രതി ശലഭങ്ങൾ – 24 17അടിപൊളി 

“ഏയ് ..അങ്ങനെ ഒന്നുമില്ല..”

അവൾ ഒഴിഞ്ഞു മാറികൊണ്ട് അല്പം നീങ്ങി ഇരുന്നു . പിന്നെ എന്നെ സംശയത്തോടെ നോക്കി. എല്ലാം മനസിലായോ ഇവന്…!

ഞാൻ കസേരയിൽ നിന്നെഴുനേറ്റു അവൾക്കരികിലേക്കു ചെന്ന് തിണ്ണയിലേക്കു കയറി ഇരുന്നു .

“എടി നീ പേടിക്കണ്ട..എന്താ കാര്യം എന്ന് വെച്ച പറ ..ഞാൻ ആരോടും പറയില്ല “

ഞാൻ പതിയെ അവളുടെ അടുത്തായി പറഞ്ഞു. അവൾ എന്നെ സംശയ ദൃഷ്ടിയോടെ നോക്കി..പിന്നെ മനസില്ല മനസോടെ പറഞ്ഞു…

“ഉണ്ടായിരുന്ന കുരുക്ക് ഒകെ അഴിഞ്ഞു പോയി “

അവൾ ചെറിയ ചിരിയോടെ ആണ് പറഞ്ഞത്.

“എന്ന് വെച്ച..?”

ഞാൻ അവളെ നോക്കി..

“തേപ്പ് …അവനെന്നെ തേച്ചു ..തെണ്ടി “

അവൾ ദേഷ്യത്തോടെ പറഞ്ഞു.

ഞാനതു കേട്ട് ചിരിച്ചു. സാധാരണ പെണ്ണുങ്ങൾ ചെറുക്കൻമാരെ തേച്ചെന്നു ഉള്ള പരാതി ആണ് അധികവും.

” ആ തെണ്ടിക്ക് ഇതൊക്കെ ടൈം പാസ് ആണെന്ന് ..എന്നേക്കാൾ കൊള്ളാവുന്ന ഒരുത്തി വന്നപ്പോ ഞാൻ ഔട്ട് !”

വീണ ശബ്ദം താഴ്ത്തി , എന്നാൽ ചിരിയോടെ സ്വകാര്യം പറയുന്ന പോലെ എന്റെ അടുത്ത് പറഞ്ഞു.

“ഹ ഹ “

ഞാൻ അത് കേട്ട് പതിയെ ചിരിച്ചു.

“അയ്യടാ.. കേൾക്കാൻ നല്ല രസം ആയിരിക്കും..ഞാൻ ആകെ ദേഷ്യത്തിൽ ആയിരുന്നു അന്ന് ..ആ ടൈമിൽ ആണ് കണ്ണേട്ടന്റെ ഓരോ ചോദ്യങ്ങൾ “

അവൾ എന്നെ നോക്കി പറഞ്ഞു.

“അത് പോട്ടെടി സാരല്യ..അവൻ പോയ വേറൊരുത്തൻ വരും നിനക്ക്…”

ഞാൻ തമാശ എന്നോണം പറഞ്ഞു.

“മ്മ്…വന്ന മതി…”

അവളും പറഞ്ഞു .

“പക്ഷെ നിന്റെ അച്ഛൻ അറിഞ്ഞാ വെച്ചേക്കുവോ ..രണ്ടും കൂടി നാട് വിടേണ്ടി വരും “

ഞാൻ കൃഷ്ണനെ മാമയുടെ സ്വഭാവം ഓർത്തു പറഞ്ഞു.

“മ്മ്..അതും നേരാ…എന്നാലും ഓരോ നേരത്തു ഓരോ തോന്നലാ “

അവൾ പറഞ്ഞു ചിരിച്ചു.

“അതെന്താടി നീ പ്രേമിക്കാൻ മുട്ടി നടക്കുകയാണോ ?”

ഞാൻ പതിയെ ചോദിച്ചു..

“അങ്ങനെ ഒന്നുമില്ല..ഇന്നാലും ഒരു രസം അല്ലെ ഇതൊക്കെ…”

അവൾ ഇതൊക്കെ എന്തോ സാധരണ കാര്യം എന്ന വിധം ലാഘവത്തിൽ തള്ളി കളഞ്ഞു .

