യുവമിഥുനം – 3

” നീ ഒരു തവണ ഹുസൈനോട് ബന്ധപ്പെടണം .., നിന്റെ മുഖം വരാത്ത രീതിയിൽ നമുക്ക് വീഡിയോ എടുക്കാം ..എന്നിട്ടവനെ ബ്ലാക്ക് മെയിൽ ചെയ്യാം.. പിന്നെ അവന്റെ ശല്യം ഉണ്ടാകില്ല.. നമുക്ക് സുഖമായി ജീവിക്കുകയും ചെയ്യാം ..”
” ഇക്കാ ഞാൻ ..” എന്ത് പറയണം എന്ന് അറിയാതെ അവൾ ഒന്ന് വിക്കി ..
” നീ എന്തായാലും ഫൈസലിന്റോടെ കിടന്നു.. അത് പോലെ കണ്ട് ഇതങ്ങു ചെയ്താൽ മതി ..പിന്നെ ലൈഫ് ലോങ്ങ്‌ നമ്മളെ ശല്യം ചെയ്യാൻ ആരും വരില്ല..”
” ഇക്കാ അത് ..” ഇതും പറഞ്ഞവൾ എന്റെ കയ്യിൽ തൊട്ടു …
” ഇത് കൂടി കഴിഞ്ഞിട്ട് നിനക്ക് എന്നെ തൊടാം.., നിന്നെ ഞാൻ ഉപേക്ഷിക്കില്ല … നമുക്ക് സന്തോഷം ആയി ജീവിക്കാൻ ആണ് ഇത് പറയുന്നത് ..” ഇതും പറഞ്ഞവളുടെ കൈ ഞാൻ തട്ടി മാറ്റി..
” ഇക്ക എന്നെ ഉപേക്ഷിക്കില്ലല്ലോ ..”
” ഒരിക്കലും ഇല്ലാ.., പിന്നെ നിന്നെ ഞാൻ തൊട്ടാൽ മറ്റൊരുത്തൻ തൊടുന്നത് എനിക്ക് ഇഷ്ടമില്ല.., അത് കൊണ്ടാണ് അത് കഴിയുന്നത് വരെ തൊടണ്ട എന്ന് പറഞ്ഞത്.. നിനക്ക് അറിയുമോ നാജിയാ നീ ഇല്ലാതെ എനിക്ക് പറ്റില്ല.. അത് കൊണ്ടാണ് നീ ഇങ്ങനെ ചെയ്തിട്ടും ഞാൻ നിന്നെ തേടി വീണ്ടും വന്നത്..” അവളോട്‌ കടുത്ത പ്രണയം അഭിനയിച്ച് കൊണ്ട് ഞാൻ പറഞ്ഞു..,
എന്റെ മനസ്സിൽ സാദിയ അല്ലാതെ മറ്റാരും എന്നെ തൊടണ്ട എന്നൊരു ചിന്ത ആയിരുന്നു …
എന്റെ വാക്കുകൾ അവൾ വിശ്വസിക്കുന്നത് അവളുടെ മുഖത്ത് നിന്നും ഞാൻ വായിച്ചറിഞ്ഞു…
” ഓക്കേ ഇക്കാ.., ഞാൻ ചെയ്യാം ..” കുറച്ച് നേരം അവൾ എന്തോ ആലോചിച്ചിട്ട്‌ എന്നോട് പറഞ്ഞു…
” എങ്കിലൊരു കാര്യം ചെയ്യ് .. നീ ഹുസൈനെ വിളിച്ചു സംസാരിക്ക് നാളെ കഴിഞ്ഞു ഞാൻ ഹോട്ടൽ പറയാം അവിടെ വരാൻ പറഞ്ഞാൽ മതി..” ഇതും പറഞ്ഞു ഹുസൈന്റെ നമ്പർ ഞാൻ അവളുടെ മൊബൈലിൽ ഡയൽ ചെയ്തു കൊടുത്തു…
അവൾ അവനെ വിളിച്ചു.. ഫൈസൽ അറിയാതെ വിളിച്ചതാ അവനോട് ചോദിക്കരുത്.. എന്നെ വേണമെന്ന് അവനോട് പറഞ്ഞല്ലേ എന്നൊക്കെ അവൾ ചോദിച്ചപ്പോൾ ഹുസൈൻ അവളുടെ വാക്കിൽ വീണു …
രണ്ട് ദിവസം കഴിഞ്ഞു വിളിക്കാം അവിടെ വരുമോ എന്ന് ചോദിച്ചപ്പോൾ അവളോട്‌ ഒന്നും ആലോചിക്കാതെ വരാമെന്ന് അവൻ പറഞ്ഞു… ഇത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു.. ഞാൻ കട്ടിലിൽ കിടന്നു അവൾ പായ വിരിച്ചു താഴെയും കിടന്നു…
രാത്രിയിൽ എനിക്ക് സാദിയ എന്റെ മനസ്സിലേക്ക് ഒരു ചുഴലിക്കാറ്റ് പോലെ വീശിയടിച്ചു.. ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു.., ഫോൺ എടുത്ത് അവൾ കുറേ നേരം ഹലോ പറഞ്ഞു .. ഞാൻ ഫോൺ കട്ട് ചെയ്തിട്ട് ടെക്സ്റ്റ്‌ മെസ്സേജ് അയച്ചു..
‘എനിക്ക് സംസാരിക്കാൻ പറ്റില്ല.., അവൾ കേട്ടാലോ എന്ന പേടിയാ., നീ ഫോൺ വിളിച്ചിട്ട് എന്തെങ്കിലും ഒക്കെ സംസാരിക്കുമോ എനിക്ക് നിന്റെ സൗണ്ട് എങ്കിലും കേൾക്കാതെ പറ്റില്ല..’ ഇതായിരുന്നു ഞാൻ അവൾക്ക് അയച്ചത് …
‘ ഇക്ക എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ…, എനിക്കും അങ്ങ് വരുവാൻ കൊതിആകുവാ .. പൊന്നേ എത്രയും വേഗം എന്നെയും കൊണ്ട് പോ പ്ലീസ്.. വിളിക്ക് ഞാൻ സംസാരിക്കാം…’ അവളുടെ മറുപടി വന്നു ..
അത് വായിച്ചഞാൻ ഒരു തലയണ എടുത്തു അവളായി സങ്കല്പിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക് കിടത്തി.., അവളുടെ മുഖം എന്ന് വിചാരിച്ചു ആ തലയണയിൽ ഞാൻ അമർത്തി മുത്തി എന്നിട്ട് ഫോൺ എടുത്തവളെ വിളിച്ചു… ഏകദേശം ഒന്നര മണിക്കൂറോളം അവൾ എന്നോട് സംസാരിച്ചു… ഞാൻ മിണ്ടാതെ അവൾ മാത്രം എന്നോട് സംസാരിച്ച് കൊണ്ടിരുന്നു..
ഒന്നര മണിക്കൂർ കഴിഞ്ഞ് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..
പിറ്റേന്ന് ഞാൻ പുറത്തേക്ക് പോയി.., എന്റെ ഒരു കൂട്ട്കാരന്റെ കാർ രണ്ട് ദിവസത്തേക്ക് വാങ്ങി.., വീട്ടിൽ നിന്നും അല്പം അകലെയുള്ള ഒരു ഹോട്ടലിൽ പോയി അവിടെ ഒരു റൂം എടുത്തു.. നേരത്തെ വാങ്ങി വെച്ചിരുന്ന ക്യാമറ എടുത്തു ഞാൻ പെട്ടെന്ന് കാണാത്ത രണ്ട് മൂന്ന് സ്ഥലത്ത് ഫിറ്റ്‌ ചെയ്തു വെച്ചു.. എന്നിട്ട് അതിൽ വൈഫൈ സെറ്റിംഗ്സ് ഒക്കെ കോൺഫിഗർ ചെയ്തു .. എന്റെ മൊബൈലിലേക്ക് അത് സേവ് ആകുന്ന രീതിയിൽ സെറ്റ് ചെയ്തു വെച്ചു..
ലൈറ്റ് ഇട്ടും ഓഫ് ചെയ്തും ഒക്കെ പല ഡയറക്ഷനിൽ നിന്നും നോക്കി.., അവർക്ക് ക്യാമറ കണ്ട് പിടിക്കാൻ പറ്റില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് ഞാൻ അവിടെ നിന്നും വീട്ടിലേക്കു വന്നു..
നാജിയയെ കൊണ്ട് ഹുസൈനെ വിളിപ്പിച്ച് പത്ത് മണിക്ക് ഇന്ന ഹോട്ടലിൽ , ഇന്ന റൂം നമ്പറിൽ വരാൻ പറഞ്ഞു .. ഞാൻ രാവിലെ ഹോട്ടലിലേക്ക് ഒൻപത് മണി ആയപ്പോൾ നാജിയയേയും കൊണ്ട് പോയി.. റൂമിൽ കയറി ക്യാമറ ഓണാക്കി ഞാൻ ഫോൺ തുറന്നു.. ക്യാമറ വീഡിയോ എന്റെ മൊബൈലിൽ തുറന്നു.. മൂന്ന് ക്യാമറയിലെയും വീഡിയോ സേവ് ആകാൻ ഓപ്ഷൻ കൊടുത്തിട്ട് ഞാൻ അവിടുള്ള ഒരു കബോർഡിൽ മൈബൈൽ വെച്ച് കബോർഡ്‌ പൂട്ടി എടുത്തു…
” അവൻ വരുമ്പോൾ നീ നിന്റെ ഫോണിൽ മാക്സിമം വീഡിയോ എടുക്കണം.. നിന്റെ മുഖം കിട്ടരുത് കേട്ടോ.., പിന്നെ റിസപ്ഷനിൽ അവൻ നിന്റെ സഹോദരൻ ആണെന്ന് പറയണം എന്ന് അവനെ വിളിച്ചു പറഞ്ഞേക്ക്…. “
ഇതും പറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി..
