അഞ്ചന ചേച്ചി 2
Anjana Chechi Part 2 | Author : Cyril
[ Previous Part ] [ www.kambi.pw ]
“ഏതു ഡ്രസ് ഇട്ടാലും ചേച്ചിക്ക് ചേരും. എന്ത് ഇട്ടാലും ചേച്ചി എന്റെ സുന്ദരിയ, ആദ്യമായി ഫോണിലൂടെ കണ്ടത് തൊട്ടേ ചേച്ചിയെ സ്വന്തമാക്കാൻ എനിക്ക് ആഗ്രഹം തോന്നിയിരുന്നു. അഞ്ചന ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അഞ്ചന ചേച്ചിയെ എന്റെ ഹൃദയത്തിൽ ചേര്‍ത്ത് നമ്മുടെ ഹൃദയത്തെ ഒറ്റ ഹൃദയമായി മാറ്റിക്കോട്ടേ?” ഒരു പൊട്ട കവിത പോലെ ഞാൻ ചൊല്ലി.
എന്നിട്ടാണ് എന്റെ വായില്‍ നിന്ന് വീണത് എന്താണെന്ന് ഞാൻ ചിന്തിച്ചത്. ഞാൻ പോലും ഞെട്ടി. ചേച്ചി എന്നെ വെറുക്കുമെന്ന ചിന്തയാണ് എന്നെ കൂടുതൽ ഭയപ്പെടുത്തിയത്. ഭീതിയോടെ ഞാൻ ചേച്ചിയെ നോക്കി.
അഞ്ചന ചേച്ചി പകച്ചു നില്‍ക്കുകയായിരുന്നു. കൂടാതെ അഞ്ചന ചേച്ചിയുടെ മുഖം രോഷാകുലമായിരുന്നു. ചേച്ചിയുടെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു. ആ വലിഞ്ഞു മുറുകിയ മുഖം ഇപ്പൊ വിണ്ടു കീറുമെന്ന് ഞാൻ ഭയന്നു.
എന്നെ കൊല്ലാനുള്ള ദേഷ്യം ആ കണ്ണുകളില്‍ ഞാൻ കണ്ടു. എന്നെ ദഹിപ്പിക്കുന്ന പോലെ അഞ്ചന ചേച്ചി പുരികംകോട്ടി തുറിച്ചുനോക്കി.
പക്ഷേ ആ നോട്ടത്തില്‍ ഞാൻ കത്തിയെരിഞ്ഞ് ചത്തില്ല എന്ന് കണ്ടതും ചേച്ചി വെറുപ്പോടെ തറയില്‍ നോക്കി.
അഞ്ചന ചേച്ചി ആ ഹാളാകെ ഇളക്കി മറിച്ചുകൊണ്ട് കലിയിൽ നടന്നു. അതിനിടയ്ക്ക് പലവട്ടം എന്നെ വഴക്ക് പറയാനോ മറ്റോ ചേച്ചി എന്നെ നോക്കി വായ് തുറന്നെങ്കിലും, ഉള്ളില്‍ നിറഞ്ഞു നിന്ന ദേഷ്യം കാരണം വാക്കുകൾ പുറത്തേക്ക് വന്നില്ല.
ഞാൻ തലയും താഴ്ത്തി ഒരു മൂലയില്‍ നിന്നു. ദേഷ്യം നിയന്ത്രിക്കാൻ ചേച്ചി ഒരുപാട് പ്രയത്നിച്ചു. അവസാനം അര മണിക്കൂര്‍ കഴിഞ്ഞ് ചേച്ചിയുടെ വിരണ്ടുള്ള നടത്താം നിന്നു.
“കഴിക്കാൻ നമുക്ക് പോകാം? ” അവസാനം അവൾ ദേഷ്യത്തില്‍ എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.
സത്യത്തിൽ ഇങ്ങനെ ഒരു ചോദ്യമല്ല ഞാൻ പ്രതീക്ഷിച്ചത്. കുറഞ്ഞത്, വാക്കുകള്‍ കൊണ്ട് എന്നെ പൊരിക്കും എന്നാണ് ഞാൻ കരുതിയത്.
