എന്നാൽ തുടങ്ങുന്നതിനു തൊട്ട് മുന്നേ അവളുടെ സ്ക്രിപ്റ്റ് മാറ്റി…ബാക്കി ഉള്ളവരിൽ നിന്നും വിത്യാസം ഉള്ളത് മാത്രമായിരുന്നില്ല അവൾക്കിനിയത് പഠിച്ചെടുക്കാനുള്ള സമയമില്ലായിരുന്നു….
അവൾക്കെന്നാൽ കാര്യം മനസ്സിലായിരുന്നു….അവൾക്കുള്ള പണി
സ്റ്റേജിനു മുന്നിൽ ആയി ഇരുന്ന ടീച്ചേർസ്ന്റെ കൂടെ ഡിക്സണും ഉണ്ടായിരുന്നു…അവൾ നാണംകെടുന്നത് കാണാൻ
അവൾ എന്ന സ്റ്റേജിലേക് വന്നതും ആ ഡയലോഗ് സ്ക്രിപ്റ്റ് അവന്റെ മുന്നിൽ വച്ചു എല്ലാവരും കാൺകെ കീറിയെറിഞ്ഞു
“എനിക്ക് തത്കാലം ആർട്സ് ക്ലബ്ബിൽ ചേരണമെന്നില്ല…”
അത് പറഞ്ഞു അവൾ ഇറങ്ങി പോയപ്പോൾ ആ ഓഡിറ്റോറിയം മുഴുവൻ പല സംസാരങ്ങൾ ഉണ്ടായി…
എന്നാൽ അവിടെ നാണംകെട്ടത് ഡിക്സൺ ആയിരുന്നു…ഒരു ജൂനിയർ പെണ്ണ് ഡിക്സണെ ഒന്നും അല്ലാതെ ആക്കിമാറ്റിയെന്ന സംസാരം ആയിരുന്നു കോളേജിൽ പരന്നത്..
അത് അവനുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല…
—–
കോളേജ് ഹോസ്റ്റലിൽ പഠിക്കനായി ഇരുന്നതായിരുന്നു ദേവു…കോളേജിലെ കാര്യങ്ങൾ അവളെ ഒട്ടും ഏൽക്കാറില്ല…
പഠിക്കാനായി ലൈബ്രറിയിൽ നിന്നും എടുത്ത ബുക്ക് തുറന്നപ്പോഴാണ് അവൾക്ക് അതിൽ നിന്നും ഒരു പേപ്പർ കിട്ടിയത്..
അവൾ ആ പേപ്പർ എടുത്തു നോക്കി..ഒരു ചെറിയ പേപ്പർ…അപ്പോഴാണ് അവൾ അതിലൊരു എഴുതുണ്ടെന്ന് ശ്രദ്ധിച്ചത്…
“തന്റെ കണ്ണുകൾ കാണാൻ എന്ത് ഭംഗിയാടോ…ആ കണ്ണിൽ നോക്കിയാൽ തന്നെ എല്ലാം മറന്നു പോകും.. “
അവൾ ആ പേപ്പറിൽ തന്നെ കുറച്ചു നേരം നോക്കി…
ഇത് തനിക് വേണ്ടിത്തന്നെ എഴുതി വച്ചതാണോ…ആണെങ്കിൽ ആരാകും …അതും ഈ ബുക്കിൽ
അവൾക് ഒരു നിമിഷം ഒരു കുളിരു തോന്നി…ഇത് വരെ തോന്നാത്ത ഒരു ഫീലിംഗ്..
അത് പ്രേമം ആയിരുന്നില്ല..തന്നെ ശ്രദ്ധിക്കുന്ന ആ കണ്ണുകൾ ആരുടേതാണെന്ന് അറിയാനുള്ള ഒരു ആകാംഷ…
——
ദിവസങ്ങൾ കൂടുംതോറും ആ പുതിയ വീടുമായും ചുറ്റുപാടുമയും മാധവും ആദിയും നന്ദനും പൊരുത്തപ്പെട്ടു വന്നിരുന്നു…
ഒരു ആഴ്ച കൊണ്ട് തന്നെ അവർ അവിടെ ഏകദേശം സെറ്റായി..
ആ ഒരു പ്രൊജക്റ്റ് ടീമിലെക് എത്തിയപോഴാണ് സാന്ദ്രയെ അവൻ കാണുന്നത്…
ഒരു പാവം കോട്ടയംകാരി…അവളും ഈ ഓഫീസിൽ പുതിയതായിരുന്നു…ആദിയെപ്പോലെ…വലിയ മിണ്ടാട്ടം ഒന്നും മാധവും ആദിയും കണ്ടില്ല…
പക്ഷെ എപ്പഴും അവരുടെ കൂടെ തന്നെ ഉണ്ടാകും ഒരു ചെറിയ പുഞ്ചിരിയുമായി…
അങ്ങനെ അടുത്ത ദിവസം ആദിയും മാധവും ഓഫിസിലേക്കു പോകുന്ന സമയം അവർക്ക് ഒരു മാറ്റം തോന്നി..
തിരക്കിട്ടുള്ള മീറ്റിംഗുകൾ…പ്രധാനപെട്ട എല്ലാവരും അവിടെയുണ്ട്…
ചിലർ എന്നത്തേയും പോലെ ജോലിയും സംസാരവുമൊക്കെയായി നടക്കുന്നു…എന്നാൽ ചിലർ വളരെയധികം സീരിയസ് ആയിരുന്നു എന്തോ പ്രശ്നമുള്ളതുപോലെ…
എന്നാൽ ആദിയും മാധവും എന്നത്തേയുംപോലെ ജോലിയിൽ മുഴുകി…കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ടെക്നിക്കൽ ടീമിൽ നിന്നും ഒരാൾ വന്നു ആദിയുടെ ലാപ്ടോപ് ചോദിക്കുന്നത്..
അതും ചില പ്രശ്നങ്ങൾ ഉണ്ടെന്നും അത് ശരിയാക്കാൻ ആണെന്നും പറഞ്ഞപ്പോൾ ആദിക്ക് വേറെ വഴിയില്ലാതെ കൊടുക്കേണ്ടി വന്നിരുന്നു..
സാന്ദ്രയുടെയും മറ്റു രണ്ടുപേരുടെയും ലാപ്ടോപ്പുകൾ കൂടെ അവർ കൊണ്ടുപോയിരുന്നു…
മുകളിൽ നിന്നുള്ള ആൾകാർ ആയതുകൊണ്ട് അവർക്ക് അതിൽ ഒന്നും ചെയ്യാൻ ആകില്ല…
എന്നാൽ പിന്നീടാണ് പെട്ടെന്നു തന്നെയാണ് അവരെ നാല് പേരെയും ആ മീറ്റിങ്ങിലേക്ക് വിളിച്ചത്…
ആദി അകത്തേക്കു കയറുമ്പോൾ പ്രധാനപെട്ട ആൾകാർ എല്ലാവരും അവിടെയുണ്ട്…ഒരു അറ്റതായി അനുരാധയും ഉണ്ടായിരുന്നു…
സൈഡിൽ അവനെ നോക്കാതെ ഇരിക്കുന്ന ശ്രുതിയും…
ആദിയും സാന്ദ്രയും ബാക്കി രണ്ടു പേരും അവരുടെ മുന്നിൽ നിന്നു
“സൊ അധികം സംസാരമോ കാര്യങ്ങളിലേക്കോ പോകുന്നില്ല…നിങ്ങൾ നാലുപേരെയും അന്വേഷണം കഴിയുന്നത് വരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു…
