കിടന്നിടത് നിന്നും എഴുന്നേറ്റ് റൂമിനു വെളിയിലുള്ള ബാൽക്കണിയിലേക് നടന്നു…
മുന്നിൽ കണ്ണെത്താ ദൂരത്തോളം ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ.. ദുബായ്.. നാട്ടിലെ യുവാക്കൾക് ഇടയിലെ സ്വപ്ന ഭൂമി….
നല്ല കാറ്റു വീശുന്നുണ്ട്.. കാലാവസ്ഥ മാറി തുടങ്ങി എന്ന് തോന്നുന്നു..
എന്റെ മനസിൽ ഇക്കയെ കുറിച്ചുള്ള ഓർമ്മകൾ ഓടി അടുത്തു…
കുറച്ചു നിമിഷങ്ങൾക് മുമ്പ് കാമം മാത്രം നിറഞ്ഞിരുന്ന എന്റെ മനസിപ്പോൾ മഴ കാലത്ത് കാണുന്ന കടല് പോലെ പ്രക്ഷുബ്ധമായിരുന്നു… എന്റെ ഹൃദയത്തിന്റെ മിടിപ്പ് നിയന്ത്രക്കാൻ കഴിയുന്നതിലും വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി..
സമയം പുലർച്ചെ രണ്ടു മണി.. ഇനി കിടന്നാൽ ഉറക്കം വരില്ല എന്നറിയാം.. റൂമിലേക്കു തിരികെ കയറുവാൻ പോലും.. തോന്നിന്നില്ല…
മനസ് എന്നോട് തന്നെ എന്തെക്കെയോ പറയുന്നത് പോലെ..
വേഗം റൂമിലേക്കു കയറി ഫോൺ എടുത്തു… ലോക്ക് തുറന്നു നോക്കിയ സമയം തന്നെ കണ്ടു അതിൽ ഒരുപാട് മെസ്സേജ് വന്നിരിക്കുന്നു…
ഭയപ്പെടുന്ന പോലെ ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥന യോടെ വാട്സ്ആപ്പ് ഓപ്പണാക്കി…
വീട്ടിൽ നിന്നും മെസ്സേജ് ഉണ്ട്.. അവർ ഒന്നും അറിഞ്ഞിട്ടില്ല.. സുഖവിവരം അറിയുവാനുള്ള മെസ്സേജ് ആയിരുന്നു അതിൽ…
കൂട്ടുകാരെയുടെയും മെസ്സജ് ഒന്നുമില്ല… പിന്നെ കാണുന്നത് എന്റെ നാട്ടിലെ ഒരു ഗ്രൂപ്പ് ആണ്.. അതിൽ ഒരു ഇമ്മേജ് വന്നു കിടക്കുന്നുണ്ട്…
പെട്ടന്ന് തന്നെ അത് ഓപ്പണാക്കി.. ഇക്ക യുടെ ഫോട്ടോ.. ആക്‌സിഡന്റ് ആയതും അവന് വേണ്ടി പ്രാർത്ഥന നടത്തുവാനായുള്ളതുമാണ്…
സത്യമാണ്.. ഇക്ക ക് അപകടം സംഭവിച്ചിരിക്കുന്നു.. എന്റെ കൈകൾ വിറക്കുന്നത് പോലെ. ശരീരം മുഴുവൻ വിയർത്തു കുളിക്കുവാൻ തുടങ്ങി…
റബ്ബേ.. ഇത് എന്ത് പരീക്ഷണം… ഞാനും മുഹ്സിന യും ഇവിടെ നിന്ന് പോകുവാൻ ഇനിയും പന്ത്രണ്ടു ദിവസം കഴിയണം. അത് വരെ എങ്ങനെ.. എന്റെ മനസിൽ ഉയരുന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ ബാൽക്കണിയിൽ ഉള്ള ഹാൻഡ് റെയിലിൽ പിടിച്ചു ഞാൻ നിന്നു…
❤❤❤
ടാ.. ചെക്കാ നീ ഇവിടെ ആയിരുന്നു ഉറങ്ങിയത്…
എന്റെ മുഖത്തു വെള്ള തുള്ളികൾ വന്നു വീണപ്പോൾ ആയിരുന്നു ഞാൻ ഞെട്ടി ഉണർന്നത്…
ആ.. ഹ്മ്മ്.. എന്താ… പെട്ടന്ന് എവിടെ ആണെന്നറിയാതെ സോബോധത്തോടെ അല്ലാതെ ഞാൻ മുഹ്സിന യോട് ചോദിച്ചു..