എന്നെ വഴക്ക് പറയാത്തതിൽ ആശ്വാസം തോന്നിയെങ്കിലും, എന്നോടുള്ള ദേഷ്യവും വെറുപ്പും ചേച്ചിയുടെ കണ്ണുകളില്‍ നിറഞ്ഞു നിന്നത് എന്നെ വിഷമിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു.
“സോറി ചേച്ചി.” വിക്കി വിക്കി ഞാൻ ക്ഷമാപണം നടത്തിയെങ്കിലും അവൾ പ്രതികരിച്ചില്ല.
അവളെ കണ്ടുമുട്ടിയ ആദ്യ ദിവസം തന്നെ ഞാൻ എല്ലാം കുളമാക്കി. മറിയ പറഞ്ഞത് എത്ര ശരിയാണ്, എനിക്ക് വട്ടു തന്നെ.
“നി വരുന്നില്ലെങ്കില്‍ വരേണ്ട, എവിടെയെങ്കിലും അലഞ്ഞ് നടന്ന് ഹോട്ടൽ തിരക്കി പിടിച്ച് ഞാൻ കഴിച്ചോളാം.” ദേഷ്യത്തില്‍ പറഞ്ഞിട്ട് അവൾ നടന്നു.
“സോറി ചേച്ചി, ഞാൻ വരാം.” വെപ്രാളത്തിൽ പറഞ്ഞിട്ട് ഞാനും നടന്നു.
ഞങ്ങളുടെ ബിൽഡിംഗിൽ നിന്നും നടക്കേണ്ട ദൂരത്തില്‍ മലബാര്‍ ഹോട്ടൽ ഉണ്ട്. അവിടെ ഫുഡിന് നല്ല ടേസ്റ്റാണ്. 11 മണി മുതൽ ഉച്ച ഭക്ഷണം ലഭ്യമാണ്. അവിടെ ഉള്ളവരെ എനിക്ക് നല്ല പരിചയവും ഉണ്ട്. അഞ്ചന ചേച്ചിയേയും കൂട്ടി ഞാൻ അങ്ങോട്ട് പോയി.
“ഹാ, ഇതാരാ? എന്നാലും വിക്രം കാലത്ത് കണ്ടപ്പോള്‍ പോലും നിന്റെ ഭാര്യ നാട്ടില്‍ നിന്ന് വന്നെന്ന കാര്യം ഞങ്ങളോട് പറയാത്തത് മോശമായി പോയി.” കട മുതലാളിയുടെ മകന്‍ മുസ്തഫ കാക്ക എന്നെ കുറ്റപ്പെടുത്തി.
“അതിന് അവന്റ നിക്കാഹ് കഴിഞ്ഞ കാര്യം പോലും അവന്‍ ഞമ്മളോട് പറഞ്ഞില്ല, പിന്നല്ലേ ഓൻറ്റ ബീവി ഇവട വന്ന കാര്യം പറേണത്” കട മുതലാളി ബഷീര്‍ മാമ എന്നെ നോക്കി കുത്ത് വാക്കുകൾ എറിഞ്ഞു.
അവരുടെ കുറ്റം പറച്ചില്‍ കേട്ട് ഞാൻ അന്തംവിട്ട് നിന്നു. ഇടക്കണിൽ ഞാൻ അഞ്ചന ചേച്ചിയെ നോക്കി, ചേച്ചി മിഴിച്ച് നില്‍ക്കുകയാണ്.
അച്ഛനും മകനും ഒരുമിച്ച് നടത്തുന്ന ഹോട്ടൽ ആണത്. ഇവിടെ എല്ലാവരും ബഷീര്‍ മാമ എന്നാണ് ഹോട്ടൽ മുതലാളിയെ വിളിക്കാറ്. ഹോട്ടലിൽ കുറെ ജോലിക്കാരും ഉണ്ട്.
