രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 5 1

“വൗ …”
സംഗതി ഉയർന്നതും അതിൽ തൂങ്ങിപിടിച്ചുകൊണ്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . ആദ്യത്തെ പേടി മാറിയതോടെ ഞാനും കണ്ണുമിഴിച്ചു നോക്കി . മഞ്ജുസ് അതുകണ്ടിട്ടൊ എന്തോ എന്നെ ആക്കിയപോലൊരു ചിരി ചിരിച്ചു .

കാറ്റിന്റെ വേഗംകൊണ്ട് അവളുടെ മുടിയിഴകളൊക്കെ അലക്ഷ്യമായി പാറിപറക്കുന്നുണ്ട് .ബോട്ട് തീരത്തോടടുപ്പിച്ചു തന്നെ അതാവശ്യം വേഗത്തിൽ ഞങ്ങളെയും വലിച്ചുകൊണ്ട് നീങ്ങി , അതോടൊപ്പം ഞങ്ങൾ സ്വല്പം ഉയരത്തിലേക്കും ഉയർന്നു . ബാൻഡോസ് ദ്വീപിന്റെ മുകളിൽ നിന്നുള്ള വ്യൂ കാണാൻ സാധിക്കുന്ന പോലെ ആ ബോട്ട് ഞങ്ങളെയും കൊണ്ട് നീങ്ങി .

“അടിപൊളിയാ അല്ലേടാ ..”
മഞ്ജുസ് എന്നെനോക്കികൊണ്ട് സ്വല്പം ഉറക്കെ ചോദിച്ചു .

“ആഹ് ..കുഴപ്പമില്ല ”
ഞാനും പറഞ്ഞുകൊണ്ട് മുറുക്കെ പിടിച്ചിരുന്നു .

“ഇങ്ങനൊരു പേടിത്തൂറി …”
എന്റെ മട്ടും ഭാവവും കണ്ടു മഞ്ജുസ് ചിരിച്ചു .

“പോടീ പുല്ലേ ..”
അവളുടെ കളിയാക്കിയുള്ള സംസാരം കേട്ട് ഞാൻ ചിരിച്ചു . പിന്നെ സ്വല്പം ധൈര്യമൊക്കെ അഭിനയിച്ചു കണ്ണുമിഴിച്ചിരുന്നു . പിന്നെ പിന്നെ ഞങ്ങളുടെ ശ്രദ്ധ കാഴ്ചകളിലേക്കായി . ബോട്ട് നീങ്ങും തോറും അതൊരു മനോഹരമായ അനുഭവമായി . കുറച്ച നേരം അപ്രകാരം പറന്നു ഞങ്ങൾ താഴേക്ക് തന്നെ ഇറങ്ങി . ഉള്ളത് പറഞ്ഞാൽ അപ്പോഴാണ് ശ്വാസം നേരെ വീണത് . എനിക്ക് പണ്ടുതൊട്ടേ ഈ യന്ത്ര ഊഞ്ഞാൽ , ഉയരത്തിലുള്ള കളികളൊക്കെ പേടിയാണ് .

“ട്രൗസർ നനഞ്ഞോന്നു നോക്കിക്കോ ഡാ..ചിലപ്പോ മുള്ളികാണും ”
താഴെ ഇറങ്ങിയ ഉടനെ മുടിയൊക്കെ കോതി ശരിയാക്കികൊണ്ട് മഞ്ജുസ് കൌണ്ടർ അടിച്ചു .

“നിന്നെ ഞാൻ മുള്ളിക്കുന്നുണ്ട് ..”

അതിനു അർഥം വെച്ച് തന്നെ ഞാൻ മറുപടി നൽകി ചിരിച്ചു . മഞ്ജുവും അതുകേട്ടപ്പോളൊന്നു പുഞ്ചിരിച്ചു .”ഇനിയെന്താ പരിപാടി ?”
ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .

“സ്‌നോർക്കലിംഗ് പോയാലോ ?”
മഞ്ജുസ് ആവേശത്തോടെ പറഞ്ഞു എന്നെ നോക്കി .

കടലിന്റെ അടിത്തട്ട് കണ്ടുകൊണ്ടു നീന്തുന്ന ഒരു പരിപാടിയാണത് .സ്‌നോർക്കൽ എന്നുപേരുള്ള ചെറിയൊരു കുഴൽ വായിൽ ഘടിപ്പിച്ചുകൊണ്ട് വെള്ളത്തിൽ കമിഴ്ന്നു കിടക്കണം . കണ്ണിൽ വെള്ളം കയറാത്ത ടൈപ്പ് ഒരു കണ്ണടയും മുഖത്ത് ഫിറ്റ് ചെയ്തു തരും . ഒപ്പം ലൈഫ് ജാക്കറ്റ് പോലെ വെള്ളത്തിൽ പൊങ്ങി കിടക്കാൻ പറ്റുന്ന ആവരണവും ഉണ്ടാകും .അതെല്ലാം അണിഞ്ഞുകൊണ്ട് കടലിന്റെ അടിത്തട്ടും പവിഴപുറ്റുകളും വർണമൽസ്യങ്ങളെയും കണ്ടുകൊണ്ട് അങ്ങനെ നീന്തി നീങ്ങാം .

“അതിനു നീ തന്നെ പൊക്കോ ..എനിക്ക് ഇൻട്രോ ഇല്ല ”
മഞ്ജുസിന്റെ ആവേശം കണ്ടതും ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു .

“ഓക്കേ ..എന്ന ശരി…”
പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവള് ഗമയിൽ തിരിഞ്ഞു നടന്നു . സ്വല്പം വേഗത്തിലാണ് നടത്തം .

“ഡീ ഡീ മിസ്സെ…നീ എവിടെ പോണു ?”
നടന്നു നീങ്ങുന്ന മഞ്ജുവിനെ നോക്കി ഞാൻ പിറകെ ഓടികൊണ്ട് തിരക്കി .

“നീ ഇല്ലെന്നല്ലേ പറഞ്ഞെ ? അതുകൊണ്ട് ഞാൻ പോയിനോക്കട്ടെ ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു പുച്ഛമിട്ടു .

“എന്ന പോയിട്ട് വാ ..ഞാൻ റൂമിൽ കാണും ..”
അവളുടെ പോസ് കണ്ടു ഞാനും സ്വല്പം വെയ്റ് ഇട്ടു തിരിഞ്ഞു നടന്നു . ആദ്യം അത് ഞാൻ ചുമ്മാ പറഞ്ഞതാണെന്ന് കരുതി മഞ്ജുസ് ചിരിച്ചെങ്കിലും ഞാൻ അവളെ തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി . അതോടെ കക്ഷി എന്റെ പിറകെ ഓടാൻ തുടങ്ങി .

“ഡാ ഡാ പോവല്ലേ …നീ കൂടെ വാ ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ പുറകെ പിള്ളേരെ പോലെ ഓടി .

“ഞാനില്ല ..”
ഒറ്റവാക്കിൽ പറഞ്ഞുകൊണ്ട് ഞാൻ വേഗത്തിൽ നടന്നു . പക്ഷെ അപ്പോഴേക്കും മഞ്ജുസ് ഓടിവന്നെന്നെ പിടിച്ചു നിർത്തി . ചെറിയൊരു കിതപ്പോടെ അവളെന്നെ നോക്കി കണ്ണുരുട്ടി . കടൽ തീരത്തിനടുത്തായിരുന്നു ഞങ്ങളുടെ നിൽപ്പ് . പക്ഷെ തിരമാലയോ ഓളമോ ഒന്നുമില്ല , തെളിഞ്ഞ പളുങ്കു ജലം !

“എന്താടി നോക്കണേ ?”
അവളുടെ കണ്ണുരുട്ടിയുള്ള പേടിപ്പിക്കൽ കണ്ടു ഞാൻ ഗൗരവത്തിൽ തിരക്കി .

Leave a Reply

Your email address will not be published. Required fields are marked *