അത് പറഞ്ഞു അവൻ കയ്യിലെ ചായ കുറച്ചു കുടിച്ച ശേഷം അവളെ നോക്കി
“ഞാനിപ്പോ അത് ഏറ്റതുകൊണ്ട് നിനക്കും അവർക്കും സസ്പെന്ഷൻ കിട്ടിയില്ലല്ലോ…നിങ്ങളുടെ ജോലി സേഫ് ആയില്ലെ “
അത് കേട്ട സാന്ദ്ര അവനെ നോക്കി
“അപ്പൊ ആദി…”
“എനിക്ക് ഈ ജോലി പോയാലും പിടിച്ചു നിൽക്കാൻ ആകും…എനിക്ക് ഇതൊക്കെ താങ്ങാൻ ആകുന്നതേയുള്ളൂ…
പക്ഷെ നിനക്ക് അങ്ങനെയാണോ…നിനക്ക് ജോലി കിട്ടിയപ്പോഴല്ലേ വീട്ടിൽ എല്ലാം നേരെ ആയത്…എഡ്യൂക്കേഷൻ ലോൺ അടച്ചു തീർക്കണ്ടേ…
അച്ഛൻ ഇല്ലാത്തതു കൊണ്ട് അനിയന്റെ ഫീസ് വീട്ടിലെ കാര്യങ്ങൾ.. എല്ലാം നോക്കണ്ടേ…ഈ ജോലി പോയാൽ നിനക്കത് താങ്ങാൻ ആക്കിലായെന്നറിയാം “
അത് കേട്ട അവൾ അമ്പരപ്പോടെ അവനെ നോക്കി
“ഞാൻ…ഞാൻ ഇതൊന്നും ആരോടും…ആദി എങ്ങനെ…”
അത് കേട്ട അവൻ ചിരിച്ചു
“അറിഞ്ഞു…അത് പോരെ…തത്കാലം വേറെയാരും ഇത് അറിയണ്ട…ഇങ്ങനെ തന്നെ നിൽക്കട്ടെ…
പിന്നെ എനിക്ക് എന്തെങ്കിലും ചെയ്തു തരണം എന്നുണ്ടേൽ ഈ ചായയുടെ ഒക്കെ പൈസ താൻ കൊടുത്താൽ മതി “
സാന്ദ്ര അപ്പോൾ ഒന്ന് ചിരിച്ചു…. അപ്പോഴും അവളുടെ ഉള്ളിൽ തനിക് വേണ്ടി ജോലി കളഞ്ഞ ആദിയെ ഓർത്തുള്ള സങ്കടം ആയിരുന്നു
അവൻ ഒന്നും പറയാതെ അവിടെയുള്ള ബാഗ് എടുത്തു പുറത്തേക് നടന്നു
“ഒന്ന് നിൽക്കോ.. “
അത് കേട്ട അവൻ തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ അടുത്തേക് അവൾ ഓടി എത്തിയിരുന്നു
“ആദിയുടെ നമ്പർ തരുമോ…”
അവൻ ചിരിച് കൊണ്ട് അവൾ നീട്ടിയ ഫോണിൽ അവന്റെ നമ്പർ സേവ് ചെയ്തു ശേഷം അവളുടെ കയ്യിലെക്ക് കൊടുത്തു..
“ആദി അപ്പൊ ഇനി നാട്ടിലേക് പോകുവാണോ…”
അത് കേട്ട അവൻ ഒന്ന് ചിരിച്ചു സൈഡിലേക് നോക്കി…ശേഷം avale തന്നെ നോക്കി ചിരിച്ചു
“നാട്ടിലേക്…. നാട്ടിലേക് പോയാൽ ശരിയാകില്ല…അത് കൊണ്ടാണ് ഈ ജോലിയും മേടിച്…ഞാൻ നോക്കട്ടെ.. വേറെ എന്തെങ്കിലും കിട്ടുമോ എന്ന് “
അത് പറഞ്ഞു ഒരു ചിരിയോടെ അവൻ നടന്നു പോയി…അവനെ നോക്കി അവൾ ആ കടയിൽ തന്നെ നിന്നു
അപ്പോഴും അവളുടെ ഉള്ളിലൂടെ പോയ ചിന്ത എന്തിനു അവൻ അവൾക്ക് വേണ്ടി ജോലി സാക്രിഫൈസ് ചെയ്തു…എങ്ങനെ അവളുടെ കാര്യങ്ങൾ അറിയാം എന്നായിരുന്നു..
ഉച്ചയ്ക്ക് ഓഫീസിൽ നിന്നും വിട്ട ആദി തിരിച്ചു ഫ്ലാറ്റിലേക് പോയിരുന്നില്ല….ബാംഗ്ലൂർ നഗരത്തിന്റെ പല ഭാഗങ്ങളിലൂടെ അവൻ വെറുതെ നടന്നു…. ഓരോ കാഴ്ചകൾ കണ്ടു കൊണ്ട്
ഫോൺ സ്വിച്ച് ഓഫ് ചെയ്തത് കൊണ്ട് അവന് അതിൽനിന്നും വേറെ ശല്യവും ഉണ്ടായില്ല…അവൻ അവസാനം കയറിയത് ഒരു ബാറിലേക്ക് ആയിരുന്നു
അവൻ അവിടെ ഒരു ബിയർ ഓർഡർ ചെയ്തു ഇരുന്നു…ഫോൺ ഓൺ ചെയ്തപ്പോൾ കുറെ മിസ്സ്ഡ് കോളുകളുണ്ട്…
മാധവും നന്ദനും…ഒപ്പം ഡേവിഡും…അവൻ എന്നാൽ ഡേവിഡിനെ തിരിച്ചു വിളിച്ചു
“പ്ഫാ…മൈരേ…. നിനക്ക് എന്തെങ്കിലും പ്രശനമുണ്ടേൽ എന്നെയൊന്നു വിളിച്ചൂടെ നിനക്ക്…അത് എങ്ങനയെ…ഓരോ കോപ്പിലെ സഹായം ചെയ്തിട്ട് വരുവല്ലേ…നിനക്ക് എന്തിന്റെ സൂക്കേടടാ എല്ലാം സ്വയം ഏറ്റിട്ടു വരാൻ.. “
കാൾ എടുത്തതും ഡേവിഡിന്റെ തെറിയും വഴക്കുമാണ് ആദി കേട്ടത്…അവനെന്നാൽ ഒന്നും പറയാതെ കേട്ട് ഇരുന്നു കുറച്ചു നേരം…
“കഴിഞ്ഞോ…. “
ആദിയുടെ മറുപടികേട്ട ഡേവിഡ് ഒരു നിമിഷം അടങ്ങി
“ഡാ…കാര്യമൊക്കെ ഞാൻ വിശദമായി പറയാം.. സമയം ആകട്ടെ…തത്കാലം എനിക്ക് ഇതാണ് ശരിയെന്നു തോന്നി..”
അത് കേട്ടതും ഡേവിഡ് ഒന്ന് ശ്വാസം വിട്ടു
“ശരി.. നീ ഇനി നാട്ടിലേക് എപ്പോഴാ “
അത് കേട്ട ആദി കുറച്ചു നേരം ഒന്നും മിണ്ടിയില്ല…
“അവൾ അവിടെയുണ്ടോ…”
അത് കേട്ട ഡേവിഡ് ചിരിച്ചു
“ഞാൻ നീ ഇപ്പൊ വരണമെന്ന് പറയില്ല…വാടക കൊടുക്കാൻ ഉള്ള കാശൊക്കെ നിന്റെൽ കാണുമെന്ന എനിക്ക് നന്നായി അറിയാം…
അവളും കെട്ട്യോനും നാട്ടിൽ ഉണ്ട്…നീ വന്ന വെറുതെ ഡാർക്ക് അടിക്കും…വേണോ…”
