സിറ്റിയിൽ ആണ് ക്ലിനിക്ക് … വീട്ടിൽ നിന്ന് ഒരു ആറു കിലോമീറ്റർ ഉണ്ട് സിറ്റിയിലേക്ക്. മെയിൻ റോഡിലേക് ചെന്നിറങ്ങുന്നിടത് നല്ല ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു.
ഓട്ടോ ക്ലിനിക്കിൻ്റെ മുറ്റത്ത് നിർത്തി ….. എല്ലാവരും ഇറങ്ങിയതിന് ശേഷം റസിയ ഓട്ടോക്കാരനെ പൈസ കൊടുത്ത് പരിച്ച് വിട്ടു……
റസിയ ക്ലിനിക്കിൻ്റെ പുറത്തെ ഭംഗിയിലേക്ക് മുഖമോടിച്ചു.
ടൗണിലാണെങ്കിലും അൽപം ശാന്തമായ അന്തരീക്ഷം …..
ക്ലിനിക്കിന്ന് ചുറ്റും മരങ്ങൾ മൂടിയത് കൊണ്ടാവാം തണുത്ത കാലാവസ്ഥ ….. വിസിറ്റേഴ്സിന് ശാന്തമായി ഇരിക്കാനുള്ള സൗഗര്യവും പുറത്ത് ഉണ്ടായിരുന്നു …..
എല്ലാത്തരം ജനങ്ങളും അവിടെ ഉണ്ടായിരുന്നു .. … ഇഗ്ലീഷുക്കാരും….. സുഡാനികളും …. സാധാരണക്കാരും
അകത്ത് നിന്ന് വെളുത്ത വിദേശികൾ ഇറങ്ങി വരുന്നത് കണ്ടപ്പോൾ സന പറയുന്നത് വാസതവമാണെന്ന് റസിയക്ക് തോന്നി.
സന വാതിൽ തുറന്നു അകത്തേക്ക് കയറി….. തുറന്ന വാതിൽ അടഞ്ഞു പോകാതെ പിടിച്ചു വെച്ചുകൊണ്ട് കുട്ടിയുമായി വരുന്ന റസിയയേയും അജുവിനെയും അകത്ത കയറ്റി.
ചെല്ലുമ്പോൾ ആദ്യത്തെ റിസപ്ഷ്യൻ കാബിനിൽ ഒരു സ്റ്റാഫെ ഉണ്ടായിരുന്നുള്ളൂ.
” ബിനുചേച്ചി എവിടെ ആനി?”
സന ഒരു സ്റ്റാഫിനോട് ചോദിച്ചു.
“ചേച്ചി തറാപ്പി ഹാളിലേക്ക് പോയിരിക്കുവ”
ആനി മറുപടി പറഞ്ഞു.
സന കൗണ്ടറിൽ കയറി, എന്തോ റെക്കേർഡ് കയ്യിലെടുത്തു.
സിനി അവിടെ ഉണ്ടായിരുന്ന സ്റ്റാഫിനെ തനിക്ക് പരിചയപ്പെടുത്തി.
എന്നിട്ട് അവരെ അടുത്ത റൂമിലേക്ക് ആനയിച്ചു.
അത്യാവിശം ഡെക്രഷൻ ചെയ്ത എസി റൂം , സോഫ സെറ്റുകളും അതിനോട് ചേർന്ന് പ്ലാസ്റ്റിക്ക് ചെടികൾ കൊണ്ട് അലങ്കരിച്ച റൂം …….
സന : ” നിങ്ങൾ ഇവിടെ ഇരിക്ക് …. ഞാൻ പോയിട്ട് വിളിക്കാം”
സന അകത്തേക്ക് കയറി പോയി
റസിയയുടെ ഫോൺ റിങ്ങ് ചെയ്തു
ബാഗിൽ നിന്നും എടുത്ത് നോക്കി
‘ഷാഫിക്കാ ‘
ഫോൺ അറ്റൻ്റ് ചെയ്തു
‘ഹലോ’
” ആ …. നിങ്ങൾ അവിടെ എത്തിയോ ?”
