Related Posts
സിദ്ധപ്പയും ശിവാനിയും വരുമ്പോൾ രവി കൊടുംപാലമരത്തിനു കീഴിലെ തണുപ്പിൽ നല്ല ഉറക്കത്തിലായിരുന്നു. നിലാവ് പരിസരങ്ങളെ ശുഭ്രമാക്കിയിരുന്നു. ദൂരെ യക്ഷഗാനത്തിന്റെ മണവും കൊണ്ട് തലക്കാവേരിയുടെ തീരത്ത് നിന്ന് കാറ്റ് കടന്ന് വന്ന് കാടിന്റെ നിഗൂഢതയ്ക്ക് മേൽ നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നു.
പാടാൻ മറന്നുപോയ ഒരു രാപ്പാട്ടിലെ ദൃശ്യോത്സവം പോലെ നിലാവിൽ കുതിർന്ന്….
“നോധി ,അവനു ഹേഗെ മാലഗുട്ടനു! ”
[“അയ്യോ,നോക്കിക്കേ,കുട്ടി എങ്ങനെയാ കെടക്കുന്നേന്ന്!”]
തുളുവും കണ്ണടയും മിശ്രിതമാക്കിയ ഭാഷയിൽ ശിവാനി സഹതാപത്തോടെ പറഞ്ഞു.
അലിവ് തേങ്ങിയ ഒരു നോട്ടം അവനിലേക്കെറിഞ്ഞു
“നാവു അവനന്നു എക്കാരാഗോലിസബാറാദു?”
[“എഴുന്നേൽപ്പിക്കണ്ടേ കുട്ടിയെ?”]
സിദ്ധപ്പയും രവിയെ സഹതാപത്തോടെ നോക്കി. അയാൾ കുനിഞ്ഞ് രവിയുടെ അടുത്ത് ഇരുന്നു.അത് കണ്ട് ശിവാനിയും. അയാൾ വാത്സല്യത്തോടെ അവന്റെ നീണ്ട മുടിയിഴകൾ തഴുകി. രവി കിടന്ന കൊടും പാലമരത്തിൻന്റെ ചില്ലയിലേക്ക് ശിവാനി തലയുയർത്തി നോക്കി. ഒരു നിമിഷം അവളുടെ കണ്ണുകൾ വിടർന്ന് തെളിഞ്ഞു.
“തന്തേയ്…നോധി,ഒന്തു ഗൂബെ സാഖേയ മേലെ കുച്ചിട്ടിടെ !”
[അച്ഛാ,നോക്ക്! ചില്ലയിൽ ഒരു മൂങ്ങയിരിക്കുന്നു!”]
സിദ്ധപ്പ അദ്‌ഭുതത്തോടെ മുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളും അദ്‌ഭുതം കൊണ്ട് വിടർന്നു.ഭഗവാനെ എന്താണീ കാണുന്നത്! ഏഴിനും മീതെ ആത്മാക്കൾ പ്രസാദവുമായി പറന്നുവരുന്നത് സുകൃതിയായ ദേഹി ഉറങ്ങുമ്പോഴാണ്! അപ്പോൾ ഈ കുട്ടി യഥാർത്ഥത്തിൽ ആരാണ്?
അയാൾ വീണ്ടും രവിയെ നോക്കി.
ശിവാനിയും ആരാധന കലർന്ന കണ്ണുകളോടെ രവിയെ നോക്കി.
ദശവലപ്പൂവുകൾ കാറ്റിനോടൊപ്പം നൃത്തം ചെയ്യുമ്പോൾ നിലാവ് സാന്ദ്രമാക്കിയ പരിസരങ്ങളിൽ രവിയുടെ മുഖത്ത് ഒരു ഗന്ധർവ്വ സാന്നിധ്യം ശിവാനി കണ്ടു. രാവിന്റെ സുതാര്യമായ കായലിലൂടെ കളിയോടങ്ങളിൽ അപ്സരകന്യകമാർ ഇവനെ തേടി വരുന്നുണ്ടോ?
