ശ്രുതിയിൽ ശ്രദ്ധ പോയ ആദിക്ക് അത് തടുക്കാൻ പോയി വന്നത് പോലും അറിഞ്ഞില്ല…ഒരു നിമിഷം ആദി പിന്നോട്ട് തെറിച്ചു വീണു…
കണ്ണിൽ ഇരുട്ട് പടർന്നു…നിലത്തു വീണ ആദിക്ക് ഒരു നിമിഷം ഒന്നും മനസ്സിലായില്ല…മൂക്കിൽ കൈ വച്ചപ്പോൾ അവന് ഒരു നനവ് തോന്നി..ചോര
പെട്ടെന്നു തന്നെ നന്ദനും മാധവും അവനെ വന്നു എഴുന്നേൽപ്പിച്ചു നിർത്തിയിരുന്നു…
ശ്രുതി എന്നാൽ ഒരു ഞെട്ടലോടെ ആദിയെ തന്നെ നോക്കി നില്കുകയായിരുന്നു..
ആദിയുടെ മൂക്കിൽ നിന്നും ചോര നന്നായി ഒഴുകുണ്ടായിരുന്നു…
അശ്വിൻ ഒന്നുകൂടെ അടിക്കാനായെന്നപോലെ ആദിയുടെ മുന്നിലേക്ക് നടന്നതും കുറച്ചു പ്രായമുള്ള ഒരാൾ അവിടേക്കു വന്നു
“ഡോ…ഇപ്പൊ ഇവിടെ നിന്നു പോയില്ലെങ്കിൽ പോലീസിൽ അറിയിക്കും…വെറുതെ പ്രശ്നം ആക്കാതെ പോ…നമ്മുടെ സാക്ഷിമൊഴി മതി ഇപ്പൊ നിന്നെ ഇപ്പൊ അകത്തിടാൻ.. “
അത് കേട്ടതും അവൻ അയാളെ ദേഷ്യത്തിൽ നോക്കി…ശേഷം ശ്രുതിയെയും
“നിനക്ക് മര്യാദക്ക് വരാൻപറഞ്ഞാൽ പറ്റില്ലായല്ലേ.. ശരി…എന്നാൽ എനിക്ക് അറിയാം എന്ത് വേണമെന്ന് “
അത് പറഞ്ഞു അവൻ അവിടെ നിന്നും തിരിച്ചു നടന്നു ലിഫ്റ്റിന്റെ ഭാഗത്തേക്ക്…എന്നാൽ ഒരു നിമിഷം അവൻ ആ ആൾക്കൂട്ടത്തിലേക് നോക്കിയിരുന്നു
ഭയത്തോടെ തന്നെ നോക്കുന്ന അത്രയും ആൾക്കാരുടെ ഇടയിൽ ഒരു കണ്ണിൽ മാത്രം അവൻ പക കണ്ടു…അടങ്ങാത്ത പക…ആദി…
ആദി എന്നാൽ കൈ കൊണ്ട് മൂക്കിൽ നിന്നും വരുന്ന ചോര തുടച്ചു കളയുന്നുണ്ടായിരുന്നു…ഷർട്ടിലും ചോര പാട് വന്നിട്ടുണ്ട്..
അവൻ ശ്രുതിയെ നോക്കിയപ്പോൾ അവൾ ഒന്നും മിണ്ടാതെ ഫ്ലാറ്റിൽ കേറി ഡോർ അടയ്ക്കുന്നതാണ് അവൻ കണ്ടത്…
——
റൂമിലെ ബെഡിൽ ഇരിക്കുകയായിരുന്നു ആദി…കയ്യിൽ ഒരു ഐസ് പാക്കും ഉണ്ട്…
മൂക്കിൽ നിന്നും ചോര വരുന്നത് നിന്നിരുന്നു…മനസ്സിലൂടെ പല ചിന്തകൾ പോകുന്നുണ്ട്…
ഇന്നത്തെ ദിവസം മുഴുവൻ അവന്റെ ഉള്ളിലൂടെ പോയ്കൊണ്ടിരുന്നു…ഓഫീസിലെ പ്രശ്നം…ഫ്ലാറ്റിൽ ഉണ്ടായ പ്രശ്നം..
അവനെ വല്ലാത്ത വലച്ചത് എന്നാൽ ശ്രുതിയുടെ കാര്യമായിരുന്നു…എന്ത് കൊണ്ട് അവളൊന്നും പറഞ്ഞില്ല…
ഇതേ സമയം മാധവ് അവന്റെ ഡ്രോണുമെടുത്തു ബാൽക്കണിയിലേക് പോകുന്നതാണ് അവൻ കണ്ടത്
“എന്താടാ…ഇനി അടുത്ത പ്രശ്നം ഉണ്ടാക്കി വെക്കാനാണോ…”
ആദി വിളിച്ചു ചോദിച്ചപ്പോൾ മാധവ് അവനെ നോക്കി
“അയ്യോ…എന്ത് പ്രശ്നമുണ്ടായാലും ഇടി മേടിച് ചോരയും ഒലിപ്പിച്ചു ഞാൻ നിൽക്കില്ല.. “
അതും പറഞ്ഞു മാധവ് ആ ഡ്രോൺ പുറത്തേക് പറപ്പിച്ചു…
അത് കേട്ടതും ആദി അവിടെയുള്ള ഒരു തലയണ അവന്റെ നേരെ എറിഞ്ഞു
“തെണ്ടി…നീ വലിയ ഹാക്കർ അല്ലെ.. അവനെ ട്രാക്ക് ചെയ്തു താ…ഞാൻ പോയി പണിഞ്ഞിട്ട് വരുന്നത് കാണിച്ചു തരാം…എന്താ വേണോ…”
“പോടാ…എന്നിട്ട് വേണം നിന്നെ ഐ സി യു വിൽ അഡ്മിറ്റ് ചെയ്യാൻ.. നിന്റെ സമയം ഒട്ടും ശരിയല്ല…പോയെ “
അത് പറഞ്ഞു മാധവ് അവന്റെ പണിയിൽ തന്നെ മുഴുകി..
കുറച്ചു നേരം അവൻ അത് പറപ്പിച്ച ശേഷം അത് തിരിച്ചു ഇറക്കി അതിൽ കിട്ടിയ വീഡിയോ അവൻ ഓരോന്നായി നോക്കുകയായിരുന്നു…എന്നാൽ പെട്ടെന്നു മാധവിന്റെ മുഖം മാറി
“ആദി…”
അവൻ പെട്ടെന്നു ഫോൺ എടുത്തുകൊണ്ട് ആദിയുടെ അടുത്തേക് വന്നു
“ഡാ…ഇത് നോക്കിയേ…”
ആദി എന്നാൽ കാര്യമറിയാതെ അവനെ നോക്കി ആ ഫോൺ എടുത്തു…എന്നാൽ അതിൽ കണ്ട വിഡിയോയിൽ കണ്ട കാഴ്ച ആദിയെ ഒന്ന് ഞെട്ടിച്ചു…
ഒരു ഫ്ലാറ്റിന്റെ ബെഡ്‌റൂം ഭാഗമാണ്…വെളിച്ചമുണ്ട്…എന്നാൽ നിലത്തു മുഴുവൻ വെള്ളമായിരുന്നു…അതിൽ കുറച്ചു കലങ്ങിയ പോലെ ഒരു ചുകന്ന നിറവും
“ഡാ…. ഇത്…ഇത് “
“ശ്രുതിയുടെ ഫ്ലാറ്റ് ആണ്…. ഡാ.. ഇതെന്താ ഈ ചുകപ്പ് നിറം.. “
ആദി ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു…ശ്രുതിയുടെ മുഖം ആണ് അവന്റെയുള്ളിൽ നിറഞ്ഞു നിന്നത്…നേരത്തെ പ്രശ്നം കഴിഞ്ഞ ശേഷം കണ്ട ശ്രുതി…
