യക്ഷി – 4അടിപൊളി  

ഞാൻ: വേറെയൊ.? വേറെ എന്ന ഉള്ളെ സ്പെഷല് ? ബീഫ് ആണോ?

മമ്മി ചിരിച്ചുകൊണ്ട് പറഞ്ഞു: “എന്നും പറയാം”. എനിക്കങ്ങോട്ട് കത്തിയില്ല. മമ്മി ഇപ്പോഴും താടിക്ക് കൈയും കൊടുത്ത് എന്നെ നോക്കി ഇരിക്കുകയാണ്. മുഖത്ത് ഒരു കള്ളച്ചിരിയോടെ.. എന്നിട്ട് ചോദിച്ചു: “സർപ്രൈസ്സ് വേണ്ടേ മോനു”..!? ഞാൻ ഒന്ന് ഞെട്ടി. എന്റെ ഹൃദയം പാഞ്ചാരി മേളം കൊട്ടി.

“ഹാ വേണം വേണം. ഞാൻ മറന്നു”.. ആദ്യം കഴിക്ക് എന്നിട്ട്.

ഞാൻ വേഗം ചറപറാ കഴിച്ചു തീർത്തു. എന്നിട്ട് ഓടിപ്പോയി കൈയും വായേം ഒക്കെ കഴുകി വന്നു. പിന്നെ ഒരു ഉൾവിളി പോലെ പിന്നെയും ഓടിപ്പോയി ബ്രഷ് ചെയ്‌തു വന്നു. പിന്നെയും തിരിച്ച് പോയി മൗത് വാഷ് കൂടി ഇട്ടു വന്നു. ഇതൊക്കെ കണ്ട് മമ്മി താടിക്ക് കൈയും കൊടുത്ത് ഇങ്ങനെ ഇരിക്കുകയാണ്.

“വൃത്തിക്കാരൻ എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും ഓർത്തില്ല” മമ്മി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇച്ചരെ വൃത്തി കിടന്നോട്ടെ നല്ലതല്ലേ… അല്ല മമ്മി കഴിക്കുന്നില്ലേ”.. ഞാൻ ചോദിച്ചു.

മമ്മി: കഴിക്കണം പക്ഷെ ആയില്ല. ആവുമ്പോൾ കഴിക്കും.

ഞാൻ: എന്റെ സർപ്രൈസ്..?

മമ്മി: ശെടാ കിടന്നു പിടക്കാതെ.. തരാന്നെ… അത് തന്നിട്ടേ ഞാൻ പോകു… നേരം ആയില്ല.

ഞാൻ: നേരവും കാലവും കാത്തിരുന്നാൽ അവര് വരും മമ്മി.. ഞാൻ ക്ലോക്കിലേക്ക് നോക്കികൊണ്ട് സങ്കടത്തോടെ പറഞ്ഞു.

മമ്മി: അവര് വരാൻ ഒരുപാട് വൈകും മോനൂ..

ഞാൻ: “ഏഹ്..? അവര് വിളിച്ചു പറഞ്ഞോ”..!? എന്റെ ആവേശം കൂടി

മമ്മി: ഇല്ല !

ഞാൻ: പിന്നെ ??

മമ്മി: എനിക്ക് അറിയാം..!

ഞാൻ: പിന്നെ… ലക്ഷ്മി ടീച്ചറെ അറിയാലോ..? വേഗം വരും എന്ന് പറഞ്ഞാൽ വന്നിരിക്കും.

മമ്മി ചെറുതായിട്ട് ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: “ലക്ഷ്മിക്ക് കടക്കാൻ കഴിയാത്ത ലക്ഷ്മണ രേഖകൾ ഉണ്ട് മോനൂ..!!

ഞാൻ അന്തം വിട്ടു. ഇന്നേവരെ അമ്മയെ പേരെടുത്ത് വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല. മാത്രവുമല്ല ഇതെന്താ ഇങ്ങനെ ഒക്കെ ഒരു ഹൊറർ വർത്താനം. കേട്ടിട്ട് എനിക്ക് തന്നെ പേടി ആകുന്നു. ഇനി പേടിച്ച് വല്ലതും ചോർന്നു പോയാൽ അടിയിൽ ആണെങ്കിൽ തടയാൻ ഒന്നും ഇട്ടിട്ടില്ല താനും…

 

മമ്മി എന്നെത്തന്നെ ഒരു വല്ലാത്ത ഭാവത്തോടെ നോക്കി നിക്കയാണ്. എന്നിട്ട് പതിയെ പറഞ്ഞു: “മമ്മി ഒരു കാര്യം പറഞ്ഞാൽ മോനു കേൾക്കുമോ”..?