“നാനു ചന്ദ്രനക്കല്ലു അലങ്കരിസ്സാലു ഹോഗുഡ്ഢിധേനെ. നീവു കാനൂനിന പ്രകാര അവനന്നു മുട്ടുത്തിരി…”
[ഞാൻ പോയി ചന്ദന ശില അലങ്കരിക്കാം..നീ കുട്ടിയെ തൊട്ടുകൊണ്ടിരിക്ക്.നിയമത്തിൽ പറഞ്ഞിരിക്കുന്നത് പോലെ!]
സിദ്ധപ്പ ബസവേശ്വരന്റെ മൂർത്തി പള്ളികൊള്ളുന്ന ചതുപ്പിന്റെ നേരെ നടന്നു. അയാളുടെ രൂപം നിലാവിലൂടെ ഇരിട്ടിലലിഞ്ഞപ്പോൾ ശിവാനി രവിയുടെ അടുത്തേക്ക് ചേർന്നിരുന്നു.
അവളുടെ മൃദുവായ നീണ്ടു ഭംഗിയുള്ള വിരലുകൾ രവിയുടെ തലമുടിയെ തഴുകി. മലർന്ന് കിടന്നു ഉറങ്ങുന്ന രവിയുടെ കൺപോളകളിൽ അവളുടെ വിരലുകൾ ഒഴുകി നടന്നു. പിന്നെ അവ അവന്റെ മൂക്കിൽ,കവിളിൽ അമർന്നു. അവന്റെ ഭംഗിയുള്ള ചുണ്ടുകളിൽ വിരലമർന്നപ്പോൾ ശിവാനിയുടെ മുലകളിൽ തരിപ്പ് ഉരഞ്ഞമർന്നു. ഇഷ്ടത്തോടെ,പ്രിയമോടെ അവന്റെ ചുണ്ടുകളിൽ അമർത്തികൊണ്ട് മറ്റേ കൈ അവൾ മാറിലമർത്തി.
അവളുടെ തലമുടിയിൽ നിന്നും യൗവ്വനത്തിന്റെ ഉർവ്വരതയ്ക്ക് കാത്തിരിക്കുന്ന ശരീരത്തിൽ നിന്നും ചന്ദനവും രുദ്രാക്ഷിപ്പൂക്കളും നിറഞ്ഞ സുഗന്ധം അവനിലേക്ക് പെയ്തിറങ്ങി. നിലാവിൽ അവളുടെ കണ്ണുകൾക്ക് പത്മരാഗത്തിന്റെ നിറം കലർന്നിരുന്നു. തന്റെ മുമ്പിൽ കിടക്കുന്ന പുരുഷൻ എന്ന വിസ്മയത്തിലേക്ക് അവൾ നോക്കി. കാൽ അനങ്ങിയപ്പോൾ പാദത്തിലെ വെള്ളിക്കൊലുസ്സ് മോഹശ്രുതി മീട്ടുന്നത് പോലെ ശിവാനിക്ക് തോന്നി.
അവന്റെ ചുണ്ടുളിൽ നിന്ന് കൈകൾ മാറ്റാൻ അവൾക്കായില്ല.ഇത്ര മിനുസം,ഇത്ര മൃദുലത,ഇത്രയും മസൃണത വേറെ എവിടെ കണ്ടിരിക്കുന്നു താൻ? താമരയിതളിൽ? മയിൽപ്പീലിയിൽ? ഫാൽഗുന മാസത്തിൽ മാറാമ്മയുടെ തിറയിൽ ഉറഞ്ഞാടുന്ന യക്ഷന്റെ മുഴുക്കാപ്പിൽ?
ശിവാനിയുടെ കൈകൾ രവിയുടെ നെഞ്ചിലേക്ക് ഇഴഞ്ഞു. അവന്റെ വിരി മാറിലെ രോമങ്ങളിൽ അവളുടെ വിരലുകൾ മൃദുവായ നാഗങ്ങളെപ്പോലെ ഇഴഞ്ഞപ്പോൾ രവിയിൽ നേരിയ ഒരനക്കം ശിവാനി കണ്ടു. അവൻ സാവധാനം കണ്ണുകൾ തുറന്നു. നിലാവിൽ, കൊടുംപാലയുടെ കീഴിൽ, സുഗന്ധിയായ കാറ്റിൽ തന്നെ നോക്കിയിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിലെ വിമോഹനമായ തിളക്കത്തിലേക്ക് അവൻ നോക്കി.
