അവർ രണ്ട് പേരും മുന്നോട്ടെക് കെട്ടിയപ്പോൾ കാണുന്നത് ഡോറിൽ ചാരി തല താഴ്ത്തി നിൽക്കുന്ന ശ്രുതിയെ ആയിരുന്നു…
കൂടെ മുന്നിലായി നിന്നുകൊണ്ട് അവളോട് ദേഷ്യപ്പെടുന്ന ഒരാളെയും…അവരുടെ പ്രായം തന്നെയേ കണ്ടാൽ തോന്നുകയുള്ളു…
“നിനക്കെന്താ വന്നാൽ…. കുറെ കാലം ആയില്ലേ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്…മതി…ഞാൻ വീട്ടിൽ എല്ലാവരെയും അറിയിച്ചിട്ടുണ്ട് നിന്നെയും കൂട്ടി വരാമെന്ന്.. നീ വന്നേ പറ്റു…”
അവൻ ദേഷ്യത്തിലതു പറഞ്ഞപ്പോൾ അവൾ അവനെ നോക്കിയതുകൂടെയില്ല
“ഞാൻ പറഞ്ഞില്ലേ…അശ്വിനു പോകാം…ഞാൻ വരുന്നില്ല…”
അത് കേട്ടതും അവൻ അവിടെ താഴെ ഉണ്ടായിരുന്ന ഒരു പെട്ടി ദേഷ്യത്തിൽ ചവുട്ടി തെറിപ്പിച്ചു
“നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ…നിന്നെ ഇങ്ങനെ സംസാരിച്ചു നിക്കാതെ കൊണ്ട് പോകാൻ എനിക്ക് അറിയാഞ്ഞിട്ടല്ല…വേണ്ട എന്ന് വിചാരിച്ചിട്ടാണ്…”
അവൻ ദേഷ്യത്തിൽ ഓരോന്ന് പറയുന്നുണ്ടെങ്കിലും അവൾ ഒന്നിനും മറുപടി കൊടുക്കാതെ തല താഴ്ത്തി നിന്നു..
എന്നാൽ അവന്റെ ക്ഷമ നശിച്ചു കൊണ്ടിരിക്കുകയായിരുന്നു….
“നിനക്കൊരു വിചാരമുണ്ട്…നിനക്ക് പ്രായപൂർത്തിയായി അതുകൊണ്ട് ഇനി നമ്മൾ പറയുന്നത് കേൾക്കണമെന്നില്ലെന്ന്…
പണ്ടത്തെ കാര്യങ്ങൾ ഓരോന്ന് കുത്തിപ്പൊക്കി ഒരു പേപ്പർ ഉണ്ടാക്കിയാൽ മതി…കോടതി പോലും നമ്മുടെ കൂടെ നിന്നെ വിടും.. എന്താ അതാണോ വേണ്ടത്…”
അത് കേട്ടതും ശ്രുതി ഒരു ഞെട്ടലോടെ അവനെ നോക്കി….
എന്നാൽ പെട്ടെന്നു മാധവ് ഇടയിലേക്ക് കേറി
“ബ്രോ…. ഒരു പെൺകുട്ടി അല്ലെ ഇവിടെ എല്ലാവരും കണ്ടു നിൽക്കുവാണ്…വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണോ…നമുക്ക് സംസാരിച്ചു സോൾവ് ആക്കാം…”
അവൻ എന്നാൽ മാധവിനെ ഒന്ന് തറപ്പിച്ചു നോക്കി
“നീ ആരാടാ…ഇതെന്റെ കുടുംബ കാര്യമാണ്…അതിൽ നിന്നെ പോലെ പുറത്തുനിന്നു ഒരുത്തൻ ഇടപെടണമെന്നില്ല…
അത് പറഞ്ഞു അവൻ മാധവിന്റെ തൊലിൽ പിടിച്ചു തള്ളി…മാധവ് ദേഷ്യത്തിൽ പറയാൻ നിന്നതും നന്ദൻ അവനെ തടഞ്ഞു
“ഡാ…. വെറുതെ കേറി കളിക്കല്ലേ…അവനെ കണ്ടില്ലേ…നല്ല ബോഡി ആണ്…ഇവിടെ ഇത്രേം ആൾകാർ ഉണ്ടായിട്ടും അവനീ കാണിക്കുന്നത് അതിന്റെ ധൈര്യത്തിൽ തന്നെയാണ്…അടങ്ങ്.. ഇതിൽ ഇടപെടാൻ നമുക്ക് പരിധിയുണ്ട്…”
നന്ദൻ അത് പറഞ്ഞു മാധവിനെ നോക്കിയപ്പോൾ അവൻ ഒരു നിമിഷം അടങ്ങി..
എന്നാൽ അശ്വിൻ ഒരു പുച്ഛത്തോടെ എല്ലാവരെയും നോക്കി..
ശേഷം ശ്രുതിയുടെ മുന്നിലേക്ക് വന്നുനിന്നു…
അവൾ എന്നാൽ ഒരു പകപ്പോടെ അശ്വിനെതന്നെ നോക്കി നിൽക്കുവാണ്
“നീ ഇപ്പോഴും അവൻ വരുമെന്നാണോ വിശ്വസിച്ചിരിക്കുന്നെ…. അവൻ ഒക്കെ ചത്തു മലച്ചു കാണും…അവനെയും കാത്ത് നിൽക്കുന്ന നീയാണ് ഇവിടെ വിഡ്ഢി.. “
അവൻ ആരും കേൾക്കാതെ അവളോട് മാത്രമായ് ഒരു പുച്ഛത്തോടെ പറഞ്ഞപ്പോൾ അവൾക് അത് കേട്ട് തരിച്ചു നിൽക്കാൻ മാത്രമായിരുന്നു കഴിഞ്ഞത്…
ശേഷം അവളുടെ കയ്യിലെക് അവൻ കൈ വെക്കാൻ നോക്കിയപ്പോഴാണ് പിന്നിൽ നിന്നും ഒരാൾ അവന്റെ തോളിൽ തട്ടിയത്…
ദേഷ്യത്തിൽ തിരിഞ്ഞതും അശ്വിൻ കാണുന്നത് ഒരാളെ ആയിരുന്നു…ഒരു ചിരിയോടെ തന്റെ മുന്നിൽ നിൽക്കുന്ന ആദി
നന്ദനും മാധവും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ നിന്നു…അടുത്ത പ്രശ്നമാണ് വരുന്നതെന്ന് അവർക്ക് മനസ്സിലായിരുന്നു..
“ഏതാടാ നീ…നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ലേ “
അത് പറഞ്ഞു അശ്വിൻ ആദിയുടെ മുന്നിൽ ദേഷ്യത്തിൽ നിന്നപ്പോഴും ആദി ഒരു ചിരിയോടെ തന്നെയാണ് നിന്നത്…
ഒരു നിമിഷം ആദിയുടെ കണ്ണുകൾ ശ്രുതിയിലേക്ക് ചെന്നിരുന്നു…ഡോറിനടുത്തു കണ്ണിൽ വെള്ളം നിറച്ചു തല താഴ്ത്തി നിൽക്കുന്ന ഒരു രൂപം..
അവന് എന്തോ
ആ കാഴ്ച കണ്ടതും ഒരു വല്ലായ്മ തോന്നി.. എന്തോ ഒരു പന്തികേട്..
എന്നാൽ പെട്ടെന്നാണ് ആദിയുടെ മൂക്കിൽ തന്നെ അശ്വിന്റെ പഞ്ച് വീണത്…
