മിഥുനം – 1 1

“ഋഷി……… ഹലോ….. ഋഷി എന്തു ഉറക്കമാടോ… ഒരു ആന കുത്തിയാൽ പോലും അറിയില്ലല്ലോ താൻ.”

“ഓഹ്.. മീര sorry .. ഇന്നലെ ഉറങ്ങാൻ പറ്റിയില്ലടോ., അത് കൊണ്ട് ഒന്ന് മയങ്ങി പോയി.”

“ടോ എന്റെ സ്റ്റോപ്പ്‌ എത്തി ഞാൻ ഇറങ്ങുവ, ഇവിടെ 15 മിനിറ്റ് ഉണ്ട് താൻ പോയി വല്ലതും കഴിച്ചിട്ട് പോയാമതി “.

അതും പറഞ്ഞു മീര എന്റെ കയ്യും പിടിച്ചു പുറത്തിറങ്ങി..

വൈറ്റിലയിൽ നിന്നും കായംകുളം എത്തിയത് അറിഞ്ഞില്ല..

” ഋഷി.. ഞാൻ പോകുവാണ്.. ഇനി ഇവിടുന്നു മാവേലിക്കരക്ക് വേറെ ബസിൽ പോകണം, താൻ കൊല്ലത്ത് എത്തിയിട്ട് വിളിക്ക്.”

“ഒക്കെ ടോ, വിളിക്കാം… താൻ ചെല്ല് “

“താൻ എന്തെങ്കിലും കഴിച്ചിട്ടേ ബസിൽ കയറാവു. കേട്ടോ? “

“ആഹ് കേട്ടു “

“എങ്കിൽ ശരിയാടോ, പോകുവാ.”

അപ്പോഴേക്കും അവൾക്കു പോകാനുള്ള ksrtc യുടെ വേണാട് മാവേലിക്കരയുടെ ബോർഡും വെച്ചു പുറപ്പെടാൻ തയാറായി നിൽപ്പുനടയിരുന്നു.. അവൾ എനിക്കു തന്ന ഷേക്ക്‌ ഹാൻഡ് പിൻവലിച്ചു ബസിലേക് ഓടിക്കയറി…ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു അവൾ എനിക്ക് ടാറ്റാ തന്നു.. അവൾ പോയി… ബസ് എന്നിൽ നിന്നും മറയുന്നതു വരെ ഞാൻ അവിടെ തന്നേ നിന്നെ..

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്, ഞാൻ ഫോൺ എടുത്തു നോക്കി. “അഭിമന്യു കാളിങ് “

ഞാൻ ഫോണെടുത്തു.

“ഹലോ? എന്താടാ അഭി “

“ടാ നീ എവിടായി,? “

“കായംകുളം ആയട. “

“നിനക്ക് വട്ട നിനക്ക് കൊട്ടാരക്കര വഴി വരുന്ന സൂപ്പർ ഫസ്റ്റിൽ കയറിയാൽ പോരായിരുന്നോ?.. ഇനി കൊല്ലത്തിറങ്ങി നീ എപ്പോൾ വീട്ടിലെത്താനാ.. “

അഭിയുടെ ചോദ്യത്തിന് എന്നിൽ ഉത്തരം ഉണ്ടായിരുന്നില്ല. ഞൻ ഒന്ന് മൂളുക മാത്രം ചെയ്തു.
“ഹലോ..ടാ നീ കേൾക്കുന്നുണ്ടോ “

” ഹ..ഉണ്ടട, നീ പറഞ്ഞോ “.

“ആഹ്.നീ കരുനാഗപ്പള്ളി എത്തുമ്പോൾ എന്നെ ഒന്ന് വിളിക്ക്, ഞാൻ അപ്പോഴേക്കും ഞാൻ സ്റ്റാൻഡിൽ എത്താം.. ഇപ്പോൾ ഞാൻ കൊട്ടിയം വരെ വന്നതാണ്.. “

“ഹ..ഞാൻ വിളിക്കട… “

“ശരി..ഞാൻ വെച്ചേക്കുവാ.”

“ഓക്കേ ടാ..”

