യക്ഷി – 4 2അടിപൊളി  

എന്റെ നിശബ്ദത കണ്ടപ്പോൾ മമ്മിക്ക് വീണ്ടും ആവലാതി കൂടി…

“പറ മോനു.. മമ്മിയല്ലേ ചോദിക്കുന്നത്”.. മമ്മിയുടെ ശബ്ദം ഇടറി…

“അത് നേരത്തെ മമ്മി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു”.. അവസാനം ഞാൻ നിർബന്ധത്തിനു കീഴടങ്ങി. മമ്മി പെട്ടന്ന് ചാടി എഴുന്നേറ്റു ഇരുന്നു.

“എന്ത് പറഞ്ഞപ്പോളാ മോനൂ” മമ്മിയുടെ ശബ്ദത്തിനു ജിജ്ഞാസകൊണ്ട് വേഗമേറി.

അത് എനിക്കും അൽപ്പം കൗതുകമായി. എന്ത് പറഞ്ഞപ്പോഴാണ് എനിക്ക് സങ്കടം ആയത് എന്ന് മമ്മിക്ക് അറിയില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ, അൽപ്പം അല്ല നല്ല ബുദ്ധിമുട്ട് ഉണ്ട്..

ഞാൻ ചോദിച്ചു: “മമ്മിക്ക് അറിയില്ലേ”..?’

“ഇല്ലന്നെ.. ഞാ.. ഞാൻ പോയി പഠിച്ചോളാൻ അല്ലെ പറഞ്ഞത് മോനു… അത് ഇത്ര സങ്കടം ആയോ എന്റെ കുഞ്ഞിന്”..!! മമ്മി കരച്ചിലിന്റെ വക്കിലെത്തി.

“ഉവ്വാ.. നല്ല അഭിനയം തന്നെ. ഓസ്കാർ വേണോ”..? ഞാൻ ചിറികോട്ടി.

“മമ്മി എന്തിനാ കുഞ്ഞിനോട് അഫിനയിക്കുന്നത്’..? കുഞ്ഞിന് ഇഷ്ടം ഉള്ളപ്പോൾ പഠിച്ചോളൂ. അതിനു മമ്മിയോട് വഴക്കിടല്ലേ”.. മമ്മി തേങ്ങാൻ തുടങ്ങി. ഞാൻ ഒന്ന് ഞെട്ടി. കരയുകയാണോ ?? ഞാൻ വേഗം കൈ എത്തിച്ച് ബെഡ്‌ലാമ്പ് ഇട്ടു… ഇപ്പൊ എനിക്ക് മമ്മിയുടെ മുഖം കാണാം…

 

ബെഡ്‌ലാമ്പിന്റെ മങ്ങിയ സ്വർണ പ്രകാശം മമ്മിയുടെ സ്വർണത്തലമുടിയിൽ തീ കോരി ഒഴിച്ചു. സുവർണ നാഗങ്ങളെ ശിരസ്സിൽപ്പേറും ഇതിഹാസങ്ങളിലെ മെഡൂസയെപ്പോലെ മമ്മി ഇരുന്ന് തിളങ്ങുകയാണ്. ഇത് പോലൊരു സ്വർലോക സുന്ദരി സ്വന്തം കട്ടിലിൽ വന്ന് ഇരിക്കാനും വേണം ഒരു യോഗം..!! പക്ഷെ അത് ഇരുന്ന് ആസ്വദിക്കാൻ പറ്റിയ സമയമല്ല…

മമ്മിയുടെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണീർ ഒഴുകി വരുന്നു. മൂക്കും കവിളും എല്ലാം ചുമന്നു വരുന്നു. അത് കണ്ട് എനിക്ക് സഹിച്ചില്ല. ഞാൻ മമ്മിയുടെ കൈയിൽ എന്റെ കൈ ചേർത്ത് വെച്ചു. ആ കുഞ്ഞിക്കൈകൾ എന്റെ കൈയിൽ ഒതുങ്ങി.

ഞാൻ പറഞ്ഞു: “പഠിക്കുന്ന കാര്യമല്ല. കിച്ചണിൽ വെച്ച് ഉണ്ടായ കാര്യമാ.. ഞാൻ വെള്ളം കുടിക്കാൻ വന്നപ്പോൾ”….

ഇതിൽ കൂടുതൽ വിശദമാക്കാൻ എനിക്ക് തോന്നിയില്ല.

മമ്മി എന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി..!!

“എന്താ എന്നെ ചീത്ത പറഞ്ഞത് അത്ര വലിയ കാര്യമായി തോന്നുന്നില്ലേ”..? ഞാൻ സങ്കടത്തോടെ കെറുവിച്ചു.

“അതിനു കാപ്പികുടി കഴിഞ്ഞ് പിന്നെ നീ അടുക്കളയിലേക്ക് വന്നില്ലല്ലോ കുഞ്ഞേ”.. മമ്മി ആശ്ചര്യപ്പെട്ടു..!

എന്റെ തലയിലേക്ക് ഒരു ഇടിത്തീ വന്നു വീണത് പോലെ തോന്നി… ഞാൻ.. ഞാൻ അടുക്കളയിൽ പോയില്ലെന്നോ..? എന്ന് വെച്ചാൽ..!! എന്റെ സ്വബോധം നഷ്ടമാകുന്നത് പോലെ തോന്നി..

 

ഒന്നെങ്കിൽ മമ്മി വിദഗ്ദ്ധമായി എന്നെ കബളിപ്പിക്കുന്നു. അല്ലെങ്കിൽ… അല്ലെങ്കിലെന്ത്..? ഞാൻ സ്വപ്നം കണ്ടെന്നോ..? ഒരിക്കലുമല്ല… അതിനു യാതൊരു സാധ്യതയും ഇല്ല. ഞാൻ മമ്മിയുടെ മുഖത്തേക്ക് നോക്കി. മമ്മിയുടെ മുഖത്ത് കള്ളത്തരത്തിന്റെ യാതൊരു ലാഞ്ജനയും ഇല്ല. കൊച്ചു കുട്ടികളുടെ മുഖമെന്നോണം നിർമ്മലവും കണ്ണുകൾ നിഷ്കളങ്കവുമായി ഇരിക്കുന്നു..! എന്റെ നീണ്ട നിശബ്ദത കണ്ട് മമ്മിക്ക് ഭയമായി…

“എന്താണ് മോനു..? സ്വപ്നം വല്ലതും കണ്ടോ”..? മമ്മിയുടെ കണ്ണുകളിൽ വല്ലാതെ ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു. മമ്മിയെ ചുമ്മാ പേടിപ്പിക്കേണ്ടന്നു ഞാൻ കരുതി കൂടുതൽ ഒന്നും പറഞ്ഞില്ല.

“ആഹ് സ്വപ്പ്നം കണ്ടതാ… നല്ല ക്ഷീണം ഒണ്ടാരുന്നു. അപ്പൊ ഉറങ്ങിയത് അറിഞ്ഞു പോലും ഇല്ല അതാകും”.. ഞാൻ മമ്മിയെ ആശ്വസിപ്പിച്ചു…

“ഹാവൂ.. ഞാൻ ആകെ ഫയന്നു പോയെന്നെ…” മമ്മിയുടെ ശബ്ദത്തിൽ ആശ്വാസം..

“ഓഹ്.. മമ്മി പേടിക്കണ്ടന്നെ.. ഒരു സ്വപ്നവല്ലേ”… പറയാൻ ഞാൻ അങ്ങനെ പറഞ്ഞെങ്കിലും അതൊരു സ്വപ്നം എന്ന് പറഞ്ഞു തള്ളിക്കളയാൻ എനിക്ക് തോന്നിയില്ല. വരട്ടെ എന്തെങ്കിലും തെളിവ് കിട്ടാതെ ഇരിക്കില്ല. പെട്ടന്നാണ് ആ ഫോൺ കോളിനെക്കുറിച്ച് ഓർത്തത്…!! അതാണല്ലോ എല്ലാത്തിനും കാരണം. ഐവാ..!! അതിലും വലിയ തെളിവ് ഇനി വേണ്ടല്ലോ.. ഈ കേസ് സുഖമായി തെളിയിക്കാം. ഞാൻ വീണ്ടും ചിന്തകളിൽ വ്യാപൃതനായതുകണ്ട് മമ്മി എന്നെ തട്ടിവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *