ഒരാഴ്ചയായി മീര നാട്ടിൽ പോയിട്ട്, ഒരു വിവരവും ഇല്ല, വാട്സ്ആപ്പ് ഇല്ല, ഫേസ്ബുക് ഇല്ല, ഫോൺ ആണേൽ ഫുൾ ടൈം പരുതിക് പുറത്ത്.. ആകെ വട്ടായി നിന്ന ഞാൻ ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു കൊണ്ട് ബാല്കണിയിൽ നിൽക്കുമ്പോളാണ്, എന്റെ ഫ്രണ്ട് “ജയ്” അങ്ങോട്ടേക്ക് വരുന്നത്..
” എന്താടോ തനിക്കു ഒരു മ്ലാനത “
“ഏയ് ഒന്നുല്ലടാ, നിനക്ക് തോന്നിയതാവും “
“എനിക്ക് അങ്ങനെ വെറുതെ തോന്നിയതൊന്നുമല്ല, ഇപ്പോൾ ഒരാഴ്ചയായി നീ ആകെ മൂഡ് ഓഫ്, എന്താടാ ഓഫീസിൽ വല്ല പ്രശനവും “.
“ഇല്ല…അങ്ങനെ ഒന്നുല്ല.”
“ആഹ് എങ്കിൽ അത് വിട്.. നിന്റെ കൂടെ വരുന്ന ആ പെണ്ണെവിടെ ഇപ്പോൾ കാണുന്നില്ലല്ലോ “.
അവന്റെ ചോദ്യത്തിന് എന്റെ ഉത്തരം മൗനമായിരുന്നു..
“ടാ.നീ എന്താ ഒന്നും മിണ്ടാത്തെ, നിന്റെ ഈ മൂഡ് ഓഫിന് കാരണം അവളാണോ “
അപ്പോഴും എന്റെ ഉത്തരം മൗനം ആയിരുന്നു..
“ഉം… മനസ്സിലായി.. അപ്പോൾ സമ്പവം ഞാൻ ഉദേശിച്ചത് തന്ന. ടാ ഋഷി നിനക്ക് അവളോട് പ്രേമമാട,, നീ അവളെ സ്നേഹിക്കുന്നു.. അതാണ് നിന്റെ ഈ അവസ്ഥക്ക് കാരണം, നീ പോയി അവളോട് കാര്യം പറയട.. ഇല്ലേ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയന്ന് വരും..നീ പെട്ടന്നു പോയി പറയാൻ നോക്ക് “
അവനെന്റെ തോളിൽ തട്ടി സ്റ്റെപ് ഇറങ്ങി താഴേക്കു പോയി.
വീണ്ടും ഞാൻ ഒരു പുകയെടുത്തു ദൂരേക്ക് നോക്കി, അപ്പോളാണ് എന്റെ മനസ്സിൽ ജയ് പറഞ്ഞ കാര്യങ്ങൾ ഓടി വന്നത്.. മീരേ ഞാൻ സ്നേഹിക്കുന്നുവോ? അവളോട് എനിക്ക് പ്രണയമാണോ? അവളെ കാണാതിരിക്കുമ്പോളുള്ള എന്റെ നെഞ്ചിലെ തി അതുകൊണ്ടാകുമോ?
ഒന്നുറപ്പാണ് എനിക്ക് അവളെ ഇഷ്ടമാണ്.അവൾ അടുത്തുള്ളപ്പോൾ ഞാൻ ഒത്തിരി സന്തോഷവാനാണ്, എന്റെ ചെറിയ കാര്യങ്ങൾക്കു പോലും അവളോട് ചോദിക്കാതെ ഞാൻ തീരുമാനം എടുത്തിരുന്നില്ല. അതെ എനിക്ക് അവളെ ഇഷ്ടമാണ്.. ജീവിത കാലം മുഴുവൻ അവളെ എനിക്ക് വേണം. അവളെ എന്റെ ഇഷ്ടം അറിയിക്കണം,
ഒരു പക്ഷേ അവൾക് എന്നെ ഇഷ്ടമായില്ലങ്കിലോ? അവൾ എന്നെ വിട്ടു പോകുമോ? എന്താ ഇപ്പോൾ ചെയ്യുക..
അങ്ങേ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോളാണ് ഫോൺ റിങ് ചെയ്തത്.
“ഹ… മീര 😍😍”
എന്റെ ചുണ്ടും മനസ്സും ഒരുമിച്ചു മന്ത്രിച്ചു.
ഞാൻ ഫോണെടുത്തു.
“ഹലോ മീര, എത്ര ദിവസമായി തന്റെ ശബ്ദം ഒന്ന് കേട്ടിട്ട്, താനിപ്പോൾ എവിടയാണ്, വീട്ടിലാണോ, അതോ ഹോസ്റ്റലിൽ വന്നോ, താൻ എന്താ ഒന്നും മിണ്ടാത്തെ “.
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു നിറുത്തി,
“ഹലോ ഋഷി, താൻ എനിക്ക് സംസാരിക്കാൻ ഒരു അവസരം തരുന്നില്ലല്ലോ, പിന്നെങ്ങനാ ഞാൻ സംസാരിക്കിന്നെ..”
“ഹോ, സോറി.താൻ പറ, “
“ടോ ഞാൻ രാവിലെ 8.30 ആവുമ്പോഴേക്കും, വൈറ്റിലയിലേക്ക് എത്തും, നീ എന്റെ ഹോസ്റ്റലിൽ പോയി വണ്ടി എടുത്തോണ്ട് എന്നെ വന്നു പിക്ക് ചെയ്യാമോ? ഒരഴിച്ച ആയില്ലേ ലീവ് എടുത്തിട്ട് രാവിലെ തന്നേ ഡ്യൂട്ടിക്ക് കയറണം.”
“ഓക്കേ, ടോ ഞാൻ വരാം, അല്ല വണ്ടിയുടെ ചാവി ആരുടെ കയ്യില.”?.
“ആഹ്, അത് സജിനയോട് ഞാൻ വിളിച്ചു പറഞ്ഞോളാം അവൾ വണ്ടി എടുത്തു ഗേറ്റിനു പുറത്തു വെച്ചുതരും, “
“ഹ.ശരി..അല്ല താനെവിടാരുന്നു ഫോണും കിട്ടുന്നില്ലായിരുന്നു, “
“എല്ലാം നാളെ കാണുമ്പോൾ പറയാം.ഇപ്പോൾ ഞാൻ ഒന്ന് കിടക്കട്ടെ നല്ല തലവേദന “.
“മം…. താൻ കിടന്നോ, രാവിലെ കാണാം “.
അപ്പോഴേക്കും അവൾ ഫോൺ വെച്ചിരുന്നു.
എന്തായാലും അവളുടെ രാവിലെ കാണാല്ലോ. വാച്ചിൽ നോക്കിയപ്പോള് 12.30 കഴിഞ്ഞിരുന്നു.
ഇപ്പോൾ മനസ്സിൽ വല്ലാത്തൊരു സമാദാനം, അവളോട് സംസാരിച്ചോണ്ടാവും, ഇപ്പോൾ ഒരു ആശ്വാസം തോനുന്നു..
കട്ടിലിൽ കിടന്നപ്പോഴേക്കും ഞാൻ ഉറങ്ങി പോയി.
ഫോൺ റിങ് ചെയ്തപ്പോഴാണ്, ഞാൻ ഉറക്കം ഉണർന്നത്..
ഞാൻ ഫോൺ എടുത്തു..
“ഹലോ? “
“ടാ നീ എഴുന്നേറ്റില്ലേ? “
” ടോ ഞാൻ ഇപ്പോൾ റെഡി ആയി ഇറങ്ങും 7.45 ആയതല്ലേ ഉള്ളു. താൻ എവിടായി? “
“ഞാൻ കുണ്ടന്നൂർ കഴിഞ്ഞു, ഇപ്പോൾ വൈറ്റില എത്തും, “
“ഞാൻ ദേ എത്തി താൻ ഫോൺ വെച്ചോ.. “
ഫോൺ കുട്ടു ചെയ്തു ഞാൻ പെട്ടന്നു തന്നേ ഫ്രഷ് ആയി മീരയുടെ ഹോസ്റ്റലിലേക്ക് പോയി.. ഭാഗ്യം വണ്ടി ഗേറ്റിന്റെ അടുത്താനുണ്ട്, ഇനി താക്കോല് എവിടെ പോയി തപ്പും..
