Related Posts
“ഇവിടെ എല്ലാത്തിനും നല്ല ക്യാഷ് ആണല്ലോ ..”
ഫുഡ് കഴിച്ചതിന്റെ ബിൽ ഓർത്തു ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനോടായി പറഞ്ഞു .
“ശരിയാ ..നല്ല അറവാണ് ”
മഞ്ജുസും ആ വാദം ശരിവെച്ചു .
“പക്ഷെ മിസ്സിന് ഇതൊന്നും കുഴപ്പം ഇല്ലല്ലോ ? ഞങ്ങളെ പോലത്തെ സാധാരണക്കാർക്കാണ് പ്രയാസം . പാവങ്ങളൊക്കെ ഇപ്പോഴും ഊട്ടിയും കൊടൈക്കനാലും പോയി ഹണിമൂൺ ആഘോഷിക്കേണ്ടി വരും ”
ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനെ ചേർത്ത് പിടിച്ചു ചിരിയോടെ പറഞ്ഞു .
“കവി നീ ഈ പൈസയുടെ ടോപിക് സംസാരിക്കേണ്ട ട്ടോ .എനിക്കതു ഇഷ്ടല്ല ”
ഞാൻ ചുമ്മാ തമാശക്ക് വേണ്ടി പറഞ്ഞതാണേലും മഞ്ജുസിനു അത് കൊണ്ടു ! അന്നത്തെ ആക്സിഡന്റിനു ശേഷം ഞാൻ കാശിന്റെ കാര്യം പറയുന്നത് കേൾക്കുന്നതെ അവൾക്ക് ഇഷ്ടമല്ല . അതുകൊണ്ട് തന്നെ ആ പറച്ചിലിൽ ഒരു വിഷമം ഉണ്ട് .
“പക്ഷെ എനിക്കിഷ്ടാ …”
ഞാൻ ചെറു ചിരിയോടെ പറഞ്ഞതും മഞ്ജു എന്നെ സംശയത്തോടെ നോക്കി .
“മഞ്ജുസിനു ഓർമ്മയുണ്ടോ നീ എനിക്ക് എ.ടി.എം കാർഡ് തന്നു സഹായിച്ചത് ? പിന്നെ എനിക്ക് പുതിയ മൊബൈൽ ഗിഫ്റ് ആയി തന്നത് ? എനിക്ക് പുതിയ ഡ്രെസ്സൊക്കെ എടുത്തു തന്നത് ?അങ്ങനെ എന്നെ നീ കുറെ ഹെല്പ് ചെയ്‌തിട്ടില്ലേ ?”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു അവളെ നോക്കി .പക്ഷെ മഞ്ജുസ് അതിനു മറുപടി ഒന്നും പറയാതെ ഒരു മങ്ങിയ ചിരി നൽകി .
അപ്പോഴേക്കും ഞങ്ങൾ ഏറെക്കുറെ കോട്ടേജിനു അടുത്തെത്തിയിരുന്നു .
“ഞാൻ കാരണം നിനക്കു കൊറേ പൈസ പോയിട്ടും ഇല്ലേ ? ആ കാർ കൊണ്ടു ഇടിച്ചതടക്കം ..”
ഞാൻ ചിരിയോടെ വീണ്ടും പറഞ്ഞു അവളെ നോക്കി . ഇത്തവണയും മഞ്ജുസ് ഒന്നും മിണ്ടിയില്ല . സ്വന്തം കാര്യം കേൾക്കുന്നതിൽ എന്തോ ഇഷ്ടക്കേടുള്ള പോലെ ആണ് അവളുടെ ഭാവം !
“കവി..നിർത്ത് , മതി . നിന്നെക്കാൾ വലുതല്ല എനിക്ക് കാറും പൈസയും ഒന്നും ..കൊറേ നേരം ആയി ഇത് ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ചൂടാവാൻ തുടങ്ങി .
“അയ്യോ..ഞാൻ അങ്ങനെ പറഞ്ഞതല്ല മഞ്ജുസേ ..”
ഞാൻ അവളുടെ ദേഷ്യം കണ്ടു ചിരിയോടെ പറഞ്ഞു . പിന്നെ മഞ്ജുസിന്റെ ഇരു കവിളും പയ്യെ കൈത്തലം കൊണ്ട് തഴുകി .
“എടി മിസ്സെ നീ ഇല്ലാരുന്നേൽ ഞാൻ ഇങ്ങനെ ഒന്നും ജീവിക്കേണ്ടവനെ അല്ല , അപ്പൊ എന്റെ മഞ്ജുസിനു ഞാൻ എന്തേലും പകരം ചെയ്തു തരണ്ടേ ? ”
ഞാൻ സ്വല്പം റൊമാന്റിക് ആയി അവളെ ഉറ്റുനോക്കി പുരികങ്ങൾ ഉയർത്തി .
“കവി..എനിക്ക് ശരിക്കും കലി വരുന്നുണ്ട് ട്ടോ .. ”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
“ഒന്ന് പോ മഞ്ജുസേ..ഞാൻ കാര്യായിട്ട പറയണേ..പൈസ കൊണ്ട് എനിക്ക് നിന്നെ തോൽപ്പിക്കാൻ പറ്റില്ല അപ്പൊ ഞാൻ നിന്നെ സ്നേഹിച്ചു തോൽപ്പിക്കാൻ നോക്കും അതല്ലേ ശരി ?”
ഇത്തവണ ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസിന്റെ മുഖം ഒന്ന് മാറി . ആ ചുണ്ടുകളും കൺപോളകളും ഒന്ന് വിറച്ചു .
“അതേടീ മഞ്ജുസേ …നിനക്കു പകരമായിട്ട് തരാൻ എന്റെല് വേറെ ഒന്നും ഇല്ല . ഒൺലി ലവ് ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു മഞ്ജുസിനെ പെട്ടെന്നങ്ങു കെട്ടിപിടിച്ചു .
“കവി…നീ ചുമ്മാ …സെന്റി അടിക്കല്ലേ ഡാ ..”
മഞ്ജുസും കണ്ണൊന്നുനിറച്ചു എന്നെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി .
“സെന്റി അല്ലെടി മിസ്സെ …സത്യമാ ..എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യമാ നീ ”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി .
“പോടാ …ഇതൊക്കെ ഞാൻ പറയണ്ട ഡയലോഗാ ..”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു എന്റെ പുറത്തു തട്ടി .
“പിന്നെ ..നമ്മള് പുറത്തല്ലേ ?”
പെട്ടെന്ന് ബോധോദയം വന്നപ്പോൾ ഞാൻ അവളെ പുണർന്നുകൊണ്ട് തന്നെ ചോദിച്ചു .
“അതെ …”
മഞ്ജുസും പയ്യെ പറഞ്ഞു.
“എന്ന അകത്തേക്ക് പോവല്ലേ ? എനിക്ക് വിശാലമായി സ്നേഹിക്കാൻ ഉള്ളതാ ”
ഞാൻ അർത്ഥംവെച്ചു തന്നെ പറഞ്ഞതും മഞ്ജുസ് ഒന്ന് കുലുങ്ങി ചിരിച്ചു .
പിന്നെ കൈകോർത്തു പിടിച്ചു നേരെ കോട്ടേജിനകത്തേക്ക് കയറി. റൂമിനുള്ളിൽ കയറി ലൈറ്റ് ഒകെ തെളിച്ചു മഞ്ജുസ് ബെഡിനടുത്തേക്ക് നടന്നു , പിറകെ ഞാനും .
