രണം – 4 11

 

“ബോധം തെളിഞ്ഞിട്ടില്ല…5 മിനുട്ട്…കണ്ടിട്ട് ഇറങ്ങാം..

 

ആദി ഒരു നന്ദി പറഞ്ഞ ശേഷം ഐസിയുവിന് അകത്തേക്ക് കയറി…

 

അവിടെ ഒരു സൈഡിൽ ആയി ഒരു ബെഡിൽ ശ്രുതി ഉണ്ടായിരുന്നു….ഹോസ്പിറ്റൽ വയറുകളുടെ നടുവിൽ…

 

ഒരു ഹോസ്പിറ്റൽ ഗൗൺ ആയിരുന്നു വേഷം…വലത് കയ്യിൽ കെട്ടുണ്ട്…കണ്ണുകൾ അടച്ചു മയക്കത്തിൽ തന്നെ ആയിരുന്നു

 

അവൻ ശബ്ദം ഉണ്ടാകാതെ അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്നു…

 

ആദിയുടെ കൈകൾക്ക് ഒരു വിറയൽ ആയിരുന്നു…എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥ…

 

അവൻ അവളുടെ വലത് കയ്യിലെ വിരലിൽ വിരൽ കൊണ്ട് കോർത്തുപിടിച്ചു ഇരുന്നു അവളെതന്നെ നോക്കിക്കൊണ്ട്…

 

ഒരു നിമിഷം അവൻ പല ഓർമകളിലൂടെയാണ് പോയത്…എല്ലാം മറന്നു ഒരു നിമിഷം അവൻ അങ്ങനെ ഇരുന്നു

 

അപ്പോഴാണ് അവളുടെ വിരലുകൾ അനങ്ങുന്നത് പോലെ തോന്നിയത്…ഒരു നിമിഷം അവന്റെ കണ്ണുകൾ അവളിൽ ആയി

 

കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും അവൾ കണ്ണുകൾ തുറന്നു…എന്നാൽ കുറച്ചു നേരം മുന്നിലെ ചുമരിലേക് തന്നെയാണ് അവൾ നോക്കി കിടന്നത്…

 

ആദി അപ്പോഴും ഒന്നും മിണ്ടാതെ അവളുടെ കയ്യിൽ പിടിച്ചു ഇരുന്നു…അവളുടെ വിരൽ എന്നാൽ അവന്റെ വിരലിൽ കോർത്തു പിടിച്ചത് പോലെ ആയിരുന്നു..

 

“എന്തിനു…എന്തിനാ എന്നെ…രക്ഷിച്ചത്…”

 

വളരെ നേർന്ന ശബ്ദത്തോടെ അവനെ നോക്കുകകൂടെ ചെയ്യാതെ ആയിരുന്നു അവൾ അത് ചോദിച്ചത്..

 

അവൻ എന്നാൽ അവളെ നോക്കി അങ്ങനെ ഇരിക്കുക മാത്രമാണ് ചെയ്തത്…ആ വാക്കുകൾ…അതിൽ അവൻ ഇത്രയും നാൾ കണ്ട ശ്രുതി ആയിരുന്നില്ല…അവൻ ഇതുവരെ കാണാത്ത ശ്രുതി ആയിരുന്നു…

 

അവൾ എന്നാൽ അവനെ നോക്കിയില്ല…മുന്നിലെ ചുമരിലേക് നോക്കിയിരുന്നു…ഒന്നും മിണ്ടാതെ…

 

എന്നാൽ അവൾ കൈ അവനിൽ നിന്നും പിൻവലിച്ചിരുന്നില്ല…അവന്റെ വിരൽ അപ്പോഴും അവിടെത്തന്നെയിരുന്നു..

 

അപ്പോഴാണ് നേഴ്സ് അവിടേക്കു വന്നത്.. ശ്രുതി ഉണർന്നു എന്ന് കണ്ടതും

അവർ ഡോക്ടറെ വിളിച്ചിരുന്നു…പെട്ടെന്നു തന്നെ രണ്ട് ഡോക്ടർമാരും നഴ്സുമാരുമൊക്കെ അവിടേക്ക് വന്നിരുന്നു

 

ആദി എന്നാൽ ഒന്നും മിണ്ടാതെ പുറത്തേക് നടന്നു…അപ്പോഴും അവൻ ആകെ ഒരു തരിപ്പായിരുന്നു…

 

അവൻ ഒരു വട്ടം ഇറങ്ങുന്നതിനു മുന്നേ അവളെ നോക്കിയെങ്കിലും അവൾ അവനെ നോക്കുക കൂടെ ചെയ്തില്ല…

ആദി തല താഴ്ത്തി അവിടെ നിന്നും ഇറങ്ങി…

 

——

 

പുറത്തേക് ഇറങ്ങുന്ന സമയം ഒരു ശബ്ദം ആണ് കേട്ടത്…ആരൊക്കെയോ തമ്മിൽ കയർക്കുന്ന ശബ്ദം…

 

അവൻ പെട്ടെന്നു തന്നെ പുറത്തേക് ഇറങ്ങിയതും കാണുന്നത് നന്ദനും മാധവും ആയി കയർക്കുന്ന അശ്വിനെ ആയിരുന്നു

 

നന്ദന്റെ കോളറിൽ പിടിച്ചു നിന്ന അശ്വിനെ പിടിച്ചു മാറ്റാൻ നോക്കുവാണ് മാധവ്…. അശ്വിന്റെ കൂടെത്തന്നെ ഒരു പ്രായമായ ആളും ഉണ്ടായിരുന്നു..

 

അയാളെന്നാൽ അവരെ പിടിച്ചു മാറ്റാൻ ഒന്നും നിൽക്കാതെ ആ കാഴ്ച കണ്ട് നിൽക്കുവായിരുന്നു…

 

ആദി പെട്ടെന്നു തന്നെ വന്നു നന്ദനെയും അശ്വിനെയും പിടിച്ചു മാറ്റി..എന്നാൽ അശ്വിൻ അവനെ പുച്ഛത്തോടെ നോക്കി ചിരിക്കുകയാണ് ചെയ്തത്..

 

 

“നിന്നെയല്ലേ ഇന്നലെ ഞാൻ ഇടിച്ചിട്ടത്…നീ ഇവിടേം ഉണ്ടോ…ഒരെണ്ണം കിട്ടിയത് പോരെ…”

 

അശ്വിന്റെ ആ പുച്ഛത്തോടെയുള്ള ചോദ്യത്തിന് നന്ദനും മാധവിനും ദേഷ്യം വന്നെങ്കിലും ആദി ഭാവവിത്യാസമില്ലാതെ നിൽക്കുക മാത്രമാണ് ചെയ്തത്

 

“നിങ്ങളുടെ പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല…തത്കാലം…ഇവിടെ നിന്ന് ഇപ്പൊ പോകണം…ഇതൊരു ഹോസ്പിറ്റൽ ആണ്…ഇവിടെ വച്ചൊരു പ്രശ്നം വേണ്ട…”

 

ആദി അവന്റെ മുന്നിൽ നിന്നുകൊണ്ട് പറഞ്ഞപ്പോൾ അശ്വിൻ ചിരിച്ചു കൊണ്ട് അവന്റെ കൂടെ വന്ന ആളെ നോക്കി

 

“ദേ പറയുന്നത് കേട്ടില്ലെ അച്ഛാ…പ്രശ്നം ഉണ്ടാകരുതെന്ന്…”

 

അത് പറഞ്ഞു അവൻ ചിരിച്ചപ്പോൾ ആയാളും പരിഹാസത്തോടെ അവനെ നോക്കി ചിരിച്ചു

 

അശ്വിൻ അതെ സമയം ആദിയുടെ മുന്നിലായ് നിന്നു ഒരു ചിരിയോടെ

Updated: July 18, 2025 — 11:39 am

Leave a Reply

Your email address will not be published. Required fields are marked *