മൃഗം – 8

മലയാളം കമ്പികഥ – മൃഗം – 8

പുന്നൂസും റോസിലിനും കണ്ണില്‍ എണ്ണയൊഴിച്ച് വാസുവിനെയും ഡോണയെയും കാത്തിരിക്കുകയായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം പുറത്ത് മുഴങ്ങുന്നത് കേട്ടു പുന്നൂസ് വേഗം പുറത്തേക്ക് ഇറങ്ങി. ബൈക്ക് വന്നു നിന്നപ്പോള്‍ ഡോണ പിന്നില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് വേഗം ഓടിക്കയറി. അവളുടെ മുഖഭാവവും പോക്കും കണ്ടു പുന്നൂസ് അവളെയും പിന്നെ വാസുവിനെയും നോക്കി. അവളുടെ ആ പോക്കില്‍ എന്തോ പ്രശ്നം ഉള്ളതുപോലെ അയാള്‍ക്ക് തോന്നി.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“വാടാ..ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു…”

അയാള്‍ വാസുവിനെ ഉള്ളിലേക്ക് ക്ഷണിച്ചു. അവന്‍ ബൈക്ക് സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങി ചെന്നു. ലൈറ്റിന്റെ പ്രകാശത്തിലേക്ക് അവന്‍ വന്നപ്പോള്‍ പുന്നൂസ് അവന്റെ ഷര്‍ട്ടില്‍ തെറിച്ചിരുന്ന രക്തത്തുള്ളികള്‍ കണ്ടു ഞെട്ടി. അവന്റെ മുഖത്ത് ചെറിയ ഒരു മുറിവും ഉണ്ടായിരുന്നു.

“വാസു..എന്ത് പറ്റി..നിന്റെ ദേഹത്ത് ചോര എങ്ങനെ പറ്റി..ഈ മുറിവ് എങ്ങനെ ഉണ്ടായി?” മൊത്തത്തില്‍ ഒരു പന്തികേട്‌ മണത്ത അയാള്‍ ഞെട്ടലോടെ ചോദിച്ചു.

“തിരിച്ചു വരുന്ന വഴി ചെറിയ ഒരു ചെറിയ ഉരസല്‍ ഉണ്ടായി സാറെ….അതിന്റെ ബാക്കിയാ ഇതൊക്കെ” അവന്‍ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

“എടാ നീ കാര്യം പറ..എന്താണ് സംഭവിച്ചത്..”

“ഒന്നുമില്ല സാറെ..ചെറിയ ഒരു ഈശാപോശ…മോളോട് ചോദിച്ചാല്‍ മതി എല്ലാം വിശദമായി പറഞ്ഞു തരും…ഞാന്‍ പോട്ടെ സാറേ…വല്ലാതെ വിശക്കുന്നു….” വാസു അയാളുടെ അനുമതിക്കായി കാത്തു.

“ഒന്നിങ്ങു വന്നെ..” ഉള്ളില്‍ നിന്നും റോസ്‌ലിന്‍ വിളിക്കുന്നത് കേട്ടു പുന്നൂസ് അവനെ നോക്കി.

“നീ പോകാന്‍ വരട്ടെ..ഞാനിപ്പോള്‍ വരാം”

അങ്ങനെ പറഞ്ഞിട്ട്‌ അയാള്‍ ഉള്ളിലേക്ക് പോയി. സോഫയില്‍ ഇരുന്നു വിറയ്ക്കുന്ന മകളെ കണ്ടപ്പോള്‍ പുന്നൂസ് ചോദ്യഭാവത്തില്‍ റോസിലിനെ നോക്കി..

“എന്താടി..എന്ത് പറ്റി?” അയാള്‍ ഭാര്യയോട് ചോദിച്ചു.

“ഇവള്‍ ഒരക്ഷരം മിണ്ടുന്നില്ല..എന്തോ വല്ലാതെ ഭയന്ന മട്ടാണ്…ഇത്ര ധൈര്യമുള്ള ഇവള്‍ ഇങ്ങനെ ഭയന്നു കാണുന്നത് ഇതാദ്യമായാണ്…”

റോസ്‌ലിന്‍ മകളുടെ അടുത്തിരുന്ന് പറഞ്ഞു. പുന്നൂസും ഡോണയുടെ ഒപ്പം ഇരുന്ന് അവളെ തഴുകി.
“മോളെ..എന്ത് സംഭവിച്ചു? നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്? വഴിക്ക് എന്താണ് സംഭവിച്ചത്? ടെല്‍ മി..”

