മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് – 1

 

പട്ടാളത്തിൽ ആയിരുന്നു അമ്മാവൻ വർഷത്തിലൊരിക്കൽ ആയിരുന്നു നാട്ടിൽ വന്നിരുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങൾ ജോലി ചെയ്ത അമ്മാവനോടൊപ്പം തന്നെയായിരുന്നു അമ്മായിയും. ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്,പഞ്ചാബ് എന്നിവിടങ്ങളിൽ ഒക്കെ ജോലി ചെയ്തുകൊണ്ടിരുന്ന അമ്മാവന്റെ കൂടെ കഴിഞ്ഞത് കൊണ്ട് തന്നെ എന്റെ ഉമ്മയുടെ വീട്ടുകാർക്ക് ഉൾക്കൊള്ളാവുന്ന രീതിയിൽ ആയിരുന്നില്ല അമ്മയുടെ ഫാഷൻ സെൻസ്.

 

അക്കാലത്ത് തന്നെ പുരികം ത്രെഡ് ചെയ്യുന്ന, കൈനഖങ്ങളിലും കാൽ നഖങ്ങളിലും ഡാർക്ക് ഷേഡ് ഉള്ള നെയിൽ പോളിഷ് ഇട്ടു നടക്കുന്ന, ചെറുതായ് ലിപ് ബാം ഉപയോഗിക്കുന്ന അമ്മായിയുടെ സൗന്ദര്യബോധം പള്ളി കമ്മിറ്റി മെമ്പർ ഒക്കെ ആയ വലിയ അമ്മാവന് ഇഷ്‌ടപ്പെടുന്നില്ലെന്നത് സത്യവുമാണ്.

ആ നാട്ടിൻപുറത്ത് ഒരുപക്ഷേ ആദ്യമായി ഷോർട്ട് ടോപ് ചുരിദാർ ധരിച്ചത് അവരായിരിക്കണം എന്ന് പറഞ്ഞാൽ അതിശയോക്തിപരമായി തോന്നാം. പക്ഷേ ഇത്ര കാലമായിട്ടും കുട്ടികൾ ഇല്ലാത്തത് ഇവരുടെ വലിയൊരു സ്വകാര്യ ദുഃഖം ആയി കിടന്നു.

 

ഞാൻ ബി ടെക് ഫോർത്ത് സെമെസ്റ്റർ പഠിക്കുന്ന കാലം. അത്തവണ വെക്കേഷന് അമ്മാവനും അമ്മായിയും ലീവിന് വന്നു. അങ്ങനെ അവര് എന്റെ വീട്ടിൽ വന്ന സമയത്ത് ഞാനും ഉണ്ടായിരുന്നു. അങ്ങനെ സംസാരത്തിനിടയിൽ അമ്മാവൻ പറഞ്ഞു.

 

രണ്ട് വർഷം കൂടി കഴിഞ്ഞാൽ സൈന്യത്തിൽ ചേർന്ന് 17 വർഷം പൂർത്തിയാകും. അപ്പോൾ വിടുതൽ വാങ്ങി നാട്ടിലേക് തിരിച്ചു പോരണം എന്ന് കരുതുന്നുണ്ട്.

 

പണ്ട് SSLC കഴിഞ്ഞ് നാട്ടിൽ കുതിര കളിച്ചു നടക്കുന്ന സമയത്ത് ആണ് അമ്മാവൻ മിലിട്ടറിയിൽ ചേരുന്നത്. അത് കൊണ്ട് പിന്നെ പഠനം നടത്തിയിരുന്നില്ല. അമ്മായിയും SSLC കഴിഞ്ഞ ഉടനെ ആ ഏപ്രിലിൽ റിസൾട്ട്‌ വരുന്നതിനു മുമ്പ് തന്നെ കല്യാണം കഴിഞ്ഞത് കൊണ്ട് പിന്നെ പഠിക്കാൻ ശ്രമിച്ചില്ല. തട്ടീം മുട്ടീംപാസ്സ് ആയത് കൊണ്ട് അക്കാലത്തു പ്രീഡിഗ്രി ക്ക് കോളേജിൽ സീറ്റും കിട്ടില്ലായിരുന്നു. പിന്നെ കെട്ട്യോന്റെ കൂടെ കഴിയാനുള്ള അവസരം കളയണ്ട എന്നും കരുതി നേരെ അമ്മാവന്റെ കൂടെ പോയി.

 

അമ്മാവാ, ഇപ്പൊ വേണേൽ പ്ലസ് ടു വിനു ഡിസ്റ്റൻസ് ആയി അപ്ലൈ ചെയ്യാനുള്ള സമയം ആണ് ട്ടോ. പ്ലസ് ടു അഡ്മിഷൻ ചെയ്താൽ രണ്ട് കൊല്ലം കഴിയുമ്പോഴേക്ക് അതങ്ങ് മുഴുവനാക്കാം. എന്നാ പിന്നെ അത് വെച്ച് ഒരു ജോലി നോക്കാമല്ലോ.

 

എടാ, ഞാനൊന്നും ഈ പ്രായത്തിൽ അവിടത്തെ ജോലിയുടെ കൂടെ ഇത് കൂട്ടിയാൽ കൂടൂല, നീ വേണേൽ ഷഹലയോട് ചോദിച്ചു നോക്ക്.

 

ഇത് കേട്ടു അമ്മായി, ” നിങ്ങള് അമ്മോനും മരോനും കൂടി എനിക്ക് നൈസ് ആയിട്ട് പണി തരാനുള്ള പരിപാടി ആണ് ല്ലേ ”

അങ്ങനൊന്നും ഇല്ല, താത്പര്യം ഉണ്ടേൽ ചെയ്യാവുന്നതേയുള്ളു. അല്ലേൽ പത്താം ക്ലാസും ഗുസ്തീം ന്ന് പറഞ്ഞ് ആരേലും കളിയാക്കിയാൽ കേട്ട് നില്കണ്ടേ – ഞാൻ പറഞ്ഞു.

 

അത് അമ്മായിക്ക് ചെറുതായ് ഒന്ന് കൊണ്ടു. കാരണം വലിയഅമ്മാവന്റെ ഭാര്യ ഡിഗ്രികാരി ആണ്. നാട്ടിൽ നിൽക്കാൻ തുടങ്ങിയാൽ പിന്നെ അവരെ സഹിക്കണോല്ലോ.

 

“നീ പഠിക്കാൻ സഹായിക്കും എന്നുണ്ടേൽ നോക്കാം.” ഇങ്ങനെ പറഞ്ഞ് ബോള് എന്റെ കോർട്ടിലേക്ക് തന്നെ തട്ടി.

 

അങ്ങനെ അമ്മാവന് വേണ്ടി വെച്ചത് അമ്മായിക്ക് ആണ് കിട്ടിയത്. ഓൺലൈൻ ആയി അന്ന് തന്നെ രജിസ്റ്റർ ചെയ്തു കൊടുത്തു.

 

ആ വെക്കേഷൻ അവസാനിക്കാൻ ആകുമ്പോഴേക്കും അമ്മാവന് പെട്ടെന്ന് ക്യാമ്പിൽ നിന്ന് എമർജൻസി ആയി തിരിച്ചു ചെല്ലണം എന്നു പറഞ്ഞു വിളി വന്നു. പഞ്ചാബിലെ അതിർത്തി പ്രദേശത്തെ പ്രശ്നബാധിത മേഖലയിൽ ഡ്യൂട്ടി ചെയ്യാനുള്ള ഓർഡർ കിട്ടിയതിന് പിറ്റേ ആഴ്ച തന്നെ നാട്ടിൽ നിന്ന് ക്യാമ്പിലേക്ക് തിരിച്ചു മടങ്ങി. ഇറങ്ങുമ്പോൾ ആയിരുന്നു ആ ക്യാമ്പിലേക്ക് വരേണ്ട, നേരിട്ട് പുതിയ സ്ഥലത്തേക്ക് പോയാൽ മതി എന്ന് ഓർഡർ കിട്ടുന്നത്.

 

അപ്പോൾ അമ്മാവന്റെ നാട്ടിലെ വീടുപണി ഏകദേശം പൂർത്തിയായിക്കഴിഞ്ഞിരുന്നു തറവാട്ടുവീടിനു അടുത്ത് തന്നെയായിരുന്നു പുതിയ വീട് പണിതത്. വീട്ടിൽ കൂടൽ പെട്ടെന്ന് നടത്തി അമ്മായിയെ നാട്ടിൽ ആക്കി തിരിച്ചുപോകാം എന്നും അനുകൂല സാഹചര്യ വരുമ്പോൾ വീണ്ടും കൊണ്ടു പോകാമെന്നും തീരുമാനിച്ചു.

 

അങ്ങനെ അമ്മാവൻ തിരിച്ചുപോയി. രാത്രികളിൽ അമ്മായിക്ക് കൂട്ടുകെടക്കാൻ വലിയ അമ്മാവന്റെ മകൾ സമീറ വരും.

 

ഞാൻ സെമ്മെസ്റ്റർ എക്സാം കഴിഞ്ഞു ക്ലാസ് തുടങ്ങിയതോടെ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി. കുറച്ചു കടുകട്ടി ആയിരുന്നു ഇത്തവണ സബ്ജെക്ട് എന്നതിനാൽ വല്ലാണ്ട് ഫ്രീ ആയിരുന്നില്ല. അങ്ങനെ അത്തവണ ഓണാവധി വന്നപ്പോൾ അമ്മയോടൊപ്പം തറവാട്ടിലേക്ക് പോയി. അമ്മാവന്റെ പുതിയ വീട്ടിലേക്ക് പോയപ്പോഴാണ് അമ്മായിയുടെ ആ ചോദ്യം. എന്നെ ഒരു കോഴ്സിനു ചേർത്ത് പണി തന്നിട്ട് മുങ്ങി അല്ലേ?

 

സത്യം പറഞ്ഞാൽ ഞാൻ അക്കാര്യം മറന്നിരുന്നു. അമ്മായി ചോദിച്ചപ്പോഴാണ് ഓർക്കുന്നത് തന്നെ. പക്ഷേ അതങ്ങ് സമ്മതിച്ചു കൊടുക്കാൻ വയ്യല്ലോ.

 

ഞാൻ അത് പഠിപ്പിക്കാം എന്ന് കരുതി ആണ് വന്നത് തന്നെ. ഇങ്ങള് ബുക്ക് ഒക്കെ സംഘടിപ്പിച്ചോ?

 

“അതൊക്കെ എപ്പഴെ കിട്ടി. ഇനി ടീച്ചറെ കൂടി കിട്ടിയാൽ മാത്രം മതി. ഈ പ്രായത്തിൽ ചെറിയ കുട്ട്യോളെ കൂടെ ഇരിക്കാൻ കഴീല എന്നതോണ്ടാ ഏതേലും ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയി പഠിക്കാത്തത്.”

 

അമ്മായി സീരിയസ് തന്നെയാണ് എന്ന് മനസ്സിലായി. ഞാൻ പെട്ടു എന്നും. പക്ഷേ അത് വേറൊരു വലിയ അവസരം ആണ് ഒരുക്കിയതെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല.

 

എന്നാ പിന്നെ ഇന്ന് ഐശ്വര്യമായിട്ട് തുടങ്ങാം. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു ഏഴു മണി ആകുമ്പോഴേക്കും റെഡി ആയിക്കോളൂ.എത്ര നേരം വരെ ഇരിക്കാം.

 

പഠിപ്പിക്കൽ മോശമല്ലെങ്കിൽ, ബോറടിപ്പിക്കാതെ നോക്കുമെങ്കിൽ എത്ര നേരം വേണേലും ഇരിക്കാം. എപ്പോഴെങ്കിലും അല്ലേ ഈ ചാൻസ് കിട്ടുള്ളൂ.

 

എന്നാ പിന്നെ ആദ്യ ദിവസം ആയത് കൊണ്ട് ഒരു മൂന്ന് മണിക്കൂർ മാത്രം മതി. പഠിപ്പിക്കുന്ന മാഷെ മാത്രം നോക്കിയാൽ പോരല്ലോ, സ്റ്റുഡന്റും ഉഷാറാണോ എന്ന് നോക്കണല്ലോ -ഞാനും അതെ നാണയത്തിൽ തിരിച്ചടിച്ചു.

 

എന്നാ പിന്നെ ഞാൻ രാത്രിയിലേക്കുള്ള ഫുഡ്‌ prepare ചെയ്യട്ടെ. സമീറയോട് ഇന്ന് കൂട്ട് കിടക്കാൻ വരണ്ടാന്നും പറയാല്ലോ.

 

അങ്ങനെ ഏഴു മണി ആകുമ്പോൾ ഞാൻ വീണ്ടും അമ്മായിയുടെ വീട്ടിൽ എത്തി. ഒരു മേശയ്ക്കടുത്ത് കൈ ഇല്ലാത്ത രണ്ട് കസേരകൾ ഇട്ടു അടുത്തടുത്ത് ഇട്ടു പഠനം തുടങ്ങി.

 

ഹിസ്റ്ററിയും ഇക്കണോമിക്സും പൊളിറ്റിക്കൽ സയൻസും ഇംഗ്ലീഷ് മാണ് പഠിക്കാനുള്ള പ്രധാനവിഷയങ്ങൾ. വളരെ കാലത്തെ ഗ്യാപ്നു ശേഷം ആയത് കൊണ്ട് അത്ര ബുദ്ധിമുട്ട് അല്ലാത്ത ഹിസ്റ്ററി വെച്ച് തന്നെ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *