രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 5 1

“നീ പിന്നെ എന്ത് അണ്ടിക്കാ ഇങ്ങോട്ടു പോന്നത് ? ഫുൾ ടൈം എന്റെ കൂടെ കിടക്കാനോ ?”
മഞ്ജുസ് പയ്യെ ചിരിച്ച്‌‌കൊണ്ട് എന്നെ നോക്കി .

“അതാ സുഖം …”
ഞാനും വിട്ടില്ല .

“അയ്യടാ …”
എന്റെ മറുപടി കേട്ട് മഞ്ജുസ് മുഖം വക്രിച്ചുകൊണ്ട് ചിരിച്ചു .

“ഒന്ന് വാ കവി ..നീയിങ്ങനെ എന്നെ കളിപ്പിക്കല്ലേ …”
എന്റെ അടവൊക്കെ മനസിലായെന്ന മട്ടിൽ മഞ്ജുസ് എന്റെ കയ്യിൽ പിടിച്ചു ചിണുങ്ങി .

“വരണോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“മ്മ്…വേണം ..”
മഞ്ജുസ് പ്രതീക്ഷയോടെ തലയാട്ടി .

“ഓക്കേ ..എന്ന വാ …”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . പിന്നെ സ്‌നോർക്കലിംഗ് സംഘടിപ്പിക്കുന്ന ടീമിന്റെ അടുത്തേക്ക് നീങ്ങി . നീന്തൽ വസ്ത്രങ്ങളും കുഴലും കുന്തവുമൊക്കെ ആയി അങ്ങനെ ഞങ്ങളതിന് തയാറായി . പിന്നെ ലൈഫ് ജാക്കറ്റുമിട്ടു പയ്യെ വെള്ളത്തിലേക്കിറങ്ങി . കുഴൽ വായിൽവെച്ചുകൊണ്ട് മഞ്ജുസ് ആണ് ആദ്യം വെള്ളത്തിലേക്ക് കമിഴ്ന്നുകിടന്നു കാഴ്ചകളിലേക്ക് ഊളിയിട്ടത് . അടിത്തട്ടിൽ കൈകൊണ്ട് പരതികൊണ്ട് തന്നെ മഞ്ജുസ് ആ വെള്ളത്തിലൂടെ തുഴഞ്ഞു നീങ്ങി .മടിച്ചു നിൽക്കുന്ന എന്നെ കണ്ടതും അവൾ വെള്ളത്തിൽ നിന്നും ഉയർന്നു നേരെ നിന്നു.

“ഡാ നല്ല രസം ഉണ്ട് ..വാ ”
മഞ്ജുസ് കുഴൽ വായിൽ നിന്നെടുത്തു മാറ്റി എന്നോടായി പറഞ്ഞു .

“ആഹ്..വരുവാ”
അതിനു പയ്യെ മറുപടി നൽകികൊണ്ട് ഞാൻ തയ്യാറായി.പിന്നെ അവൾക്കൊപ്പം വെള്ളത്തിൽ കിടന്നു മുങ്ങിതപ്പി കടലിന്റെ അടിത്തട്ട് വളരെ അടുത്ത് കണ്ടു ആസ്വദിച്ചു . പവിഴ പുറ്റുകളും പല വർണ്ണത്തിലുള്ള മത്സ്യങ്ങളും ഞങ്ങളുടെ കണ്മുൻപിൽ മനോഹരമായ കാഴ്ചകളായി മാറി . പക്ഷെ അതിനെ പിടിക്കാനോ തൊടാനോ ഒന്നും അനുവദനീയമല്ല , ചുമ്മാ കാണം അത്രതന്നെ ! ഈപാരാസെയ്‌ലിംഗ് , സ്‌നോർക്കലിംഗ് പോലത്തെ ടൂറിസം പരിപാടികൾക്കൊക്കെ ഏകദേശം ഇന്ത്യൻ മണി പത്തുപതിനായിരം രൂപ ഒക്കെ ആണ് ചാർജ് !

