രണം – 4 11

 

മാധവിന്റെ ചോദ്യത്തിന് ആദി ഒന്ന് ചിരിച്ചു

 

“ആ തെണ്ടി ഇനി വന്നാൽ ബാക്കി അറിഞ്ഞോളും…തത്കാലം ഇവളെ ആരും ഇവിടെ നിന്നും കൊണ്ട് പോകില്ല…”

 

അത് പറഞ്ഞു ആദി അവിടെ വരാന്തയിലുള്ള സീറ്റിൽ ഇരുന്നു…പിന്നേം പല ആലോചനകളിൽ മുഴുകികൊണ്ട്…

 

——-

 

മരുന്നിന്റെ സെടേഷൻ കാരണം. മയക്കത്തിലായിരുന്ന ശ്രുതി പയ്യെ കണ്ണുകൾ തുറന്നു…. കുറച്ചു നേരം എല്ലാം ബ്ലർ ആയിരുന്നെങ്കിലും അവൾ ആ നിശബ്ദതയിൽ അങ്ങനെ കിടന്നു..

 

അപ്പോഴാണ് പെട്ടെന്നു ഡോർ തുറക്കുന്ന ശബ്ദം അവൾ കേട്ടത്…ആദി ആകുമെന്ന് കരുതി ആദ്യം നോക്കാതെ നിന്നതും വിതുമ്പുന്ന ശബ്ദം കേട്ടപ്പോഴാണ് അവൾ ആളെ നോക്കിയത്..

 

ആതിരയെ കണ്ടതും ശ്രുതി കുറച്ചു നേരം അനങ്ങാതെ കിടന്നു…. കണ്ണിൽ നിന്നും വരുന്ന കണ്ണ് നീര് പിടിച്ചു വയ്ക്കാൻ അവൾ പരമാവധി ശ്രമിച്ചു

 

“അപ്പൊ ചേച്ചി എല്ലാം വിടാൻ തീരുമാനിച്ചു അല്ലെ…. ഇത് കഴിഞ്ഞാൽ….പിന്നെ ഒന്നും ആലോചിക്കേണ്ടല്ലോ….ചേട്ടനെയും.

അച്ഛനെയും…അമ്മയെയും…ഒന്നും. സഹിക്കേണ്ടല്ലോ അല്ലെ…. പക്ഷെ.. എന്നെ പറ്റി ചേച്ചി ആലോചിച്ചോ…. “

 

ശ്രുതി എന്നാൽ അവളെ നോക്കിയില്ല…. മുന്നിലെ ചുമരിലേക് നോക്കികിടന്നു…

അവളുടെ കണ്ണുകൾ എന്നാൽ അവളെ തോൽപിച്ചു…കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു

 

“ഞാൻ…ഞാൻ എന്താ ആതി…ചെയേണ്ടി ഇരുന്നത്…എല്ലാ ദിവസവും ഇങ്ങനെ നീറി നീറി…. എനിക്ക് മടുത്തു…. ഇങ്ങനെ…”

 

അവൾ വളരെയധികം കഷ്ടപ്പെട്ടു അവളുടെ കരച്ചിൽ അടക്കി നിർത്താൻ…

 

“ഞാൻ ജീവനോടെ ഉണ്ടായാൽ…എപ്പഴും…. ഇനി…ഇനിയും അവരുടെ അടുത്ത്…എനിക്ക് പറ്റില്ല ആതി…. അതിലും ബേധം…. “

 

ആതിര എന്നാൽ അവളുടെ അടുത്ത് ഇരുന്നു…മുഖം അവളുടെ മടിയിലേക്ക് വച്ചു

 

“ചേച്ചി…..പ്ലീസ്….”

 

ശ്രുതി ഒരു നിമിഷം ഒന്നും മിണ്ടിയില്ല…അവളുടെ മടിയിൽ തല വച്ചു കിടന്ന ആതിയെ നോക്കി അവൾ കിടന്നു….

 

“എനിക്ക് മടുത്തു ആതി…”

 

ശ്രുതി വളരെയധികം തളർച്ചയോടെ ആയിരുന്നു അത് പറഞ്ഞത്…

 

“സോറി…നിന്നെ വേദനിപ്പിക്കണം എന്ന് കരുതിയിട്ടല്ല…പക്ഷെ…എനിക്ക് അറിയില്ലായിർന്നു…എന്ത് ചെയ്യണമെന്ന്…”

 

ആതിരയെന്നാൽ ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു…. അവളുടെ മടിയിൽ

 

ശ്രുതി എന്നാൽ പതറി…അത്രയും നേരം പിടിച്ചു വയ്ച്ചതെല്ലാം നഷ്ടമാകുന്നത് പോലെ…

 

ഒരു നിമിഷം…. ശ്രുതി പൊട്ടി പൊട്ടി കരയാൻ തുടങ്ങിയിരുന്നു….എല്ലാം നഷ്ടപെട്ടത് പോലെ….

 

ആതിര എന്നാൽ പെട്ടെന്നു തന്നെ എഴുനേറ്റു ശ്രുതിയെ നെഞ്ചിലേക് ചേർത്തിരുന്നു….

 

“ചേച്ചി…. ചേച്ചി…പോട്ടെ…സാരില്ല…കരയല്ലേ…. “

 

“ഞാൻ…. സോറി…. ഇനി…ഇനി ചെയ്യില്ല…. “

 

ശ്രുതി പൊട്ടി പൊട്ടി കരഞ്ഞു ആതിരയുടെ നെഞ്ചിൽ മുഖം അമർത്തി…ആതിരയുടെ നെഞ്ചിൽ അവളുടെ എല്ലാ സങ്കടവും ഭാരവും ഇറക്കി വയ്ക്കുന്നത് പോലെ…

 

——-

 

ഏകദേശം 1 മണിക്കൂർ ആയിരുന്നു അവൾ അകത്തു കയറിയിട്ട്…. മാധവും നന്ദനും റൂമിനു പുറത്തെ കസേരയിൽ ഇരുന്നിരുന്നു

 

“കുറെ നേരം ആയല്ലോ…കേറി നോക്കണോ…”

 

മാധവിന്റെ ചോദ്യം കേട്ട നന്ദൻ അവനെ നോക്കി

 

“ഡാ…അവളുടെ പെങ്ങളല്ലേ…. നീ അടങ്ങി നിന്നെ…”

 

“ഓഹ്…നേരത്തെ വന്നത് ആങ്ങള ആയിരുന്നു…എന്നിട്ട് കണ്ടില്ലേ…തെണ്ടിയുടെ ഷോ…”

 

നന്ദൻ അപ്പൊ ഒന്നും മിണ്ടിയില്ല…അവനും മനസ്സിൽ ചിന്തിച്ചു…എന്തെങ്കിലും പ്രശ്നം കാണുമോ എന്ന ചിന്ത…

 

അവൻ എഴുനേറ്റു ഡോറിന് അടുത്തേക് നടന്നപ്പോഴാണ് പെട്ടെന്നു ഡോർ തുറന്നു ആതിര പുറത്തേക് ഇറങ്ങിയത്..

 

ഒരു നിമിഷം നന്ദൻ ഒന്ന് നിന്നു എന്ത് ചെയ്യണം എന്നറിയാതെ

 

“ചേച്ചി ഉറങ്ങി…മരുന്നിന്റെ ക്ഷീണം ഉണ്ടാകും…ഞാൻ പോയി എന്റെ ഡ്രസ്സ്‌ എടുത്തിട്ട് വരാം…അത് കഴിഞ്ഞാൽ നിങ്ങൾക് പോകാമല്ലോ…”

 

നന്ദന് അതിനു മറുപടി ഇല്ലായിരുന്നു…അവൻ അങ്ങനെ നിന്നു ഒന്നും മിണ്ടാതെ

 

Updated: July 18, 2025 — 11:39 am

Leave a Reply

Your email address will not be published. Required fields are marked *