ഫോൺ കട്ട്‌ ചെയ്തു ഞൻ ബസിലേക്ക് കയറി.. അപ്പോഴേക്കും, ബസ് പുറപ്പെടാൻ തയറായിരുന്നു…
അതുകൊണ്ട് ഒന്നും കഴിക്കാൻ നിൽക്കാതെ, ഞാൻ ബസിലേക്ക് കയറി. സീറ്റിൽ ഇരുന്നു…..
വീണ്ടും ഞാൻ കണ്ണുകൾ അടച്ചു സീറ്റിലേക് ചാരികിടന്നു..

——————————

ഹായ്… ഋഷി…. “

“ഹായ് , എന്റെ പേരെങ്ങനെ “

“ഓഹ് അതോ, അതൊക്ക അറിഞ്ഞടോ, തന്റെ നാട് കൊട്ടാരക്കരയാണല്ലേ?

“അതെ, എനിക്ക് മനസ്സിലായില്ല, ഇതൊക്കെ നിങ്ങൾക്ക് എന്നെ എങ്ങനെ, “

“എനിക്ക് അറിയാം എന്നല്ലേ? :
ഞാൻ മീര, തന്റെ ടീം ലീഡർ ആണ് “

“ഓഹ്.. സോറി മേഡം… ഞാൻ ആളറിയാതെ.. “

“ടോ താനെന്നെ മീരേന്നു വിളിച്ച മതി, മാഡം എന്നൊക്കെ വിളിക്കുമ്പോൾ എന്തോ ഒരു ഇറിറ്റേഷൻ ഫീൽ ചെയ്യുന്നു.. “

“ശരി,, മാഡം, സോറി മീര “

“ഹ… തന്റെ താമസം എവിടാ.. ഹോസ്റ്റലിലാണോ, അതോ? “

“ഇവിടെ കളമശ്ശേരിൽ ഒരു ഫ്രണ്ട് ഉണ്ട് തൽക്കാലം അവന്റെ കൂടെ കൂടന്നുവെച്ചു “

“താൻ കളമശ്ശേരിലാണോ? “

“ഹ…സൗത്ത് കളമശ്ശേരി ആ റെയിൽവേ ട്രാക്കിന്റെ അടുത്തുള്ള രണ്ടു നില വീട്ടിൽ..”
“ഹ.. ഞാനും അവിടാണ്, റോയൽ വർക്കിംഗ്‌ വിമൺസ് ഹോസ്റ്റൽ “.

“ടോ മണി അഞ്ചായി, താൻ സിസ്റ്റം ഷെഡ് ഡൌൺ ചെയ്‌തോളും, നമുക്ക് ഒരുമിച്ചിറങ്ങാം..”

ഞാൻ അവൾ പറഞ്ഞത് അനുസരിച്ചു സിസ്റ്റം ഓഫ് ചെയ്തു മീരയുടെ കൂടെ പുറത്തേക്കിറങ്ങി.
പാർക്കിങ് ഏരിയ ൽ നിന്നും ഒരു മഞ്ഞ ഡിയോ യുമായി മീര എന്റെ മുന്നിൽ വന്നു നിന്നു, കയറാൻ പറഞ്ഞു..
ഞാൻ അവളുടെ കൂടെ വണ്ടിയിൽ കയറി.. ആ യാത്രയിൽ ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടു… എന്നെ ഫ്രണ്ട് ന്റെ വീടിനു മുൻപിൽ ഇറക്കി അവൾ ഹോസ്റ്റലിലേക്ക് പോയ്‌..

പിന്നെ ഞങ്ങൾ കൂടുതൽ, അടുത്തു.. അവൾ എന്റെ ബെസ്റ്റി ആയി മാറിയിരുന്നു..

അപ്പോഴേക്കും രണ്ടു വർഷം കഴിഞ്ഞു പോയിരുന്നു..

ഇത്രയും കാലത്തിനിടയിൽ ഞാൻ അവളെ പൂർണ്ണമായും മനസ്സിലാക്കിയിരുന്നു.
..

ഒരുദിവസം അവൾ പെട്ടന്നു ലീവ് എടുത്തു നാട്ടിലേക്ക് പോയി..

അന്ന് ഞാൻ അനുഭവിച്ച വേദന, എനിക്കും ദൈവത്തിനും മാത്രമേ അറിയൂ..

Leave a Reply

Your email address will not be published. Required fields are marked *