രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 4 Like

“നീ ഇത്ര ചീപ് ആണോ കവി ? ഇങ്ങനെയാണോ നീ തമാശ പറയുന്നത് ?”
പെട്ടെന്ന് മുഖം ഒന്ന് വാടി , ചെറിയ ദേഷ്യത്തോടെ മഞ്ജുസ് ചോദിച്ചു .

“എനിക്ക് നിന്നെ അന്ന് അത്രേം ഇഷ്ടം ആയിരുന്നു .അതുകൊണ്ടാ ഞാൻ അതിനും വില്ലിങ് ആയിരുന്നു എന്ന് പറഞ്ഞത് അല്ലാതെ കഴപ്പ് തീർക്കാൻ അല്ല ..”
പെട്ടെന്ന് ഫ്യൂസ് പോയ എന്നെ നോക്കി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .അതോടെ ഞാൻ ആകെ പെട്ടുപോയ അവസ്ഥ ആയി .

“ഞാൻ പോവ്വാ …എന്റെ മൂഡ് ഒക്കെ പോയി .ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചിട്ടല്ല പറഞ്ഞത് ”
മഞ്ജുസിനെ നോക്കി നീരസത്തോടെ പറഞ്ഞു ഞാൻ ബെഡിൽ നിന്നുമെഴുനേറ്റു. അതോടെ മഞ്ജുസിനും ചെറിയ വിഷമം ആയി . ഞങ്ങളുടെ ആരുടെയെങ്കിലും മുഖം മാറിയാൽ രണ്ടുപേർക്കും പെട്ടെന്ന് വിഷമം വരും !

“കവി..നിൽക്ക് ..ഞാൻ നിനക്കു ഫീലാവാൻ വേണ്ടി പറഞ്ഞതല്ല ഡാ ”
ബെഡിൽ നിന്നും എഴുനേറ്റു ടവൽ എടുത്തു ബാത്റൂമിലേക്ക് നീങ്ങുന്ന എന്നോടായി മഞ്ജുസ് വിളിച്ചു പറഞ്ഞു .

“എനിക്ക് ഫീൽ ഒന്നും ഇല്ല ..ഇയാള് ഫീൽ ആകാതിരുന്നാൽ മതി ”
ഞാൻ അവളെ നോക്കാതെ തന്നെ ഉറക്കെ പറഞ്ഞു . പിന്നെ നേരെ ബാത്റൂമിനകത്തു കയറി .

അതിനു മഞ്ജു മറുപടി എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ ഞാൻ വാതിലിൽ ചാരി കാതോർത്തെങ്കിലും തെണ്ടി പെണ്ണ് എന്റെ പ്രതീക്ഷയൊക്കെ തെറ്റിച്ചു . അതോടെ എനിക്കും കുറച്ചൊക്കെ ദേഷ്യം വന്നു എന്നത് സത്യമാണ് . പക്ഷെ വഴക്കിടാനുള്ള ഉദ്ദേശം ഒന്നുമില്ല , അതുകൊണ്ട് നേരെ ഷവർ ഓൺ ചെയ്തു അത്യാവശ്യം മെന ആയിട്ട് ഒന്ന് കുളിച്ചു .

പിന്നെ ടവ്വലും ചുറ്റി പുറത്തേക്കിറങ്ങി . മഞ്ജുസ് ആ സമയം മൊബൈൽ നോക്കിയിരിപ്പാണ് . കിട്ടിയ ഫ്രീ വൈഫൈ ശരിക്കു മുതലാക്കുന്നുണ്ട് !

“കൊറേ നേരം ആയല്ലോ പോയിട്ട് ”
മഞ്ജുസ് മൊബൈലിൽ ടൈപ്പ് ചെയ്തുകൊണ്ട് തന്നെ എന്നോടായി തിരക്കി .

ഞാനതിനു മറുപടി പറയാതെ റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് മുടിയൊക്കെ ഒന്ന് ചികഞ്ഞു . മഞ്ജുസ് അത് കൗതുകപ്പൂർവം നോക്കി ഇരിപ്പുണ്ട്.

“എന്തേലും പറയെടോ കവിനെ ..”
ഞാൻ പോസ് ഇട്ടു നിൽക്കുന്നതുകണ്ടു മഞ്ജുസ് പഴയ സ്റ്റൈലിൽ ചോദിച്ചു .

“ഒരു ഗെറ്റ് ഔട്ട് പറഞ്ഞാലോ ..”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു . അത് കേട്ട് മഞ്ജുസ് ഒന്ന് അടക്കി പിടിച്ചു ചിരിക്കുന്നുണ്ട് . എന്നെ ഇടക്കിടക് ഗെറ്റ് ഔട്ട് അടിച്ചു ക്ലസ്സിലും കോളേജിലും നാറ്റിച്ച നാറിയാണ് എന്റെ ഭാര്യ എന്നത് ഒരു കൗതുകം തന്നെയാണ് !

“കൂടുതൽ ചിരിക്കല്ലേ ..അതൊക്കെ ആലോചിച്ചാല് എനിക്ക് ഇപ്പോഴും നിന്നെ കൊല്ലാനുള്ള ദേഷ്യം വരും”
ഞാൻ മുടിയൊക്കെ ഒന്ന് കുടഞ്ഞു മഞ്ജുസിനു നേരെ തിരിഞ്ഞു .

“പോടാ .അത് നിന്റെ കയ്യിലിരിപ്പുകൊണ്ടാ ”
മഞ്ജുസ് സ്വയം ന്യായീകരിച്ചു മൊബൈൽ അടുത്ത് കിടന്ന സ്ടൂളിലേക്ക് വെച്ചു.

“ഉണ്ട ആണ് . നീ എന്നോടുള്ള ദേഷ്യം തീർക്കാൻ വേണ്ടി എത്രവട്ടം ചുമ്മാ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ട് ?
കഴിഞ്ഞുപോയ സംഭവങ്ങളായിട്ടു കൂടി അതോർക്കുമ്പോൾ എനിക്ക് ആകെ ചൊറിഞ്ഞു വന്നു .

“അന്നെനിക് വേറെ എനിക്ക് ഓപ്‌ഷൻ ഇല്ലല്ലോ . പക്ഷെ ഇപ്പൊ ഞാൻ പാവം ആയില്ലേ ? ”
മഞ്ജുസ് നിഷ്കളങ്കമായി പറഞ്ഞു എന്നെ നോക്കി .

“എന്ത് പാവം ? ഇപ്പൊ നീ അതിനു പകരം പിണങ്ങി കിടന്നല്ലേ എന്നോട് ദേഷ്യം തീർക്കുന്നത് ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“അത് നീ എന്റെ അടുത്ത് വരാൻ വേണ്ടിയല്ലേ . നീ എന്നെ കെയർ ചെയ്യുമ്പോ എനിക്ക് ഭയങ്കര ഫീലാണ് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നേരെ കൈനീട്ടി .ഞാനതു നോക്കി പയ്യെ ചിരിച്ചു .

“വാടോ ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

അതോടെ ഞാൻ വേഷമൊന്നും മാറാൻ നിക്കാതെ അവൾക്കരികിലേക്ക് ചെന്ന് ആ കരവലയത്തിനുള്ളിലേക്ക് കടന്നു .മഞ്ജുസ് സ്വല്പമൊരു കുറുമ്പൊടെ എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ചുംബിച്ചു .

“കവിൻ…”
മഞ്ജുസ് കുറുകി കൊണ്ട് എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ ഒട്ടിച്ചു ചേർത്തു. ഞാൻ ആ സമയം അവളെയും പിടിച്ചു ബെഡിലേക്കു മറിഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *