“”ഇപ്പോൾ വിളിക്കണ്ട.. രാവിലെ വിളിക്കാം. എന്തായാലും നീ പറഞ്ഞില്ലേ കുഴപ്പമില്ല “” ആവണിയെ നോക്കി ഞാൻ പറഞ്ഞു..
“”എന്നാലും നീ ഇത്രേയുള്ളൂ.. ഞാൻ വിചാരിച്ചു നീ നല്ല ധൈര്യമുള്ളവനാണെന്ന്?”” മിയ എന്നെ നോക്കി പറഞ്ഞപ്പോൾ അവളെ നോക്കി ഉള്ളിലൊരു ചിരിയും ചിരിച്ചു ഞാൻ എഴുനേറ്റുനിന്നു.
“” ഈ ലോകത്തു ഞാൻ എന്തും സഹിക്കും.. നിങ്ങളെ രണ്ടുപേരെയും നഷ്ടപെടുന്നത് എനിക്ക് ചിന്തിക്കാൻ പോലുമാവില്ല.. ഒരു വാക്കുകൊണ്ടുപോലും എനിക്ക് നിങ്ങളെ വേദനിപ്പിക്കാൻ കഴിയില്ല.. നിങ്ങളില്ലാത്ത ദിവസം ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല. “”
ഞാൻ പറഞ്ഞതുകേട്ട് രണ്ടുപേരും എന്റെ അടുത്തേക്ക് വന്നു..
“” നമ്മൾ കണ്ടു മുട്ടണ്ടായിരുന്നു അല്ലെ “” എന്റെ മുഖത്തു നോക്കി മിയ ചോദിച്ചു..
ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചതേയുള്ളു..
അൽപ്പ നേരത്തെ മൗനത്തിനു ശേഷം… രണ്ടു ബെഡ്ഡുകളിലായി ഇരുന്ന ഞങ്ങളുടെ മൗനത്തെ ഉണർത്താൻ വാതിൽ സ്വയം തുറന്നുകൊണ്ട് മാഡം അകത്തേക്ക് വന്നു..
കയ്യിലെ പൊതി ഒരുഭാഗത്തു വച്ചുകൊണ്ട് എന്റെ നെരെ നോക്കി ശരീരം ഒന്ന് കുഴഞ്ഞിട്ടു.
തളർന്നു വരുന്നതുപോലെ എന്റെ നേരെ വന്നു എന്റെ മുഖത്തും തലയിലും തലോടി.
കണ്ണുനീരിനാൽ മൂടപ്പെട്ട ആ മുഖം പെട്ടെന്ന് സഹതാപത്തിൽ നിന്നും മാറി അൽപ്പം
ഗൗരവത്തിലേക്ക് മാറി. “”ടെ!!”” !!! അവർ രണ്ടുപേരും നോക്കി നിൽക്കെ എന്റെ കരണം
നോക്കിയൊരടിയായിരുന്നു. വേദനയെടുത്തെങ്കിലും ഞാൻ വീണ്ടും ആ മുഖത്തേക്ക്
നോക്കി. എന്നെ അടിച്ചത് കണ്ടു വായും പൊളിച്ചു നോക്കി നിൽക്കുകയാണ് മിയയും ആവണിയും.
“”നിനക്ക് ഭ്രാന്തുണ്ടോ..എന്തായിപ്പോ ഇതിനുമാത്രം സംഭവിച്ചേ?.. റിസൈൻ ചെയ്തു റൂമിൽ കയറി അലഞ്ഞു നടക്കാൻ “” എന്റെ കവിളിൽ തലോടി മാഡം ചോദിച്ചു. ഞാൻ റിസൈൻ കൊടുത്തെന്നു കേട്ടത്തോടെ ആവണിക്കും മിയയ്ക്കും അമ്പരപ്പും ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു.. അവർ രണ്ടുപേരും കൂടി എന്റെ അടുത്തേക്ക് വന്നു…
“”നീ റിസൈൻ കൊടുത്തോ “” മിയ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു.
“”നീ ആരോട് ചോദിച്ചിട്ടാ ചെയ്തെ ?””
ആവണിയും അതിന്റെ പുറകെ കൂടി
ഞാൻ കൊടുത്തിരുന്നു. “” തല താഴ്ത്തി ഞാൻ പറഞ്ഞു.
“എന്തിനു “” ആവണി വീണ്ടു ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി.
“”എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി.. നിങ്ങൾ മിണ്ടാതിരുന്നതും മൈൻഡ് ചെയ്യാത്തതും എന്നെ വല്ലാതെ സങ്കടത്തിലാക്കി. എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നത് “” കട്ടിലിൽ നിന്നും എണീറ്റ ഞാൻ പറഞ്ഞു.. അത് കേട്ട് ആവണിക്കും മിയക്കും പറയാൻ വാക്കുകൾ കിട്ടാതായി.
“” നിന്റെ റിസൈൻ ലെറ്റർ ഞാൻ ഫോർവേഡ് ചെയ്തിട്ടില്ല. അതിനെക്കുറിച് നമുക്ക് പിന്നീട് ആലോചിക്കാം.. നീയാദ്യം ഫുഡ് കഴിക്കു.. “” മാഡം പറഞ്ഞപ്പോൾ തന്നെ മിയ.. മാഡം കൊണ്ടുവന്ന ഫുഡ് എടുത്തു തന്നു.
പതിയെ പതിയെ ഭക്ഷണം ഞങ്ങൾ 4 പേരും കഴിച്ചു. ഓരോരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു എല്ലാവരും നോർമൽ ആയി. എന്നോട് രണ്ടു ദിവസം ലീവെടുക്കാൻ മാം പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം പിരിഞ്ഞു.. അന്ന് വൈകുന്നേരം പുതിയൊരു ഫോൺ വാങ്ങാനായി ഇറങ്ങിയപ്പോഴാണ് സ്റ്റേഷനിൽ നിന്നും മിയക്ക് ഒരു call വരുന്നത്. എന്റെ കളഞ്ഞുപോയ ഫോണും ബാഗും സ്റ്റേഷനിൽ ഉണ്ടെന്നു.. ഞാൻ പോകുന്നത് ശരിയല്ലെന്ന് മനസിലാക്കിയ മിയയും ആവണിയും ചെന്നു ഫോണും ബാഗും എടുത്തു കൊണ്ടു വന്നു.
പിറ്റേ ദിവസം രാവിലെ എനിക്കുള്ള ഭക്ഷണവും റെഡിയാക്കി വച്ചു അവർ ഓഫീസിൽ പോയി.. കുറച്ചു കഴിഞ്ഞപ്പോഴാണ് അടുത്തുള്ള വീട്ടിലെ ആ പെൺകുട്ടി എന്റെ അടുത്തേക്ക് അനുവാദം ചോദിച്ചു വന്നു..
“”എങ്ങനെയുണ്ട് ഏട്ടാ “” കുഞ്ഞു ശബ്ദത്തോടെ അവൾ ചോദിച്ചു..
“”കുഴപ്പമില്ല.. നിനക്കിന്നു ക്ലാസ്സില്ലേ?”” ഞാൻ അവളോട് ചോദിച്ചു.
“”ഇന്ന് പോയില്ല…. സത്യത്തിൽ ഏട്ടനെന്താ പറ്റിയെ “”
