മഞ്ജു ;”മ്മ്..ഞാനൊക്കെ കാണുന്നുണ്ട്..”
മിസ് ഒന്നമർത്തി മൂളികൊണ്ട് പറഞ്ഞു .
ഞാൻ ;”ആണോ എന്ന നന്നായി . അതിനിപ്പോ എന്താ കുഴപ്പം ?”
ഞാൻ ദേഷ്യം വന്നു സ്വല്പം ചൂടായി.
മിസ് എന്നെ നോക്കി കണ്ണുരുട്ടി.
മഞ്ജു ;”കുഴപ്പമൊക്കെ ഞാൻ ഉണ്ടാക്കിത്തരാം , നിന്റെ പാരന്റ്സിനെ ഒന്ന് കാണണം “
മിസ് അത് പറഞ്ഞപ്പോ ഞാനൊന്നു ഞെട്ടി.
ഇനി ഇവര് കാര്യം ആയിട്ടാണോ. മിസ് എന്നെ നോക്കാതെ മുന്നോട്ടു ശ്രദ്ധിച്ചു വണ്ടിയുടെ ഹോൺ മുഴക്കി. തൊട്ടു മുൻപിൽ ഒരു ബൈക്കിൽ കുറച്ചു നേരമായി ഒരമ്മാവൻ റോഡിൽ ഭരതനാട്യം കളിക്കുന്നുണ്ട് !
അതിനെ മറികടക്കാനുള്ള വ്യഗ്രതയിൽ ആണ് മിസ്.
“നാശം പിടിക്കാനായിട്ട് ” മിസ് പ്രാകികൊണ്ട് അയാളെ മറികടന്നു. ഞാൻ ആ ദേഷ്യം കൗതുകത്തോടെ നോക്കി. മിസ് പല്ലിറുമ്മി ദേഷ്യം കടിച്ചമർത്തുന്നത് കാണാൻ നല്ല ഭംഗി!
ഞാൻ ;”മിസ് കാര്യം ആയി പറഞ്ഞതാണോ ?”
ഞാൻ ശബ്ദം അല്പം താഴ്ത്തി നല്ല കുട്ടി ആയി അഭിനയിച്ചുകൊണ്ട് ചോദിച്ചു.
മഞ്ജു ;”എന്തോന്ന് ?”
മിസ് എന്നെ നോക്കി.
ഞാൻ ;”അല്ല വീട്ടുകാരെ കാണണം ന്നു പറഞ്ഞത് “
ഞാൻ സംശയത്തോടെ മിസ്സിനെ നോക്കി പറഞ്ഞൊപ്പിച്ചു.
മഞ്ജു ;”ആഹ്…അഹ്..കാര്യമായി തന്ന “
എന്തോ ഓർത്തെന്ന വണ്ണം മിസ് ഓർമിച്ചു പറഞ്ഞു.അവര് കളി ആയി പറഞ്ഞതാണെന്ന് എനിക്ക് മിസ്സിന്റെ ആ പെരുമാറ്റത്തിൽ നിന്ന് മനസിലായി. എന്നാലും ഞാനതു ഭാവിച്ചില്ല.
ഞാൻ ;”ഓ.എന്നിട്ട് ?”
ഞാൻ മിസ്സിന് നേരെ തിരിഞ്ഞിരുന്നു.
മഞ്ജു ;”എന്നിട്ടെന്താ എല്ലാം പറയും..”
മിസ് ഗൗരവത്തിൽ പറഞ്ഞു.
ഞാൻ ;”എല്ലാം എന്ന് വെച്ച ..?”
ഞാൻ മിസ്സിനെ പുരികം പൊക്കിക്കൊണ്ട് നോക്കി.
മഞ്ജു ;”എല്ലാമെന്നു വെച്ച എല്ലാം…ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ “
ദേഷ്യം വന്നെന്ന പോലെ മിസ് എന്നെ നോക്കി മുഖം വീർപ്പിച്ചു.
