മിഥുനം – 3 2

പക്ഷേ അവരുടെ സംസാരത്തിൽ നിന്നും എന്റെ നെഞ്ച് തകർക്കുന്ന ഒരു വാർത്ത ഞാൻ കേട്ടു..

“കല്യാണത്തിന്റെ ഡേറ്റ് എടുത്തോ? നിച്ചയത്തിനു വരാൻ പറ്റിയില്ല, അതെങ്ങനെ നേരത്തെ കൂട്ടി പറയണ്ടേ ഇത് എല്ലാം പെട്ടന്നല്ലേ തീരുമാനിച്ചത്..”

” ഞാനും തറവാട്ടിൽ ചെന്നിട്ടാണ് കാര്യമറിഞ്ഞത്. അപ്പോഴേക്കും എല്ലാം റെഡി ആയിരുന്നു. പിന്നെ അധികം ആരുമില്ലായിരുന്നു അടുത്തുള്ള കുറച്ചു ബന്തുക്കളും, അയൽക്കാരും മാത്രം.. മോതിരം മാറി അത്രേ ഉള്ളു.. “

” അപ്പോൾ കല്യാണം? “

“ഡേറ്റ് എടുത്തിട്ട് അച്ഛൻ ഇങ്ങോട്ട് വിളിച്ചു പറയുന്നു പറഞ്ഞു. “

“ഉം… “
” കക്ഷിക്ക് എന്താണ് ജോലി? “.

“Ravizz ഗ്രൂപ്പിൽ ഫിനാൻസ് മാനേജർ ആണ് ദുബായിൽ.. “

” ഓഹ്, കൊള്ളാല്ലോ “

അവരുടെ സംസാരം കേട്ടിരുന്ന എന്റെ നെഞ്ചിൽ എന്തോ പൊട്ടിത്തെറികൾ തുടങ്ങിയിരുന്നു.. ഇരിക്കുന്നിടത്തുന്നിന്നും അനങ്ങാനോ.. ഒന്ന് കൈ ഉയർത്താനോ, ഒന്ന് കരയാൻ പോലും എനിക്ക് സാധിച്ചില്ല.. എന്തൊക്കയോ എന്നെ കൊതി നോവിക്കുമ്പോലെ, നെഞ്ചിൽ ഒരു കത്തി ഇറക്കുന്ന പോലെ.. മനസ്സിലെ വേദന പുറത്തേക്കു വരുന്നില്ല.. ഞൻ ഒരു നിമിഷം ഒരു ശിലപോലെ ചലനമറ്റിരുന്നു .

പെട്ടന്നാരോ എന്നെ തട്ടി വിളിച്ചപോലെ തോന്നി ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. മീരയാണ്..

“എന്താടോ താൻ കണ്ണും തുറന്നിരുന്നു ഉറങ്ങുവാണോ? ,ദേ കുറെ നേരം കൊണ്ട് തന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്.. എടുത്തു സംസാരിക്കു.. “

അപ്പോഴാണ് ഞാൻ ഫോൺ നോക്കിയത്, ജയ്.. ആയിരുന്നു..

അപ്പോഴേക്കും ഞാൻ സ്വബോധത്തിൽ എത്തിയിരുന്നു… കുറച്ചയ് മാറി നിന്നു ഞാൻ ഫോണെടുത്തു…

“ഹലോ, എന്തായി മച്ചാനെ,?? “

” , നീ എവിടാ? “.

“എന്താടാ വല്ല സീനുമായോ “

“ഏയ്‌ ഇല്ലടാ, എല്ലാം നേരിൽ പറയാം, നീ എവിടാ ഞാൻ അങ്ങോട്ട്‌ വരാം. “

“ഞാൻ വീട്ടിലുണ്ട് “.

” ഹ.. ഞാൻ വരുവാ “.

“മം.. നീ പോരെ.. “..

ഫോൺ കട്ട്‌ ചെയ്തു ഞാൻ മീരയുടെ അടുത്തേക്ക് ചെന്നു…

” ആരാടോ വിളിച്ചേ,? “

എന്നെ കണ്ടതും അവൾ ചോദിച്ചു..

“എന്താ തന്റെ മുഖം വല്ലാതെ വല്ല പ്രോബ്ലെവും ഉണ്ടോ? . “

“ഏയ്‌ ഒന്നുമില്ല… “
“പിന്നെ? .. എന്തിനാ ജയ് വിളിച്ചത്? “

” അഹ് അത് അവനെവിടെയോ പോകണം, കാറിനു വിളിച്ചതാ.. “

“എന്തെ പെട്ടന്നു? “

“എന്തോ അത്യാവശ്യം വന്നുകാണും, അല്ലാതെ അവൻ വിളിക്കില്ല, എങ്കിൽ ഞാനങ്ങോട്ടു ചെല്ലട്ടെ? “

“താൻ പോകുവാണോ,? എങ്കിൽ

ഞാനും ഉണ്ട്.. “

“വിനീത എങ്കിൽ ഞാനും പോട്ടെ.. “?

” നീ നിക്ക് കുറച്ചു കഴിഞ്ഞു പോകാം, ഞാൻ കാറിലാ വന്നേ.. നിന്നെ ഞാൻ ഡ്രോപ്പ് ചെയ്‌തോളാം “..

വിനീത മീരേ തടഞ്ഞു.. .

” എങ്കിൽ ഞാൻ ഇറങ്ങട്ടെ മീര, ലേറ്റ് ആകുന്നില്ല.. അത്യാവശ്യം ആയതുകൊണ്ട, “

അവളുടെ മറുപടിക്ക് നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു.. ..

നടക്കുമ്പോഴും എന്റെ മനസ്സിൽ അവരുടെ സംസാരം ആയിരുന്നു… അതെന്നെ വല്ലാതെ നോവിച്ചു.. .

മനസ്സിലെ ഭാരം കൂടും തോറും.. കണ്ണ് നിറയാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ കാറിന്റെ അടുത്തെത്തിയിരുന്നു.. കാറിൽ കയറി, ഒരു ബോട്ടിൽ വെള്ളമെടുത്തു മുഖം കഴുകി തുടച്ചു. കാർ start ചെയ്തു വീട്ടിലേക്കു തിരിച്ചു… .

എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണ് നിറയുന്നത് നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ല….

റോഡിലെ തിരക്കൊന്നും ഞാൻ അറിഞ്ഞില്ല. എങ്ങനെയോ വീടെത്തി..

പോർച്ചിലേക്ക് കാർ കയറ്റി ഇട്ടു, ഞാൻ വീട്ടിലേക്ക് കയറി..

ജയ് ഹാളിൽ തന്നേ ഉണ്ടായിരുന്നു…

എന്റെ മുഖം കണ്ടപ്പോഴേ പന്തികേട് തോന്നിയ അവൻ എന്നേം കൂട്ടി മുകളിലേക്ക് പോയി..

“ടാ.. കാര്യങ്ങൾ എനിക്ക് ഊഹിക്കാം. വിട്ടുകള നീ ഇങ്ങനെ ഡെസ്പാവാതെ, തുമ്മിയാൽ തെറിക്കുന്ന മൂക്കാണെൽ അങ്ങു തെറിക്കട്ടെടൊ,.. be cool man”.

.

എന്നെ സമാധാനിപ്പിക്കാൻ ജയ് എന്തൊക്കയോ പറയുന്നുണ്ടായിരുന്നു, പക്ഷേ എനിക്ക് അപ്പോഴത്തെ അവസ്ഥയിൽ ഒന്നും കേൾക്കാൻ പറ്റിയില്ല,

“ടാ ഇത് അങ്ങോട്ട്‌ പിടിപ്പിച്ചേ നിന്റെ എല്ലാ പ്രശനവും തീരും.. “

കൈയിലിരുന്ന മദ്യം നിറച്ച ഗ്ലാസ്‌, അവൻ എനിക്ക് നേരെ നീട്ടി,..

Leave a Reply

Your email address will not be published. Required fields are marked *