രണ്ടാമൂഴം – 1 9

 

അയാൾ വിറക്കുന്ന കൈകൾ കൊണ്ട് കയ്യിലെ വടി കൂട്ടിപിടിച്ചു

 

“””ആര് തേടി വരാനാ ബാബ…മറ്റാരു തേടി വരുന്ന കാര്യമാ ബാബ പറയുന്നേ…”””

 

അവൾ അയാളോട് ചോദിച്ചു

 

“””ഒരു നന്മ ഒണ്ടെങ്കിൽ അതിന് എതിരായി തിന്മയും കാണും… അതുപോലെ തന്നെ ആണ് തിന്മക്ക് എതിരായി നന്മയും..”””

 

“””ബാബ എന്തൊക്കെയാ പറയുന്നേ.. ക്രിസ്റ്റി വിളിച്ചിരുന്നോ…?

 

“””മ്മ്…”””

 

അതിനയാൾ മൂളുക മാത്രം ചെയ്തു

 

“””എന്നിട്ട് എന്ത് പറഞ്ഞു…”””

 

“””അവനവന്റെ ലക്ഷ്യം കാണുന്നു… തടയാൻ നമുക്ക് ആവില്ല…. നമ്മുടെ കാത്തിരിപ്പ് വെറുതെ ആകുമല്ലോ മോളെ….”””

 

ആ വൃദ്ധന്റെ കണ്ണുകൾ കലങ്ങി.. അത് കണ്ടു ഒരുനിമിഷം ദയയുടെ മനസ്സും പിടഞ്ഞു

 

“””വിഷമിക്കല്ലേ ബാബ… അവൻ വരും….അലോഷി അവനെ കണ്ടു പിടിച്ചു കൊണ്ട് വരും..”””

 

അവൾ ആ കിഴവന് ആദ്മധൈര്യം നൽകി

 

“””മരിക്കുന്നതിൽ എനിക്ക് ഭയമില്ല മോളെ… അല്ലേലും ഇനി എത്രനാൾ… പക്ഷെ നിങ്ങടെ കാര്യം അങ്ങനല്ല….. ജീവിതം കണ്ടു തുടങ്ങിയതേ ഉള്ളു.. അതിന് മുന്നേ ഒരു കാലന് ബലിയാടാവുക എന്ന് പറയുമ്പോൾ…”””

 

“””ബാബ പേടിക്കേണ്ട…. ഇത്രയും കാലം ആ അനിഴം നക്ഷത്രത്തെ തേടി നമ്മൾ നടന്നു.. എന്റെ മനസ്സ് പറയുന്നു.. അത് നമുക്ക് അടുത്ത് തന്നെ ഉണ്ടെന്നു…”””

 

“””പ്രതീക്ഷ ആണ് മോളെ എന്നെ ഇപ്പോഴും ഇതുപോലെ ഇരുത്തുന്നത്… തീർച്ചയായും അവൻ വരും.. ലക്ഷ്യം കാണും..”””

 

ആ മലമുകളിൽ അവർ ഒരു അനിഴം നക്ഷത്രത്തിന്റെ തിരിച്ചറിവിനായി കാത്തിരുന്നു…

 

*********************

 

ഒരു കോഫി ഷോപ്പിൽ ഇരിക്കുക ആയിരുന്നു ക്രിസ്റ്റി

 

മുൻപിലെ ടേബിളിൽ ഇരിക്കുന്നു ലാപ്ടോപ്പിൽ അവൻ നോക്കികൊണ്ട് ഇരിക്കുക ആയിരുന്നു

 

ഷോപ്പിൽ അതികം തന്നെ ആളുകൾ ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ വളരെ മനസമാധാനത്തോടെ ആണ് അവൻ അവിടെ ഇരുന്നത്

 

സമയം വൈകി തുടങ്ങിയത് കൊണ്ട് രാത്രിക്കത്തേക്ക് ഉള്ള ഭക്ഷണം പാർസൽ വാങ്ങി അവൻ പുറത്തേക്ക് ഇറങ്ങി നടന്നു

 

വഴിയിലാകെ ജോലി കഴിഞ്ഞു മടങ്ങുന്ന ആളുകളുടെ വണ്ടികൾ കാരണം തിക്കും തിരക്കും തന്നെ ആയിരുന്നു

 

ബീച്ച് സൈഡിലൂടെ നടന്നപ്പോ കൊറച്ചു നേരം കൂടെ അവിടെ നിന്നിട്ട് പോകാമെന്നു അവൻ കരുതി

 

ഫോണിൽ സമയം നോക്കിയ ശേഷം അരികിലുള്ള ബെഞ്ചിൽ ഇരുന്നു

 

ദൂരെ അസ്തമിച്ചു തുടങ്ങിയ സൂര്യനെ അവൻ നോക്കി ഇരുന്നു

 

അസ്തമയസൂര്യനിലേക്ക് തന്നെ നോക്കി ഇരിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നതായി തോന്നി അവന്

 

തലക്കൊക്കെ ആകെ ഒരു പെരുപ്പ് പോലെ

 

തലക്ക് പിറകിൽ മരവിക്കുന്നത് പോലെ തോന്നിയ അവൻ രണ്ടു കൈകൾ കൊണ്ടും ചെവി പൊത്തി പിടിച്ചു കൊണ്ട് ആ ബെഞ്ചിൽ കുനിഞ്ഞിരുന്നു

 

കാഴ്ച്ചകൾ കണ്ണുനീർ കൊണ്ട് മങ്ങി

 

കണ്ണുകൾ തുടച്ചു കൊറച്ചു നേരം കുനിഞ്ഞിരുന്നു

 

പെട്ടെന്ന് അവൻ തലയുയർത്തി നോക്കി

 

മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ

 

ഹൃദയത്തിലൂടെ ഒരു വൈദ്യുതിപ്രവാഹം കടന്നു പോയി

 

പെട്ടെന്ന് തിരിഞ്ഞു ബെഞ്ചിൽ വച്ച ബാഗിലേക്ക് നോക്കി

 

പക്ഷെ അവിടെ ബാഗ് ഒണ്ടായിരുന്നില്ല

 

പെട്ടെന്ന് എണീറ്റവൻ ചുറ്റിനും നോക്കി

 

തനിക് പിറകിലൂടെ തിരക്കിട്ട് പായുന്ന ഒരു ജനക്കൂട്ടത്തെ ആണ് അവൻ കണ്ടത്

 

വലത്തോട്ടും ഇടത്തോട്ടും പലവിധ ആവശ്യങ്ങൾക്ക് ആയി പായുന്ന മനുഷ്യർ

 

ക്രിസ്റ്റിക്ക് എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല

 

പക്ഷെ മനസിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ….

 

അത് കേട്ടെന്നവണ്ണം അവൻ വലത്തോട്ട് നടന്നു

 

വന്ന വഴിയേ അവൻ തിരിഞ്ഞു നടന്നു

 

ആളുകളെ തട്ടി മാറ്റി തന്റെ ഉള്ളിൽ നിന്ന് വരുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചു അവൻ പ്രവർത്തിച്ചു

 

കൊറച്ചു നടന്നു കഴിഞ്ഞപ്പോ താനിറങ്ങി വന്ന കോഫി ഷോപ്പ് കണ്ടു അതും പിന്നിട്ടുകൊണ്ട് അവന്റെ കാലുകൾ ചലിച്ചു

Leave a Reply

Your email address will not be published. Required fields are marked *