ആ പരിപാടിയും അതികം വൈകാതെ അവസാനിപ്പിച്ച് , നീന്തൽ വേഷങ്ങളൊക്കെ ഊരിവെച്ചു ഞങ്ങൾ പഴയ വേഷങ്ങളെടുത്തണിഞ്ഞു .തലമുടി നനഞ്ഞതൊക്കെ തുടച്ചുകൊണ്ട് ഞങ്ങൾ തിരിച്ചു നടന്നു .അവിടെ ഏൽപ്പിച്ചിരുന്ന മഞ്ജുസിന്റെ പേഴ്‌സും അതോടെ കാലി ആയി .

“കിടു സംഭവം ആണല്ലേ ?”
നടക്കും വഴി എന്റെ കയ്യിൽ ചുറ്റിപിടിച്ചുകൊണ്ട് മഞ്ജുസ് ചോദിച്ചു .പിന്നെ കാലിയായ കുഞ്ഞു പേഴ്‌സ് അവിടെ കണ്ട വേസ്റ്റ് ബാസ്കറ്റിലേക്കിട്ടു . ആവശ്യത്തിനുള്ള പൈസ മാത്രമേ അവൾ പുറത്തിറങ്ങുമ്പോൾ എടുത്തിരുന്നുള്ളു .

“ആഹ്..”
ഞാനതിനു ഒഴുക്കൻ മട്ടിൽ മൂളി .

“എന്തൊരു സാധനമാടാ നീ ?എന്ത് പറഞ്ഞാലും ഇതേ ആറ്റിട്യൂട് ആണല്ലോ ”
എന്റെ പെരുമാറ്റം അത്ര രസിക്കാത്ത മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് പല്ലിറുമ്മി .

“ആഹ്….എടി എടി..”
അവളുടെ നുളളിൽ വേദന എടുത്ത ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പക്ഷെ അവൾക്കതൊന്നും വിഷയമല്ല . ഇളിച്ചുകൊണ്ട് എന്റെ മുൻപിൽ കേറി നിൽപ്പുണ്ട് .

“മഞ്ജുസേ ഒടുക്കം ഞാൻ പിടിച്ചു കടലിൽ തള്ളുന്ന വരെ ഉണ്ടാകും ട്ടോ ..”
ഞാൻ പറഞ്ഞത് കേട്ടിട്ടും ചിരിച്ചു നിൽക്കുന്ന അവളെ നോക്കി ഞാൻ പല്ലിറുമ്മി .

“അയ്യടാ …എന്ന നിനക്ക് എന്റെ കയ്യിന്നു കിട്ടും ..”
മഞ്ജുസും വിട്ടില്ല .

അതോടെ എനിക്ക് ചെറിയൊരു ആവേശം കയറി . അങ്ങനെ ആയാൽ പറ്റില്ലല്ലോ . മഞ്ജുസിനിട്ടൊരു പണികൊടുക്കണം !

“കാണണോ ?”

ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു പെട്ടെന്ന് അവളെയങ്ങു വാരിയെടുത്തു . പെട്ടെന്ന് അങ്ങനൊരു നീക്കം പ്രതീക്ഷിക്കാത്തതുകൊണ്ട് അവൾക്കു എതിർക്കാനും കഴിഞ്ഞില്ല .”ഏയ് കവി …ഡാ ഡാ ”
ഞാൻ വാരിയെടുത്തതും അവള് കിടന്നു പിടഞ്ഞു .

“പോകാം ?”
ഞാനവളെ മുറുക്കി പിടിച്ചു ചിരിയോടെ തിരക്കി . പിന്നെ അവളെയും എടുത്തുകൊണ്ട് മുന്നോട്ട് നടന്നു .

“ദേ കവി..വേണ്ട …വേണ്ട ..”
ഞാൻ അവളെയും എടുത്തു കടലിലേക്ക് ഇറങ്ങിയതോടെ മഞ്ജുസെന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചു കിടന്നു പിടഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *