മായാമയൂരം – 4 2അടിപൊളി  

 

ആ സമയം തന്നെ വേറെ ഏതോ വിമാനം കൂടി ലാന്റ് ചെയ്തതിനാൽ അവിടെ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു.. മായ ആ ക്യൂവിന് പുറകിലായി നിന്നു

 

“മോള് വിസിറ്റിംഗ് അല്ലേ ദാ ആ ക്യൂവിൽ നിന്നോളു.. അവിടെ തിരക്ക് കുറവാണ് ” ശബ്ദം കേട്ട് അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കി

 

നേരത്തെ തന്റെ ഒപ്പം ഇരുന്ന ആ മധ്യവയസ്കൻ തന്നെ..

 

നന്ദി സൂചകമെന്നോണം അയാളെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ തന്റെ ഹാന്റ് ബാഗും എടുത്തു അപ്പുറത്തെ ക്യൂവിലേക്ക് മാറി നിന്നു.. അവിടെ തിരക്ക് കുറവായതിനാൽ അവൾ പെട്ടെന്ന് തന്നെ അവിടത്തെ നടപടി ക്രമങ്ങൾ കഴിഞ്ഞ് ലെഗേജിനടുത്തേക്ക് നടന്ന് നീങ്ങി.

 

ലെഗേജിന് വേണ്ടിയുള്ള കാത്തിരിപ്പ് പക്ഷേ അരമണിക്കൂറിൽ കൂടുതൽ നീണ്ടു നിന്നു.. ആ കാത്തിരിപ്പിനിടയിൽ എയർപോർട്ടിലെ വൈഫൈ കണക്ട് ചെയ്ത് അനൂപിനെ കോൺടാക്ട് ചെയ്യാൻ പലതവണ ശ്രമിച്ചുവെങ്കിലും കണക്ഷൻ സ്ലോ ആയതിനാൽ പരാജയമായിരുന്നു ഫലം..

 

അപ്പോഴേക്കും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആ മധ്യവയസ്കൻ അവളുടെ അടുത്ത് എത്തിയിരുന്നു..

“ചിലപ്പോൾ ഇങ്ങനാ മോളേ ലെഗേജ് വരാൻ ഒത്തിരി താമസിക്കും. ”

ഉം … എന്നൊരു മൂളൽ മാത്രമായിരുന്നു മായയുടെ മറുപടി..

 

അവൾക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് മനസ്സിലാക്കിയിട്ടാണോ എന്തോ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല..

 

അനൂപേട്ടൻ പുറത്ത് തന്നെ കാത്ത് നിൽക്കുന്നുണ്ടാവുമോ ? പുറത്തിറങ്ങിയാൽ എങ്ങനെയാണ് ഞാൻ അനൂപേട്ടനെ കണ്ട് പിടിക്കുക ഇങ്ങനെ ഓരോ ചിന്തകൾ അവളുടെ മനസ്സിനെ അലോസരപ്പെടുത്തി..

 

വൈഫൈ കിട്ടുന്നില്ലെങ്കിൽ അവിടെ നിന്ന് ആരുടെയെങ്കിലും ഫോൺ വാങ്ങി ഒന്നു വിളിച്ചാൽ മതി എന്ന് അനൂപ് പറഞ്ഞത് അവൾ ഓർത്തു പക്ഷേ ആരോട് ചോദിക്കും.. അവൾ ചുറ്റും കണ്ണോടിച്ചു. എല്ലാവരും അക്ഷമരായി ലഗേജിന് വേണ്ടി കാത്തിരിക്കുകയാണ്… അവളുടെ കണ്ണുകൾ ആ മധ്യവയസ്കനിൽ ഉടക്കി.. അദ്ദേഹത്തോട് തന്നെ ചോദിക്കാം..

 

സർ …

 

എന്താ മോളേ ? ആ വിളികേട്ട് മധ്യവയസ്കൻ അവളെ നോക്കി ചോദിച്ചു..

 

സർ എനിക്ക് ഒരു ഹെൽപ് ചെയ്യാമോ ?

 

എന്താ ?

 

എന്റെ ഫോണിൽ വൈഫെ കിട്ടുന്നില്ല. അതുകൊണ്ട് ഹസിനെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ല. സാറിന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്നാ ഫോൺ തരാമോ ?

 

അയ്യോ എനിക്കെന്ത് ബുദ്ധിമുട്ട് എന്നു പറഞ്ഞു കൊണ്ട് അയാൾ പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് അവൾക്ക് നേരെ നീട്ടി…

 

മായ തന്റെ ഫോണിൽ നോക്കി അനൂപിന്റെ നമ്പർ ഡയൽ ചെയ്തു .

ഹലോ ഹൂ ഈസ് ദിസ്..

 

ഹലോ അനൂപേട്ടാ ഞാനാ മായ …

 

അഹ് .. നീ ഇറങ്ങിയോ

 

ആ അനൂപേട്ടാ ഇറങ്ങി ലെഗേജിനായി വെയിറ്റ് ചെയ്യുവാ ..

 

ഓക്കെ ഞാൻ പുറത്ത് തന്നെയുണ്ട്

 

ഓക്കെ.. എന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു അയാൾക്ക് കൈമാറി അപ്പോഴേക്കും ലെഗേജ് വന്നു തുടങ്ങിയിരുന്നു.

 

അവൾ തന്റെ ലെഗേജ് എടുത്തു ട്രോളിയിൽ വച്ചു അല്പം ഭാരമണ്ടായിരുന്നതിനാൽ അതെടുക്കാൻ അയാൾ അവളെ സഹായിച്ചു..

 

താങ്ക്യൂ സർ ..

 

മോസ്റ്റ് വെൽകം മായ …

 

തന്റെ പേര് എങ്ങനെ അയാൾക്ക് മനസ്സിലായി എന്ന് ഒരു നിമിഷം അവൾ അന്തം വിട്ടു അത് മനസ്സിലാക്കിയിട്ടാവണം അയാൾ ആ ലെഗേജ് ചുണ്ടി കാണിച്ചു കൊടുത്തു. അതിന്റെ മുകളിൽ അവളുടെ പേരെഴുതിയിട്ടുണ്ടായിരുന്നു.

 

ജോലിയൊന്നും റെഡിയായില്ലെങ്കിൽ ഈ നമ്പറിൽ ഒന്ന് കോണ്ടാക്റ്റ് ചെയ്യു അയാൾ തന്റെ പേഴ്സിൽ നിന്നും ഒരു വിസിറ്റിങ്ങ് കാർഡ് എടുത്ത് അവൾക്ക് നേരെ നീട്ടി..

ഓക്കെ സർ താങ്ക്യൂ…

 

ഓക്കെ സീയു അഗൈൻ . എന്നു പറഞ്ഞുകൊണ്ട് അയാൾ തന്റെ ലെഗേജും എടുത്ത് പുറത്തേക്ക് നടന്ന് നീങ്ങി..

 

രവി തരകൻ… അവൾ ആ കാർഡിൽ എഴുതിയ പേര് വായിച്ചതിന് ശേഷം ആ കാർഡ് തന്റെ ബാഗിൽ വച്ചു..

 

ട്രോളിയും തള്ളി അവൾ പുറത്തേക്ക് നടന്നു. പുറത്ത് അവളെ കാത്ത് അനൂപ് നിൽക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും അവൾ ഓടി ചെന്ന് കെട്ടി പിടിച്ചു. അവനും അവളെ വാരി പുണരാൻ മറന്നില്ല . ഒപ്പം അവളുടെ കവിളിൽ ഒരു മുത്തവും കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *