യക്ഷിയും ഞാനും

“അതോടിയപ്പോ മടക്ക് വീണതാ..!!”

അതാവും എന്ന് തന്നെ ഞാനും കരുതി. പുറത്ത് ശക്തിയായി മഴ വ്യാപിക്കുന്നുണ്ട്. കൂടാതെ ഇടിമിന്നലും., ഇനിയതാവോ അവളുടെ ഭയത്തിന് കാരണം…..?? മുൻവാതിലിലേക്കുള്ള അവളുടെ കണ്ണ് വെട്ടാതെയുള്ള നോട്ടം ഒരുപക്ഷെ എന്നെപ്പോലും ഭയപ്പെടുത്തിയിരുന്നു….!!
“മോനെ…..മോനെ…..”

അവളെ തന്നെ നോക്കിക്കൊണ്ടിരുന്ന ഞാനപ്പോ ആ ശബ്‌ദം കേട്ട് നേരത്തെ ഉണ്ടായത് പോലെ നന്നായി തന്നെ ഞെട്ടി. എനിക്ക് തന്നെ എന്നോട് അത്ഭുതം തോന്നി ഇങ്ങനെയൊന്നും പേടിക്കുന്നവൻ ആയിരുന്നില്ല ഞാൻ….!!

“പേടിക്കാതെ ഞാനൊന്ന് പോയി നോക്കിട്ട് വരാം.”

“അവളോട് അത് പറഞ്ഞ് എഴുന്നേറ്റ് മുൻവാതിലിലേക്ക് നടന്നു. നടക്കുന്നതിനൊപ്പം നേരത്തെ കൊടുത്തത് പോലെ തലക്കിട്ടൊരു കൊട്ടും കൊടുക്കാൻ മറന്നില്ല. മനസ്സാണ് ലോകത്തിലെ ഏറ്റവും വല്യ ശക്തി എന്ന് കേട്ടിട്ടുണ്ട്., എന്നാലിവിടെ വന്ന് കുറച്ച് മണിക്കൂറുകൾ കൊണ്ട് എന്റെ മനസ്സ് പതറി പോയിരിക്കുന്നു.

പോയി വാതില് തുറന്നപ്പോ കണ്ടത് എന്റമ്മയുടെ പ്രായം വരുന്ന ഒരു സ്ത്രിയെയാണ്. നല്ല ഐശ്വര്യമുള്ള മുഖം. അത്ര പ്രായമൊന്നും ഇല്ലേലും ചെറിയ രീതിയില് മുടിയിൽ നര വന്ന് നിപ്പുണ്ട്. മഴ നനയാണ്ടിരിക്കാൻ ഒരു കുടയും കയ്യിലുണ്ട്.

“ആരാ….??”

“ഞാൻ അംബിക., അഭി മോൻ വിളിച്ചിട്ട് വന്നതാ..”

“ഓഹ് മനസ്സിലായി. നല്ല മഴ, തോർന്നിട്ട് വന്ന മതിയായിരുന്നല്ലോ….??”

“ഇതിനി ഇപ്പഴെങ്ങും തോരുന്ന മട്ടില്ല മോനെ…, അല്ല മോനെന്ന് വിളിക്കുന്നതില് എന്തേലും പ്രശ്നമുണ്ടോ….??”

“ഏയ് സാറേന്ന് വിളിക്കാണ്ടിരുന്ന മതി. മോനെന്ന് ആന്റി വിളിക്കുമ്പോ അമ്മയടുത്തുള്ള പോലെ….!! അയ്യോ വാ അവിടെ തന്നെ നിക്കാണ്ട് അകത്തേക്ക് വായോ….”

“ഒറ്റക്കിരുന്ന് മടുത്തോ മോൻ….??”

അകത്തേക്ക് കേറുന്നതിനൊപ്പം അവർ ചോദിച്ചു.

“ഏയ് കൂട്ടിന് ഒരു പാവം കൂടിയുണ്ടായിരുന്നു….!!”
,അതാരാ….??”

“ദേ ഇരിക്കുന്നു….!!’

അവളിരുന്ന ആ സോഫയിൽ ചൂണ്ടി ഞാനത് പറയുമ്പോ എന്റെ നെഞ്ചിടിപ്പ് നിന്നിരുന്നു, എന്റെ ശ്വാസം നിലച്ചിരുന്നു. അന്നേവരെ കണ്മുന്നിൽ കാണുന്നതെ വിശ്വസിക്കൂന്ന് പറഞ്ഞ എന്റെ കണ്മുന്നിൽ തന്നെ ദൈവം കൊണ്ട് കാണിച്ചു തന്നു. പത്തിരുപത് വർഷങ്ങൾക്ക് ശേഷം ഭയമെന്ന ആ വികാരം എന്നെ മുഴുവനായും മൂടി കഴിഞ്ഞിരുന്നു. ആ സോഫയിൽ അവളില്ല, പകരം ഒരു ചുവന്ന പട്ട് കഴുത്തിൽ കെട്ടിയ കറുത്ത പൂച്ച മാത്രം….!!

“ഓഹ് ഇതായിരുന്നോ പുതിയ കൂട്ട്…?? ഏതായാലും മോനിതിനേം നോക്കി ഇരിക്ക് ഞാൻ വല്ലതും കഴിക്കാനുണ്ടാക്കാം….”

അപ്പൊ ഈ യക്ഷിയൊക്കെ ഉള്ളതാല്ലേ… അതോ ഇത്രയും നേരം നടന്നതൊക്കെ എന്റെ വെറും തോന്നാലോ…?? അവരടുക്കള ലക്ഷ്യം വച്ച് പോകുമ്പോ എന്റെ തലക്കകത്ത് മുഴുവൻ ഉത്തരം ഇല്ലാത്താ രണ്ട് ചോദ്യങ്ങൾ മാത്രമായിരുന്നു.

പെട്ടന്ന് ചുമരിന്മേലുള്ള ആ ഫോട്ടോ അനങ്ങിയതായി എനിക്ക് തോന്നി. അതും എന്റെ വെറും തോന്നലാണ് എന്ന് കണക്ക് കൂട്ടുമ്പോ അത് തെറ്റാണെന്ന് തിരുത്തി പറയുമ്പോലെ ആ ഫോട്ടോ വീണ്ടും അനങ്ങി. യാന്ത്രികമായി ആ ഫോട്ടോക്കടുത്തേക്ക് ഞാൻ നടന്നു. അടുത്തെത്തിയാലും ഫോട്ടോക്കുള്ളിൽ എന്തൊക്കെയോ ചലനങ്ങൾ സംഭവിക്കുന്നതായി തോന്നി., ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോ ആ പാട് പിടിച്ചിരുന്ന പെണ്കുട്ടിയുടെ മുഖത്താണ് മാറ്റങ്ങൾ വരുന്നത്. പൊടുന്നനെ അതുവരെ ഉണ്ടായിരുന്ന ചലനങ്ങൾ നിന്നു. ഇപ്പൊ മറ്റുള്ളവരെ പോലെ തന്നെ ആ പെണ്കുട്ടിയും മുഖം വ്യക്തമായി കാണാം. നട്ടെല്ലിൽ ഒരു പെരുപ്പ് അനുഭവപ്പെട്ടു. ഈ പെണ്കുട്ടിയോടാണ് ഇത്രേം നേരം ഞാൻ സംസാരിച്ചിരുന്നത്. അവളാണ് കുറച്ചു മുന്നേ പൂച്ചയായി മാറിയത്. തല കറങ്ങുന്നത് പോലെയും ഞാൻ വീഴുന്നത് പോലെയും പെട്ടന്ന് അവളെന്റെ അടുത്തേക്ക് വരുന്നത് പോലെയും തോന്നി. ഇതെല്ലാം എന്റെ തോന്നലാണോ….?? അതോ നടന്ന് കൊണ്ടിരിക്കുന്ന യഥാർത്യാങ്ങളോ…??

𝓽𝓸 𝓫𝓮 𝓬𝓸𝓷𝓽𝓲𝓷𝓾𝓮𝓭 ‼️

Leave a Reply

Your email address will not be published. Required fields are marked *