രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 5

“ഡാ ചെക്കാ വേണ്ടാട്ടോ ..”
ഞാൻ കിളവി എന്നുപറഞ്ഞാൽ ഇഷ്ടപെടാത്ത മഞ്ജു എന്നെ നോക്കി മുരണ്ടു .

“ഓ പിന്നെ ..ഒന്ന് പോടീ ”
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു .പിന്നെ ഒന്നും മിണ്ടാതെ നേരെ ബാത്റൂമിലേക്ക് കയറി .കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങി ഒരു ഷോർട്സും ടി-ഷർട്ടും എടുത്തിട്ട് ഞാൻ ഉമ്മറത്തെ ലോബിയിൽ ഇരുന്ന മഞ്ജുവിന് അടുത്തേക്ക് പോയി . എന്നെ കണ്ടതും അവൾ എഴുനീറ്റുകൊണ്ട് ബ്രെക്ഫാസ്റ്റ് കഴിക്കാൻ പോകാൻ റെഡി ആയി .

അതോടെ കോട്ടേജ് പൂട്ടിക്കൊണ്ട് ഞങ്ങൾ പുറത്തിറങ്ങി . മാലിയിലെ പൂഴിമണലിലൂടെ ചെരിപ്പിടാതെ ഞങ്ങൾ പുറത്തോട്ട് നടന്നു . മഞ്ജുസിന്റെ കയ്യിൽ ഒരു ചെറിയ പേഴ്‌സ് പിടിച്ചിട്ടുണ്ട് .ഡോളർ ഒകെ അതിലാണ് !

“എടി മിസ്സെ നിനക്ക് എന്നപോലത്തെ വട്ടൊന്നും ഇല്ലേ ?”
നടന്നു നീങ്ങവേ മഞ്ജുസിനെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു .

“മനസിലായില്ല ?’
അവൾ തലചെരിച്ചു എന്നെ ഗൗരവത്തിൽ നോക്കി .

“ഫാന്റസി … ഐ മീൻ ബെഡ്റൂമില് ..”
ഞാൻ സ്വല്പം നാണത്തോടെ അവളോട് തിരക്കി . മഞ്ജുസ് അതുകേട്ടതും പയ്യെ ഒന്ന് പുഞ്ചിരിച്ചു .

“എന്താ ചിരിക്കൂന്നേ ? ”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഏയ് ഒന്നുമില്ലെടാ ..നിന്റെ ഈ ഓപ്പൺ മൈൻഡ് എനിക്കിഷ്ടാ ..അതോണ്ട് ചിരിച്ചതാ”
മഞ്ജുസ് കണ്ണിറുക്കികൊണ്ട് പറഞ്ഞു .

“തന്നേ? എന്നാൽ പറ , മിസ്സിന് അങ്ങനത്തെ വിഷസ് ഒന്നും ഇല്ലേ ?”
ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു .

“ഇല്ല ..”
അതിനു ഒറ്റവാക്കിൽ മഞ്ജുസ് മറുപടി നൽകി .

“ഏയ് ..അത് ചുമ്മാ ..”
ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചിണുങ്ങി .

“അല്ലെടാ..എനിക്കങ്ങനെ ഒന്നും ഇല്ല . അല്ലാതെ തന്നേ നീയെന്നെ ഇട്ടു വെള്ളം കുടിപ്പിക്കുന്നുണ്ട് ”
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു . ഞാനും അതുകേട്ടപ്പോഴൊന്നു ചിരിച്ചു .

“ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല ..മഞ്ജുസ് സെക്സ് ലൈഫിൽ ഹാപ്പി ആണോടീ ?”
കുറെ കാലമായിട്ട് ചോദിക്കണം എന്ന് വിചാരിച്ച ഒരു ചോദ്യം ഞാൻ ഒടുക്കം രണ്ടും കൽപ്പിച്ചു മഞ്ജുവിനോടായി തിരക്കി . എന്റെ ചോദ്യം കേട്ടതും അവള് കുലുങ്ങി ചിരിച്ചു .

“ഹി ഹി ഹി …നീ ഭയങ്കര പുള്ളി ആണല്ലോടാ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞൊപ്പിച്ചു .

