“”ഒന്നും പറ്റിയില്ല മോളെ.. ഒരു കുടുക്കിൽ പെട്ടു പോയതാ “” അവളോട് എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി പറഞ്ഞു.
“”എനിക്കറിയാം.. ഏട്ടനെന്നോട് വല്ലാണ്ട് സംസാരിക്കാറില്ലെങ്കിലും ഞാനെല്ലാം അറിയുന്നുണ്ട്.. ന്തിനാ അങ്ങനൊക്കെ ചെയ്യാൻ പോണേ.. അതിനുമ്മാത്രം ന്താ പ്രശ്നം “” അൽപ്പം നിരാശയിൽ അവൾ ചോദിച്ചു.
“”അതൊക്കെ ഓരോ സമയത്തു ചെയ്യുന്നതാ.. മോളത് കാര്യമാക്കണ്ട.. അതിലൊരു കാര്യവുമില്ല. എല്ലാം ശരിയായില്ലേ “”
“”എന്നാലും ഏട്ടനെ കാണാഞ്ഞപ്പോൾ എനിക്കത്ര സങ്കടയീന്നറിയോ?”” അതും പറഞ്ഞു അവൾ കരഞ്ഞപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
“”എന്തിനാ കരയണേ.. ചെറിയകുട്ടികളെ പോലെ. ..”” ഞാൻ അവളുടെ തലയിൽ തലോടി പറഞ്ഞു.
“”ഒന്നുല്ല.. “” കണ്ണുകൾ തുടക്കാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു..
“”അയ്യേ ആരെങ്കിലും കണ്ടുവന്നാൽ മോശമാണ്.. കണ്ണൊക്കെ തുടക്.””
അത് പറഞ്ഞപ്പോഴേക്കും അവൾ വീണ്ടും കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു.. ആ സമയത്തു ഞാൻ ആകെ കൺഫ്യൂഷനിൽ ആയി.. ആരെങ്കിലും വന്നു കണ്ടാൽ തീർന്നു. എന്ത് വിചാരിക്കും. ഒരു പ്രായപൂർത്തിയായ കുട്ടിയാണ്.. അവളാണെകിൽ കെട്ടിപിടിച്ചു ഒരേ കരച്ചിൽ.
“”മോളെ കരയല്ലേ എന്തിനാത്.. പ്ലീസ് ആരെങ്കിലും വന്നു കാണും “” ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പക്ഷെ അവളതു കേൾക്കുന്നു പോലുമില്ല. അവളുടെ മാറിടം എന്റെ നെഞ്ചിൽ അമർന്നു.. പക്ഷെ അവളെ കുറിച്ച് ഞാൻ അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല.
“”എന്താമോളെ പ്ലീസ്.. “” ഞാൻ അവളോട് കെഞ്ചിപറഞ്ഞു.. അവസാനം അവൾ കൈകൾ എടുത്തു..
പെട്ടെന്നവൾ തിരിഞ്ഞു നോക്കാതെ പുറത്തേക്കു പോയി.. എനിക്കൊന്നും മനസിലായില്ല. ഇവളെന്താ ഇങ്ങനെ ഇനി ഇവളുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടാവുമോ.. ദൈവത്തെ വിളിച്ചു ഞാൻ അവരുണ്ടാക്കിയ ഫുഡും കഴിച്ചു വീട്ടിലേക്കും വിളിച്ചു ഉറങ്ങി പോയി.. വൈകുന്നേരം എണീറ്റ് കുളികഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്നു..
എന്നെ കണ്ടതും അവളെന്നോട് ചിരിച്ചു.. ഞാനും ചിരിച്ചു.
“”സങ്കടമൊക്കെ മാറിയോ?”” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു..
“”Mm””
“”എന്താ മോൾക്ക് പറ്റിയെ?”” സ്നേഹത്തിന്റെ ഭാഷയിൽ ഞാൻ ചോദിച്ചു..
“”ഏട്ടാ അത്.. ഏട്ടനെ കാണാൻ എന്റെ കാണാതെ പോയ ഏട്ടനെ പോലുണ്ട്.. “”
“”കാണാതായ ഏട്ടനോ?””
“”Mm, 4 വർഷം മുൻപ് ഇങ്ങോട്ട് ജോലിക്കാണെന്നും പറഞ്ഞു പോന്നതാ.. പിന്നെ ഒരു വിവരവുമില്ല.. അതിനാ അച്ഛൻ ഇങ്ങോട്ട് ജോലിക്ക് വന്നേ “” അവൾ വളരെ കൂളായി പറഞ്ഞു..
“”അപ്പോൾ പോലീസിൽ പരാതി കൊടുത്തില്ലേ “”
“”കൊടുത്തു, ഒരു കാര്യവുമുണ്ടായില്ല.. കുറെ പൈസ ചോദിച്ചു.. എവിടുന്ന് കൊടുക്കാനാ “” അതും പറഞ്ഞു അവൾ കണ്ണുകൾ നിറച്ചു..
ഞാൻ അടുത്ത് ചെന്നവളെ സമാധാനിപ്പിച്ചു. അപ്പോൾ അവളെന്നെ ഒരേട്ടന്റെ സ്ഥാനത്താണ് കാണുന്നത്.. പിന്നെ ഞാനവളോട് അയാളുടെ ഫോട്ടോയും മറ്റും ചോദിച്ചു വാങ്ങി. ഞാനും ശ്രമിക്കാമെന്നു പറഞ്ഞു അവളെ പറഞ്ഞയച്ചു..
ആ സമയത്താണ് ആവണിയും മിയയും ഓഫീസ് കഴിഞ്ഞു വരുന്നത്.. റൂമിൽ നിന്നും കണ്ണുതുടച്ചു ഇറങ്ങി പോകുന്ന അവളെ കണ്ടപ്പോൾ രണ്ടുപേരും പരസ്പരം നോക്കി എന്റെ അടുത്തേക്ക് വന്നു.. ഞാൻ സാധാരണ പോലെ അവരോട് ചിരിച്ചു..
“”അവളെന്താ ഇവിടെ “” മിയ ഒരൊറ്റ ചോദ്യം..
“”എന്നെ കാണാൻ വന്നതാ “”
“”പിന്നെന്തിനാ അവൾ കരഞ്ഞു പോകുന്നെ?””
ആവണിയുടെ ചോദ്യം.
ഞാൻ ഉണ്ടായ കാര്യങ്ങൾ മുഴുവൻ അവരോടു പറഞ്ഞു. അവർക്കത് വിശ്വസിക്കേണ്ടി വന്നു. ഞാൻ ആ പെൺകുട്ടി പറഞ്ഞ ആളുടെ ഫോട്ടോ വരെ കാണിച്ചു കൊടുത്തു..
“”ആ പോലീസുകാരന് പൈസ കൊടുത്തില്ലല്ലോ.. ഞാൻ തരാം അതുകൊണ്ട് കൊടുത്താൽ മതി.””
പോലീസുകാരന് കൊടുക്കാനുള്ള 2 ലക്ഷത്തിന്റെ കാര്യം ഓർമിപ്പിച്ചു ഞാൻ പറഞ്ഞു..