അയാള്‍ അവളെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു. ഡോണ ഭീതിയോടെ മുഖം ഉയര്‍ത്തി. അവള്‍ വെള്ളം വേണം എന്ന് ആംഗ്യം കാട്ടി. റോസ്‌ലിന്‍ വേഗം ഒരു ഗ്ലാസില്‍ അവള്‍ക്ക് വെള്ളം കൊണ്ടുക്കൊടുത്തു. അത് കുടിച്ച ശേഷം ഗ്ലാസ് തിരികെ നല്‍കിയ ഡോണ നോക്കുമ്പോള്‍ ഉള്ളിലേക്ക് വരുന്ന വാസുവിനെ കണ്ടു.

“എന്താ സാറേ.. ഈ കൊച്ചിന് എന്ത് പറ്റി?” അവന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു ചോദിച്ചു.

“പപ്പാ..ഹി ഈസ് നോട്ട് എ ഹ്യുമന്‍..ഹി ഈസ്‌ എ ബീസ്റ്റ്..എ ടെറിബിള്‍ ബീസ്റ്റ്….” അവന്റെ നേരെ വിരല്‍ ചൂണ്ടി ഡോണ ഭയത്തോടെ പറഞ്ഞു; അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പുന്നൂസ് ഞെട്ടിത്തരിച്ച് അവനെ നോക്കി.

“വാസു..എന്താണ് സംഭവിച്ചത്? നീ എന്റെ മോളെ എന്ത് ചെയ്തു?” പുന്നൂസിന്റെ സ്വരത്തില്‍ കോപം നിഴലിച്ചിരുന്നു.

“സാറ് മോളോട് തന്നെ ചോദിക്ക്..അവളുടെ നാവ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ….ഒന്ന് വേഗം വേണേ കൊച്ചെ..എനിക്ക് നല്ല വിശപ്പുണ്ട്..പോണം..” അവന്‍ പറഞ്ഞു.

“മോളെ നീ കാര്യം പറ..കമോണ്‍”

അക്ഷമയോടെ പുന്നൂസ് പറഞ്ഞു. വാസു വല്ല അവിവേകവും അവളോട്‌ കാട്ടിയോ എന്നാണ് അയാളും ഭാര്യയും ഭയപ്പെട്ടത്; പക്ഷെ വാസുവിന്റെ കൂസലില്ലാത്ത നില്‍പ്പില്‍ നിന്നും മറ്റെന്തോ ആണ് സംഗതി എന്ന് പുന്നൂസ് മനസിലാക്കി. ഡോണ അല്‍പനേരം അങ്ങനെ ഇരുന്ന ശേഷം റോഡില്‍ വച്ചു നടന്ന കാര്യങ്ങള്‍ അതേപടി പറഞ്ഞു. തന്റെ മുന്‍പിലേക്ക് പറിഞ്ഞു വന്നു വീണ മനുഷ്യക്കണ്ണ്‍ അവളെ ഭീതിയുടെ ഗര്‍ത്തത്തിലേക്ക് തള്ളിവിട്ടിരുന്നു.

“ഗുണ്ടകള്‍ ആണെങ്കിലും അവരും മനുഷ്യരല്ലേ പപ്പാ..ഇവന്‍ യാതൊരു ദയയും ഇല്ലാതെയാണ് അവരെ ആക്രമിച്ചത്..ഇനി ആ മനുഷ്യര്‍ക്ക് എന്തെങ്കിലും ജോലിയെടുത്ത് ജീവിക്കാന്‍ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..ഹി ഈസ് എ മെഴ്സിലെസ്സ് ബീസ്റ്റ്…”
അവള്‍ വിതുമ്പിക്കൊണ്ട് അയാളുടെ തോളില്‍ മുഖം അമര്‍ത്തി. പുന്നൂസ് ചിരിച്ചു. ആ ചിരിയുടെ ശക്തി കൂടി; അവസാനം അയാള്‍ ഉറക്കെയുറക്കെ ചിരിച്ചുപോയി. വാസു തല ചൊറിഞ്ഞുകൊണ്ട് അയാളെ നോക്കി.