“മ്മ്..രസം കൂടിയിട്ട് ചില അറ്റ കയ്യൊക്കെ ചെയ്യും ..പിന്നെ നാട്ടുകാര് മൊത്തം കാണും “

ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു. അത് മനസിലായെന്നോണം അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി .

“ശ്ശെ …പോ അവിടന്ന് ..ഞാനങ്ങനെ ഒന്നും ചെയ്യില്ല “

അവൾ ഞാനെന്തോ തെണ്ടിത്തരം പറഞ്ഞ പോലെ എന്നെ നോക്കി.

“ആഹ്…ഇല്ലെങ്കി നിനക്ക് കൊള്ളാം..എടി പ്രേമിക്കുന്നതൊന്നും തെറ്റല്ല , പക്ഷെ നോക്കീം കണ്ടും ഒകെ കൊള്ളാവുന്നവന്മാരെ പ്രേമിക്കണം “

ഞാൻ ഒരു ഉപദേശം എന്നോണം പറഞ്ഞു.

“ഓ…എന്ന കണ്ണേട്ടനെ പ്രേമിക്കാം..എന്താ “

അവൾ തമാശ ആയെന്നോണം പറഞ്ഞു.

“അഹ്..എനിക്ക് കുഴപ്പം ഒന്നുമില്ല…”

ഞാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

“അയ്യടാ ..ഒരു കൊള്ളാവുന്ന മുതല് “

അവളെന്നെ നോക്കി ഒന്നാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“മ്മ്…അതെന്നാടി എനിക്കൊരു കുറവ്..?”

ഞാൻ തിരക്കി..

“ഏയ്..എല്ലാം കൂടുതലെ ഉള്ളു…”

അവൾ പറഞ്ഞു ചിരിച്ചു. അപ്പോഴേക്കും അമ്മുമ്മ അങ്ങോട്ടേക്ക് വന്നതോടെ ഞങ്ങൾ ഒന്ന്‌ സൈലന്റ് ആയി. സംസാരത്തിന്റെ വോളിയം കുറച്ചു…

“അതേയ് ..ഇനി ഈ കാര്യം ഒന്നും മിണ്ടണ്ടട്ടോ ..ഇവിടെ ഒന്നും ആർക്കും അറിയില്ല…ഞാൻ ഒകെ സീക്രട്ടായി കൊണ്ട് നടക്കാ”

അവൾ എന്റെ കാത്തിലായി പതിയെ പറഞ്ഞു.

“ആഹ്..നോക്കട്ടെ..ഞാൻ ചിലപ്പോ അറിയാതെ ആരോടേലും പറഞ്ഞു പോകും “

ഞാൻ അവളുടെ അടുത്ത് പതിയെ പറഞ്ഞു.

“എന്ന കൊല്ലും ഞാൻ “

അവളെന്റെ തുടയിൽ നുള്ളി വേദനിപ്പിച്ചുകൊണ്ട് പറഞ്ഞു . അതിനുള്ള സ്വാതന്ത്ര്യം ഒകെ ഞാൻ മുൻപും അനുവദിച്ചു കൊടുത്തിട്ടുള്ളതാണ് ..

“ആഹ്…”

ഞാൻ വേദനയോടെ അവളുടെ കൈ തട്ടി മാറ്റി…

“അച്ഛൻ അറിഞ്ഞാ പിന്നെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാകില്ല ..ഫുൾ ആക്ഷൻ മോഡ് ആകും “

അവൾ ചിരിയോടെ പറഞ്ഞു.

“ആഹ്..ഇതൊക്കെ അറിഞ്ഞിട്ട് പിന്നെ ഈ പണിക്കു നിക്കണോ ?’

ഞാൻ സംശയത്തോടെ ചോദിച്ചു .

“ഓ..മരിക്കും എന്ന് പേടിച്ചു ആരേലും ജീവിക്കാണ്ടിരിക്കോ കണ്ണേട്ടാ ?”

അവൾ തിരിച്ചൊരു ചോദ്യം ഇട്ടപ്പോൾ എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. അപ്പൊ ആള് വിചാരിച്ച പോലല്ല..അത്യാവശ്യം ബുദ്ധിയും വിവരവും ഒക്കെ ഉണ്ട് . പിന്നെ ചുമ്മാതാണോ മാത്‍സ് എടുത്തത് ! എനിക്ക് കണ്ടു കൂടാത്ത സബ്ജക്റ്റ് ആണത് !

Leave a Reply

Your email address will not be published. Required fields are marked *