റിസപ്ഷനിൽ ഇരിക്കുന്ന പയ്യനോട് ഞാൻ പറഞ്ഞു ..
” എനിക്ക് ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ട് ..അത് എന്റെ വൈഫ്‌ ആണ്.., അവളുടെ അനുജൻ ഇവിടെ അടുത്ത് ഒരു സ്ഥലത്തു വർക്ക്‌ ചെയ്യുന്നു..ചിലപ്പോൾ കാണാൻ വരും കയറ്റി വിട്ടേക്കണം ..”
ഇത് കേട്ട അവന്റെ മുഖത്ത് എന്തൊക്കെയോ ചോദ്യങ്ങൾ ഉരുത്തുരിയാൻ തുടങ്ങിയപ്പോൾ.., എന്റെ പോക്കറ്റിൽ നിന്നും രണ്ടായിരം രൂപയുടെ ഒരു നോട്ട് എടുത്തു ഞാൻ അവന്റെ നേർക്ക് നീട്ടി..
” അവൻ വർക്കിന്റെ ഇടയിൽ വരുന്നത് ആ കയറ്റി വിട്ടേക്കണം .., ബാക്കി ഞാൻ വന്നിട്ട് കാണാം ..”
ഇത്രയും പറഞ്ഞപ്പോൾ ക്യാഷ് വാങ്ങിക്കൊണ്ട് അവൻ ഒരു പുഞ്ചിരി വരുത്തി..
” ശെരി സർ ..” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു …
പുറത്തേക്ക് ഇറങ്ങിയ ഞാൻ കാറിൽ ചെന്ന് ഇരുന്നു.. ഹോട്ടലിൽ നിന്നും കാർ എടുത്ത് ഞാൻ പുറത്തേക്ക് ഇട്ടു… എന്റെ കയ്യിൽ ഉണ്ടായിരുന്ന ബേസ് ഫോൺ എടുത്ത് സാദിയയുടെ നമ്പർ ഡയൽ ചെയ്തു …
” ഹലോ.., എന്താ ഇക്കാ ..” സാദിയ ഫോൺ എടുത്ത ഉടൻ ചോദിച്ചു .
” അല്ല ഒരു കാര്യം പറയാൻ വിളിച്ചതാ ..ഉമ്മ അടുത്തുണ്ടോ ..”
” ഇല്ല ഇക്കാ ഫോൺ വരുന്ന കണ്ട ഉടനെ ഞാൻ റൂമിൽ വന്നു.., ഇതെന്താ ഈ നമ്പറിൽ നിന്നും വിളിക്കുന്നെ..,മറ്റേ നമ്പർ എവിടെ ..”
” ഇന്നലെ രാത്രി നിന്റെ കൂടെ സംസാരിച്ച് അതിലെ ബാലൻസ് തീർന്നു…”
” ഇപ്പോൾ എവിടാ.., എന്തിനാ വിളിച്ചേ ..”
” ഹാ ഞാൻ വിളിച്ചത്.. എത്രയും വേഗം ഫൈസലിനെ ഇവിടെ എത്തിക്കാൻ നിനക്ക് പറ്റുമോ..? “
” എന്താ ഇക്കാ പെട്ടെന്ന് ..”
” എന്താ നിനക്ക് എന്റോടെ ജീവിക്കണ്ടേ ..”
” പിന്നെ ജീവിക്കണ്ടേ.., എന്നാലും ഞാൻ എന്ത് വിളിച്ചു പറയും ..”
” അവനെ കണ്ടു കുറച്ചു സംസാരിക്കണം.., നാട്ടിൽ കയറി വരാൻ പറ.., ഇവിടെ ഇക്കയും നാജിയ ഇത്തയും അടിച്ചു പൊളിച്ചു ജീവിക്കുന്നു.., വരാൻ പറ്റില്ലേൽ ഞാൻ ഡിവോഴ്സ് ഫയൽ ചെയ്യും എന്നങ്ങ് പറ… അവൻ പതറി അടിച്ചിങ്ങ് പോന്നോളും ..” ഞാൻ വളരെ അതികം ഉറപ്പിച്ച് തന്നെ പറഞ്ഞു…
” ശെരി ഇക്കാ.., ഞാൻ ഇപ്പോൾ വിളിക്കട്ടേ ..” അവൾ തുള്ളിച്ചാടിക്കൊണ്ട് ചോദിച്ചു …
” ഇപ്പോൾ വേണ്ടാ ഞാൻ മറ്റേ നമ്പറിൽ നിന്നും ഒരു മിസ്സ്‌ കാൾ തരുമ്പോൾ.., വിളിക്കണം എല്ലാം നമ്മുടെ കയ്യിൽ ആണെന്ന് ഉറപ്പ് ആകട്ടെ …”
” ശെരി ഇക്കാ ..”
” ശെരി ഞാൻ വെക്കുവാ ..”
” വെക്കുവാണോ ഇക്കാ .., കുറച്ച് സമയം സംസാരിക്കാം .. ” അവളുടെ സംസാരത്തിൽ വിഷമം വന്നു നിറയുന്നത് ഞാൻ അറിഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *