രണ്ട് സുന്ദരികൾ – 1

ഐശ്വര്യ ചോദിച്ചു.

 

” അതെ. ഈ വയസ്സാൻ കാലത്ത് എന്നെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് നാട്ടില് പൊറുതിക്ക് പോക്ക് എന്റെ കെട്ടിയോൾടെ സ്ഥിരം ഏർപ്പാടാ… ”

അയാൾ ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

 

അതുകേട്ട് ഐശ്വര്യയും, നമിതയും പുഞ്ചിരിച്ചു.

 

” അല്ല.. ഞാൻ ചോദിക്കാൻ വിട്ടുപോയി.. എന്താ വിശേഷിച്ച്..? ”

കേശവൻ ചോദിച്ചു.

 

” അത് പിന്നെ കേശവൻ മാമാ… ”

അവർക്ക് പറയാൻ ചെറിയ മടി തോന്നി.

 

” മടിക്കാതെ കാര്യം പറ പിള്ളേരെ.. ”

അയാൾ നിർബന്ധിച്ചു.

 

” ഞങ്ങൾക്ക് ഒരു സഹായം വേണായിരുന്നു..”

ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.

 

” എന്തു സഹായം..? ”

കേശവൻ സംശയത്തോടെ ചോദിച്ചു.

 

” കുറച്ച് കാശ് കടം വേണമായിരുന്നു.. ”

നമിത പതിയെ പറഞ്ഞു.

 

” കാശോ..? നിങ്ങൾക്ക് എന്തിനാ ഇപ്പൊ കാശ്..? ”

 

” അടുത്ത ആഴ്ച ഞങ്ങടെ 10th ബാച്ചിന്റെ ഗെറ്റുഗദറാണ്… പുതിയ ഡ്രസ്സ് ഒന്നും കയ്യിൽ ഇല്ല. ”

നമിത പറഞ്ഞു.

 

” നിങ്ങടെ അച്ഛനോട് ചോദിച്ചോ..? “

 

” ചോദിച്ചു. ഇപ്പൊ തരാൻ കാശില്ലാന്നാ പറയണത്. ”

 

” ശരി നിങ്ങൾക്ക് എത്ര കാശാ വേണ്ടത്..? ” അയാൾ ചോദിച്ചു.

 

ഐശ്വര്യയും, നമിതയും പരസ്പരം നോക്കി.

” ഒരു 1000 വേണം.. ”

 

അതു കേട്ട് അയാൾ പുഞ്ചിരിച്ചു.

 

” ഈ കാലത്ത് 1000 രൂപക്ക് നല്ല ഡ്രസ്സ് കിട്ടോ പിള്ളേര്…? ”

 

” അറിയില്ല. വിലകുറഞ്ഞ ഏതേലും വാങ്ങണം. ”

 

” ഗെറ്റുഗദറിനൊക്കെ പോകുമ്പോൾ നല്ല ഡ്രസ്സ് തന്നെ ഇടണം. 2000 രൂപ ഞാൻ തരാം നിങ്ങള് രണ്ടാളും നല്ല ഡ്രസ്സ് തന്നെ വാങ്ങിക്കോ… ”

 

” അയ്യോ അത് വേണ്ട… ”

ഐശ്വര്യ പറഞ്ഞു.

 

” അതെന്താ വേണ്ടാത്തെ… നല്ല വസ്ത്രം ഉടുത്തുകൊണ്ട് ചെല്ലാൻ നിങ്ങൾക്ക് താല്പര്യമില്ലേ..? ”

 

” ആഗ്രഹമില്ലാഞ്ഞിട്ടല്ല മാമാ… രണ്ടായിരം രൂപക്കൊക്കെ വാങ്ങിയാൽ ഞങ്ങളെ കൊണ്ട് തിരിച്ച് തരാൻ കഴിയില്ല.”

ഐശ്വര്യ പറഞ്ഞു.

 

” അതെ… ഞങ്ങളെ കൊണ്ട് അത് താങ്ങില്ല.. 1000 തന്നാൽ മതി. അതിന് കിട്ടുന്ന ഡ്രസ്സ് വാങ്ങിക്കോളാം ”

നമിത പറഞ്ഞു.

 

ഇരുവരും പറയുന്നത് കേട്ട് ഒരു നിമിഷം ആലോചിച്ച ശേഷം കേശവൻ ഒരു തീരുമാനത്തിലെത്തി.

