മിഥുനം – 2 1

” ഏയ്‌ കുറച്ചു സംസാരിക്കാൻ ഉണ്ട്, നീ പോയേച്ചും വാ “.

“എന്താടാ എന്തങ്കിലും പ്രശനം? “

” ഒന്നുല്ലടാ നീ പോയിട്ടുവാ, ഞാൻ പറയാം, “

“ഉം… ശരി ഞാൻ വെച്ചേക്കുവാ.. “

“ശരി വെച്ചോ “..

“ഇതാ ഏട്ടാ ചായ, “

ഫോൺ വെച്ചു തിരിഞ്ഞപ്പോഴേക്കും, ചായയുമായി മീനു നിൽക്കുന്നു.

“അമ്മ എന്തിയെടി “?

“അപ്പ മീൻ വെട്ടുവാ, ഏട്ടാ കഴിക്കാൻ എടുക്കട്ടെ “.?

“പറയാം നീ പൊയ്ക്കോ “.

“ഉം, ശരിയേട്ടാ “…

ചായ കുടിച്ചു ഗ്ലാസ്‌ ടേബിളിൽ വെച്ച്, ഞാൻ മണിച്ചേട്ടന്റെ കടയിലേക്ക് നടന്നു..
അവിടുന്ന് വണ്ടിയും എടുത്ത്, ഞൻ നേരെ,
ഗ്രൗണ്ടിലേക്ക് പോയി, നല്ല തണലുള്ള ഒരു മരത്തിന്റെ ചുവട്ടിൽ വണ്ടിയും വെച്ചു ഞാൻ ആ മരത്തിന്റെ ചുവട്ടിലേക്ക് ചാരി….

ഒരു വിൽസ് എടുത്ത് കത്തിച്ചു ആഞ്ഞൊരു പുകയെടുത്തു.. …
അപ്പോഴേക്കും പഴയ ചിന്തയിലേക്കു ഞാൻ പോയിരുന്നു..

________________________________________________________

ഇന്ന് ഓഫ്‌ ആയതു കൊണ്ടും പ്രത്യേകിച്ച് പണിയൊന്നും ഇല്ലായിരുന്നത് കൊണ്ടും ഞാൻ കിടന്നു ഉറങ്ങുമ്പോഴാണ്, ജയ് മുകളിലേക്ക് വന്നത്..

“ടാ ഋഷി, മച്ചാനെ എണീറ്റെ “. അങ്ങോട്ട് എണീക്കട വദൂരി “..

” എന്താണ്? സമാദാനം തരുവോ? ഞൻ ഒന്ന് ഉറങ്ങിക്കോട്ടെ ”
“അഹ് നീ കിടന്നുറങ്ങിക്കോ, നിന്നെ കാത്ത് പുറത്തു ഒരാള് നിക്കുന്നുണ്ട്?. “

“ആരാണ്? “
“നിന്റെ കാമുകി “.

“ഒന്ന് പൊയ്ക്കെടോ, വെറുതെ മനുഷ്യനെ വട്ടക്കാൻ “.

“Oh.ടാ ഞാൻ കാര്യോട്ട് പറഞ്ഞയാണ്, ആ പെണ്ണ് നിന്നെ തിരക്കി താഴെ നിപ്പുണ്ട്, നിന്റെ ഫോൺ എന്തു പറ്റി, വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ ഇങ്ങോട്ടേക്കു വന്നേ “..

“ഓഹ്… ഞാനതു മറന്നു ഫോൺ ഫ്ലൈറ്റ് മൂഡ് ൽ ആയിരുന്നു, “

” അഹ്.. അത് എന്തേലും ആകട്ടെ, നീ പെട്ടന്നൊന്നും താഴേക്കുവ”.

“അട ഞാനൊന്ന് മുഖം കഴുകി താഴേക്കു വരാം, നീ ചെല്ല്, “

“ഹ.. “

അവൻ താഴേക്കും, ഞാൻ ബാത്റൂമിലേക്കും പോയി..
രണ്ടു മിനിറ്റ് ന് ശേഷം, മുഖം കഴുകി ഞാൻ താഴേക്ക് ചെന്നു..
ഹാളിലെ സെറ്റിയിൽ അവളിരുപ്പുണ്ടായിരുന്നു,

” hi. മീര, താനെന്താടോ ഇവിടെ..?? “

” താൻ നല്ല ആളാ, തന്നേ എത്രവട്ടം വിളിച്ചു, കിട്ടില്ല, “

“ഓഹ്. അത് ഫ്ലൈറ്റ് മൂഡിൽ ആയിരുന്നു, പിന്നെ ഞാൻ ഉറങ്ങുകയും ആയിരുന്നു.. ജയ് വിളിച്ചപ്പോഴാ എണീറ്റെ “

“കൊള്ളാം, തന്നോട് ഞാൻ രാവിലെ പറഞ്ഞായിരുന്നു വൈകിട്ടു പുറത്തു പോകാന്നു, അത് മറന്നു അല്ലെ, “

അവളുടെ മുഖത്ത് ചെറിയ ദേശ്യം കാണാമായിരുന്നു..

“ഹോ.. സോറി ടോ ഞാൻ ഇപ്പോൾ റെഡി ആയി വരാം. ഒരു 10 മിനിറ്റ്, “

അവളുടെ മറുപടിക്ക് നിൽക്കാതെ ഞാൻ മുകളിലേക്കു ഓടി..

എന്നെ കണ്ട ജയ്

“മം……..നടക്കട്ടെ…. നടക്കട്ടെ… “

ഞാൻ പെട്ടന്നു തന്നേ റെഡി ആയി പുറത്തേക്കു വന്നു.. ഒരു റെഡ് full സ്ലീവ് ഷർട്ടും ഒരു ബ്ലാക്ക് ജീൻസുമാണ് ഞാൻ ഇട്ടിരുന്നത്..

“ടാ ഋഷി മച്ചാനെ പൊളിച്ചല്ലോ “.

” ടാ ഞാൻ ചെല്ലട്ടെ, അവൾ കുറെ നേരമായി വെയ്റ്റിംഗ് ആണ് “..

“ഓഹ് കാമുകിയെ മുഷിപ്പിക്കേണ്ട, ചെല്ല്. “

“ടാ നിന്റെ കാറിന്റെ കീ ഒന്ന് താ “..

“ആ ഷെൽഫിൽ ഉണ്ട് എടുത്തോ, ടാ പിന്നെ പറഞ്ഞേക്കണേ,. all the best” മച്ചാനെ

ഞാൻ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല..
പെട്ടന്നു തന്നേ താഴേക്കു പൊന്നു.

“Do സോറി വാ പോവാം “

ചെറിയ ദേശ്യമുണ്ടങ്കിലും അവൾ എന്റെ കൂടെ വന്നു..
” ടോ തന്റെ വണ്ടി ഹോസ്റ്റലിൽ വെച്ചിട്ടുവ, നമുക്ക് കാറിൽ പോകാം, “.

അവൾ ഒന്നും മിണ്ടാതെ ഡിയോ യുമായി ഹോസ്റ്റലിലേക്ക് പോയി, വണ്ടി ഷെഡിൽ വെച്ചിട്ട് അവൾ വന്നു കാറിൽ കയറി..

അപ്പോഴാണ് ഞാനവളെ ശ്രദ്ധിച്ചത്, പതിവിലും വിപരീതമായി, അന്നവൾ സാരിയിൽ ആയിരുന്നു, അവളുടെ വെളുത്ത ശരീരത്തിൽ ആ ഇളം നീല പട്ടു സാരി നന്നായി ഇണങ്ങുന്നുണ്ട്, വടിവൊത്ത ശരീരം ഐശ്വര്യമുള്ള വട്ട മുഖം, നെറ്റിയിൽ ഒരു ചുമന്ന കുറി, ഞാൻ അവളെ നോക്കി ഇരുന്നു പോയി..

“ടോ താനെന്തുവാ നോക്കിയിരിക്കുന്നെ, ലേറ്റ് ആയി വണ്ടിയെടുക്ക് “

Leave a Reply

Your email address will not be published. Required fields are marked *