“പിന്നെ അതൊക്കെ അറിയണ്ടേ ?നീ ചുമ്മാ എന്നെ കാണിക്കാൻ വേണ്ടി ഒച്ചയും വിളിയും ഉണ്ടാക്കുന്നതല്ലല്ലോ ല്ലേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“പോടാ ചെക്കാ ..നീ സൂപ്പർ അല്ലെ ”
മഞ്ജുസ് എന്നെ പുകഴ്ത്തികൊണ്ട് എന്റെ കവിളിൽ ഒരു ഉമ്മ നൽകി .

“സത്യായിട്ടും ?”
ഞാനവളെ വീണ്ടും പുരികങ്ങൾ ഇളക്കികൊണ്ട് നോക്കി .

“അതേടാ..സത്യം പറഞ്ഞാലേ എനിക്ക് ഈ നാവിട്ടു ചെയ്യുന്ന നിന്റെ പരിപാടിയോട് വല്യ ഇഷ്ടം ഉണ്ടായിരുന്നില്ല .പക്ഷെ അതിനാണ് ഇപ്പൊ ഏറ്റവും ഫീൽ ഉള്ളത് , അതോണ്ടല്ലേ ഞാൻ നിന്നെകൊണ്ട് നക്കിക്കളയിക്കുന്നത് ”
മഞ്ജുസ് സ്വല്പം ഓപ്പൺ ആയി സംസാരിച്ചുകൊണ്ട് പറഞ്ഞു .

“ബേക്കിലും നല്ല ഫീലാണുകേട്ടോ ”
മഞ്ജുസിനെ നോക്കാതെ പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“അയ്യടാ ..എനിക്ക് അത്രേം ഫീൽ വേണ്ട ..”
ഞാൻ പറഞ്ഞതിന്റെ അർഥം മനസിലായ മഞ്ജുസ് ചിരിച്ചുകൊണ്ട് പറഞ്ഞു .

“വേണ്ടെങ്കിൽ വേണ്ട …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും ഞങ്ങൾ റെസ്റ്റോറന്റിന്റെ മുൻപിൽ എത്തിയിരുന്നു . അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം ഞാനും മഞ്ജുസും നേരെ പോയത് പാരാസെയ്‌ലിംഗ് നടത്തുന്ന ഭാഗത്തേക്കാണ് . അതൊക്കെ വന്ന ദിവസം താന്നെ മഞ്ജുസ് നോക്കിവെച്ചിട്ടുണ്ടായിരുന്നു .

പാരച്യൂട്ടിൽ കേറി ദ്വീപ് മൊത്തം കറങ്ങാനുള്ള പ്ലാനിലാണ് കക്ഷി . എനിക്ക് ആണേൽ അതിലൊന്നും വല്യ താല്പര്യമില്ല. പക്ഷെ മഞ്ജുസ് പറഞ്ഞാൽ സമ്മതിച്ചു കൊടുത്തേ പറ്റൂ . അല്ലേല് അവള് കലാപം ഉണ്ടാക്കും ! എന്നേക്കാൾ പ്രായം ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . ദേഷ്യം വന്നാൽ എന്നേക്കാൾ കഷ്ടമാണ് പെണ്ണിന്റെ കാര്യം .

അങ്ങനെ ആ പരിപാടിക്ക് ഞാൻ വഴങ്ങി . പാരച്യൂട്ടിൽ കയറി ഇരുന്നു കൊടുത്താൽ മാത്രം മതി .പറപ്പിക്കുന്ന കാര്യമൊക്കെ ബോട്ട് നോക്കിക്കോളും ! ബോട്ടിൽ ഘടിപ്പിച്ച പാരച്യൂട്ട് സംവിധാനമാണ് പാരാ സെയ്‌ലിംഗ്. ബോട്ട് നീങ്ങുന്നതോടെ പാരച്യൂട്ട് മുകളിലേക്ക് ഉയരും . അതോടെ മാലിയിലെ ദ്വീപുകളുടെ ആകാശദൃശ്യവും കണ്ടു നമുക്കെങ്ങനെ എയറിൽ പാറിപറക്കാം.

സേഫ്റ്റി മെഷർ ഒകെ ഉറപ്പാക്കി പാരാസെയ്‌ലിംഗ് ടീം ഞങ്ങളെ പാരച്യൂട്ടിൽ ഇരുത്തി . എനിക്ക് ആ സംഗതിയിൽ ചെറിയ പേടിയുള്ളതുകൊണ്ട് സ്വല്പം പരിഭ്രമത്തോടെയാണ് അതിൽ പിടിച്ചിരിക്കുന്നത് . മഞ്ജുസ് അതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി കാണുന്നുണ്ട് .