ടാ.. പൊട്ട.. ഇത് ബാൽക്കണി യാണ്.. രാത്രി ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് നടന്നപ്പോൾ ഈ ഇരുമ്പ് കമ്പി ഇവിടെ ഉള്ളത് കൊണ്ട് രക്ഷപെട്ടു.. അവൾ എന്നെ നോക്കി ഹാൻഡ് റൈലിൽ പിടിച്ചു പറഞ്ഞു…
പോടീ.. ഞാൻ ഉറക്കം വരാഞ്ഞപ്പോൾ വന്നു നിന്നതാ..
ഹ്മ്മ് ഹ്മ്മ്.. നിന്നോട് പെട്ടന്ന് വീട്ടിലേക് വിളിക്കാൻ പറഞ്ഞു ഉപ്പ.. അത്യാവശ്യമായി എന്തോ പറയാൻ ഉണ്ടന്ന്.. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നും പറഞ്ഞു..
അതെപ്പോ.. ഞാൻ എന്റെ ഫോണെടുത്തു നോക്കി.. അതിൽ കുറച്ചു വാട്ട് സപ് കാൾ വന്നിട്ടുണ്ട്… നല്ല ഉറക്കത്തിന്റെ ഇടയിൽ കേട്ടില്ല എന്ന് തോന്നുന്നു.. പെട്ടന്ന് ഇന്നലെ രാത്രിയിലെ കാര്യം ഓർത്തപ്പോൾ ഫോണെടുത്തു ബാത്‌റൂമിലേക് നടന്നു…
മുഹ്സിന അരികെ തന്നെ നിൽക്കുന്നത് കൊണ്ട് സംസാരിക്കാൻ കഴിയില്ല… അവൾ അറിയാതെ നിൽക്കുന്നത് തന്നെ ആകും നല്ലതെന്ന് തോന്നുന്നു…
ഹലോ.. ഉപ്പ…
അക്കു.. നീ എവിടെ ആയിരുന്നു എത്ര നേരമായി ഞാൻ വിളിക്കുന്നു.. മോൾക് വിളിച്ചപ്പോൾ നീ അവിടെ ഇല്ലന്ന് പറഞ്ഞു..
ഹ്മ്മ്… ഞാൻ ഒരു മൂളലോടെ ഉപ്പ വളരെ വേഗത്തിൽ പറയുന്നത് കേട്ടു നിന്നു…
അവൾ നിന്റെ റൂമിലേക്കു വന്നു വാതിൽ മുട്ടിയിട്ടുണ്ടാവും അല്ലെ..
ആ.. ഉപ്പ.. ഓള് വന്നു വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്..
നീ അറിഞ്ഞോ.. നിനക്ക് ആരേലും വിളിച്ചിരുന്നോ..
ഉവ്.. ഇക്കയുടെ കൂട്ടുകാരൻ വിളിച്ചു..
റബ്ബേ.. എന്റെ മോന് എന്താണ് പറ്റിയത് ആവോ.. ഉപ്പ യുടെ നെടുവീർപ്പ് ഫോണിലൂടെ എന്റെ ചെവിക്കുള്ളിലേക് കയറി..
ഉപ്പ.. ഇന്ന് ആരേലും വിളിച്ചോ ഇങ്ങക്ക്..
ഇല്ല.. ഞാൻ ഇന്നലെ വിളിച്ച നമ്ബറിലേക് കുറെ മെസ്സേജ് അയച്ചിരുന്നു.. പക്ഷെ അവിടെ നിന്നും ഒരു വിവരവും ഇല്ല..
