അവളെന്നെ തട്ടി വിളിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു അവളെ നോക്കി എന്താന്ന് നെറ്റി ചുളിച്ചു..
“ടോ വണ്ടിയെടുക്ക് ഇപ്പോൾ തന്നേ ലേറ്റ് ആയി “
അപ്പോഴാണ് എന്റെ സ്വബോധം തിരിച്ചു കിട്ടിയത്, ഞാൻ വണ്ടി മുന്നോട്ടെടുത്തു,,
വഴിയിൽ നല്ല തിരക്കുണ്ട്, മെട്രോ പില്ലറുകൾക്ക് അപ്പുറവും ഇപ്പുറവുമായി വാഹനങ്ങളുടെ നീണ്ട നിര..
മീരയുടെ മുഖത്ത് പഴയെ ദേശ്യം കാണുന്നില്ല, ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി.
“എന്താടോ ഒന്നും മിണ്ടാത്തെ, ദേശ്യമാണോ? “
“ഏയ് അല്ലടോ, ഞാൻ ഓരോന്ന് ആലോചിക്കുവാരുന്നു “,
“എന്ത് “?
“പ്രത്യേകിച്ച് ഒന്നും ഇല്ല, “
“മം “. “ടോ എങ്ങോട്ട് പോണം,? “.
“മറൈൻ ഡ്രൈവിലേക് പോട്ടെ. “
” അഹ്, മം “
High കോർട്ട് jn. ലെഫ്റ്റ് എടുത്തു ഫ്രോണ്ടിലോട്ട് മാറി റൈറ്റ് സൈഡിലെ വലിയ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തു, ഞങ്ങൾ ഇറങ്ങി.. നടന്നു.
“ഹലോ മിസ്റ്റർ ഈ റെഡ് സിസ്റ്റർ തന്റെ ആണോ “
പിറകിൽ നിന്നും ആരോവിളിക്കുന്ന കേട്ടു ഞൻ തിരിഞ്ഞ് നോക്കി. ഒരു മദ്യ വയസ്കൻ കാറിന്റെ അടുത്തു നിൽക്കുന്നു “
” ഈ വണ്ടി ഒന്ന് മാറ്റി ഇടണം മിസ്റ്റർ, എന്റെ വണ്ടി എടുക്കണം “.
ഹോ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, അദ്ദേഹത്തിന്റെ വണ്ടിക് കുറുകെയാണ് എന്റെ കാർ കിടക്കുന്നത്..
ഞാൻ പെട്ടന്നു തന്നേ വണ്ടി മാറ്റി കൊടുത്തു ഒരു സോറിയും പറഞ്ഞു..
അങ്ങേരു മൈൻഡ് ചെയ്യാതെ കാറിൽ കയറി പോയി.. ഞൻ വണ്ടി ആ ഗ്യാപ്പിലേക് കേറ്റി പാർക്ക് ചെയ്തു മീരയുടെ, അടുത്തേക്ക് പോയി…
“എന്താ ഋഷി പ്രോബ്ലോം ”
.
“ഹേയ് nothing, ആ കാറിനു പോകാൻ വണ്ടി ഒന്ന് ഒതുക്കാൻ പോയത, താൻ വാ നമുക്ക് അങ്ങോട്ടേക്ക് നടക്കാം,, “
അവിടെ കായലിന് അഭിമുഖമായി ഇട്ടിരിക്കുന്ന പച്ച തടി കസേരയിൽ ഞങ്ങൾ ഇരുന്നു..
തുടരും……………………..
പേജ് കുറവാണെകിലും വായിക്കാതെ ഇരിക്കരുതേ…
വായിച്ചു അഭിപ്രായം പറയും എന്ന വിശ്വാസത്തോടെ
അഭിമന്യു ശർമ്മ.