“ദേ ഇപ്പം എത്തിയതെ ഒള്ളു”
“ഡോക്ടറെ കണ്ടോ ?”
“ഇല്ല ….. സന അകത്ത് പോയിട്ടുണ്ട് …… വിളിക്കും”
” ok …. നീ ലാസ്റ്റ് എടുത്ത Xray യെല്ലാം എടുത്തിട്ടില്ലേ ?”
” ഉണ്ട് ”
” ന്നാ ….. ഞാൻ കാണിച്ചതിന് ശേഷം വിളിക്കാം”.
“ശരി ഇക്കാ ”
കുറച്ച് സമയത്തിന് ശേഷം സന വന്നു ……..
” റസിയ …. വാ ….. കാണിക്കാം ….:
ഉള്ളിൽ ഒരു കാളലോടെ റസിയ എഴുന്നേറ്റു ….. കൊച്ചിനെ അജുവിന് നൽകി … ഹാൻറ് ബാഗ് അവൻ്റെ കയ്യിൽ കൊടുത്തു …… തൻ്റെ Xray result അടങ്ങുന്ന കവർ കയ്യിൽ പിടിച്ചു.
സിനിയുടെ പിന്നാലെ നടന്നു.
സിനി : ” ദേ ….. എൻ്റെ റിസ്കിലാ നിനക്ക് പെട്ടന്ന് കാണിക്കാൻ പറ്റുന്നത് ….. ഫൈസി ഡോക്ടർക്ക് മുൻകൂട്ടി ബുക്ക് ചെയ്യണം ….. അത് പോലെ പെട്ടന്ന് കഴിച്ചിലാകാൻ കഴിയില്ല…….. മൂപ്പരെ കണിക്കണമെങ്കിൽ ഒരു ദിവസത്തെ മെനക്കേടാണ് …………”
സന നടക്കുന്നതിനിടയിൽ മൊഴിഞ്ഞ് കൊണ്ടിരുന്നു. ..
അവർ ഹാളിലേക്ക് കടന്നു…..
അവിടെ വേറെയും ആളുകൾ ഡോക്ടറെ വെയ്റ്റ് ച്ചെയ്ത് ഇരിക്കുന്നുണ്ടായിരുന്നു. അവിടെ വേറെയും ഡോക്റ്റർമാർ കൺസൽറ്റൻസിയിലുണ്ടായിന്നു.
സന ഹാളിലെ ലാസ്റ്റ് കേബിനിലേക്ക് അവളെ ആനയിച്ചു.
സിനി ഫൈസി ഡോക്റ്ററുടെ കാബിനിൻ്റെ ഡോർ തുറന്ന് അകത്ത് കയറി ….
എന്നിട്ട് റസിയയേയും അകത്തേക്ക് ക്ഷണിച്ചു…..
ഒരു വലിയ കൺസൽറ്റൻസി റൂം
റൂമിൻ്റെ ഒത്ത നടുക്കുള്ള കൺസൽറ്റൻസി ടാബിളിൽ ഫൈസി തങ്ങൾ ഇരിപ്പുണ്ടായിരുന്നു. …….
നാൽപത് പ്രായം തോന്നിപിക്കുന്ന ഒരു സുമുഖനായിരുന്നു ഫൈസി തങ്ങൾ . റസിയ പ്രതീക്ഷിച്ചത് ഒരു പ്രായം ചെന്ന ഡോകടറേയാണ്. വെളുത്ത് അൽപം താടി വളർത്തിയ ഫൈസി കാഴ്ച്ചയിൽ തെന്നെ അൽപം യങ്ങ് ആയി തോന്നും.
റസിയ ഭഹുമാനത്തോടെ ഒരു പുഞ്ചിരി നൽകി …. അദ്ധേഹം ഇരിക്കാൻ ആംഗ്യം കാണിച്ചു.
റസിയ സീറ്റിൽ ഇരിന്നു . സന ടേബിളിൻ്റെ സൈഡിൽ നിന്നു
