മിഥുനം – 3

എന്റെ ടീമിന്റെ ലീഡർ ആയി എന്നെ പോസ്റ്റ്‌ ചെയ്തതും.. മീര മറ്റൊരു ടീമിലേക്കു മാറിയെന്നു പിന്നീടാണ് ഞാൻ അറിഞ്ഞത്..

അങ്ങനെ ഞങ്ങളുടെ ഷിഫ്റ്റുകൾ കാരണം പിന്നീട് കുറച്ചു നാൾ ഞങ്ങൾ കണ്ടിരുന്നില്ല.. എനിക്ക് മിക്കപ്പോഴും നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നു.. ഓഫ്‌ വന്നാലും അതും വ്യത്യസ്ത ദിവസങ്ങളിൽ ആയിരുന്നു.. പിന്നെ ഓഫീസിലെ തിരക്കുകൾ വേറെയും. ഇപ്പോൾ എനിക്ക് കമ്പനി ആയി ഓഫിൽ പഴയ ആരും ഇല്ല എല്ലാം പുതിയ ആൾക്കാർ അവർക്ക് ഞാൻ അവരുടെ T.L. എനിക്ക് അവർ എന്റെ co-staff.. അല്ലാതെ മറ്റൊരു ഫ്രീഡവും ഞാൻ അനുവദിച്ചിരുന്നില്ല….

അങ്ങനെ വീണ്ടും മാസങ്ങൾ കടന്നു പോയി.. ഇതിനിടയിൽ എനിക്ക് എനിക്ക് additional ലീവ് sanction ആയിരുന്നു.. ഒരുമാസത്തേക്കാണ് ലീവ്.. നൈറ്റ്‌ ഷിഫ്റ്റിന് ഓഫീസിൽ എത്തിയപ്പോൾ ഓഡർ കിട്ടി.. പിറ്റേ ദിവസവും നാട്ടിലേക്കു പോകാം എന്നായിരുന്നു എന്റെ തീരുമാനം..

രാവിലെ ഞാനും ജെയും ലുലുവിലും, ഫോർട്ട്‌ കോച്ചിലും ഒന്ന് കറങ്ങി ചില്ലറ ഷോപ്പിങ്ങും കഴിഞ്ഞു എത്തിയപ്പോൾ ഉച്ചയായിരുന്നു..

“ടാ നിന്റെ ബസ് എപ്പോഴാ.. “
വീട്ടിലേക്കുള്ള സാധനങ്ങൾ ബാഗിലേക്കു വെക്കുന്നതിനിടയിൽ അവനെന്നോട് ചോദിച്ചു..

“3 മണിക്കാട, “

” എവിടുന്നാ, എറണാകുളത്തുന്നാണോ, അതോ വൈറ്റിലെയിന്നോ? “

“എറണാകുളത്തുന്നു super fast കിട്ടില്ല, അതുകൊണ്ട് വൈറ്റിലെന്നു പോകാം,, “

“നിനക്ക് അന്ന് തിരുവനതപുരത്ത് പോയപോലെ ടാക്സി പൊയ്ക്കൂടേ.”

“പോകയിരുന്നു.. പക്ഷേ cash കമ്പനി കൊടുക്കില്ലല്ലോ? അന്നെനിക്ക് ട്രാവൽസ് അലവൻസ്‌ ഉണ്ടായിരുന്നു .. ലീവിൽ പോകുമ്പോൾ അത് കിട്ടില്ലല്ലോ.. ബസ് ആവുമ്പോൾ 165 രൂപയിൽ കാര്യം കഴിയും.. മനസ്സിലായോ?.

“ഓഹ്… അങ്ങനെ.. ! “

“അഹ് അങ്ങനെ… ടാ നീ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തെക്ക് സമയമായി “..

“അഹ് .. “

അങ്ങനെ എന്റെ ബാഗുകൾ എല്ലാം പാക്ക് ചെയ്തു കാറിലേക്ക് എടുത്തു വെച്ചു.. വീടും പൂട്ടി ഞങ്ങൾ പുറപ്പെട്ടു, അപ്പോഴേക്കും 1.50 ആയിരുന്നു.. ഞങ്ങൾ വൈറ്റില ഹബ്ബിൽ എത്തിയപ്പോഴേക്കും 2.15 കഴിഞ്ഞിരുന്നു.. അപ്പോഴും വണ്ടി വന്നിരുന്നില്ല..

” oh. സീറ്റ്‌ കിട്ടും എന്നുവെച്ച നേരത്തെ വന്നേ.. അപ്പോൾ വണ്ടിയുമില്ല വള്ളവും ഇല്ല.. പുല്ല് “.

വണ്ടി കാണാത്ത ദേശ്യത്തിൽ ഞാൻ പല്ലും കടിച്ചു പിടിച്ചു പറഞ്ഞു.

“അതിനു, 3 ആയില്ലല്ലോ? സമയം ഉണ്ടല്ലോ, നമുക്ക് ദേ അവിടെയിരിക്കാം, “

അവൻ കാണിച്ചുതന്ന സ്റ്റീൽ ചെയറിലേക്കു ഞങ്ങൾ പോയിരുന്നു..

ഞങ്ങൾ ഇരുന്നതും പെട്ടന്നാരോ എന്നെ തട്ടിവിളിച്ചു .. ഞാൻ തിരിഞ്ഞു നോക്കിയതും ഒന്ന് ഞെട്ടി..

“മീര “

ഞങ്ങൾ രണ്ടാളും ഒരുമിച്ചു പറഞ്ഞു…

“എന്താടോ രണ്ടാളും മിഴിച്ചു നിൽക്കുന്നെ.. ഇതിനു മുന്നേ എന്നെ കണ്ടിട്ടില്ലേ? .

” ഏയ്‌, അതല്ല പെട്ടന്ന് തന്നേ ഇവിടെ കണ്ടപ്പോൾ ഒന്ന് ഞെട്ടി അത്രേ ഉള്ളു “.

ജയ് അവളോട്‌ പറഞ്ഞു..

“താനെന്താ ഇവിടെ ഇവിടെ എങ്ങോട്ടേലും പോകുന്നുണ്ടോ? “.

” ഞാനല്ല ഇവനാണ്. ഇവന് ലീവ് ആയി.. അവൻ നാട്ടിലേക്കു പോകുവാ.. “?

“ഹോ.. മം “.

“അല്ല താനെങ്ങോട്ട,? “.
“ഞാനും നാട്ടിലേക്കാണ് “..

അപ്പോളാണ് ജയ് ക്ക് ഒരു call വന്നത്.. എന്തോ argent call ആണെന്ന് തോന്നുന്നു.. call കട്ട്‌ ചെയ്തു അവൻ എന്നോട് പറഞ്ഞു..

“ടാ എനിക്ക് argent ആയി ത്രിശൂർ എത്തണം, കാര്യമൊന്നും അറീല്ലടാ, പെട്ടന്ന് ചെല്ലാൻ പറഞ്ഞു..”

അവന്റെ മുഖത്ത് എന്തോ ടെൻഷൻ കണ്ടത് കൊണ്ട് ഞാൻ അവനോടു പൊയ്ക്കോളാൻ പറഞ്ഞു..

അവനെ യാത്രയാക്കി..

ഞാൻ തിരികെ സീറ്റിൽ വന്നിരുന്നു…..

എന്റെ ഒപ്പം മീരയും വന്നിരുന്നു..

“ടൊ.. ഋഷി താനെന്ത് പണിയ കാണിക്കുന്നത്. എന്താ താനൊന്നും മിണ്ടാത്തെ, എത്ര മാസ്സമായെന്നോ തന്നേ ഒന്ന് കണ്ടിട്ട്, ഒരു message ഇല്ല, call ഇല്ല, തനിക്കു എന്താ പറ്റിയത് താനെന്താ എന്റെ call നും, മെസ്സേജ് നും റിപ്ലൈ തരാത്തത്.. തനിക്കു എന്നോട് വല്ല ദേശ്യമുണ്ടോ..? ഞാൻ തന്നോട് വല്ല തെറ്റും ചെയ്‌തോ? പറയടോ..പറ.. !

അവളുടെ കണ്ണുകൾ നിറഞ്ഞു ചുമന്നിരുന്നു… ഇത്രയും ദേഷ്യത്തിൽ അവളെ കാണുന്നത് ഇത് ആദ്യമായിരുന്നു..
അവളെ കണ്ട ഷോക്ക് കൊണ്ടാവും, ഞാൻ എന്റെ പഴയ അവസ്ഥയിലേക്ക് എത്തിയിരുന്നു. എന്റെ നെഞ്ചിൽ വീണ്ടും തീപിടിച്ചു.. വികാരങ്ങൾ എന്നിൽ നിന്നും എങ്ങോട്ടോ പോയിരുന്നു..

“ടൊ താനെന്താ ഒന്നും മിണ്ടാത്തെ.. താൻ കാര്യം പറ.. എന്താ തന്റെ പ്രശനം, എന്തിനാണ് എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.. “.

അപ്പോഴേക്കും അവൾക്ക് ഒരു call വന്നു.. വീട്ടിൽനിന്നാണെന്ന് തോനുന്നു.

ഹലോ, അഹ് ഞാൻ ബസ് സ്റ്റാൻഡിൽ എത്തി, ഇപ്പോൾ പുറപ്പെടും, വേണ്ട.. വരണ്ട ഞാനെത്തിക്കോളാം,.. കല്യാണ സാരിയൊക്കെ ഞാൻ വന്നു സെലക്ട്‌ ചെയ്‌തോളാം, നിങ്ങൾ ബാക്കിയുള്ളവർക്ക് എടുത്തോ.. അഹ് ശരി.. ok.. സീ… you bey “.

അതും കൂടെ കേട്ടതോടെ പണ്ടത്തേതിന്റെ പിന്നത്തെ അവസ്ഥയിൽ ഞാൻ എത്തിയിരുന്നു…. അവളുടെ അടുത്തിരിക്കുന്ന ഓരോ നിമിഷവും ഞാൻ നീറുകയായിരുന്നു.. എനിക്ക് ഒന്നിനും സാധിചിക്കുന്നില്ല.. ഒന്നും പറയാനും, ചെയ്യാനും പറ്റുന്നില്ല..

“ടൊ താൻ എന്താ ഈ ചിന്തിക്കുന്നേ.. കാര്യം പറ എന്താ തന്റെ പ്രശനം, താനെന്തിനാണ് എന്നോട് ഇങ്ങനെ കാണിക്കുന്നേ..? എനിക്ക് അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ, എന്താ താനിങ്ങനെ എന്നെ അവോയ്ഡ് ചെയ്യുന്നേ?

അവൾ എന്നെ തട്ടി വിളിച്ചു.. ഞാൻ ഞെട്ടി തിരിഞ്ഞു അവളെ നോക്കി, അവളുടെ ദേശ്യം കുറഞ്ഞിട്ടുണ്ടെന്നു തോനുന്നു..
പക്ഷേ കണ്ണുകൾ ഇപ്പോഴും ചുമന്നു നിൽക്കുന്നു…

” ടൊ തന്നേ അവോയ്ഡ് ചെയ്തതൊന്നുമല്ല, ഞാൻ ജോലീടെ തിരക്ക് കൊണ്ട്.. “

” എന്ത് ജോലി തിരക്ക് ഞാനും അതെ ഓഫീസിൽ അല്ലെ എനിക്ക് അറിയാത്ത എന്തു തിരക്കാണ് തനിക്കുള്ളത് “..?

ഞാൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അവൾ ദേശ്യത്തിൽ ഇടയ്ക്കു കയറി പറഞ്ഞു..

“നമ്മളെന്ന ലാസ്റ്റ് കണ്ടതെന്ന് തനിക്കറിയാമോ?.. അത് കഴിഞ്ഞു തന്റെ ഒരു വിവരവും ഇല്ല.. ഞാനെന്താ വിചാരിക്കേണ്ട ,.. താൻ പറ.. തന്നോട് എന്തങ്കിലും തെറ്റ് ചെയ്തങ്കിൽ ok സമ്മതിക്കാം ബട്ട്‌ ഇത് കാരണം പോലും ഇല്ലാതെ,,.. എന്നെ അവോയ്ഡ് ചെയ്യുന്നത് എന്തിനായിരുന്നു..? “

” ഏയ്‌ ഒന്നും ഇല്ലെടോ.. ജോലിയുടെ പ്രശനവും, വീട്ടിലെ ചില പ്രോബ്ലെംസും അതൊക്കെയായി.. ഞാൻ കുറച്ചു.. ബിസി ആയിരുന്നു. പിന്നെ തിരുവനന്തപുരത്തുന്നു വന്നപ്പോള് നമ്മുടെ ടീമും ഷിഫ്റ്റും മാറിയിരുന്നു.. പിന്നെ കാണാൻ, പറ്റിയില്ല.. പിന്നെ ഫോണൊന്നും ഞൻ അധികം യൂസ് ചെയ്യില്ലായിരുന്നു, മിക്കപ്പോഴും നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നു, പകലുമൊത്തം ഉറക്കവും.. പിന്നെ ഞാൻ അങ്ങനെ ഓഫ്‌ എടുക്കാറുമില്ലായിരുന്നു.. അതൊക്ക കൊണ്ട ഞാൻ.. അല്ലാതെ തന്നേ മനപ്പൂർവം തന്നേ അവോയ്ഡ് ചെയ്തതല്ല, “.

Leave a Reply

Your email address will not be published. Required fields are marked *