അതിനു അവൻ ഒന്നും മിണ്ടിയില്ല…
“വേണ്ട…ഞാൻ ഇവിടെ നിന്നോളാം.. “
അത് കേട്ട ഡേവിഡ് ചിരിച്ചു
“ആഹ് അങ്ങനെയാണേൽ നല്ലത്…. എന്തായാലും നീ തത്കാലം ഫ്ലാറ്റിലേക്ക് ചെല്ല്…സമയം കളയാതെ “
ആദി അതിനു സമ്മതം മൂളി കാൾ കട്ടാക്കി.. ശേഷം അവിടെത്തന്നെ ഇരുന്നു…കുറച്ചു കൂടെ കുടിച്ച ശേഷമാണു അവൻ അവിടെ നിന്നുമൊരു യൂബർ വിളിച്ചു ഫ്ലാറ്റിലേക്ക് പോകുന്നത്…
അത്യാവശ്യം പാതി ബോധത്തിലാണ് അവൻ ഫ്ലാറ്റിലേക് എത്തിയത്…ബാഗ് സൈഡിലേക് എറിഞ്ഞു ബെഡിൽ വീണത് മാത്രമേ അവന് ഓർമയുണ്ടായിരുന്നുള്ളു..
തൊളിലൊരു തട്ട് കിട്ടിയപ്പോഴാണ് അവൻ പെട്ടെന്നു കണ്ണ് തുറന്ന് എഴുന്നേറ്റത്…
“എനിക്ക്…സമയം 5 കഴിഞ്ഞു.. ചായ ഒക്കെ കുടിച് ഉറങ്ങാം…വേറെ പണിയൊന്നും ഇല്ലല്ലോ…’
അത് പറഞ്ഞു മാധവ് അവിടെ നിന്നും പോയി…ആദി എന്നാൽ ആ ബെഡിൽ അങ്ങനെ തന്നെ ഇരുന്നു….
കുടിച്ചതുകൊണ്ട് കിളി വരാൻ അവന് സമയമെടുത്തു.. എന്നാൽ ഉറക്കം കഴിഞ്ഞത് കൊണ്ട് തന്നെ ഫിറ്റ് പോകുകയും ചെയ്തിരുന്നു
അവൻ ഹാളിലേക്ക് വന്നപ്പോൾ നന്ദനും മാധവും അവിടെ ഇരിക്കുന്നുണ്ടായിരുന്നു…
ആദി ഒന്നും മിണ്ടാതെ അവിടെ ഒരു ബീൻ ബാഗിലെക് ഇരുന്നു
“നീ എന്നാലും എന്ത് മണ്ടത്തരമാടാ കാണിച്ചത്…നീ അത് ഏറ്റെടുത്തിലായിരുന്നെങ്കിൽ അന്വേഷണം കഴിയുന്ന വരെ സസ്പെന്ഷൻ അല്ലെ..
അത് കഴിഞ്ഞ ചെയ്ത ആൾക്കാരെ പിടിച്ചിട്ട് നീ രക്ഷപെട്ടേനെ.. ഇത് അവർക്ക് സുഖമായി…രണ്ട് ദിവസം കൊണ്ട് മോനു ടെർമിനേഷൻ ലെറ്റർ അടിച്ചു കയ്യിലെക് തരും…”
നന്ദൻ അത് പറഞ്ഞു ഒരു സൈഡിൽ ഇരുന്നു
“എന്റെ അളിയാ…ആ പെങ്കൊച്ചിനെ സഹായിക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു…
നിന്റെ ജോലി കളഞ്ഞിട്ട് എന്തിനാ അവളെ നീ രക്ഷിക്കാൻ ഒക്കെ പോകണേ…അതിന്റെയൊക്കെ കാര്യമുണ്ടോ “
മാധവ് അത് പറഞ്ഞു ആദിയെ നോക്കി.. ആദി എന്നാൽ ഒന്നും മിണ്ടാതെ മുകളിലേക്കു നോക്കി ഇരിക്കുക ആയിരുന്നു…
“ഞാൻ അത് ഏറ്റാലും ഇല്ലേലും എന്റെ തലയ്ക്കു വന്ന പണി തന്നെയാണത്…
അങ്ങനെ വരുമ്പോൾ അത് എനിക്ക് മാത്രം പോരേ…ഞാൻ കാരണം ബാക്കി ഉള്ളവരും എന്തിനാ പ്രശ്നത്തിൽ ആകുന്നത്…”
അത് കേട്ട രണ്ടു പേരും അവനെ നോക്കി
“നിനക്ക് നേരെയോ.. നീയെന്താ പറയുന്നേ…”
ആദി എന്നാൽ കണ്ണടച്ചു തന്നെ ഇരിക്കുവാണ്..
“നിങ്ങൾക്ക് പയ്യെ മനസ്സിലാക്കോളും.. ഇതു ആരുടെ ഭാഗത്തു നിന്ന് ആയാലും നമ്മുടെ നാല് പേരുടെയും ജോലി പോകും.. അത് ഞാൻ ഒരാളുടെ മാത്രം ആയി കുറച്ചു…അത്ര തന്നെ.. “
“എടാ…നീ പിന്നെ എന്ത് ചെയ്യും…നിനക്ക് ജോലി വേണ്ടേ…”
അത് കേട്ട ആദി ചിരിച്ചു
“ജോലിയല്ലെ…തത്കാലം എനിക്ക് പിടിച്ചു നിൽക്കാനൊക്കെ പറ്റും…അത് വിട്…എനിക്ക് സമാധാനം വേണം…കുറച്ചു കൂടെ കിടന്നാലോ എന്ന് ആലോചിക്കുവാണ് “
അത് കേട്ട മാധവ് എഴുനേറ്റു
“നല്ലതാ…എന്തായാലും കുറച്ചു ദിവസം സുഖമായി കിടക്കാം…നിനക്ക് ടെർമിനേഷൻ വരുന്ന വരെ എന്തായാലും വേറെ പണിയൊന്നും ചെയ്യാൻ ആകില്ലല്ലോ…”.
അതിന് ആദി ഒന്ന് ചിരിച്ചു
“ചിരിക്കണ്ട…ഓരോ കോപ്പിലെ പരുപാടി കാണിച്ചു വന്നിട്ട് “
അത് പറഞ്ഞു അവൻ അകത്തേക്കു പോയി…ആദി എന്നാൽ അപ്പോഴും ചിരിച്ചു കൊണ്ട് അവിടെ നിന്ന സമയമാണ് പുറത്തു നിന്നും ശബ്ദം കേൾക്കുന്നത്..
അത് കേട്ട് മാധവ് റൂമിൽ നിന്നും ഇറങ്ങി വന്നു
“എന്താടാ പുറത്ത്…നമ്മൾ ഒന്നും ചെയ്തില്ലലോ…”
“പോയ് നോക്ക്…ഞാനില്ല…തൊടുന്നതൊക്കെ പ്രശ്നത്തിലാണ് അവസാനിക്കുന്നത്…അടുത്ത പ്രശ്നം മേടിച് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല…”
അത് കേട്ടതും മാധവ് ഒന്നും പറയാതെ പുറത്തേക് നടന്നു കാര്യമറിയാൻ…കൂടെ നന്ദനും
അവിടെയെത്തിയതും ഒരു ആൾകൂട്ടമാണ് അവർ കണ്ടത്…അതും ശ്രുതിയുടെ ഫ്ലാറ്റിന് മുന്നിൽ..
