ഇരുപത്തിമൂന്നിനടുത്ത് മാത്രം പ്രായമുള്ള ഒരു സുമുഖനായ ചെറുപ്പക്കാരനെ ആദ്യമായി കാണുന്ന നോട്ടം ആയിരുന്നു എല്ലാവർക്കും
കറുത്ത ജീൻസ് പാന്റും വെളുത്ത ബനിയനും അതിന് മുകളിലെ കറുത്ത ജാക്കറ്റും ചീകി ഒതുക്കിയ നീളൻ മുടിയും ഡ്രിം ചെയ്തു നന്നാക്കിയ ചെറിയ താടിയും മീശയും അവന്റെ ഭംഗി കൂട്ടി
ചില പെൺകുട്ടികൾ അവനെ ഭവ്യതായോടെയും ചില ആൺകുട്ടികൾ അസൂയയോടെയും അവനെ നോക്കി വിലയിരുത്തി
മുഖത്തെ മായാത്ത ചെറു പുഞ്ചിരി അവന്റെ ഭംഗി കൂട്ടികൊണ്ടിരുന്നു
പലരുടെയും നോട്ടം അവൻ ശ്രദ്ധിച്ചു
അതെല്ലാം കണ്ടുകൊണ്ട് അവൻ ലിഫ്റ്റിനടുത്തേക്ക് നടന്നു
താഴെ ഗേറ്റിൽ വന്ന ശേഷം സെക്യൂരിറ്റിക്കാരനോട് പറഞ്ഞൊരു ഒരു ഊബർ ബുക്ക് ചെയ്തു
വണ്ടി വരാനായി അവൻ കാത്തു നിന്നു
*******************************
കാൾ കട്ട് ചെയ്ത ബാബ റൂം വിട്ടു പുറത്തിറങ്ങി
എഴുപതിനടുത്ത് പ്രായം ചെന്ന ഒരു വൃദ്ധൻ ആയിരുന്നു അയാൾ
തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു പ്രത്യേകതരം മൃഗത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ കുപ്പായം ആയിരുന്നു അയാളുടേത്
വാർദ്ധക്യം എടുത്തു കാണിക്കുന്ന മുഖം… കുഴിഞ്ഞ ചെമ്പൻ കണ്ണുകൾ
നെറ്റിയിൽ വെള്ളയും മഞ്ഞയും കലർന്ന നിറങ്ങളിൽ ഭസ്മം കൊണ്ട് കുറി വരച്ചിരുന്നു
മുറ്റത്തു ഇറങ്ങി നോക്കിയ അയാൾക്ക് മേഘങ്ങൾ കാരണം ചുറ്റുപാടും ഒന്നും തന്നെ വ്യക്തമായില്ല
ഹിമാലയൻ മലനിരകളുടെ ശാഖകൾ ആയി സ്ഥാനം കൊണ്ടിരുന്ന ആ മലനിരകൾക്ക് മുകളിലുള്ള കെട്ടിടത്തിൽ നിന്ന് അയാൾ ചുറ്റിനും വീക്ഷിച്ചു
“””ദയാ…. ദയാ….?
അയാൾ ആരെയോ പേര് ചൊല്ലി വിളിച്ചു
പക്ഷെ പ്രതികരണം ഒന്നും തന്നെ ഒണ്ടായിരുന്നില്ല
വീടിനകത്തേക്ക് കയറി അയാൾ വീണ്ടും ആവർത്തിച്ചു
നിരാശ ആയിരുന്നു ഫലം
വീണ്ടും പിറകുവശത്തു വന്നു ഉറക്കെ വിളിച്ചു
“””ദയാ…? നീ എവിടെയാണ്…?
ആ മലനിരകളിൽ ആ പേര് മുഴങ്ങി കേട്ടു
അല്പം ഭയത്തോടെ അയാൾ ചുറ്റിനും നോക്കി
പിന്നെ എന്തോ ഓർത്തെണ്ണവണ്ണം മണ്ണിൽ മുട്ടുകുത്തി ഇരുന്നു തറയിൽ കൈകൾ പരാതി
അല്പം നേരത്തിനു ശേഷം അയാൾ കണ്ണുകൾ അടച്ചു മനസ്സിനെ ഏകാകൃതമാക്കി
ചെവികൾ കൂർമ്പിച്ചു…പതിയെ താഴവരത്തു നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം അയാളുടെ കർണ്ണപാടങ്ങളിൽ അലയടിച്ചു
വിരലുകൾ ആ നനുത്ത മണ്ണിൽ അനക്കാതെ വച്ചു
ആരുടെയോ കാലടികളുടെ അനക്കം ആ പ്രായം ചെന്നു ചുക്കി ചുളിഞ്ഞ വിരലുകളിൽ അറിഞ്ഞു
അല്പം നേരം കഴിഞ്ഞു കയ്യിൽ രണ്ടു മൂന്ന് പത്രങ്ങളുമായി ഒരു പെൺകുട്ടി കയറി വന്നു
കാണാൻ അതീവ സുന്ദരി ആയിരുന്നു അവൾ… ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് ആയിരുന്നു അവളുടെ കാപ്പി നിറത്തിലുള്ള കണ്ണുകൾ
അത് തന്നെ ആയിരുന്നു അവളുടെ ആകർഷണത
ഒരു ഷർട്ടും പാന്റും ആയിരുന്നു അവളുടെ വേഷം അതിന് മുകളിൽ തണുപ്പിനെ ചെറുക്കാൻ വില കൂടിയ ഒരു ജാക്കറ്റും അവൾ ധരിച്ചിരുന്നു
“”””എന്താ ബാബ വെളിയിൽ നിൽക്കുന്നത്…?
അവൾ ചോദിച്ചു
അവളെ കണ്ടപ്പോ ആണ് അയാൾക്ക് ഒരു മനസമാധാനം ആയതു
“”””മോളെ ഞാൻ പറഞ്ഞിട്ടുള്ളത് അല്ലെ.. എവിടെയെങ്കിലും പോകുവാണേൽ പറഞ്ഞിട്ടിരു പോണമെന്നു…”””
അയാൾ അവളെ സ്നേഹത്തോടെ ശാസിച്ചു
“””എന്താ ബാബ ഇത്…ഞാനെന്താ കുട്ടിയ…ഇവിടെ നമ്മൾ ആരെ പേടിക്കാനാ…””
പത്രക്കെട്ട് അയാൾക്ക് കൈമാറിക്കൊണ്ട് അവൾ പറഞ്ഞു
“””പേടി അല്ല മോളെ… സമയം മോശമാണ്… ദൃഷ്ടിയാൽ എല്ലാം നല്ലരീതിയിൽ തന്നെ ആണ് നടക്കുന്നത്.. പക്ഷെ ഉള്ളുകൊണ്ട് അറിയാൻ സാധിക്കും ഒന്നും നല്ലതിനല്ല…”””
“””എന്താ ബാബ ഇങ്ങനെ ഒക്കെ പറയുന്നത്…”””
ആശങ്കയോടെ അവൾ ചോദിച്ചു
“””അറിയില്ല മോളെ…നടക്കുന്നത് ഒന്നും ശെരിയല്ല… അവൻ എല്ലാം ഒരിക്കൽ അറിയും… അല്ല.. കണ്ടു പിടിക്കും… അത് ഉറപ്പാണ്…പക്ഷെ അവനെക്കാൾ മുന്നേ മറ്റാരെങ്കിലും അത് കണ്ടു പിടിച്ചാൽ നമ്മുടെ എല്ലാം മരണം സമയത്തിന് മുൻപേ തേടി വരും…”””
