മായാമയൂരം – 4 2അടിപൊളി  

 

അവൻ മായയുടെ കൈയ്യിൽ നിന്നും ട്രോളി വാങ്ങി കാറിനടുത്തേക്ക് നടന്നു അവളും അവനെ അനുഗമിച്ചു. അവർ കാറിനടുത്ത് എത്തിയത് കണ്ടപ്പോൾ കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഒരാൾ എഴുന്നേറ്റ് അവർക്കരിലേക്ക് വന്നു.

 

മായ അയാളെ അടിമുടി ഒന്ന് നോക്കി. അല്പം ഇരുണ്ട നിറമാണ്. പുറകിലേക്ക് നീട്ടി വളർത്തിയ മുടി .നല്ല ബലിഷ്ഠമായ ശരീരം .. ടീ ഷർട്ടും ജീൻസുമാണ് വേഷം ആ ടൈറ്റ് ടീഷർട്ട് അയാളുടെ മസിലുകളെ എടുത്തു കാട്ടിയിരുന്നു..

 

ഹലോ മായാ നൈസ് റ്റു മീറ്റ് യു …. എന്നു പറഞ്ഞു കൊണ്ട് അയാൾ മായക്ക് നേരെ കൈ നീട്ടി..

 

മായയും തിരിച്ച് അയാൾക്ക് കൈ കൊടുത്തു.

 

പ്രവീണേട്ടൻ ? അവൾ ചോദ്യ ഭാവത്തിൽ അനൂപിനെയും അയാളെയും മാറി മാറി നോക്കി..

സംശയിക്കേണ്ട ഇത് തന്നെ ആള് .. അനൂപാണ് മറുപടി കൊടൂത്തത്.

 

എങ്ങനെയുണ്ടായിരുന്നു മായ യാത്രയൊക്കെ സുഖമായിരുന്നോ ?

 

ആഹ് കുഴപ്പമില്ലായിരുന്നു പ്രവീണേട്ടാ ..

 

ആ സമയം അനൂപ് വീട്ടിലേക്ക് വിളിച്ച് മായ ഇവിടെ സുരക്ഷിതമായി എത്തിയ കാര്യം അറിയിച്ചു.

 

നീ കേറി അകത്ത് ഇരിക്ക് ഞാൻ ഈ ലെഗേജ് ഡിക്കിയിൽ വെക്കട്ടെ അനൂപ് അവൾക്കായി ഡോർ തുറന്ന് കൊടുത്തുകൊണ്ട് പറഞ്ഞു. ബാഗ് എടുത്തു വെക്കാൻ പ്രവീണും അവനെ സഹായിച്ചു. ശേഷം വണ്ടി മുന്നോട്ട് നീങ്ങി

 

ഒരു നാല് നില കെട്ടിടത്തിന്റെ മുന്നിലാണ് ആ കാറ് ചെന്ന് നിന്നത്. രണ്ടാമത്തെ നിലയിലായിരുന്നു അനൂപിന്റെ ഫ്ലാറ്റ്. അനൂപ് ട്രോളിയുമായി മുന്നിൽ നടന്നു അവന് പിന്നിലായി മായയും അവൾക്ക് പിന്നിലായി പ്രവീണും.

 

അനൂപ് ഡോർ തുറന്ന് അകത്തേക്ക് കയറി മായ ഹാളിൽ കണ്ട ഒരു സോഫയിലേക്ക് ഇരുന്നു തൊട്ട് എതിർവശത്തായി പ്രവീണും . മായ ക്ഷീണിതയാണെന്ന് മനസ്സിലാക്കിയ അനുപ് ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് അവൾക്ക് കൊടുത്തു.

 

നീ ഒന്ന് ഫ്രഷ് ആവ് ഞങ്ങൾ എന്തേലും കഴിക്കാൻ വാങ്ങിയിട്ട് വരാം . ദാ അതാണ് ബെഡ്റൂം അവൻ ഒരു റൂം ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു. മായ പെട്ടെന്ന് തന്നെ കുളിച്ച് ഒരു ചുരിദാർ എടുത്തിട്ടു എന്നിട്ട് ഫ്ലാറ്റ് മൊത്തം ഒന്ന് കണ്ണോടിച്ചു

രണ്ട് ബെഡ്റൂം ഉണ്ട്, ഒരു ഹാളും കിച്ചണും, അവൾ കിച്ചണിലേക്ക് കയറി അവിടെ ഇവിടെ യായി കുറച്ച് പാത്രങ്ങൾ ഇരിപ്പുണ്ട്. ഗ്യാസിന്റെ മുകളിൽ ഒരു പാത്രത്തിൽ എന്തോ മൂടി വച്ചിട്ടുണ്ട് അവൾ അത് തുറന്ന് നോക്കി, ചോറാണ് ഉച്ചയ്ക്ക് കഴിച്ചതിന്റെ ബാക്കി ആവും, അല്ല അപ്പോൾ അനൂപേട്ടൻ ഇന്ന് ജോലിക്ക് പോയില്ലെ , ഞാൻ വരുന്നതുകൊണ്ട് ചിലപ്പോൾ ലീവ് എടുത്തു കാണും.. അവൾ അടുക്കളയിലെ ഫ്രിഡ്ജ് തുറന്നു നോക്കി അതിൽ കുറച്ച് പച്ചക്കറികൾ ഉണ്ടായിരുന്നു പിന്നെ രണ്ട് കുപ്പിയിൽ വെള്ളവും, മൂന്നോ നാലോ മുട്ടയും അവൾ ഫ്രിഡ്ജ് അടച്ച്, ഹാളിലേക്ക് നടന്നു. ടിവി ഓൺ ചെയ്തു ന്യൂസും കണ്ട് ഇരുന്നു.

 

ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ അനൂപും പ്രവീണും വന്നു , കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ട് മായ വാതിൽ തുറന്നു. രണ്ട് പേരുടെയും കൈയ്യിൽ ഒരോ പൊതികൾ വീതമുണ്ടായിരുന്നു. അവർ അത് ഡൈനിങ് ടേബിളിന് മുകളിലേക്ക് വച്ചു.

 

നിനക്ക് വിശക്കുന്നുണ്ടോ മായേ ?

 

ഇല്ല , ചെറുതായിട്ട് വിശക്കുന്നുണ്ടെങ്കിലും അവൾ കള്ളം പറഞ്ഞു.

 

എന്നാൽ ഞാൻ ഒന്ന് കുളിക്കട്ടെ എന്നിട്ട് കഴിക്കാം നിങ്ങൾ സംസാരിച്ചിരിക്ക്. അനൂപ് ബെഡ്റൂമിലേക്ക് കയറി, പ്രവീൺ മായയെ നോക്കി ഒന്നു ചിരിച്ചു അവളും എന്ത് പറയണമെന്ന് അറിയാതെ മറുപടി എന്നോണം ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു .. ആ ഹാളിൽ മൗനം തളംകെട്ടി നിന്നു

 

“പ്രവീണേട്ടനും ഇവിടെ തന്നെയാണോ താമസം” ആ മൗനാന്തരീക്ഷത്തിന് വിരാമമിട്ടുകൊണ്ട് മായ ചോദിച്ചു..

 

എന്തേ എന്റെ പ്രസൻസ് ബുദ്ധിമുട്ടായോ ?

അയ്യോ അതല്ല ചേട്ടാ ഇവിടെ രണ്ട് ബെഡ്റൂം ഉണ്ട് ഒന്ന് അടച്ചിരിക്കുകയാണ് അതോണ്ട് ചോദിച്ചതാ ..

Leave a Reply

Your email address will not be published. Required fields are marked *