മിഥുനം – 2 1

പ്രിയ വായനക്കാരെ ഇതെന്റെ ആദ്യ കഥയാണ്, അതിന്റെതായ പോരായിമകൾ കഥയിൽ ഉണ്ടെന്നും അറിയാം… ഞാൻ തിരുത്താൻ ശ്രമിക്കുന്നതാണ്.
ഇതിനെ ഒരു കഥയായി മാത്രം കാണാതെ നിങ്ങളുട സുഹൃത്തിന്റെ ഒരു ജീവിതമായി സങ്കല്പിച്ചുനോക്കുക. എവിടെങ്കിലും ഒരു സാമ്യം ഉണ്ടായേക്കാം… കാരണം ഇതെന്റെ സുഹൃത്തിന്റെ കഥയാണ്… അതോടൊപ്പം എന്റെ ഭാവനകൾ കൂടെ ചേർത്ത് ഇവിടെ ഞാൻ എഴുതുന്നു… ( ഈ സൈറ്റിലെ പ്രേമുഖ കഥാപാത്രങ്ങൾ കഥയിലെ സന്ദർഭം അനുസരിച്ചു വന്നു പോകുന്നുണ്ട്.)

നിങ്ങളുടെ വിലപ്പെട്ട സമയം എനിക്കായി മാറ്റിവെച്ചതിനു ഒരായിരം നന്ദിയോടെ…….

അഭിമന്യു ശർമ്മ.

മിഥുനം 2

കൊല്ലത്തെ ബസ്റ്റാന്റും, ബോട്ട് ജെട്ടിയും അടുത്തടുത്താണ്, അതുകൊണ്ട് പെട്ടന്നു തന്നേ ഞാൻ അവിടെ എത്തി. സമയം 8.30 പിഎം ആയിരുന്നു..

സൈഡ് ലേക്ക് മാറ്റി അഭിയുടെ വെള്ള ഇന്നോവ കിടക്കുന്നു, എന്നെ കണ്ടതും അവൻ വന്നു എന്റെ ലഗേജ് വാങ്ങി വണ്ടിയിൽ വച്ചു, പിന്നെ ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു..

കൊല്ലം ബസ്റ്റാന്റ് റോഡിലൂടെ അഭി അവന്റെ വെള്ള ഇന്നോവ കാർ പായിക്കുകയാണ്… ഇടക്ക് എന്നോട് എറണാകുളത്തെ വിശേഷങ്ങളും ചോദിക്കുന്നുണ്ട്..
അതിനുള്ള മറുപടിയും ഞാൻ പറയുണ്ട്..

“ടാ നമുക്ക് നേരെ ബൈപാസ് കട്ട്‌ ചെയ്തു മൂന്നാംകുറ്റി വഴി പോകാം, അങ്ങോട്ടുള്ള റോഡ് നല്ലതാ.. “

“ഉം “

അഭിയുടെ ചോദ്യത്തിന് ഞാനൊന്നു മൂളിയെന്നു വരുത്തി…

“എന്താടാ… എന്തു പറ്റി നിനക്ക്… കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഉണ്ടായിരുന്ന ആ സന്തോഷമൊന്നും ഇപ്പോൾ നിന്നിലില്ല. നിനക്ക് എന്താ പറ്റിയെ.? “

“ഏയ്‌ ഒന്നുല്ലടാ നിനക്ക് തോന്നുന്നത, യാത്ര ചെയ്ത ഷീണം അത്രേ ഉള്ളു, “

“നീ കോട്ടയം വഴിയുള്ള തിരുവനന്തപുരം സൂപ്പർ ഫസ്റ്റിൽ കയറിയിരുന്നേൽ ഇത്രയും, ക്ഷീണം കാണില്ലാരുന്നു. ആട്ടെ നീ എന്തിനാണ് കൊല്ലം വഴി വന്നത്, “?

“ആഹ്.. അത്… അത്..
പിന്നെ…
കൊട്ടാരക്കര റൂട്ട് ബസ് കിട്ടിയില്ല, അതാ “

“ഉം, ”
അവനൊന്നു ഇരുത്തി മൂളി….

