മിഥുനം – 2 1

അവൻ അമ്മേ നോക്കി ചിരിച്ചു, എനിക്ക് ഒരു ഷേക്ക്‌ ഹാൻഡ് തന്നു അവന്റെ ഇന്നോവയിൽ കയറി തിരിച്ചു പോയി..

” കഷ്ടമാണ് അതിന്റെയൊരുകാര്യം ….. അമ്മുന്റെ വീട്ടുകാർ പോലും ഒന്ന് തിരിഞ്ഞു നോക്കുന്നില്ലല്ലോ…എന്തായാലും നമുക്ക് നാളെ അവിടം വരെ ഒന്ന് പോകാം. കുറച്ചായി അവളെ ഒന്ന് കണ്ടിട്ട്. “

“ഹ.. പോകാം അമ്മേ “..

അപ്പോഴേക്കും എന്റെ ഒരു ബാഗുമായി അമ്മ അകത്തേക്ക് പോയിരുന്നു..
പുറകെ ഞാനും..

ഹാളിൽ ചെന്നയുടൻ..

” മോൻ പോയി കുളിച്ചിട്ടുവ… അമ്മ കഴിക്കാനെടുക്കാം “..

” വേണ്ടമ്മേ വിശപ്പില്ല, വരുന്ന വഴിക്ക് കഴിച്ചാരുന്നു. “

“ആഹ് എങ്കിൽ മോൻ പോയി കുളിച്ചിട്ടു കിടക്കു.”

“ഉം…. അഹ്… അമ്മേ മീനാക്ഷി എന്തിയെ?. കണ്ടില്ലല്ലോ? “

” ഹ.. അത് അവളുടെ വീടുവരെ പോയേക്കുവാ,.. നീ നേരത്തെ വരുന്നു വെച്ച പൊയ്ക്കോളാൻ പറഞ്ഞത്,..”

“ഉം ” എങ്കിൽ അമ്മ പോയി കിടന്നോ.. ഞാൻ കുളിച്ചിട്ടൊന്നു കിടക്കട്ടെ നല്ല ക്ഷീണം.. “

വാതിൽ അടച്ചു അമ്മയോടായി പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക്‌ കേറി..

ബാഗുകൾ എല്ലാം മേശ പുറത്തേക്കു എടുത്തുവെച്ചു, കതകടച്ചു കട്ടിലിലേക്കിരുന്നു.. ഷൂസ് ന്റെ ലെസ് അഴിക്കാൻ തുടങ്ങുമ്പോൾ,, ഫോൺ റിങ് ചെയ്തു..
ഞാൻ ഫോണെടുത്തു നോക്കിയപ്പോൾ
മീരയുടെ ചിരിക്കുന്ന മുഖം ഡിസ്പ്ലേയിൽ തെളിഞ്ഞു.

“ഹലോ മീര? “

“ഋഷി തന്നേ എത്ര നേരമായി വിളിക്കുന്നു, എന്താ ഫോണെടുക്കാഞ്ഞേ? “

” സൈലന്റ് ആയിരുന്നാടോ,, “

“ഉം, ടോ താൻ എത്തിയോ,? “

“അഹ്.. ഞൻ വന്നു കയറിയാതെ ഉള്ളു.. ഡ്രസ്സ്‌ മാറുവാർന്നു.. “

“ഹ.. എങ്കിൽ നടക്കട്ടെ ഞൻ രാവിലെ വിളിക്കാം. “

“Ok..ടോ.. good നൈറ്റ്‌… “
“Good നൈറ്റ് “

ഫോൺ കട്ട്‌ ചെയ്തു ബെഡിലേക്ക് ഇട്ടിട്ട് ലെസ് അഴിച്ചു മാറ്റി, ഷൂസ് ഊരി ഒരു മൂലക്ക് ഇട്ടു. ഡ്രെസ്സും മാറി ഒരു തോർത്തുമെടുത്തു ബാത്‌റൂമിൽ കയറി, തണുത്ത വെള്ളത്തിൽ വിസ്തരിച്ചൊന്നു കുളിച്ചു.. തണുത്ത വെള്ളം തലയിൽ വീണപ്പോൾ ഒരു ആശ്വാസം തോന്നി.. കുളികഴിഞ്ഞു പുറത്ത് വന്നു ഡ്രസ്സ്‌ മാറി കിടക്കാനായി ബെഡിലേക്കിരുന്നപ്പോൾ..

അടുത്ത call, നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ?

“ഹലോ, ആരാണ് “

“ഋഷി ഏട്ടാ, ഇത് ഞാനാ മീനാക്ഷി “.

“ഹ നിയായിരുന്നോ? . ഇത് ഏത് നമ്പർ “.

“ഇത് കുഞ്ഞന്റെ നമ്പർ ആണ്, എന്റെ ഓഫർ തീർന്നു, അതാ ഇതിൽ വിളിച്ചേ, ഏട്ടൻ വീട്ടിൽ എത്തിയോ? “

“അഹ് എത്തിയടി, കിടക്കാൻ പോകുവാരുന്നു അപ്പോഴാ നീ വിളിച്ചേ,!.. എന്താടി പ്രത്യേകിച്ച്? “

“ഏയ്‌ ഒന്നുല്ലേട്ടാ…. ഏട്ടൻ വീട്ടിൽ എത്തിയോന്ന് അറിയാൻ വിളിച്ചതാ, എങ്കിൽ ശരി ഏട്ടൻ കിടന്നോ !”.

” ok ടി, good നൈറ്റ്‌ “

” good നൈറ്റ്‌ ഏട്ടാ “.

ഫോൺ കട്ട്‌ ആയി, ഡിസ്പ്ലേ നോക്കിയപ്പോൾ ചാർജ് 10%.. ഫോൺ ചാർജിൽ ഇട്ടു.. ഞാൻ കട്ടിലിലേക്ക് കിടന്നു…. പെട്ടന്നു തന്നേ ഞാൻ ഉറക്കമായി…

” ഏട്ടൻ എണീറ്റില്ലേ അപ്പേ? “

“ഇല്ല.. മോളെ, ക്ഷീണം കാണും ഉറങ്ങിക്കോട്ടെ “.

“നീയെന്താ രാവിലെ ഇങ്ങ് പൊന്നെ,? ? “.

“ഞാനിങ്ങു പൊന്നു, “…

അമ്മയുടെ യും, മീനാക്ഷി യുടെയും സംസാരം കേട്ടാണ് ഞാൻ ഉണർന്നത്, സമയം നോക്കിയപ്പോൾ.
10 കഴിഞ്ഞിരുന്നു.. ഞാൻ പെട്ടന്നു തന്നേ എഴുന്നേറ്റു, പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു, റൂമിനു പുറത്തേക്കിറങ്ങി.. ഹാളിൽ തന്നേ അമ്മയും മീനാക്ഷിയും നിൽപ്പുണ്ട്..

“മോൻ എണീറ്റോ? ഞൻ ചയെടുക്കാം “.

അമ്മ അടുക്കളയിലേക്കു പോയി..

“എന്താടി മീനു, നീ അവിടെ നിൽകുന്നെ, ദേ ഇവിടെ വന്നിരിക്ക് “.

“വേണ്ട ഏട്ടാ, ഞാൻ അമ്മായിയുടെ അടുത്തേക്ക് ചെല്ലട്ടെ !”
എന്നും പറഞ്ഞു അവൾ അമ്മയുടെ അടുത്തേക്ക് പോയി..

അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്, ഫോൺ എടുത്തു നോക്കിയപ്പോൾ.. അഭിയാണ്,

“എന്താടാ? “

“ടാ ഞാൻ അമ്മുനേം കൊണ്ട് തിരുവനന്തപുരം വരെ പോവുവാ. ബൈക്ക് ചാവി യും മണി ചേട്ടന്റെ കടയിൽ ഉണ്ട്, നീ പോയി വാങ്ങിച്ചോ “.

“അഹ് ഞാൻ വാങ്ങിച്ചോളാം, നീ എപ്പോൾ വരും “.

“വൈകുന്നേരം ആവും, എന്താടാ?. “

Leave a Reply

Your email address will not be published. Required fields are marked *