അത് കേട്ട് എന്റെ ഹൃദയമിടിപ്പ് കൂടി. ഏതെങ്കിലും അറിയാത്ത ഒരാൾ ഇത് ചോദിച്ചാൽ കണ്ണും പൂട്ടി യെസ് പറയാം പക്ഷെ ഇത് ചോദിക്കുന്നത് സോഫിയ സേവ്യർ ആണ്. ‘അൺഎക്‌സ്‌പെക്ടഡ് ‘ എന്ന വാക്കിനു ഒരു മനുഷ്യരൂപം ഉണ്ടെങ്കിൽ അതാണ് എന്റെ മുന്നിൽ ഇരിക്കുന്ന ഈ അച്ചായത്തി..

ഞാൻ പാതിമനസ്സോടെ തലയാട്ടി.

മമ്മി അതെ ഇരിപ്പാണ്. എന്നിട്ട് പറഞ്ഞു: “ഈ വീട്ടിലെ എല്ലാ ജനലും വാതിലും പോയി അടക്കണം. അടക്കുക എന്ന് വെച്ചാൽ ജനലുകൾ കുറ്റി ഇടുക വാതിലുകൾ ലോക്ക് ചെയുക. ബാത്റൂമിന്റെ വിൻഡോ ഉണ്ടെങ്കിൽ അതും”…

ഞാൻ ഒന്ന് പതറി.. ഇതാണ്.. ഇത് തന്നെയാണ് ഞാൻ നേരത്തെ പറഞ്ഞത്. എന്താണ് പറയുക ചെയുക എന്നത് ദൈവത്തിനു പോലും അറിയില്ല.

ഞാൻ ചോദിച്ചു: “അതെന്തിനാ”..?

അപ്പോഴേക്ക് കസേരയിൽ ചാരി കണ്ണടച്ച് ഇരിക്കുകയായിരുന്ന മമ്മി തല പയ്യെ പൊക്കി എന്നെ നോക്കി. ആ കണ്ണുകളിൽ അതിഭയങ്കരമായ ആജ്ഞാശക്തി ഉണ്ടായിരുന്നു. ഞാൻ അത് കണ്ട് ഭയന്നു. ഒട്ടും സമയം കളയാതെ മുകളിലേക്ക് ഓടി. എന്റെ റൂമിന്റെ ജനൽ അടക്കാൻ വേണ്ടി കൈ ഇട്ടതും ഉഗ്രമായി അത് വന്ന് അടിച്ചു തുറന്നു. ഞാൻ ഒന്ന് ഞെട്ടി. വീടിന്റെ പുറത്ത് കൊടുങ്കാറ്റ്..!! ഇതിപ്പോഴാണോ.. എപ്പോഴാണോ തുടങ്ങിയത്..!? ഒരു പിടിയുമില്ല. ജനൽ ഒന്നും വലിച്ചിട്ട് പോലും വരുന്നില്ല അങ്ങനെ ശക്തമായ കാറ്റ്. പുറത്ത് ഇരുട്ടിൽ മരങ്ങളും ചെടികളും ആടി ഉലയുകയാണ്. ഇത്ര അക്രമം പുറത്ത് നടന്നിട്ടും താഴെ ഒരു ഇലയനക്കം പോലും കേട്ടില്ലലോ. എനിക്ക് അത്ഭുതമായി ഒപ്പം പേടിയും. എങ്ങനെയോ ഒരു വിധം എല്ലാം അടച്ച് താഴേക്ക് ഞാൻ ഇറങ്ങാൻ നേരം ഓർത്തു.. എന്നാലും താഴെ ഇരുന്ന്‌കൊണ്ട് മമ്മി ഇതെങ്ങനെ ആണ് പ്രവചിച്ചത്!!

ഇനി വല്ല സാത്താൻ സേവയും ഉണ്ടോ..?

മൈര്.. ഒരു കാര്യവും ഇല്ലാതെ എന്നെ, ഞാൻ ആയിട്ട് പേടിപ്പിച്ച്. പുല്ല്…

പ്രേതഭയം ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം. ഒന്നെങ്കി ‘അർജുനൻ ഫൽഗുനൻ’… അത് ചെറുകിട പേടിക്ക്. എന്നാൽ വൻകിട പേടി ആണെങ്കിൽ പപ്പേടെ ഒരു മാരക ഐറ്റം ഉണ്ട്. അത് തന്നെ നല്ലത്. പപ്പാ പറഞ്ഞു തന്നത് പോലെ ഞാൻ മനസ്സിൽ ആവർത്തിച്ചു…

“ഊമ്പിപ്പോ സാത്താനെ… പന്ന പൊലയാടി താ@#$#@@$”… എന്നെ പിടിക്കാൻ വന്ന സാത്താൻ തിരിഞ്ഞ് കണ്ടം വഴി ഓടിയത് എനിക്ക് തന്നെ ഫീൽ ചെയ്തു!! കൊള്ളാം പപ്പാ… പേടിക്ക് ഇത് അടിപൊളി ഒരു ഐറ്റം തന്നെ.. ഞാൻ മനസ്സിൽ പപ്പയോട് നന്ദി പറഞ്ഞു… പെട്ടെന്നാണ് താഴെ മമ്മി ഒറ്റക് ആണല്ലോ എന്ന് ഓർത്തത് വേഗം താഴോട്ട് ഇറങ്ങി ചെല്ലുമ്പോൾ ടേബിളിനു മുകളിൽ കത്തിക്കാത്ത ഒരു മെഴുകുതിരിക്ക് അരികെ ഇരുന്ന് രണ്ട് കൈ വിരലുകളും കോർത്ത് പ്രാർത്ഥിക്കുന്ന മമ്മി…

“ഇതെന്നാത്തിനാ മെഴുകു”… പറഞ്ഞ് തീരും മുൻപ് വീട് കുലുക്കി ഒരു അടാർ ഇടി അങ്ങ് വെട്ടി. തൊട്ടടുത്ത് നിമിഷം “ബ്രാം” എന്ന ശബ്ദത്തിൽ എവിടെയോ പോസ്റ്റോ ട്രാൻസ്ഫോർമറോ കത്തിപ്പോകുന്ന ശബ്ദം കേട്ടു…

കൂരിരുട്ടിൽ നിശ്‌ചലനായി നിൽക്കെയാണ് ഞാൻ. ഇരുട്ട് എന്ന് എഴുതിക്കാണിച്ചാൽ ഞാൻ മുള്ളും. എനിക്ക് ഇരുട്ട് അമ്മാതിരി പേടിയാണ്. ഞാൻ പോലും അറിയാതെ എന്റെ വായിൽകൂടി ദയനീയമായ ഒരു വിളി പുറത്ത് വന്നു: “മെമ്മീ”…!

പെട്ടന്ന് എന്റെ മൂക്കിന്റെ തൊട്ടടുത്ത് ഒരു തീപ്പൊരിപാറി. ഞാൻ ഞെട്ടി പിറകോട്ട് ആഞ്ഞു. ആ തീപ്പൊരിയെ മെഴുകുതിരി മൂർദ്ധാവിൽ ഏറ്റുവാങ്ങി പയ്യെ കത്തിപ്പിടിച്ചു. എന്റെ തൊട്ടു മുന്നിൽ മെഴുകുതിരി പിടിച്ച് നിൽക്കെയാണ് മമ്മി… മമ്മിയുടെ ഉജ്വലമായ മുഖം മെഴുതിരി വെട്ടത്തിൽ ജ്വലിച്ചു നിന്നു. എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ ഞാൻ നിസ്സഹയാനായി നിന്നു. മമ്മി എന്റെ കൈപിടിച്ച് ഏതോ ഒരു കസേരയിൽ ഇരുത്തി. ഒരു പാവയെപ്പോലെ ഞാൻ അനുസരിച്ചു. മമ്മി മെഴുതിരി പിടിച്ച് ഹാളിൽ കൂടി നടന്നു. ഞാൻ അനങ്ങാതെ ഇരുന്നു നോക്കി. മമ്മി പോകും വഴിയെല്ലാം മെഴുതിരികുഞ്ഞുങ്ങൾ കത്തിപ്പിടിച്ചു. ഒരു ധൂമകേതു പോകുന്ന പോലെ ഉണ്ടായിരുന്നു ആ കാഴ്ച. മുന്നിൽ മമ്മി പുറകെ പോകും വഴിയെല്ലാം മെഴുതിരികൾ കത്തി ഒരു വാല് കണക്കെ പ്രകാശം. ഹാൾ അത്യാവശ്യം പ്രകാശമാനമാക്കി മമ്മി എന്റെ എതിർവശം വന്നിരുന്നു. ഇപ്പോൾ ഞങ്ങൾ ടേബിളിൽ മുഖാമുഖം ഇരിക്കുകയാണ്. മമ്മിയുടെ മുന്നിൽ വെച്ച വലിയ മെഴുതിരിയാണ് റൂമിലേക്ക് ആവശ്യമായ പ്രകാശത്തിന്റെ സിംഹഭാഗവും പ്രദാനം ചെയുന്നത്. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഇരിക്കുകയാണ്. പയ്യെ മമ്മി സംസാരിച്ചു തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *