“ജസ്‌ന മാഡം പറഞ്ഞ ഋഷി സർ ആണോ “
ഞാൻ നോക്കുമ്പോൾ കെട്ടുവള്ളം പോലുള്ള മീശയുമായി, ഒരു തടിച്ച രൂപം എന്റെ നേരെ വന്നു..
“അതെ ഞാനാണ് ഋഷി “.
“ആഹ് ഇതാ വണ്ടിയുടെ താക്കോൽ.. “
നന്ദി പറയും മുൻപേ താക്കോലും തന്നു അയ്യാൾ പോയിരുന്നു.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു നേരെ വൈറ്റിലേക് പോയി.. അപ്പോഴേക്കും 8.15 ആയിരുന്നു. റോഡിലൊന്നും വലിയ തിരക്കില്ല.. ഒരു 9.മണി ആകുമ്പോൾ ഇടപ്പള്ളി തൊട്ടു വൈറ്റില വരെ നല്ല തിരക്കാണ് എന്തായാലും പെട്ടന്ന് എത്തണം, ഞാൻ വണ്ടി പറപ്പിച്ചു വിട്ടു.. 8.30 ആയപ്പോഴേക്കും ഞാൻ വൈറ്റിലയിലേക്കു എത്തി.. ഹബ്ബിന് അടുത്തുള്ള പെട്രോൾ പമ്പിൽ വണ്ടി വെച്ചു ഞാൻ, ത്രിശൂർ ഭാഗത്തേക്ക് പോകുന്ന ബസ് നിറുത്തുന്ന അടുത്തേക്ക് ചെന്നു.. ഭാഗ്യം ഇതുവരെയും തൃശൂർക്കോ, പാലക്കാട്ടേക്കോ പോകുന്ന വണ്ടി ഒന്നും വന്നിട്ടില്ല… അവൾ എന്തായാലും L.S ൽ വരില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു..
അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ അതാ കൊടുങ്ങല്ലൂർ സൂപ്പർ ഫാസ്റ്റ് മുന്നിൽ വന്നു നിന്നു. ഞാൻ ബസിലേക്ക് നോക്കി, കുറെ ആൾക്കാർ ഇറങ്ങി.. മീരേ കാണുന്നില്ല. ഞൻ ബസിന്റെ അടുത്തേക്ക് ചെന്നതും ഫ്രോൻഡ് ഡോറിലൂടെ മീര ഇറങ്ങി വരുന്നു, രണ്ടു കയ്യിലും തോളിലുമായ് മൂന്നു ബാഗുകൾ.
“ഇവളെന്താ നാടുവിട്ടു പോന്നതാണോ ദൈവമേ “?
“എന്താടോ ഋഷി താൻ മിഴിച്ചു നിക്കുന്നെ.. ”
.
“ഏയ് ഒന്നുമില്ലടോ ഈ ലഗേജ് കണ്ടു നോക്കി നിന്നു പോയത.”
“ഓഹ്.. അതോ. താൻ ഒന്ന് ഹെല്പ് ചെയ്തെ നല്ല വെയിറ്റ് ഉണ്ട്.. വണ്ടി എവിടാ.”
അവളുടെ കൈൽ നിന്നും ഒരു ബാഗ് ഞാൻ വാങ്ങി പിടിച്ചു കൊണ്ട് വണ്ടിയെടുത്തേക്കു നടന്നു..
“വണ്ടി ആ പമ്പിൽ വെച്ചേക്കുവാ, താൻ വാ.”
“ഉം “
എന്റെ കൈയിലിരുന്ന ബാഗ് ഞാൻ എടുത്തു ഡിയോ യുടെ ഫ്രോന്റിലെ കരിയർ ഗ്യാപ് ൽ വെച്ചു, മീര ഒരു ബാഗ് പുറത്തും, മറ്റേതു ഞങ്ങൾക്ക് ഇടയിലും വെച്ചു വണ്ടിയിലിരുന്നു..
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു ഹബ്ബിന് പുറത്തേക്കു ഇറങ്ങി….
” ഓഹ് ഈ ബൈ പാസ്സിന്റെയും ഫ്ലൈ ഓവറിന്റെ പണി കഴിഞ്ഞായിരുന്നെ, വളരെ സ്മൂത്ത് ആയി പോകാമായിരുന്നു “
“ഓഹ് ഇതൊന്നും ഇപ്പോഴൊന്നും ശെരിയാവില്ലടോ “
“ഉം, ടോ ഋഷി താൻ ഇന്ന് ഓഫീസിൽ വരുന്നില്ലേ? “
“എനിക്ക് ഇന്ന് ഓഫ് ആടോ, “
“ഓഹ്.. അപ്പോൾ ഇന്ന് ഞൻ ഒറ്റക്ക് പോണോല്ലോ “
“ഉം.. അല്ല താൻ ഈ ഒരാഴ്ച എവിടായിരുന്നു? ഫോണിൽ കിട്ടിയതേ ഇല്ല. “
“ഞാൻ അച്ഛന്റെ തറവാട്ടിലായിരുന്നു…. ഇടിക്കില് അവിടെ ഫോണിന് റേഞ്ച് ഇല്ല..അതാ കിട്ടാതിരുന്നേ “
“ആഹ്, വീട്ടിൽ എല്ലാർക്കും സുഖമാണോ “?
“എല്ലാർക്കും സുഖം, തന്നേ അമ്മ തിരക്കിന്നു പറയാൻ പറഞ്ഞു, “.
” അതെയോ.. ഉം..ഉം “
“ടോ ഋഷി വൈകിട്ടു താൻ ഫ്രീ ആണോ? “
“ആഹ് അതെ.! എന്താടോ? “
” ഒന്നുമില്ല വൈകിട്ടു എന്റെ കൂടെ ഒന്ന് മറൈൻ ഡ്രൈവ് വരെ വരാമോ? “
” പിന്നെന്താ വരല്ലോ “
“താങ്ക്സ് !”
“ഏയ് അതൊന്നും വേണ്ടടോ, താൻ എന്നെ ഒരു അന്യനായാണോ കാണുന്നെ..”
“അയ്യോ ഞാനൊന്നും പറഞ്ഞില്ലേ, ആ താങ്ക്സ് ഇങ്ങ് തിരിച്ചെടുത്തു, പോരെ. “
അവൾ കള്ള പിണക്കം നടിച്ചു പറഞ്ഞു..
അപ്പോഴേക്കും ഞങ്ങൾ ഹോസ്റ്റലിൽ എത്തി അവളെ ഇറക്കി വണ്ടിയും ഏൽപ്പിച്ചു ഞാൻ മടങ്ങി…..
______________________________
“ഹലോ. മാഷേ… ഇറങ്ങുന്നില്ല നിങ്ങളുടെ സ്റ്റോപ്പ് എത്തി… “
കണ്ടക്ടർ തട്ടി വിളിച്ചപ്പോഴാണ് ഞൻ ചിന്തയിൽ നിന്നും ഉണർന്നത്,..
“എവിടായി,? “
“കൊല്ലം എത്തി ” നിങ്ങളുടെ സ്റ്റോപ്പ്…
അപ്പോഴാണ് ഞാൻ അഭിയെ വിളിച്ചില്ലന്നു ഓർത്തത്.. എന്റെ ലഗേജ് എടുത്തു ഞാൻ പുറത്തേക്കിറങ്ങി.. ഫോൺ എടുത്തു നോക്കിയപ്പോള് 14 മിസ് കാൾ. അഭിയും, മീരയും, അമ്മയും വിളിച്ചിരിക്കുന്നു.
ഞാൻ പെട്ടന്നു തന്നേ ഫോൺ എടുത്തു അഭിയെ വിളിച്ചു,
“ഹലോ ടാ “
ഞാൻ സംസാരിക്കാൻ തുടങ്ങും മുൻപേ അവന്റെ വായിൽ നിന്നു നല്ല പുളിച്ച രണ്ടണ്ണം കിട്ടി…
“സോറി ടാ..ഞാൻ ഉറങ്ങി പോയി, നീ ഇനി തിരിച്ചു പൊയ്ക്കോ ഞാൻ ബസിൽ വന്നോളാം “
