മിഥുനം – 3 2

തിരുവനതപുരത്ത് എന്നെ കാത്തിരുന്നത്, ഭാരിച്ച ജോലികളായിരുന്നു, പുതിയ ട്രെയിനികളെ ട്രെയിൻ ചെയ്യിക്കുന്നതിന്ടെ ഞാൻ എന്റെ പ്രശനങ്ങളിൽ നിന്നും മാറി ജോലിത്തിരക്കിലേക്കു ചേക്കേറിയിരുന്നു..

രണ്ടുമാസം ഞാൻ നേരാംവണ്ണം വീട്ടിലോട്ടു പോലും വിളിക്കാൻ മറന്നിരുന്നു..

മിക്കപ്പോഴും ഫോൺ എടുക്കാൻ തന്നേ മറന്നിരുന്നു.. എറണാകുളത്തേക്കാളും കൂടുതൽ വർക്ക്‌ പ്രെഷർ കാരണം.. ഞാൻ മനപ്പൂർവം ഫോൺ ഒഴിവാക്കിയെന്നു വേണം പറയാൻ.

രണ്ടു മാസം പെട്ടന്നായിരുന്നു പോയത്..

ഇവിടുത്തെ ജോലി കഴിഞ്ഞതോടെ, എനിക്ക് തിരിച്ചു പോകാനുള്ള ഓർഡറും ആയിരുന്നു..

അങ്ങനെ ഞാൻ തിരിച്ചു എറണാകുളത്ത് എത്തി.. റെയിൽവേ സ്റ്റേഷനിൽ എന്നെ കാത്തു ജയ് നിൽപ്പുണ്ടായിരുന്നു..

അവൻ എന്നെ വീട്ടിലെത്തിച്ചു, അവന്റെ ജോലിത്തിരക്കിലേക്കു പോയിരുന്നു..

അന്നത്തെ ദിവസം യാത്രാക്ഷീണവും, ജോലിക്ഷീണവും ഞാൻ, ഉറങ്ങി തീർത്തു..

പിറ്റേന്ന് നേരെ ഓഫീസിൽ പോയി ജോയിന്റ് ചെയ്തു.. അവിടെ വല്യമാറ്റങ്ങളൊന്നും ഇല്ലായിരുന്നു.. പക്ഷേ ടീമിലെ രണ്ടുപേർക്ക് ട്രാൻസ്ഫർ ആയിരുന്നു പകരം പുതിയ ആൾക്കാർ വന്നിരുന്നു..

എന്റെ ടീമിന്റെ ലീഡർ ആയി എന്നെ പോസ്റ്റ്‌ ചെയ്തതും.. മീര മറ്റൊരു ടീമിലേക്കു മാറിയെന്നു പിന്നീടാണ് ഞാൻ അറിഞ്ഞത്..

അങ്ങനെ ഞങ്ങളുടെ ഷിഫ്റ്റുകൾ കാരണം പിന്നീട് കുറച്ചു നാൾ ഞങ്ങൾ കണ്ടിരുന്നില്ല.. എനിക്ക് മിക്കപ്പോഴും നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നു.. ഓഫ്‌ വന്നാലും അതും വ്യത്യസ്ത ദിവസങ്ങളിൽ ആയിരുന്നു.. പിന്നെ ഓഫീസിലെ തിരക്കുകൾ വേറെയും. ഇപ്പോൾ എനിക്ക് കമ്പനി ആയി ഓഫിൽ പഴയ ആരും ഇല്ല എല്ലാം പുതിയ ആൾക്കാർ അവർക്ക് ഞാൻ അവരുടെ T.L. എനിക്ക് അവർ എന്റെ co-staff.. അല്ലാതെ മറ്റൊരു ഫ്രീഡവും ഞാൻ അനുവദിച്ചിരുന്നില്ല….

അങ്ങനെ വീണ്ടും മാസങ്ങൾ കടന്നു പോയി.. ഇതിനിടയിൽ എനിക്ക് എനിക്ക് additional ലീവ് sanction ആയിരുന്നു.. ഒരുമാസത്തേക്കാണ് ലീവ്.. നൈറ്റ്‌ ഷിഫ്റ്റിന് ഓഫീസിൽ എത്തിയപ്പോൾ ഓഡർ കിട്ടി.. പിറ്റേ ദിവസവും നാട്ടിലേക്കു പോകാം എന്നായിരുന്നു എന്റെ തീരുമാനം..

രാവിലെ ഞാനും ജെയും ലുലുവിലും, ഫോർട്ട്‌ കോച്ചിലും ഒന്ന് കറങ്ങി ചില്ലറ ഷോപ്പിങ്ങും കഴിഞ്ഞു എത്തിയപ്പോൾ ഉച്ചയായിരുന്നു..

“ടാ നിന്റെ ബസ് എപ്പോഴാ.. “
വീട്ടിലേക്കുള്ള സാധനങ്ങൾ ബാഗിലേക്കു വെക്കുന്നതിനിടയിൽ അവനെന്നോട് ചോദിച്ചു..

“3 മണിക്കാട, “

” എവിടുന്നാ, എറണാകുളത്തുന്നാണോ, അതോ വൈറ്റിലെയിന്നോ? “

“എറണാകുളത്തുന്നു super fast കിട്ടില്ല, അതുകൊണ്ട് വൈറ്റിലെന്നു പോകാം,, “

“നിനക്ക് അന്ന് തിരുവനതപുരത്ത് പോയപോലെ ടാക്സി പൊയ്ക്കൂടേ.”

“പോകയിരുന്നു.. പക്ഷേ cash കമ്പനി കൊടുക്കില്ലല്ലോ? അന്നെനിക്ക് ട്രാവൽസ് അലവൻസ്‌ ഉണ്ടായിരുന്നു .. ലീവിൽ പോകുമ്പോൾ അത് കിട്ടില്ലല്ലോ.. ബസ് ആവുമ്പോൾ 165 രൂപയിൽ കാര്യം കഴിയും.. മനസ്സിലായോ?.

“ഓഹ്… അങ്ങനെ.. ! “

“അഹ് അങ്ങനെ… ടാ നീ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തെക്ക് സമയമായി “..

“അഹ് .. “

അങ്ങനെ എന്റെ ബാഗുകൾ എല്ലാം പാക്ക് ചെയ്തു കാറിലേക്ക് എടുത്തു വെച്ചു.. വീടും പൂട്ടി ഞങ്ങൾ പുറപ്പെട്ടു, അപ്പോഴേക്കും 1.50 ആയിരുന്നു.. ഞങ്ങൾ വൈറ്റില ഹബ്ബിൽ എത്തിയപ്പോഴേക്കും 2.15 കഴിഞ്ഞിരുന്നു.. അപ്പോഴും വണ്ടി വന്നിരുന്നില്ല..

” oh. സീറ്റ്‌ കിട്ടും എന്നുവെച്ച നേരത്തെ വന്നേ.. അപ്പോൾ വണ്ടിയുമില്ല വള്ളവും ഇല്ല.. പുല്ല് “.

വണ്ടി കാണാത്ത ദേശ്യത്തിൽ ഞാൻ പല്ലും കടിച്ചു പിടിച്ചു പറഞ്ഞു.

“അതിനു, 3 ആയില്ലല്ലോ? സമയം ഉണ്ടല്ലോ, നമുക്ക് ദേ അവിടെയിരിക്കാം, “

അവൻ കാണിച്ചുതന്ന സ്റ്റീൽ ചെയറിലേക്കു ഞങ്ങൾ പോയിരുന്നു..

ഞങ്ങൾ ഇരുന്നതും പെട്ടന്നാരോ എന്നെ തട്ടിവിളിച്ചു .. ഞാൻ തിരിഞ്ഞു നോക്കിയതും ഒന്ന് ഞെട്ടി..

“മീര “

ഞങ്ങൾ രണ്ടാളും ഒരുമിച്ചു പറഞ്ഞു…

“എന്താടോ രണ്ടാളും മിഴിച്ചു നിൽക്കുന്നെ.. ഇതിനു മുന്നേ എന്നെ കണ്ടിട്ടില്ലേ? .

Leave a Reply

Your email address will not be published. Required fields are marked *