 

” ശരി നിങ്ങൾക്ക് രണ്ടുപേർക്കും പ്രശ്നം വരാത്ത രീതിയിൽ ഞാൻ ഒരു വഴി പറയാം. ”

 

” എന്ത് വഴി…? ”

ഇരുവരും ആകാംക്ഷയോടെ ചോദിച്ചു.

 

” ഞാൻ നിങ്ങൾക്ക് 2000 രൂപ തരാം. അതിൽ 1000 രൂപ ഈ മാസം തിരികെ തന്നോളൂ. ബാക്കി 1000 രൂപ 4 മാസത്തിനുള്ളിൽ തവണകളായി തന്ന് തീർത്താൽ മതി. ”

 

കേശവൻ മാമൻ പറഞ്ഞതുകേട്ട് ഇരുവരും പരസ്പരം മുഖത്തോട് നോക്കി. വേണ്ട എന്ന അർത്ഥത്തിൽ ഐശ്വര്യ നമിതയെ നോക്കി മുഖം താഴ്ത്തി.

 

” എടീ ഇതല്ലാതെ നമ്മുടെ മുമ്പിൽ വേറെ വഴിയില്ല. എങ്ങനെയെങ്കിലും പൈസ തിരികെ കൊടുത്ത് തീർക്കാം.. 4 മാസം സമയം ഉണ്ടല്ലോ.. “

നമിത പറഞ്ഞു.

 

” എന്നാലും അത് വേണ്ടെടി… ”

ഐശ്വര്യ അതേ സ്വരം ആവർത്തിച്ചു.

 

” നീ ടെൻഷൻ ആവാതെ… ഒരു കുഴപ്പവും ഉണ്ടാവില്ല… ”

നമിത അവൾക്ക് ആത്മവിശ്വാസം നൽകി.

 

” എന്തായി നിങ്ങളുടെ തീരുമാനം..? ”

കേശവൻ ചോദിച്ചു.

 

” ഞങ്ങൾക്ക് സമ്മതമാണ്… ”

നമിത പറഞ്ഞു.

 

” അങ്ങനെയാണെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പൈസ തരാം… ”

അയാൾ അതും പറഞ്ഞ് വീടിന്റെ അകത്തേക്ക് ചെന്നു.

 

” എടീ എനിക്ക് നല്ല പേടിയുണ്ട് കേട്ടോ.. ”

ഐശ്വര്യ ചെറിയ ആശങ്കയോടെ പറഞ്ഞു.

 

” നീ ടെൻഷനടിക്കാതിരക്ക്. കിട്ടുന്ന പൈസയൊക്കെ സേവ് ചെയ്തു വച്ചാൽ 4 നാലുമാസം കൊണ്ട് വാങ്ങിയ പൈസയൊക്കെ നമ്മക്ക് എളുപ്പത്തിൽ തിരിച്ചടക്കാൻ പറ്റും. ”

 

ഈ സമയം പൈസയുമായി കേശവൻ ഉമ്മറത്തേക്ക് വന്നു. നാല് 500ന്റെ നോട്ടുകൾ എടുത്ത് അവരുടെ നേരേക്ക് നീട്ടി. നമിത ഇരുകൈയും നീട്ടി സ്വീകരിച്ചു.

 

” അപ്പോൾ എല്ലാം പറഞ്ഞതുപോലെ… നിങ്ങളുടെ വാക്കിലാണ് എന്റെ വിശ്വാസം… ”

കേശവൻ പറഞ്ഞു.

 

” കാശ് ഞങ്ങള് കൃത്യമായി തന്നുതീർത്തോളാം മാമാ… ”

നമിത പറഞ്ഞു.

 

” ഈ കാര്യം ഒരിക്കലും ഞങ്ങളുടെ വീട്ടിൽ അറിയരുത്… ”

നമിത ഓർമ്മപ്പെടുത്തി.

 

” നിങ്ങൾക്ക് എന്നെ വിശ്വാസമില്ലേ..? ”

 

” മാമനെ ഞങ്ങൾക്ക് വിശ്വാസമാണ്.. എന്നാലും ഒന്ന് ഓർമ്മിപ്പിച്ചെന്നേയുള്ളൂ.. ” ഐശ്വര്യ പറഞ്ഞു.

 

” ഞങ്ങള് വരട്ടെ മാമാ.. ”

നമിത പറഞ്ഞു.

 

” ആയിക്കോട്ടെ…പിന്നെ കാണാം.. ”

കേശവൻ പുഞ്ചിരിച്ചു.

 

ശേഷം ഇരുവരും അവിടം വിട്ട് ഇറങ്ങി.

 

” എടീ മാമന്റെ കയ്യീന്ന് വാങ്ങിയ പൈസ പറഞ്ഞ സമയത്ത് നമുക്ക് തിരിച്ചു കൊടുക്കാൻ പറ്റുമോ..? ”

ഐശ്വര്യ ആശങ്ക മാറാതെ ചോദിച്ചു.

 

” ഐഷു… നീ ആദ്യം ഒന്ന് സമാധാനപ്പെട്… കാശ് തിരിച്ചുകൊടുക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ട്… അതോർത്ത് ടെൻഷനാവാതെ നല്ല ഡ്രസ്സ് വാങ്ങാൻ പറ്റിയതിൽ സന്തോഷിക്കാൻ നോക്ക്…”

നമിത കൂളായി പറഞ്ഞു.

 

അത് കേട്ട് മനസ്സിലെ നിരാശ ഒക്കെ മായ്ച്ച് ഐശ്വര്യ പുഞ്ചിരിച്ചു.

 

പിറ്റേന്ന് തന്നെ കൂട്ടുകാരികളുടെ വീട്ടിലേക്കാണെന്ന് പറഞ്ഞ് ഇരുവരും ടൗണിലേക്ക് യാത്രയായി. അവിടെയുള്ള മാളിൽ ചെന്ന് കൈയ്യിലുള്ള പൈസയിൽ ഒതുങ്ങുന്നതരത്തിലുള്ള കാണാൻ ഭംഗിയുള്ള വസ്ത്രങ്ങൾ ഇരുവരും സെലക്ട് ചെയ്തു. ബ്രൗൺ നിറത്തിലുള്ള ടോപ്പും, വൈറ്റ് നിറത്തിലുള്ള പാന്റുമാണ് നമിത സെലക്ട് ചെയ്തത്. നീല നിറത്തിലുള്ള ടോപ്പും, വെള്ളനിറത്തിലുള്ള പന്റുമാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. ഇഷ്ടത്തിന് ഒതുങ്ങിയ വസ്ത്രം ലഭിച്ചതിൽ ഇരുവരും സന്തോഷത്തിലാണ്.

 

” ഡ്രസ്സ് നല്ല ഭംഗിയുണ്ടല്ലേ.. ”

ഐശ്വര്യ പറഞ്ഞു.

 

” അതെ… ഗെറ്റുഗദറിന് ന്നമ്മളൊരു കലക്ക് കലക്കും.. ”

നമിത ഉത്സാഹത്തോടെ പറഞ്ഞു.

 

” വീട്ടിൽ ചെന്ന് അമ്മ ഇത് ആര് വാങ്ങിത്തന്ന ഡ്രസ്സാണെന്ന് ചോദിച്ചാൽ എന്തുപറയും..? ”

ഐശ്വര്യ ചോദിച്ചു.

 

” ഫ്രണ്ട്സ് അവരുടെ ഡ്രസ്സ് തന്നതാണെന്ന് പറയണം…”

നമിത നിസ്സാരമായി പറഞ്ഞു.

 

” അങ്ങനെ പറഞ്ഞാൽ വീട്ടുകാര് വിശ്വസിക്കോ..? ”

 

” വിശ്വസിപ്പിക്കണം… ”

 

” എന്തോ എനിക്ക് നല്ല പേടിയുണ്ട്… ”

 

” ഹോ… ഇങ്ങനെ ഒരു പേടിക്കാരി… വയസ്സ് ഇത്രയായിട്ടും മര്യാദക്ക് ഒരു കള്ളം പറയാൻ പോലും നിനക്കറിയില്ലേ.. 😄 ”

നമിത അവളെ കളിയാക്കി.

 

” നിനക്ക് എല്ലാം വെറും നിസാരം… വീട്ടിൽ ചെന്നാൽ അറിയാം എനി എന്താവുന്ന്… ”

ഐശ്വര്യ ആശങ്കയോടെ പറഞ്ഞു.

 

സമയം വൈകുന്നേരം നാലുമണി.

ഐശ്വര്യയുടെ അമ്മ വിജിലയും, നമിതയുടെ അമ്മ പാർവതിയും വീട്ടുമുറ്റത്ത് നിന്ന് കുശലം പറയുകയാണ്. ഈ സമയത്താണ് ഡ്രസ്സ് വാങ്ങാൻ ടൗണിലേക്ക് പോയ നമിതയും ഐശ്വര്യയും തിരികെയെത്തിയത്.