“പപ്പാ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്..എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുപോലെ ഭയന്നിട്ടില്ല..അവരെ അല്ല..ഇവനെ ആണ് ഞാന്‍ പേടിച്ചത്…ഇവന്റെ കൂടെ തിരിച്ച് ഇവിടെ വരെ ഞാനെത്തിയത് ഭയന്നു വിറച്ചാണ്…എനിക്കിനി ഇവന്റെ ഒരു സഹായവും വേണ്ട..ഒരു സഹായവും..പപ്പാ ഇവനെ ഉടന്‍ തന്നെ പറഞ്ഞു വിട്ടേക്ക്..എന്റെ ജോലി ഞാന്‍ തനിച്ചു ചെയ്തോളാം..”

ഡോണ അയാളില്‍ നിന്നും അകന്നു മാറിയിട്ട് പറഞ്ഞു. പുന്നൂസ് വാത്സല്യത്തോടെ അവളെ നോക്കിക്കൊണ്ട് അവളുടെ ശിരസില്‍ തലോടി. പിന്നെ തിരിഞ്ഞു വാസുവിനെ നോക്കി.

“എടാ വാസു..കണ്ടോ..ഇതാണ് എന്റെ മോള്‍..ലോകത്താരും വേദനിക്കുന്നത് കാണാന്‍ ഇവള്‍ക്ക് പറ്റില്ല…നീ എന്തിനാടാ ഒരു മര്യാദ ഇല്ലാത്ത പണി ചെയ്തത്..തല്ലുമ്പോള്‍ അല്പം മയമൊക്കെ വേണ്ടേ? അടുത്ത തവണ നീ തല്ലരുത്..ചുമ്മാ തലോടി വിട്ടാല്‍ മതി..”

പുന്നൂസ് പറഞ്ഞു. അതുകേട്ടു വാസുവും റോസിലിനും ചിരിക്കുന്നത് കണ്ടപ്പോള്‍ മൂവരും കൂടി തന്നെ കളിയാക്കുകയാണ് എന്ന് മനസിലാക്കിയ ഡോണ കോപത്തോടെ പോകാന്‍ എഴുന്നേറ്റു. പുന്നൂസ് അവളുടെ കൈയില്‍ പിടിച്ച് അവളെ അവിടെയിരുത്തി.

“മോളെ..നിന്റെ ഈ നല്ല മനസ് നീ അസ്ഥാനത്ത് ഉപയോഗിക്കരുത്..രാത്രി നിന്നെയും ഇവനെയും തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍ ആണ് ആ ഗുണ്ടകള്‍… ഇവന്‍ ഒരു പഴംവിഴുങ്ങി ആയിരുന്നു എങ്കില്‍ ഇപ്പോള്‍ നീ അവരുടെ പിടിയില്‍ ആയിരുന്നേനെ…അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ നീ മനുഷ്യരാണ് എന്ന് പറഞ്ഞു പരിതപിക്കുന്ന അവന്മാര്‍ ഇവനെ എന്തൊക്കെ ചെയ്തേനെ എന്ന് നിനക്ക് ഊഹിക്കാന്‍ പറ്റുമല്ലോ? അതേപോലെ നിന്നെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും അവര്‍ നിന്നോട് ചെയ്യുക? നീ ആലോചിച്ചു നോക്കിയോ? ആലോചിക്ക്…ഇത്ര ബുദ്ധിമതിയായ നീ ഈ സംഭവത്തില്‍ അവനെടുത്ത റിസ്ക്‌ എത്ര വലുതാണ് എന്നെങ്കിലും ഓര്‍ത്തോ…”
അങ്ങനെ പറഞ്ഞിട്ടു പുന്നൂസ് എഴുന്നേറ്റ് വാസുവിന്റെ അരികിലെത്തി. അവന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *