാഞ്ഞു പോയിരുന്നു. മായേച്ചിക്ക് അന്ന് നടന്നതിൽ കുറ്റബോധം ഉണ്ടെങ്കിലും തന്നോട് ദേഷ്യമൊന്നും ഇല്ലെന്ന തിരിച്ചറിവ് അവന് അവളെ പീരിഞ്ഞിരിക്കുന്ന സങ്കടത്തിനിടയിലും ചെറിയ സന്തോഷം നൽകി.

 

ഏതാണ്ട് മൂന്ന് മണിക്കൂർ നീണ്ട യാത്രയ്ക്ക് ഒടുവിൽ വിമാനം അബൂദാബിയിലെ എയർപോർട്ടിൽ ലാന്റ് ചെയ്തു…

 

ആ സമയം തന്നെ വേറെ ഏതോ വിമാനം കൂടി ലാന്റ് ചെയ്തതിനാൽ അവിടെ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു.. മായ ആ ക്യൂവിന് പുറകിലായി നിന്നു

 

“മോള് വിസിറ്റിംഗ് അല്ലേ ദാ ആ ക്യൂവിൽ നിന്നോളു.. അവിടെ തിരക്ക് കുറവാണ് ” ശബ്ദം കേട്ട് അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കി

 

നേരത്തെ തന്റെ ഒപ്പം ഇരുന്ന ആ മധ്യവയസ്കൻ തന്നെ..

 

നന്ദി സൂചകമെന്നോണം അയാളെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ തന്റെ ഹാന്റ് ബാഗും എടുത്തു അപ്പുറത്തെ ക്യൂവിലേക്ക് മാറി നിന്നു.. അവിടെ തിരക്ക് കുറവായതിനാൽ അവൾ പെട്ടെന്ന് തന്നെ അവിടത്തെ നടപടി ക്രമങ്ങൾ കഴിഞ്ഞ് ലെഗേജിനടുത്തേക്ക് നടന്ന് നീങ്ങി.

 

ലെഗേജിന് വേണ്ടിയുള്ള കാത്തിരിപ്പ് പക്ഷേ അരമണിക്കൂറിൽ കൂടുതൽ നീണ്ടു നിന്നു.. ആ കാത്തിരിപ്പിനിടയിൽ എയർപോർട്ടിലെ വൈഫൈ കണക്ട് ചെയ്ത് അനൂപിനെ കോൺടാക്ട് ചെയ്യാൻ പലതവണ ശ്രമിച്ചുവെങ്കിലും കണക്ഷൻ സ്ലോ ആയതിനാൽ പരാജയമായിരുന്നു ഫലം..

 

അപ്പോഴേക്കും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആ മധ്യവയസ്കൻ അവളുടെ അടുത്ത് എത്തിയിരുന്നു..

“ചിലപ്പോൾ ഇങ്ങനാ മോളേ ലെഗേജ് വരാൻ ഒത്തിരി താമസിക്കും. ”

ഉം … എന്നൊരു മൂളൽ മാത്രമായിരുന്നു മായയുടെ മറുപടി..

 

അവൾക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് മനസ്സിലാക്കിയിട്ടാണോ എന്തോ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല..

 

അനൂപേട്ടൻ പുറത്ത് തന്നെ കാത്ത് നിൽക്കുന്നുണ്ടാവുമോ ? പുറത്തിറങ്ങിയാൽ എങ്ങനെയാണ് ഞാൻ അനൂപേട്ടനെ കണ്ട് പിടിക്കുക ഇങ്ങനെ ഓരോ ചിന്തകൾ അവളുടെ മനസ്സിനെ അലോസരപ്പെടുത്തി..

 

വൈഫൈ കിട്ടുന്നില്ലെങ്കിൽ അവിടെ നിന്ന് ആരുടെയെങ്കിലും ഫോൺ വാങ്ങി ഒന്നു വിളിച്ചാൽ മതി എന്ന് അനൂപ് പറഞ്ഞത് അവൾ ഓർത്തു പക്ഷേ ആരോട് ചോദിക്കും.. അവൾ ചുറ്റും കണ്ണോടിച്ചു. എല്ലാവരും അക്ഷമരായി ലഗേജിന് വേണ്ടി കാത്തിരിക്കുകയാണ്… അവളുടെ കണ്ണുകൾ ആ മധ്യവയസ്കനിൽ ഉടക്കി.. അദ്ദേഹത്തോട് തന്നെ ചോദിക്കാം..

 

സർ …

 

എന്താ മോളേ ? ആ വിളികേട്ട് മധ്യവയസ്കൻ അവളെ നോക്കി ചോദിച്ചു..

 

സർ എനിക്ക് ഒരു ഹെൽപ് ചെയ്യാമോ ?

 

എന്താ ?

 

എന്റെ ഫോണിൽ വൈഫെ കിട്ടുന്നില്ല. അതുകൊണ്ട് ഹസിനെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ല. സാറിന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്നാ ഫോൺ തരാമോ ?

 

അയ്യോ എനിക്കെന്ത് ബുദ്ധിമുട്ട് എന്നു പറഞ്ഞു കൊണ്ട് അയാൾ പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് അവൾക്ക് നേരെ നീട്ടി…

 

മായ തന്റെ ഫോണിൽ നോക്കി അനൂപിന്റെ നമ്പർ ഡയൽ ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *