അത് പറഞ്ഞു അവൾ തല താഴ്ത്തി…
“സിദ്ധുവേട്ടനും ചേച്ചിയും അത്രയും ബോണ്ട് ആയിരുന്നു…വല്യച്ഛനും വല്യമ്മയും പോയാൽ ചേച്ചിയെ എടുത്ത് നടന്നതും വളർത്തിയത് ഒക്കെ സിദ്ധുവേട്ടൻ ആണ്…
പക്ഷെ ഒരു ദിവസം…കോളേജ് വെക്കേഷന് ചേട്ടൻ നാട്ടിൽ വന്നില്ല…കുറെ അന്വേഷിച്ചു നോക്കി…കണ്ടെത്തിയില്ല…ഹോസ്റ്റൽ വിട്ട് വീട്ടിലേക്കു ഇറങ്ങിയ ചേട്ടനെ ആരും കണ്ടില്ല…”
ഒരു നിശബ്ദത പടർന്നിരുന്നു ആ നിമിഷം….
“ചേട്ടനെ അന്വേഷിക്കാത്ത ദിവസങ്ങൾ ഇല്ല…2 വർഷം…. പോലീസും ഒക്കെ അന്വേഷിച്ചു…. അവസാനം…ചേട്ടൻ ആത്മഹത്യാ ചെയ്തതാകാം എന്ന് വരെ കേട്ടപ്പോൾ…അന്വേഷണവും നിർത്തി…”
നന്ദൻ അവളെ തന്നെ നോക്കി ഇരുന്നു…ഒന്നും പറയാൻ അകത്തെ…. മാധവും ഇപ്പോൾ അവളെ നോക്കി ഇരുന്നു…മനസ്സിൽ വന്ന കാര്യം ചോദിക്കണോ പറയണോ എന്നറിയാതെ…
ആതിര അവരെ നോക്കാതെ ബാക്കി പറയാൻ തുടങ്ങി
“കാണാതെ ആയി രണ്ട് വർഷം കഴിഞ്ഞു നിന്നപ്പോൾ ഒരു ദിവസം ഒരു വിവരം കിട്ടിയിരുന്നു…പളനിയിൽ വച്ചു കണ്ടെന്ന ഒരു വാക്ക്…വല്യമ്മയും വല്യച്ഛനും അന്ന് തന്നെ തിരിച്ചു…പക്ഷെ….”
അവൾ ഒന്ന് നിർത്തി…കണ്ണുകൾ അടച്ചു കുറച്ചു നേരം…
“ആക്‌സിഡന്റ് ആയിരുന്നു…. ചേച്ചിക്ക് അന്ന് 12 വയസ് ആണ് പ്രായം….എല്ലാം ഉണ്ടായിട്ട് 2 വർഷം കൊണ്ട് അനാഥ ആകുന്ന അവസ്ഥ വന്നാൽ എങ്ങനെ ഉണ്ടാകും…
അത് തന്നെയാ ചേച്ചിക്കും സംഭവിച്ചത്…അന്ന് മുതൽ അച്ഛനും അമ്മയും ചേച്ചിയെ ദ്രോഹിച്ചു…വീട്ടിൽ പണി എടുപ്പിച്ചും പഠിക്കാൻ വിടാതെയും…
അപ്പോഴൊക്കെ ചേച്ചിക്ക് ഒരു കാര്യം മാത്രേ ഉള്ളിൽ ഉണ്ടായിരുന്നുള്ളു…. സിദ്ധുവേട്ടൻ വരും…പക്ഷെ…. എത്ര കാലം ഒരാൾക്കു വേണ്ടി കാത്തിരിക്കും…അല്ലെ…. “
അത് പറഞ്ഞു ആതിര അവരെ നോക്കി…. നന്ദനും മാധവും അവളെ തന്നെ നോക്കി ഇരുന്നു…ഒന്നും പറയാൻ അകത്തെ…
ആദി എന്നാൽ…. നേരത്തെ ആ കുടുംബം ഉണ്ടായിരുന്ന ടേബിളിൽ തന്നെ നോക്കി ഇരുന്നു…. അവിടെ ഇപ്പോൾ ആരും ഇല്ലായിരുന്നു
“ആദി…. “
നന്ദൻ അവനെ വിളിച്ചപ്പോഴാണ് അവൻ നോട്ടം മാറ്റിയത്…മറ്റൊരു ലോകത്തിൽ നിന്നും വന്നത് പോലെ
ആദി കുറച്ചു നേരം കണ്ണടച്ചു ഇരുന്നു
“ചേച്ചിക്ക് ഇപ്പൊ മടുത്തു…. ചേച്ചിക് എല്ലാരേയും പേടിയാണ്…. അത് മറച്ചു പിടിക്കാൻ വേണ്ടി ആണ് ഈ ദേഷ്യവും വാശിയും ഒക്കെ…
ആരോടും അടുക്കാൻ ചേച്ചിക്ക് പേടി ആണ്…. അവരും…എന്നെങ്കിലും പോയാലോ എന്ന ചിന്ത…ആ പ്രായത്തിൽ ചേച്ചി ഇങ്ങനെ കഷ്ടപ്പെട്ടിലെ…ഇങ്ങനെ വന്നതിൽ അത്ഭുതം ഒന്നുമില്ല…”
ആദി കണ്ണടച്ചു തന്നെ ഇരുന്നു…. ഉള്ളിലൂടെ പല കാര്യങ്ങൾ കടന്ന് പോകുന്നതുപോലെ
അവൻ ഓർത്തു…ഓരോ പ്രശ്നങ്ങളും…അവളുടെ ഇടയിൽ കയറിവന്ന മൂന്ന് പേർ…. അവരെ അകറ്റാൻ പരമാവധി ശ്രമിച്ച ശ്രുതി…
ആതിര ആദിയുടെ കയ്യിൽ പിടിച്ചപ്പോൾ ആദി അവളെ നോക്കി…അവളുടെ കണ്ണിൽ ഒരു നനവ് ഉണ്ടായിരുന്നു..
“എന്റെ ചേട്ടനും അച്ഛനും…ദുഷ്ടന്മാർ ആണ്…ഒരു അനുജത്തി പറയുന്നത് ആയി കേട്ടാൽ മതി…. ചേച്ചിയെ എങ്ങനെ എങ്കിലും…. അവരുടെ കൂടെ ചേച്ചി പോയാൽ…ചേച്ചി ഇനി അതൊന്നും താങ്ങില്ല…കുറച്ചു ദിവസം…. അതിനുള്ളിൽ ഞാൻ എന്തെങ്കിലും വഴി കണ്ടെത്താം…അത് വരെ…ചേച്ചിയെ നോക്കാമോ…. “
ആദി അവളെ തന്നെ നോക്കി ഇരുന്നു…. കൈകൾ വിറയ്ക്കുന്നത് പോലെ
മാധവും നന്ദനും ഇതൊക്കെ കണ്ടും കെട്ടും ശരിക്കും എന്ത് ചെയ്യണമെന്ന ചിന്തയിൽ ആയിരുന്നു…ആദിയുടെ പ്രതികരണം എന്താകുമെന്ന് അറിയാൻ അവർ രണ്ട് പേരും അവനെ നോക്കി
ആദി എന്നാൽ ഒന്നും പറഞ്ഞില്ല…. എന്നാൽ അവന്റെ കൈ…. ആതിരയുടെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു…. ഒരു ഉറപ്പ് പോലെ…. ഒരിക്കലും വിടില്ല എന്ന ഉറപ്പ്.…..
തുടരും….