“പേടിയുണ്ടോ നിനക്ക് ?”
എന്റെ പരിഭ്രമം കണ്ടു മഞ്ജുസ് ചിരിയോടെ തിരക്കി .

“ഉണ്ടെന്കി ?”
ഞാൻ അവളുടെ ചിരി നോക്കി കണ്ണുരുട്ടി .

“ഉണ്ടെന്കി കണ്ണടച്ചു ഇരുന്നോ ..”
മഞ്ജുസ് എന്ന് കളിയാക്കിചിരിച്ചു .

അതിനു എന്തെങ്കിലുമൊക്കെ പറയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ബോട്ട് നീങ്ങാൻ റെഡി ആയിരുന്നു . ഞാൻ മഞ്ജുസ് പറഞ്ഞതുപോലെ കണ്ണടച്ചുതന്നെ ഇരുന്നു എന്ന് പറയുന്നതാകും ശരി . അടിവയറ്റിൽ നിന്നും എന്തോ മുകളിലേക്ക് ഉരുണ്ടുകയറുന്ന പോലെ ഒരു ഫീലോടെ പാരച്യൂട്ട് ഞങ്ങളെയും വലിച്ചുകൊണ്ട് മുകളിലേക്ക് ഉയർന്നു .

“വൗ …”
സംഗതി ഉയർന്നതും അതിൽ തൂങ്ങിപിടിച്ചുകൊണ്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . ആദ്യത്തെ പേടി മാറിയതോടെ ഞാനും കണ്ണുമിഴിച്ചു നോക്കി . മഞ്ജുസ് അതുകണ്ടിട്ടൊ എന്തോ എന്നെ ആക്കിയപോലൊരു ചിരി ചിരിച്ചു .

കാറ്റിന്റെ വേഗംകൊണ്ട് അവളുടെ മുടിയിഴകളൊക്കെ അലക്ഷ്യമായി പാറിപറക്കുന്നുണ്ട് .ബോട്ട് തീരത്തോടടുപ്പിച്ചു തന്നെ അതാവശ്യം വേഗത്തിൽ ഞങ്ങളെയും വലിച്ചുകൊണ്ട് നീങ്ങി , അതോടൊപ്പം ഞങ്ങൾ സ്വല്പം ഉയരത്തിലേക്കും ഉയർന്നു . ബാൻഡോസ് ദ്വീപിന്റെ മുകളിൽ നിന്നുള്ള വ്യൂ കാണാൻ സാധിക്കുന്ന പോലെ ആ ബോട്ട് ഞങ്ങളെയും കൊണ്ട് നീങ്ങി .

“അടിപൊളിയാ അല്ലേടാ ..”
മഞ്ജുസ് എന്നെനോക്കികൊണ്ട് സ്വല്പം ഉറക്കെ ചോദിച്ചു .

“ആഹ് ..കുഴപ്പമില്ല ”
ഞാനും പറഞ്ഞുകൊണ്ട് മുറുക്കെ പിടിച്ചിരുന്നു .

“ഇങ്ങനൊരു പേടിത്തൂറി …”
എന്റെ മട്ടും ഭാവവും കണ്ടു മഞ്ജുസ് ചിരിച്ചു .

“പോടീ പുല്ലേ ..”
അവളുടെ കളിയാക്കിയുള്ള സംസാരം കേട്ട് ഞാൻ ചിരിച്ചു . പിന്നെ സ്വല്പം ധൈര്യമൊക്കെ അഭിനയിച്ചു കണ്ണുമിഴിച്ചിരുന്നു . പിന്നെ പിന്നെ ഞങ്ങളുടെ ശ്രദ്ധ കാഴ്ചകളിലേക്കായി . ബോട്ട് നീങ്ങും തോറും അതൊരു മനോഹരമായ അനുഭവമായി . കുറച്ച നേരം അപ്രകാരം പറന്നു ഞങ്ങൾ താഴേക്ക് തന്നെ ഇറങ്ങി . ഉള്ളത് പറഞ്ഞാൽ അപ്പോഴാണ് ശ്വാസം നേരെ വീണത് . എനിക്ക് പണ്ടുതൊട്ടേ ഈ യന്ത്ര ഊഞ്ഞാൽ , ഉയരത്തിലുള്ള കളികളൊക്കെ പേടിയാണ് .

Leave a Reply

Your email address will not be published. Required fields are marked *