രണം – 4 11

 

“ആദി…ചെല്ല്…നീയല്ലേ കണ്ടത്…പോ…”

 

ആദി എന്നാൽ ഒരു നിമിഷം ആ ഐസിയു ഡോറിലേക് നോക്കി…ശേഷം നന്ദനെയും

 

“ഇവളെ അറിയാവുന്ന ആരെങ്കിലും ഉണ്ടെകിൽ വേഗം കണ്ട് പിടിച്ചു കാര്യം അറിയിക്ക്.. ഓഫീസിൽ ആർകെങ്കിലും അവളെ അറിയും.. ഉറപ്പാണ്…നോക്ക് “

 

ആദി പറഞ്ഞത് കേട്ട് മാധവ് അവിടേക്കു വന്നു..

 

“നീ ഡോക്ടറുടെ അടുത്തേക് ചെല്ല്…അവളുടെ കോൺടാക്ട് വച്ചു ഞാൻ കണ്ട് പിടിച്ചോളാം.. പോ…”

 

അത് കേട്ടതും ആദി ഒന്നും പറയാതെ ഡോക്ടറുടെ റൂമിലേക്കു നടന്നു…അവന്റെ ഉള്ളിൽ അപ്പോഴും അവൻ കണ്ട ആ കാഴ്ച ആയിരുന്നു..

 

കാറിൽ വച്ചു അവളെ ചേർത്ത് പിടിച്ച സമയം…അവൾക്ക് ഒന്നും പറ്റരുതെന്ന് ചിന്തിച്ച സമയം..

 

അവൻ ആ ഡോർ തുറന്നു

 

“മെ ഐ…”

 

ഡോക്ടർ അപ്പോൾ ഉള്ളിൽ നിന്നും കൈ കാണിച്ചു…അവരുടെ കണ്ണുകൾ ഒരു ഫയലിൽ ആയിരുന്നു

 

ആദി അവരുടെ മുന്നിലെ സീറ്റിലേക് ഇരുന്നു.. കുറച്ചു പ്രായമുള്ള ഒരു സ്ത്രീ ആയിരുന്നു ആ ഡോക്ടർ…

 

അവർ ആ ഫയൽ ടേബിളിൽ വച്ച ശേഷം ആദിയെ നോക്കി

 

“ശ്രുതിയെ എത്ര നാളായി അറിയാം…”

 

അവരുടെ ചോദ്യം കേട്ട ആദി അവരെ തന്നെ നോക്കി നിന്നു ഒരു നിമിഷം

 

“ഞാൻ…അത്…ഒരു 3 ആഴ്ച…അത്ര മാത്രം…പിന്നെ എന്റെ ഓഫീസിൽ ആണ്…നെയ്‌ബർ ആണ്…വേറെ ഒരു പരിചയം ഒന്നുമില്ല…”

 

അത് കേട്ടതും ഡോക്ടർ അവരുടെ സീറ്റിലേക് ചാരിയിരുന്നു

 

“ശ്രുതിയുടെ കണ്ടിഷൻ ഇപ്പോഴും ക്രിട്ടിക്കൽ തന്നെയാണ്…വെയ്ൻ കട്ട്‌ ചെയ്തു കുറച്ചു സമയം എടുത്തതുകൊണ്ട് ബ്ലഡ്‌ ലോസ് ഉണ്ടായിട്ടുണ്ട്…പിന്നെ…. ശ്രുതിയുടെ ശരീരത്തിൽ മറ്റൊരു സാധനം കൂടെ ഉണ്ടായിരുന്നു…”

 

അത് പറഞ്ഞു അവർ ഒരു ഫയൽ അവന്റെ കയ്യിലെക് കൊടുത്തു

 

“ഒരു കെമിക്കൽ ആണ്…ഈ ബാത്രൂം ക്ലീനറിൽ നിന്നാകും ഇത് അകത്തു ചെല്ലാൻ കൂടുതൽ സാധ്യത…അറിയാതെ അല്ല…അറിഞ്ഞുകൊണ്ട് അകത്തേക്ക് ചെന്നതാകാൻ മാത്രമാണ് വഴി…”

 

ഡോക്ടർ പറഞ്ഞതുകേട്ട ആദി കുറച്ചു നേരം തരിച്ചിരുന്നു

 

“ശ്രുതി…. അവൾ അപ്പോൾ…”

 

“ഒരു ശ്രമം പാളിയാലും മരിക്കണം എന്ന ചിന്തയിൽ ചെയ്തതാകാം…

 

പിന്നെ…ബോഡി ചെക്ക് ചെയ്ത സമയം കണ്ടതുവച്ച് ഇത് ആദ്യത്തെ ശ്രമമല്ല…കയ്യിൽ മുൻപ് ചെയ്തതിന്റെ പാടുകളുണ്ട്…

 

അപ്പൊ മുന്നേ രക്ഷപെട്ടത് പോലെ രക്ഷപെടരുത് എന്ന ചിന്തകൊണ്ട് ചെയ്തതാകാം…”

 

 

ആദി എന്നാൽ തരിച്ചു നിന്നു ഒരു നിമിഷം…. താൻ കണ്ട ശ്രുതി…പക്ഷെ ഇങ്ങനെ…. അവന് അത് കേൾക്കാൻ പോലും കഴിഞ്ഞില്ല ആ സമയം…

 

“അവൾക്ക്…അവൾക് ശരിക്കും ജീവിക്കണമെന്ന് ആഗ്രഹമില്ലേ…അവൾ എപ്പഴും…സ്ട്രോങ്ങ്‌ ആയാണ് നമ്മുടെ മുന്നിൽ…. “

 

ഡോക്ടർ അവനെ നോക്കി

 

 

“ചിലപ്പോൾ പുറമെ സ്ട്രോങ്ങ്‌ ആണെന്ന് കാണിക്കുന്നവർ അകമേ ഒന്നുമില്ലാതെ ആയിട്ടുണ്ടാകാം…നമുക്ക് പറയാൻ ആകില്ലല്ലോ…

 

മെന്റലി ആൾ ഡൌൺ ആണ്…നമുക്ക് ഇപ്പൊ ശരീരം നേരെയാക്കാൻ ശ്രമിക്കാം…. എന്നാലും…ജീവിക്കാൻ മനസ്സിന് ആഗ്രഹമില്ലെങ്കിൽ…അത് പ്രശ്നമാണ്.. സൂക്ഷിക്കണം..

 

എന്തായാലും ബന്ധുക്കൾ വരട്ടെ…അത് വരെ ആദി ഇവിടെ ഉണ്ടാകണം…പിന്നെ പറ്റുമെങ്കിൽ മാറ്റാനായി ഒരു ഡ്രസ്സ്‌ നഴ്സിനെ ഏൽപ്പിക്കണം…”

 

ആദി എന്നാൽ അതിനു തലയാട്ടുക മാത്രമാണ് ചെയ്തത്…. അവൻ ഒന്നും പറയാതെ പുറത്തേക് ഇറങ്ങി…അപ്പോഴും അവന്റെ ഉള്ളിൽ ഒരു ചിന്ത മാത്രം ആയിരുന്നു ഉണ്ടായിരുന്നത്…

 

എന്തിനു?

 

——–

 

മണിക്കൂറുകൾ കഴിഞ്ഞു…ആദി പുറത്തുനിന്നും അവൾക്കായ് ഒരു ടോപ്പും ഒരു ലൂസ് ആയ പാന്റ്സും ഒരു കണക്കിൽ അവൾക് വേണ്ട ഇന്നേഴ്സും മേടിച്ചു നഴ്സിനെ ഏല്പിച്ചിരുന്നു..

 

നന്ദനും മാധവും അവളുടെ സാധനങ്ങലെടുകാനും അവളെ അറിയുന്ന ആളെ കണ്ടുപിടിക്കാനും വേണ്ടി പുറത്ത് പോയിരുന്നു…

 

ആദി ആ ഐസിയുവിന് മുന്നിലെ ഇരുമ്പ് കസേരയിൽ മയങ്ങിപ്പോയിരുന്നു

 

ആരോ തട്ടി ഉണർത്തുന്നത് അറിഞ്ഞപ്പോൾ ആണ് ആദി പെട്ടെന്ന് കണ്ണ് തുറന്നത്…ഒരു നേഴ്സ് ആയിരുന്നു മുന്നിൽ

Updated: July 18, 2025 — 11:39 am

Leave a Reply

Your email address will not be published. Required fields are marked *