ഞാൻ ;”ശരി..മാഡം..ഉത്തരവ് “
ഞാൻ കൈകൊണ്ട് വാ പൊതി മിസ്സിനെ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകണ്ടപ്പോൾ മിസ്സിനും ചെറുതായി ചിരി പൊട്ടുന്നുണ്ട് , എന്നാലും അവർ ഗൗരവം അഭിനയിച്ചുകൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു!കുറച്ചു നേരം കൊണ്ട് ഞങ്ങൾ കോളേജിൽ എത്തി. പതിവ് പോലെ ഞാനും മിസ്സും കാറിൽ നിന്ന് ഇറങ്ങുന്നത് ബാക്കിയുള്ള പിള്ളേരും സ്റ്റാഫുമൊക്കെ കണ്ടു. സ്റ്റാഫിന് അതിൽ പരാതി ഒന്നുമില്ല . പിള്ളേർക്കാണ് പരാതി മൊത്തം!
ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങുമ്പോൾ മായ ടീച്ചർ തൊട്ടടുത്ത് സ്‌കൂട്ടറിൽ വന്നിറങ്ങി.
മായ ;”ആഹ് …ഇയാളെ എവിടന്നു കിട്ടി മഞ്ജു ടീച്ചറെ “
മായ മിസ് ഹെൽമെറ്റ് ഊരികൊണ്ട് ചോദിച്ചു. ഒരു കറുത്ത ചുരിദാർ ആണ് മായ മിസ്സിന്റെ വേഷം. ഷാളും ഇട്ടിട്ടുണ്ട് .അത് മാറ് മറക്കുന്ന രീതിയിൽ ആണ് .മുലകളെ മറച്ചുകൊണ്ട് ആ വെള്ള ഷാൾ അങ്ങനെ കിടപ്പുണ്ട് .
ഞാൻ മായ മിസ്സിനെ നോക്കി ചിരിച്ചു, മിസ് എന്നെയും !
മഞ്ജു ;”ആഹ്..നമ്മുടെ അടുത്തുള്ള ആളാ..ഞങ്ങള് പരിചയക്കാരും ആണ് “
മഞ്ജു മിസ് പറയുന്നത് കേട്ട് ഞാൻ വിശ്വാസം വരാതെ അവരെ നോക്കി. മഞ്ജു മിസ് എന്നെ നോക്കി കണ്ണിറുക്കി. നീ ആയിട്ട് വാ തുറന്നു ചളം ആക്കണ്ട എന്നെ ഭാവത്തിൽ.
ഞാൻ ;”ആഹ്..എന്ന ഞാൻ പോട്ടെ “
ഞാൻ രണ്ടു പേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു. അവർ രണ്ടു പേരും തലയാട്ടി ചിരിച്ചു.
മായ ;’മ്മ്..ക്‌ളാസിൽ കുറച്ചു ഉഴപ്പു ആണേലും നല്ല സ്റ്റുഡൻറ് ആണ് അവൻ , തുടക്കത്തിൽ ഞങ്ങൾക്കൊക്കെ മോശം അഭിപ്രായം ആയിരുന്നു , ഫസ്റ്റ് സെമസ്റ്റർ റിസൾട്ട് വന്നപ്പോ എല്ലാരും മാറ്റി പറയേണ്ടി വന്നു “
മായ മിസ് നടന്നകലുന്ന എന്നെ പാട്ടി മഞ്ജു മിസ്സിന്റെ അടുത്ത് പറയുന്നത് ഞാൻ കേട്ടു. എനിക്കതിൽ ഒരു സന്തോഷം തോന്നാതിരുന്നില്ല. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മഞ്ജു മിസ് എന്നെ നോക്കി നിൽപ്പുണ്ട്. ഞാൻ മിസ്സിനെ നോക്കി ഒരു കണ്ണടച്ച് സൈറ്റ് അടിച്ചു കാണിച്ചു!
മിസ് പെട്ടെന്ന് ഒന്ന് പരുങ്ങി. ആ മുഖം ഒന്ന് വിളറി വെളുക്കുന്നത് ഞാൻ ചിരിയോടെ നോക്കി. മായ മിസ് അടുത്ത് നിൽക്കുന്ന ക്ഷീണം ആണ് അതെന്നു എനിക്ക് ഊഹിക്കാം ! പെട്ടെന്ന് തന്നെ പഴയ ഫോം വീണ്ടെടുത്തു മിസ് മായടീച്ചറെയും കൂട്ടി നടന്നു നീങ്ങി. അവർ തമ്മിൽ ഓരോന്ന് സംസാരിച്ചു നീങ്ങി.