“ടാ നീ വലതു കഴിച്ചാരുന്നോ,? “

“ആഹ്… കഴിച്ചട,”

എന്തോ അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്, നല്ല വിശപ്പുണ്ടായിട്ടും ഒന്നും അങ്ങോട്ടിറങ്ങുന്നില്ല.
കുറച്ചുനാളായി ഇതാണെന്റെ അവസ്ഥ…

“ടാ നീ എന്താ ഈ ആലോചിക്കുന്നേ “?

അഭിയുടെ ചോദ്യം കേട്ടു ഞാൻ അവനെ നോക്കി..
ഒന്നും ഇല്ലന്ന് തലകുലുക്കി.

“ടാ നീ ഉറങ്ങുന്നേ, ഉറങ്ങിക്കോ ഇനിയും പത്തിരുപതു കിലോമീറ്റർ ഉണ്ട്.. “

“ഉം, “.
ഞാൻ തലകുലുക്കി സമ്മതിച്ചു, സീറ്റ്‌ ഒന്ന് പുഷ്ബാക്ക് ചെയ്തു ഞാൻ കിടന്നു.. ഉറക്ക ക്ഷീണം കാരണം ഞാൻ പെട്ടന്നു ഉറങ്ങിപ്പോയി…

“ടാ… ഋഷി…. ടാ… എണീറ്റെ… ടാ എണീക്കാൻ… ദേ നിന്റെ വീടെത്തി.. “

ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ അഭിയുടെ വണ്ടി എന്റെ വീടിന്റെ മുറ്റത്ത്‌ എത്തിയിരുന്നു. വണ്ടിയുടെ ശബ്ദം കേട്ടു അമ്മ വന്നു വാതിൽ തുറന്നു, പുറത്തേക്കു വന്നു..

എന്നെ കണ്ടതും അമ്മ ഓടി അടുത്തേക്ക് വന്നു, എന്നെ കെട്ടിപിടിച്ചു എന്റെ നെറുകയിൽ ഒരു മുത്തം തന്നു..

“എന്താ മോനേ ഇത്രയും താമസിച്ചേ? സാദാരണ 7 ആവുമ്പോൾ എത്തുന്നതാണല്ലോ, വിളിച്ചിട്ട് നീ ഒട്ടും എടുത്തതുമില്ല, ഞാൻ ആകെ പേടിച്ചു പോയി “.

“അത് കൊട്ടാരക്കര വഴിയുള്ളു ബസ് കിട്ടിയില്ല, പിന്നെ കൊല്ലം വഴിയാ വന്നേ, പിന്നെ ഫോൺ സൈലന്റ് ആയിരുന്നു. “

അപ്പോഴേക്കും അഭി എന്റെ ബാഗ് എടുത്ത് സിറ്റ് ഔട്ടിലേക് വെച്ചിരുന്നു…

“ആഹ് അഭിമോനെ.. കേറിയിട്ടുപോവാം ! അമ്മ കഴിക്കാൻ എടുക്കാം “.

അമ്മ അഭിയെ അകത്തേക്കുവിളിച്ചു..

“അയ്യോ.. ഇല്ലമ്മേ.. അമ്മു വീട്ടിലൊറ്റക്കാ, ഞൻ അങ്ങോട്ട് ചെല്ലട്ടെ “

അവൻ അമ്മയുടെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു,..

“ഉം…. അവൾക്കിത് എത്രയാ മാസം? “
“7 ആയി,, വേറാരും ഇല്ലല്ലോ നോക്കാൻ, ഇനിയും നിന്നാൽ ഞാനിന്നു പുറത്ത് കിടക്കേണ്ടിവരും, അപ്പൊ ഋഷി രാവിലെ കാണാം, അമ്മേ പോകുവാ.. “

“രാത്രി യാത്ര ഒന്നും വേണ്ട അഭിമോനെ “.

Leave a Reply

Your email address will not be published. Required fields are marked *